kanuur – Chandrika Daily https://www.chandrikadaily.com Tue, 25 Nov 2025 06:18:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kanuur – Chandrika Daily https://www.chandrikadaily.com 32 32 പോലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബ് എറിഞ്ഞ കേസ്: ഇടതു സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനും കുറ്റക്കാരെന്ന് കോടതി https://www.chandrikadaily.com/case-of-throwing-steel-bomb-at-police-vehicle-left-candidate-and-dyfi-activist-found-guilty-by-court.html https://www.chandrikadaily.com/case-of-throwing-steel-bomb-at-police-vehicle-left-candidate-and-dyfi-activist-found-guilty-by-court.html#respond Tue, 25 Nov 2025 06:18:12 +0000 https://www.chandrikadaily.com/?p=365219 തളിപ്പറമ്പ്: പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസില്‍ ഇടതു സ്ഥാനാര്‍ഥി ഉള്‍പ്പെടെ രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. പ്രശാന്ത് വിധിച്ചു. ഇവര്‍ക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.

പയ്യന്നൂര്‍ നഗരസഭയിലെ വെള്ളൂര്‍ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗവും പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയുമായ വി.കെ. നിഷാദ് (35), ടി.സി.വി നന്ദകുമാര്‍ (35), എ. മിഥുന്‍ (36), കെ.വി. കൃപേഷ് (38) എന്നിവര്‍ പ്രതികളായിരുന്നു. ഇവരില്‍ ഒന്നും രണ്ടും പ്രതികളായ നിഷാദിനും നന്ദകുമാര്‍ക്കുമാണ് കുറ്റം തെളിഞ്ഞത്. മിഥുനും കൃപേഷിനെയും കോടതി വെറുതെ വിട്ടു.

2012 ഓഗസ്റ്റ് 1-നാണ് സംഭവം നടന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ അന്നത്തെ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഇതിന്റെ ഭാഗമായാണ് പയ്യന്നൂരില്‍ പൊലീസ് വാഹനത്തിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞതെന്നും കേസ് വ്യക്തമാക്കുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവ് രൂപേഷിനെ ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കുന്നു എന്ന വിവരമറിഞ്ഞ് തിരികെ പോകുകയായിരുന്ന പൊലീസ് സംഘത്തിന്മേലാണ് പ്രതികള്‍ ബൈക്കിലെത്തി ബോംബെറിഞ്ഞതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂട്ടര്‍മാരായ യു. രമേശന്‍, മധു എന്നിവര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.

]]>
https://www.chandrikadaily.com/case-of-throwing-steel-bomb-at-police-vehicle-left-candidate-and-dyfi-activist-found-guilty-by-court.html/feed 0
ചിറകരിയാതിരുന്നെങ്കില്‍.. ചെമ്പല്ലിക്കുണ്ട് തുടിക്കും ദേശാടന പക്ഷികൂട്ടങ്ങളാല്‍ https://www.chandrikadaily.com/birds-kannur.html https://www.chandrikadaily.com/birds-kannur.html#respond Wed, 15 Mar 2023 07:27:56 +0000 https://www.chandrikadaily.com/?p=242772 ഫൈസല്‍ മാടായി

കണ്ണൂര്‍: ജൈവ വൈവിധ്യ ഇടമാകും മാടായിപ്പാറയിലെത്തുന്ന ദേശാടന പക്ഷികള്‍ തമ്പടിക്കുന്നത് ഇവിടെയാണ്.. ഈ തണ്ണീര്‍തടത്തിന്റെ ശീതളിമയില്‍, ചെമ്പല്ലിക്കുണ്ടില്‍. ചെറുതാഴം പഞ്ചായത്തിലെ രാമപുരം പുഴ വയലപ്രയുടെ അതിര്‍ത്തിയിലൂടെ രണ്ട് കി.മീ. ദൂരം ഒഴുകി വയലപ്ര പരപ്പിന്റെ ഭാഗമായി തീരുന്നിടത്ത് ഒഴുകുന്നിടമാണ് ചെമ്പല്ലിക്കുണ്ട്. കുറച്ചു ദൂരം ഒഴുകി അറബിക്കടലില്‍ പതിക്കും ജലാശയം. ദേശാടനപക്ഷികളായ ഓറിയെന്റല്‍ വൈറ്റ് ഐബിഎസ്, ഗ്ലോഡിഐബിഎസ്, ഓപ്പണ്‍ബില്‍ഡ് സ്റ്റോര്‍ക്ക്, ഗ്രേ സ്റ്റോര്‍ക്ക്, ലാര്‍ജ് എഗ്രെറ്റ്, മീന്‍പരുന്ത് തുടങ്ങി നൂറിലേറെ ഇനം പക്ഷികള്‍ എത്താറുണ്ട് ഇവിടെ ചെമ്പല്ലിക്കുണ്ടിന്റെ തണ്ണീര്‍തട തെളിമയിലേക്ക്.

കേരളത്തില്‍ രണ്ട് സ്ഥലങ്ങളില്‍ മാത്രം കാണപ്പെടുന്ന പക്ഷി പവിഴക്കാലിയെ ചെമ്പല്ലികുണ്ട് പ്രദേശത്താണ് ആദ്യമായി കണ്ടെത്തിയത്. ആയിരക്കണക്കിന് കുളകൊക്കുകളുടെയും നീര്‍ക്കാക്കളുടെയും ചേരക്കോഴികളുടെയും പ്രജനനകേന്ദ്രം കൂടിയാണ് ഈ തണ്ണീര്‍തടം. പയ്യന്നൂര്‍- കണ്ണൂര്‍ വഴി തീവണ്ടിയാത്രയില്‍ അനുഭവിച്ചറിയാം ചെമ്പല്ലിക്കുണ്ടിന്റെ മനോഹാരിത.

കേരളത്തിന്റെ പലഭാഗങ്ങളില്‍ നിന്നും പുറത്ത് നിന്നും സന്ദര്‍ശകര്‍ എത്തുന്നിടമാണ് ഈ പക്ഷി സങ്കേതം. എന്നാല്‍ പക്ഷി സങ്കേതമെന്ന സുരക്ഷിതത്വത്തിന് മേലും ഭീഷണി നിലനില്‍ക്കുകയാണ്. ടൂറിസ സാധ്യതയൊരുക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കാകുകയാണ്. ചിറകൊടിഞ്ഞ് കിടക്കുകയാണ് സംരക്ഷണമില്ലാതെ ഈ തണ്ണീര്‍ത്തടം. ജൈവ വൈവിധ്യ കലവറയാം പക്ഷി സങ്കേതത്തില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുകയാണ്. രാത്രികാലങ്ങളില്‍ ഇവിടെ മാലിന്യം തള്ളാനെത്തുന്നവരുമേറെ. ചാക്കുകളിലും മറ്റും മാലിന്യം നിക്ഷേപിക്കുന്ന ഇടമായിരിക്കുന്നു ചെമ്പല്ലിക്കുണ്ടിന്റെ സൗന്ദര്യത്തിനും ഭീഷണിയായി.

നാനാദിക്കുകളില്‍ നിന്ന് വിരുന്നെത്തുന്ന ദേശാടന പക്ഷികള്‍ കടുത്ത ഭീഷണി നേരിടുകയാണിവിടെ. ദേശാടന പക്ഷികളുടെ മുഖ്യ ആവാസ ഇടമായ ചെമ്പല്ലിക്കുണ്ടില്‍ ഇനി അധികകാലം ഉണ്ടാകില്ല, വിദേശിയും തദ്ദേശിയരുമായ ഇനങ്ങള്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കണ്ടല്‍ക്കാടുകള്‍ തഴച്ച് വളരും പ്രദേശം കൂടിയാണിത്. കണ്ടല്‍ സംരക്ഷകനായ കല്ലേന്‍ പൊക്കുടന്റെ പേരില്‍ അറിയപ്പെടുന്ന കണ്ടല്‍ സ്‌കൂള്‍ തൊട്ടടുത്ത് തന്നെയാണ്.

തണ്ണീര്‍ത്തട നാശത്തിന് ആക്കം കൂട്ടി കെ-റെയിലിനും കുറ്റിയിട്ടു

ഏക്കറോളം പരന്നു കിടക്കുന്ന തണ്ണീര്‍തട ദേശത്ത് നശീകരണത്തിന്റെ കെ-റെയില്‍ സില്‍വര്‍ ലൈനിനും കുറ്റിയിട്ടതോടെ സര്‍ക്കാര്‍ ചിലവില്‍ തന്നെ മരണമണി മുഴങ്ങികഴിഞ്ഞു. ഓരോ സീസണിലും കൂട്ടത്തോടെയെത്തുന്ന പതിനായിരക്കണക്കിന് പേരറിയുന്നതും അല്ലാത്തതുമായ വിവിധയിനം പക്ഷികളുടെ വരവില്ലാതാക്കുന്നതാണ് ഭരണകൂട നടപടി.

ഇവ പറന്നെത്തും ഇടം കൂടി നിഷേധിക്കപ്പെടും ഈ ചതുപ്പിലൂടെ കെ-റെയില്‍ കടന്നു പോകുമ്പോള്‍.
ചതുപ്പിനെ കീറിമുറിച്ചാണ് ഇന്ത്യന്‍ റെയില്‍വെ പാളം. വയലപ്ര പാര്‍ക്ക് മുതല്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം വരെ 12 ഏക്കറിലധികം ചതുപ്പാണ് കെ-റെയിലിന് വേണ്ടി നികത്താന്‍ പോകുന്നത്. തീവണ്ടി പോകുമ്പോഴുണ്ടാകുന്ന ശബ്ദവും പക്ഷികളുടെ സൈ്വര വിഹാരത്തിന് തടസമാകുന്നുണ്ട്. പക്ഷികളുടെ വൈവിധ്യം തന്നെയാണ് ചെമ്പല്ലിക്കുണ്ടിന്റെ പ്രത്യേകത. കേരളത്തിലെങ്ങും കാണാത്ത രാജഹംസം ഉള്‍പ്പെടെ പക്ഷികള്‍ ഇവിടെയെത്തിയിട്ടുണ്ട്. ഹോളണ്ടിന്റെ ദേശീയ പക്ഷിയായ പട്ടവാലന്‍ ഗോഡിറ്റ്, വിവിധയിനം കടല്‍ക്കാക്കകള്‍, പെരിഗ്രിന്‍ ഫാല്‍ക്കണ്‍, വെസ്റ്റേണ്‍ മാര്‍ഷ് ഹരിയര്‍ എന്നിവയും ചെമ്പല്ലിക്കുണ്ടിന്റെ അതിഥികളാണ്.

പാരിസ്ഥിതിക നാശം; പക്ഷികളുടെ വരവ് കുറയും

ആഗോള താപനത്തിനൊപ്പം പുഴകളില്‍ ഉപ്പിന്റെ അംശം കൂടിയതിനാല്‍ ദേശാടന പക്ഷികള്‍ കേരളം വിടുന്നതിനിടെയാണ് പരിസ്ഥിതി നശീകരണ വെല്ലുവിളി. പ്ലാസ്റ്റിക് മാലിന്യവും ഉപേക്ഷിക്കപ്പെട്ട മത്സ്യ വലകള്‍ വ്യാപകമാകുന്നതും ഭീഷണിയായിട്ടുണ്ട്. ഭക്ഷണമാണെന്ന് കരുതി പ്ലാസ്റ്റിക് മാലിന്യം വിഴുങ്ങുന്നതിനാല്‍ ചത്തൊടുങ്ങുന്ന ദേശാടന പക്ഷികൂട്ടങ്ങളും എറെ. കണ്ണൂര്‍ സര്‍വകലാശാല ജന്തുശാസ്ത്ര പഠന വിഭാഗം കണ്ടെത്തിയ അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലിലും ഇക്കാര്യം സൂചിപ്പിക്കുന്നു.

 

 

]]>
https://www.chandrikadaily.com/birds-kannur.html/feed 0
കണ്ണൂര്‍ ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുത്തു; യുവാക്കളെ കയ്യോടെ പിടികൂടി https://www.chandrikadaily.com/kannur-jail-sent-ganja-beedi.html https://www.chandrikadaily.com/kannur-jail-sent-ganja-beedi.html#respond Wed, 01 Mar 2023 06:55:29 +0000 https://www.chandrikadaily.com/?p=240412 കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ലഹരിവസ്തുക്കള്‍ എത്തിക്കുന്ന മുഖ്യകണ്ണികള്‍ പിടിയില്‍. ജയിലിലേക്ക് കഞ്ചാവ് ബീഡി എറിഞ്ഞുകൊടുക്കുന്നതിനിടെയാണ് പിടിയിലായത്. തൃച്ചംബരം സ്വദേശി എംവി അനീഷ് കുമാര്‍, തളിപ്പറമ്പ് നാട്ടുവയല്‍ സ്വദേശി എം മുഹമ്മദ് ഫാസി എന്നിവരാണ് പിടിയിലായത്.

ടൗണ്‍ എസ്പി എച്ച് നസീബും സ്‌ക്വഡും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജയ്‌ലിനകത്തേക്ക് ബീഡി എറിഞ്ഞ് കൊടുക്കുന്നതിനിടെ ജയില്‍ വളപ്പില്‍ നിന്നും 120 പാക്കറ്റോളം ബീഡിയാണ് പിടികൂടിയത്. 8 പാക്കറ്റുകളിലായി 120 കഞ്ചാവ് ബീഡിയാണ് എറിഞ്ഞു കൊടുത്തത്. പ്രതികളെ ചോദ്യം ചെയ്തതില്‍ സംഘത്തിലെ മറ്റ് കണ്ണികളെ കുറിച്ച് വെളിപ്പെടുത്താന്‍ ഇതുവരെയും തയ്യാറായിട്ടില്ല.

 

 

]]>
https://www.chandrikadaily.com/kannur-jail-sent-ganja-beedi.html/feed 0