Karnataka congress – Chandrika Daily https://www.chandrikadaily.com Wed, 29 Mar 2023 13:50:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Karnataka congress – Chandrika Daily https://www.chandrikadaily.com 32 32 കര്‍ണാടക, മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ്നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. https://www.chandrikadaily.com/acongress-bjp-winabp.html https://www.chandrikadaily.com/acongress-bjp-winabp.html#respond Wed, 29 Mar 2023 13:48:33 +0000 https://www.chandrikadaily.com/?p=245213 കര്‍ണാടകത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് അഭിപ്രായസര്‍വേ. നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ എബിപി ന്യൂസാണ് സര്‍വഫലം പുറത്തുവിട്ടത്. കോണ്‍ഗ്രസിന് 115 സീറ്റുകിട്ടുമെന്നും നിലവിലെ ഭരണകക്ഷിയായ ബിജെ.പി്ക്ക് 68 സീറ്റും ജനതാദള്‍ എസ്സിന് 23 സീറ്റും കിട്ടുമെന്നാണ് പ്രവചനം. വരുന്ന മധ്യപ്രദേശ് ,രാജസ്ഥാന്‍, ഛത്തീസ് ഗഡ് ഫലങ്ങളും കോണ്‍ഗ്രസിന് അനുകൂലമാകുമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. രാഹുല്‍ഗാന്ധിയുടെഭാരത് ജോഡോ യാത്രയും സര്‍ക്കാരിന്റെ പ്രതികാരനടപടികളും ജനങ്ങളില്‍ ബി.ജെ.പിക്കെതിരായ വികാരം ഉയര്‍ത്തിയതായാണ് വിലയിരുത്തല്‍. മെയ് 10നാണ് കര്‍ണാടക വോട്ടെടുപ്പ്.

]]>
https://www.chandrikadaily.com/acongress-bjp-winabp.html/feed 0
ഡികെ ശിവകുമാര്‍ വേട്ട വീണ്ടും; 15 ഇടങ്ങളില്‍ സിബിഐ റെയ്ഡ് https://www.chandrikadaily.com/dk-shivakumar-cbi-raid-congress-karnataka.html https://www.chandrikadaily.com/dk-shivakumar-cbi-raid-congress-karnataka.html#respond Mon, 05 Oct 2020 05:00:55 +0000 https://www.chandrikadaily.com/?p=159009 ബംഗളൂരു: അഴിമതിക്കേസുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്. ബംഗളൂരു, കനകപുര എന്നിവിടങ്ങളില്‍ ഡികെയുമായി ബന്ധമുള്ള 15 ഇടത്താണ് സിബിഐ റെയ്ഡ് നടത്തിയത്. ശിവകുമാറിന്റെ സഹോദരനും ബംഗളൂരു റൂറല്‍ എംപിയുമായ ഡി കെ സുരേഷിന്റെ വീട്ടിലും റെയ്ഡ് ടത്തി.

ബംഗളൂരു സദാശിവം നഗറിലുള്ള ശിവകുമാറിന്റെ വീട്, കനകപുരയിലും ബംഗളൂരുവിലുമുള്ള ഡികെ സുരേഷന്റെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് സിബിഐ എത്തിയത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ധനാപഹരണക്കേസില്‍ കഴിഞ്ഞ വര്‍ഷം ശിവകുമാറിനെ ജയിലിലാക്കിയിരുന്നു. 2019 സെപ്തംബര്‍ മൂന്നിനാണ് കേസില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്.

റെയ്ഡിന് പിന്നാലെ ഡികെയ്ക്ക് പിന്തുണയുമായി കര്‍ണാടക കോണ്‍ഗ്രസ് രംഗത്തു വന്നു. പൊതുജന ശ്രദ്ധ തിരിക്കാന്‍ ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്. ഉപതെരഞ്ഞെടുപ്പിനു വേണ്ടിയുള്ള കോണ്‍ഗ്രസ് ശ്രമങ്ങളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിബിഐയെ കളിപ്പാവയാക്കി മോദി-യെദ്യൂരപ്പ സഖ്യം നടത്തുന്ന രാഷ്ട്രീയനാടകമാണ് ഇതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പ്രതികരിച്ചു. യെദ്യൂരപ്പ സര്‍ക്കാറിന്റെ അഴിമതികളുടെ ചുരുളഴിക്കുകയാണ് സിബിഐ ചെയ്യേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/dk-shivakumar-cbi-raid-congress-karnataka.html/feed 0
ഹരിയാനയില്‍ കര്‍ണാടക മോഡലിനൊരുങ്ങി കോണ്‍ഗ്രസ്; ജെ.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കാന്‍ സാധ്യത https://www.chandrikadaily.com/congress-doubles-tally-in-haryana-hooda-and-selja-emerges-stronger.html https://www.chandrikadaily.com/congress-doubles-tally-in-haryana-hooda-and-selja-emerges-stronger.html#respond Fri, 25 Oct 2019 08:22:31 +0000 http://www.chandrikadaily.com/?p=142549 ന്യൂഡല്‍ഹി: തൂക്കുസഭ നിലവില്‍ വന്ന ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന സൂചന നല്‍കി നിലവിലെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍. ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് ഖട്ടാറിന്റെ വാദം. ഗവര്‍ണറെ കാണുന്നതിന് രാജ്ഭവനോട് ഖട്ടാര്‍ സമയം ചോദിക്കുകയും ചെയ്തു.

അതേസമയം ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചാല്‍ കര്‍ണാടക മോഡല്‍ പരീക്ഷണത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങുമെന്ന് സൂചന. സംസ്ഥാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രകടനം മുന്‍ മുഖ്യമന്ത്രി കൂടിയായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ കൂടുതല്‍ ശക്തനാക്കിയിരിക്കുകയാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിന് ശേഷം 72 കാരന്റെ രാഷ്ട്രീയ തിരിച്ചുവരവാണിത്. ബിജെപി അധികാരത്തില്‍ വരുന്നതിനെതിരെ ചെറു കക്ഷിയായ ജെ.ജെ.പിക്ക് മുഖ്യമന്ത്രി പദം നല്‍കി പുതിയ സര്‍ക്കാറുണ്ടാക്കാന്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുമെന്നാണ് സൂചന. ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗത്താലയെ കോണ്‍ഗ്രസ് ഇക്കാര്യം അറിയിച്ചതായാണ് സൂചന. മനോഹര്‍ ലാല്‍ ഖട്ടാറിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ ഭരണ പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജെ.ജെ.പിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കൊപ്പം ചേരുന്നതിനോട് നേതാക്കള്‍ക്ക് താല്‍പര്യമില്ല. ദുഷ്യന്ത് ചൗത്താലക്കും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാനാണ് താല്‍പര്യം. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലെ രാഷ്ട്രീയ നീക്കങ്ങള്‍ നിര്‍ണായകമാകും.

അതിനിടെ ചെറു കക്ഷികളേയും സ്വതന്ത്രരേയും കൂടെ നിര്‍ത്തി സര്‍ക്കാറുണ്ടാക്കാനുള്ള നീക്കം ബിജെപിയും നടത്തുന്നുണ്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഖട്ടാറിനെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ജെ.ജെ.പി ഉള്‍പ്പെടെയുള്ള കക്ഷികളുമായും സ്വതന്ത്രരുമായും ബി.ജെ.പി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. ഹരിയാനയില്‍ ആറ് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ ഭരണം നിലനിര്‍ത്താമെന്ന കണക്കുകൂട്ടലില്‍ ബിജെപി. അവകാശവാദം സാധൂകരിക്കും വിധം നാലുപേരെ ഡല്‍ഹിയില്‍ എത്തിക്കാന്‍ ബിജെപിക്കായി.

ഹരിയാനയില്‍ കോണ്‍ഗ്രസ് ഉജ്ജ്വല മുന്നേറ്റമുണ്ടാക്കിയതിന് പിന്നാലെ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി മുതിര്‍ന്ന നേതാക്കളെ ഫോണില്‍ വിളിച്ചു. മന്ത്രിസഭയുണ്ടാക്കാന്‍ ഏതി നീക്കത്തിനും സോണിയ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഹരിയാനയിലെ ജനം തങ്ങളെ കേട്ടന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജയും വ്യക്തമാക്കി.

ബി.ജെ.പി സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് ഫലമെന്ന് ഹൂഡ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹരിയാനയുടെ ചുമതലയുള്ള ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍ എന്നിവര്‍ നേതാക്കളുമായി ചര്‍ച്ച തുടരുകയാണ്.

]]>
https://www.chandrikadaily.com/congress-doubles-tally-in-haryana-hooda-and-selja-emerges-stronger.html/feed 0
എങ്ങുമെത്താതെ കര്‍’നാടകം’; ആറ് മണിക്കുള്ളില്‍ വിശ്വാസ വോട്ടെന്ന് സ്പീക്കര്‍ https://www.chandrikadaily.com/karnataka-assembly-dispersed-after-hours-of-chaos-will-resume-on-tuesday.html https://www.chandrikadaily.com/karnataka-assembly-dispersed-after-hours-of-chaos-will-resume-on-tuesday.html#respond Tue, 23 Jul 2019 04:02:54 +0000 http://www.chandrikadaily.com/?p=133975 ബംഗളൂരു: കര്‍ണാടക രാഷ്ട്രീയം മുള്‍മുനയില്‍ തന്നെ. ഇരുപക്ഷവും പിടിവാശി വിടാത്തതിനാല്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ അനിശ്ചിതത്വത്തിലൂടെ ഇഴഞ്ഞു നീങ്ങിയ കര്‍ണാടക നിയമസഭാ നടപടികള്‍ക്ക് അര്‍ധരാത്രിയോടെ അവസാനമായി. ചൊവ്വാഴ്ച വൈകി ആറ് മണിക്കുള്ളില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ വ്യക്തമാക്കിയതോടെയാണ് എങ്ങുമെത്താതെ
കര്‍’നാടകത്തിന് തത്കാലം വിരാമമായത്. ഇന്ന് വൈകിട്ട് നാല് മണിക്കുള്ളില്‍ വിശ്വാസപ്രമേയത്തില്‍ ചര്‍ച്ച പൂര്‍ത്തിയാകണം. തുടര്‍ന്നാവും വിശ്വാസവോട്ടെടുപ്പ് നടക്കുക.

രാത്രി വൈകിയും തുടര്‍ന്ന സഭയില്‍ വിശ്വാസ പ്രമേയത്തിന്മേല്‍ ചര്‍ച്ച തുടരവെ തന്നെ വോട്ടെടുപ്പ് വേഗത്തിലാക്കാന്‍ ബി.ജെ.പിയും സാവകാശം ലഭിക്കാന്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കളും ശക്തമായ ചരടുവലികളാണ് നടത്തി. ഭരണ – പ്രതിപക്ഷ വാക്‌പോരില്‍ പ്രക്ഷുബ്ധമായ സഭ പലതവണ നിര്‍ത്തിവെക്കേണ്ടിയും വന്നു. ഇതിനിടെ നിയമസഭയിലെത്താന്‍ സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണവുമായി വിമത എം.എല്‍.എമാര്‍ രംഗത്തെത്തിയതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. തുടര്‍ന്ന് ആഭ്യന്തരമന്ത്രി എം.ബി പാട്ടീല്‍ ഡി.ജി.പിയേയും സിറ്റി പൊലീസ് കമ്മീഷണറേയും വിളിച്ചുവരുത്തി വിശദീകരണം തേടി. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കി. സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ട്രാഫിക് പൊലീസും തെളിവുകള്‍ സഹിതം റിപ്പോര്‍ട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര മന്ത്രി ഇക്കാര്യം സഭയില്‍ വിശദീകരിച്ചെങ്കിലും വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ജെ.ഡി.എസ് എം.എല്‍.എ എ.ടി രാമസ്വാമി സഭയില്‍നിന്നിറങ്ങിപ്പോയി. ആഭ്യന്തരമന്ത്രി കള്ളം പറയുമ്പോള്‍ താനെന്തിന് സഭയില്‍ ഇരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ വിശ്വാസ വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് എ.ടി രാമസ്വാമി സ്പീക്കറെയും നേരില്‍ കണ്ടു. ധൃതിയില്ലെന്നും നടപടിക്രമങ്ങള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കുമെന്നും പറഞ്ഞാണ് സ്പീക്കര്‍ അദ്ദേഹത്തെ തിരിച്ചയച്ചത്. പുലര്‍ച്ചെ വരെ സഭയിലിരിക്കാന്‍ ഒരുക്കമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ഇതിനിടെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും ഓഫീസിലെത്തി സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും ഉച്ചക്കു ശേഷം ഏറെനേരം കുമാരസ്വാമി സഭയില്‍നിന്ന് വിട്ടുനിന്നത് വോട്ടെടുപ്പ് നീട്ടിക്കൊണ്ടുപോകാനാണെന്ന അഭ്യൂഹം ശക്തമാക്കി. കോണ്‍ഗ്രസിലേയും ജെ.ഡി.എസിലേയും മുതിര്‍ന്ന നേതാക്കളെ സ്പീക്കര്‍ അനുരഞ്ജന ചര്‍ച്ചക്കു വിളിച്ചെങ്കിലും ഫലം കണ്ടില്ല. ബി.ജെ.പി നേതാക്കളുമായും സ്പീക്കര്‍ ചര്‍ച്ച നടത്തിയെങ്കിലും ഇന്നുതന്നെ വിശ്വാസ വോട്ടെടുപ്പ് വേണമെന്ന നിലപാടിലായിരുന്നു അവര്‍ ഉറച്ചുനിന്നെങ്കിലും സര്‍ക്കാര്‍ വഴങ്ങിയില്ല.

]]>
https://www.chandrikadaily.com/karnataka-assembly-dispersed-after-hours-of-chaos-will-resume-on-tuesday.html/feed 0
കമല്‍നാഥും കര്‍ണാടകയില്‍; എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; അനുനയ നീക്കം തകൃതി https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html#respond Sun, 14 Jul 2019 04:05:10 +0000 http://www.chandrikadaily.com/?p=133084 ന്യൂഡല്‍ഹി/ബംഗളൂരു: ഭരണപക്ഷ എം.എല്‍.എമാരുടെ കൂട്ടരാജിയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്ത കര്‍ണാടകയില്‍ കോണ്‍ഗ്രസ് – ജെ.ഡി.എസ് വിമതരെ അനുനയിപ്പിക്കാന്‍ നീക്കം തകൃതി. രാജിക്കാര്യത്തില്‍ ചൊവ്വാഴ്ച വരെ തീരുമാനം എടുക്കരുതെന്ന സുപ്രീംകോടതി വിലക്കിലൂടെ ലഭിച്ച സാവകാശം പരമാവധി പ്രയോജനപ്പെടുത്തി വിമതരെ സ്വന്തം ക്യാമ്പില്‍ തിരിച്ചെത്തിക്കാനാണ് കോണ്‍ഗ്രസും ജെ.ഡി.എസും ശ്രമിക്കുന്നത്.

അതേസമയം സഖ്യസര്‍ക്കാരിന് ആശ്വാസമായി രണ്ട് വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന. എം ടി ബി നാഗരാജ് രാജി പിന്‍വലിക്കുമെന്ന് ഉറപ്പായതിന് പിന്നാലെ കെ.സുധാകറിനെ കൂടി ഒപ്പമെത്തിക്കാനാണ് ശ്രമം. വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ, കമല്‍നാഥ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അനുനയ ചര്‍ച്ചകള്‍ക്കായി ബെംഗളൂരുവില്‍ എത്തിയിട്ടുണ്ട്.

റിസോര്‍ട്ടിലേക്ക് മാറ്റിയ ജെ ഡി എസ് എം എല്‍ എമാരുമായി മുഖ്യമന്ത്രി കുമാരസ്വാമി ഇന്നലെ രാത്രി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിമത എം.എല്‍.എ എം.ടി.ബി നാഗരാജുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, ജലവിഭവ വകുപ്പ് മന്ത്രി ഡി.കെ ശിവകുമാര്‍ എന്നിവര്‍ ഇന്നലെ ചര്‍ച്ച നടത്തി. രാജി പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് ചര്‍ച്ചക്കു പിന്നാലെ എം.ടി.ബി നാഗരാജ് മാധ്യമങ്ങളോട് പ്രതികരിച്ചത് കോണ്‍ഗ്രസ് – ജെ.ഡി.എസ് ക്യാമ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. തനിക്കൊപ്പം രാജിവെച്ച സുധാകര്‍ റാവുവുമായി സംസാരിച്ച ശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് വ്യക്തമാക്കി. നാഗരാജ് കോണ്‍ഗ്രസിലേക്ക് മടങ്ങിയാല്‍ സുധാര്‍ റാവുവും തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ഇതോടെ ഇരുവരുമായും അടുപ്പം പുലര്‍ത്തുന്ന മൂന്നു മുതല്‍ അഞ്ച് എം.എല്‍.എമാര്‍ വരെ കോണ്‍ഗ്രസ് ക്യാമ്പിലേക്ക് തന്നെ മടങ്ങിയേക്കുമെന്നും സൂചനയുണ്ട്.

വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട സാഹചര്യത്തില്‍ സ്പീക്കര്‍ നാളെ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. നിലവില്‍ സ്പീക്കര്‍ ഉള്‍പ്പടെ 101 പേരുടെ അംഗബലമുള്ള സര്‍ക്കാര്‍ കേവലഭൂരിപക്ഷത്തിന് ഏഴ് വിമതരെ എങ്കിലും തിരികെയെത്തിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കുമാരസ്വാമിയും കോണ്‍ഗ്രസ് നേതാക്കളും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് നിലപാട് മാറ്റത്തിന് വിമത എംഎല്‍ എം ടി ബി നാഗരാജ് തയാറായത്. നാഗരാജിനൊപ്പം രാജിവച്ച കെ സുധാകറുമായി നേതൃത്വം കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. സിദ്ദരാമയ്യയുടെ നേതൃത്വത്തില്‍ നടന്ന മൂന്ന് മണിക്കൂര്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് നാഗരാജ് രാജി പിന്‍ലവലിച്ചത്. എന്നാല്‍ കെ സുധാകറിന്റെ തീരുമാനം അനുസരിച്ചാവും തുടര്‍നീക്കം. മുംബൈയിലുള്ള കോണ്‍ഗ്രസ്-ജെ ഡി എസ് വിമത എം എല്‍ എമാരെ തിരികയെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്.

അങ്ങനെയെങ്കില്‍ കുമാരസ്വാമി സര്‍ക്കാറിന് തല്‍ക്കാലം പിടിച്ചു നില്‍ക്കാനാവും. തിരിച്ചെത്തുന്ന വിമതര്‍ക്ക് മന്ത്രിസ്ഥാനം ഉള്‍പ്പെടെ നല്‍കാമെന്ന് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതാക്കള്‍ അറിയിച്ചതായാണ് വിവരം. നിയമസഭയില്‍ വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനം വിമത ക്യാമ്പിലുള്ള എം.എല്‍.എമാരെ ആശയക്കുഴപ്പത്തിലാക്കിയതാണ് സൂചന. വിപ്പ് നല്‍കി സര്‍ക്കാര്‍ വിശ്വാസ വോട്ടിലേക്ക് നീങ്ങിയാല്‍ എന്തു ചെയ്യുമെന്നതാണ് പ്രധാന ആശങ്ക. സര്‍ക്കാറിനെ എതിര്‍ക്കുകയോ വിട്ടുനില്‍ക്കുകയോ ചെയ്താല്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ക്ക് എം.എല്‍. എമാരെ അയോഗ്യരാക്കാം. കൂറുമാറ്റത്തിന് അയോഗ്യത വന്നാല്‍ ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് വിലക്ക് നേരിടേണ്ടി വരുമെന്നാണ് പ്രധാന ഭീഷണി.
അതേസമയം വിശ്വാസ വോട്ടു തേടുമെന്ന കുമാരസ്വാമിയുടെ പ്രഖ്യാപനത്തിന്, അവിശ്വാസ പ്രമേയത്തെ നേരിടാന്‍ ഒരുക്കമാണെന്ന വെല്ലുവിളിയുമായി ബി.ജെ.പി നേതാവ് ബി.എസ് യദ്യൂരപ്പയും രംഗത്തെത്തി. സര്‍ക്കാറിന് ഭൂരിപക്ഷം നഷ്ടമായ പശ്ചാത്തലത്തില്‍ വിശ്വാസ വോട്ടു തേടുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ അര്‍ത്ഥരഹിതമാണെന്ന് യദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ സംസ്ഥാനത്തെ എം.എല്‍.എമാരുടെ റിസോര്‍ട്ട് വാസം തുടരുകയാണ്. കോണ്‍ഗ്രസും ബി.ജെ.പിയും സ്വന്തം എം.എല്‍.എമാരെ വെള്ളിയാഴ്ച രാത്രിയോടെയാണ് നഗര പരിധിയിലുള്ള റിസോര്‍ട്ടുകളിലേക്ക് മാറ്റിയത്. ജെ.ഡി.എസ് എം.എല്‍.എമാരും റിസോര്‍ട്ടിലാണുള്ളത്.
അതേസമയം സ്പീക്കര്‍ക്കെതിരെ അഞ്ചു എം.എല്‍.മാര്‍ കൂടി സുപ്രീംകോടതിയെ സമീപിച്ചു. രാജിവെച്ച പതിനാറ് എം.എല്‍.എമാരില്‍ അഞ്ചുപേരാണ് തങ്ങളുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകുന്നില്ലെന്ന് കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചത്. 11 വിമത എം.എല്‍.എമാര്‍ നേരത്തെതന്നെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ചൊവ്വാഴ്ച മാത്രമേ കേസ് ഇനി സുപ്രീംകോടതി പരിഗണിക്കൂ. അതുവരെ എം.എല്‍. എമാരുടെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കരുതെന്ന് കര്‍ണാടക സ്പീക്കര്‍ രമേശ് കുമാറിനോട് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

]]>
https://www.chandrikadaily.com/karnataka-crisis-after-meeting-with-shivakumar-rebel-congress-mla-nagaraj-hints-at-reconsidering-resignation.html/feed 0
രാജിക്കത്ത് പൂര്‍ണമല്ലെന്ന് സ്പീക്കര്‍; എം.എല്‍.എമാരെ നേരില്‍ കാണണമെന്നും ആവശ്യം https://www.chandrikadaily.com/karnataka-crisis-speaker-says-he-cannot-afford-to-make-mistakes-asks-rebel-mlas-to-meet-him.html https://www.chandrikadaily.com/karnataka-crisis-speaker-says-he-cannot-afford-to-make-mistakes-asks-rebel-mlas-to-meet-him.html#respond Tue, 09 Jul 2019 11:44:23 +0000 http://www.chandrikadaily.com/?p=132604 ഭരണപ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ നിയമസഭാ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാവുന്നു. എംഎല്‍എമാരുടെ രാജി നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന്് സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ അറിയിച്ചു കഴിഞ്ഞു. ഭരണഘടനാപരമായ ചട്ടങ്ങള്‍ പാലിച്ച് മാത്രമേ താന്‍ തീരുമാനങ്ങളെടുക്കൂ എന്നാണ് സ്പീക്കര്‍ അറിയിച്ചിരിക്കുന്നത്. അതേസമയം രാജിവച്ച എംഎല്‍എമാരോട് കാര്യങ്ങള്‍ നേരില്‍ക്കണ്ട് സംസാരിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്റെ കയ്യിലെത്തിയ 13 രാജികത്തുകളില്‍ എട്ടെണ്ണവും ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ ഓഫീസിലില്ലാത്ത സമയത്താണ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും രാജിക്കത്ത് ഓഫീസില്‍ സമര്‍പ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ രാജി തള്ളിക്കളയാനും സാധ്യതയുണ്ട്.

അതേസമയം കൂടികാഴ്ചക്ക് ശേഷം 13 എംഎല്‍എമാരുടെയും രാജി സ്പീക്കര്‍ സ്വീകരിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ സാങ്കേതികപരമായിത്തന്നെ ന്യൂനപക്ഷമായി ചുരുങ്ങും. ഇത് ഗവര്‍ണര്‍ക്ക് വിഷയത്തിലിടപെടാന്‍ കാരണമാവും. ഇതോടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് വിശ്വാസവോട്ട് തേടേണ്ട അവസ്ഥയുണ്ടാവും. ഇത് കര്‍ണാടകയ രാഷ്ടീയത്തില്‍ വീണ്ടും കസേര മാറ്റത്തിന് കാരണമാവും.

അതേസമയം കോണ്‍ഗ്രസ് കടുത്ത നീക്കങ്ങളുമായി തന്നെയാണ് നിലകൊള്ളുന്നത്. വിമത എംഎല്‍എമാരെ അയോഗ്യരാക്കാന്‍ വരെ നിയമസഭാകക്ഷിയോഗം തീരുമാനമെടുത്തിട്ടുണ്ട്. രാജിവച്ച എംഎല്‍എമാരെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുക. ഇതിനായി എംഎല്‍എമാര്‍ക്കെല്ലാം വിപ് ഇതിനകം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാന്‍ കക്ഷിനേതാവ് സിദ്ധരാമയ്യ സ്പീക്കറോട് ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. സ്പീക്കര്‍ രാജിക്കത്ത് പരിഗണിക്കുന്നതിന് മുമ്പേ ഈ ശുപാര്‍ശ പരിഗണിക്കാനും സാധ്യതയുണ്ട്. എംഎല്‍എമാരുടെ രാജി സ്വീകരിക്കുന്നത് പരമാവധി നീട്ടിക്കിട്ടാനും അനുനയശ്രമങ്ങള്‍ വേഗത്തിലാക്കാനുമുള്ള ശ്രമങ്ങള്‍ക്കാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രതിസന്ധി മറികടക്കാന്‍ രാജിവെച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇതിനിടെ എം.എല്‍.എമാരെ ബി.ജെ.പി ഗോവയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി. ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുണെയിലേക്കും അവിടെ നിന്ന് ഗോവയിലെ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കം.

എട്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സഖ്യ സര്‍ക്കാരിനെതിരെ നിലപാടുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഒരു സ്വതന്ത്രനും സഖ്യസര്‍ക്കാരിലെ മറ്റൊരു പാര്‍ട്ടിയായ കെ.പി.ജെ.പിയിലെ ഏക അംഗവും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും ബി.ജെ.പി പക്ഷത്തിന് 107 പേരുടെ പിന്തുണയുമായി കണക്കുകള്‍ മാറി.

വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ അവരെ അയോഗ്യരാക്കാനുള്ള നീക്കം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടും. സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമതര്‍ക്ക് സാധിക്കില്ല. എന്നാല്‍ ഈ ഭീഷണിയോട് വിമതര്‍ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാനായി കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദിനേശ് ഗുണ്ടറാവു, സിദ്ധരാമയ്യ, ജി. പരമേശ്വര എന്നിവര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച നടത്തും.

]]>
https://www.chandrikadaily.com/karnataka-crisis-speaker-says-he-cannot-afford-to-make-mistakes-asks-rebel-mlas-to-meet-him.html/feed 0
കര്‍ണാടകയില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ കോണ്‍ഗ്രസ് https://www.chandrikadaily.com/karnataka-live-updates-speaker-ramesh-kumarhd-kumaraswamy-government-siddaramaiah-congress-bjp.html https://www.chandrikadaily.com/karnataka-live-updates-speaker-ramesh-kumarhd-kumaraswamy-government-siddaramaiah-congress-bjp.html#respond Tue, 09 Jul 2019 09:54:59 +0000 http://www.chandrikadaily.com/?p=132583 കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാന്‍ അവസാന അടവുമായി കോണ്‍ഗ്രസ് നേതൃത്വം. അനുനയ നീക്കം നടന്നില്ലെങ്കില്‍ വിമത എം.എല്‍.എമാരെ അയോഗ്യരാക്കാനാണ് നിയമസഭാ കക്ഷി യോഗത്തില്‍ തീരുമാനമായത്. സ്പീക്കര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കി. ബി.ജെ.പി പണച്ചാക്കുകള്‍ കാണിച്ച്് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

അതേസമയം എംഎല്‍എമാര്‍ രാജി കത്ത് നല്‍കിയതിനാല്‍ കര്‍ണ്ണാടകത്തിലെ തീരുമാനങ്ങള്‍ സ്പീക്കര്‍ക്കൊപ്പം ഗവര്‍ണറുടെയും കയ്യിലാണെന്ന വാദത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കര്‍ണ്ണാടകത്തിലെ രാഷ്ട്രീയസംഭവങ്ങളെച്ചൊല്ലി രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധം അലയടിച്ചു. രാജ്യസഭയില്‍ രണ്ടു തവണ കോണ്‍ഗ്രസ് പ്രതിഷേധവുമായി നടുത്തളത്തില്‍ ഇറങ്ങി സഭാ നടപടികള്‍ സ്തംഭിപ്പിച്ചു.

അതേസമയം, രാവിലെ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കര്‍ണ്ണാടകത്തിലെ പ്രതിസന്ധിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിച്ചു. കര്‍ണ്ണാടക സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള കോണ്‍ഗ്രസ് നീക്കം വിജയിക്കില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി. ഇതിനായി കേന്ദ്രം ഗവര്‍ണ്ണറില്‍ നിന്ന് ഉടന്‍ റിപ്പോര്‍ട്ടു തേടാനാണ് സാധ്യത. പുതിയ സര്‍ക്കാരിന് സാധ്യത കണ്ടില്ലെങ്കില്‍ രാഷ്ട്രപതി ഭരണം എന്ന ആലോചനയും ബിജെപി നേതൃത്വത്തിനുണ്ട്്.

എന്നാല്‍ സര്‍ക്കാരുകളെ വീഴ്ത്തുന്ന രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും ജനാധിപത്യത്തെ സംരക്ഷിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് അധിര്‍രഞ്ജന്‍ ചൗധരി സഭയില്‍ ആവശ്യപ്പെട്ടു. ബി.ജെ.പി പണമുപയോഗിച്ച് സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും പറഞ്ഞിരുന്നു.

രാജിവെച്ച വിമത എം.എല്‍.എമാരെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. ഇതിനിടെ എം.എല്‍.എമാരെ ബി.ജെ.പി ഗോവയിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങി. ശിവകുമാര്‍ മുംബൈയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് വിമതരെ ഗോവയിലേക്ക് മാറ്റുന്നത്. മുംബൈയിലെ ഹോട്ടലില്‍ നിന്ന് പുണെയിലേക്കും അവിടെ നിന്ന് ഗോവയിലെ കേന്ദ്രത്തിലേക്കും മാറ്റാനാണ് നീക്കം.

അതേസമയം ഇന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ എത്ര എം.എല്‍.എമാര്‍ പങ്കെടുത്തുവെന്ന് പറയാന്‍ സിദ്ധരാമയ്യ തയ്യാറായില്ല. കോണ്‍ഗ്രസ് എം.എല്‍.എ റോഷന്‍ ബെയ്ഗ ഇന്ന് രാജി പ്രഖ്യാപിച്ചു. രാജി വെച്ച എം.എല്‍.എമാര്‍ നേരിട്ട് എത്തിയാല്‍ തീരുമാനം അറിയിക്കാമെന്ന നിലപാടിലാണ് സ്പീക്കര്‍ രമേഷ് കുമാര്‍.

എട്ട് കോണ്‍ഗ്രസ് വിമത എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ് എം.എല്‍.എമാരുമാണ് സഖ്യ സര്‍ക്കാരിനെതിരെ നിലപാടുമായി നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഒരു സ്വതന്ത്രനും സഖ്യസര്‍ക്കാരിലെ മറ്റൊരു പാര്‍ട്ടിയായ കെ.പി.ജെ.പിയിലെ ഏക അംഗവും ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിന് 104 പേരുടെ പിന്തുണയും ബി.ജെ.പി പക്ഷത്തിന് 107 പേരുടെ പിന്തുണയുമായി കണക്കുകള്‍ മാറി.

വിമതരെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടാല്‍ അവരെ അയോഗ്യരാക്കാനുള്ള നീക്കം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാത്തവരെ അയോഗ്യരാക്കാന്‍ സ്പീക്കറോട് ആവശ്യപ്പെടും. സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിമതര്‍ക്ക് സാധിക്കില്ല. എന്നാല്‍ ഈ ഭീഷണിയോട് വിമതര്‍ പ്രതികരിച്ചിട്ടില്ല. പ്രതിസന്ധി പരിഹരിക്കാനായി കോണ്‍ഗ്രസ് നേതാക്കളായ കെ.സി വേണുഗോപാല്‍, ദിനേശ് ഗുണ്ടറാവു, സിദ്ധരാമയ്യ, ജി. പരമേശ്വര എന്നിവര്‍ നിയമവിദഗ്ധരുമായും ചര്‍ച്ച നടത്തും.

]]>
https://www.chandrikadaily.com/karnataka-live-updates-speaker-ramesh-kumarhd-kumaraswamy-government-siddaramaiah-congress-bjp.html/feed 0
കര്‍ണാടക പ്രതിസന്ധിക്ക് പരിഹാരം; ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയാവണമെന്ന് സോഷ്യല്‍ മീഡിയ https://www.chandrikadaily.com/karnataka-crisis-dk-shivakumar-chief-minister-social-media-campaign.html https://www.chandrikadaily.com/karnataka-crisis-dk-shivakumar-chief-minister-social-media-campaign.html#respond Mon, 08 Jul 2019 06:34:58 +0000 http://www.chandrikadaily.com/?p=132473 കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ തുടര്‍ച്ചയായി ആടിയുലക്കുന്ന വിമത പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഡികെ ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് സോഷ്യല്‍ മീഡിയ. ഭരണകക്ഷിയില്‍പ്പെട്ട 12 എംഎല്‍എമാര്‍ രാജി സമര്‍പ്പിക്കാന്‍ ഒരുങ്ങിയ പുതിയ പ്രതിസന്ധിയാണ് സാമൂഹ്യമാധ്യമ ചിന്തകളെ പുതിയ ചര്‍ച്ചയിലേക്ക് വഴിതുറക്കുന്നത്.

കര്‍ണാടക തുടര്‍ച്ചയായി അഭിമുഖീകരിച്ച ഓപ്പറേഷന്‍ ലോട്ടസിനെ പരാജയപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് നിലവിലെ കുമാരസ്വാമി മന്ത്രിസഭയിലെ അംഗം കൂടിയായ ഡികെ ശിവകുമാറാണ്. നിലവിലെ പ്രതിസന്ധിയും കോണ്‍ഗ്രസ് നേരിട്ടത് ഡികെ വച്ചാണ്. കുമാരസ്വാമി അമേരിക്ക സന്ദര്‍ശന വേളയിലായിരിക്കെയാണ് രാജി പ്രഖ്യാപിച്ച് 12 ഭരണകക്ഷി എംഎല്‍എമാര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. എന്നാല്‍ സ്പീക്കര്‍ രമേശ് കുമാര്‍ അവരെ കാണാന്‍ കൂട്ടാക്കിയില്ല. 11 പേര്‍ രാജികത്ത് സ്പീക്കറുടെ ഓഫീസില്‍ കൈമാറി. ഒരാള്‍ പിന്‍മാറി. ഈ വേളയിലാണ് ഡികെ ശിവകുമാര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നത്്.

ഗവര്‍ണറെ കാണാന്‍ ഇവര്‍ രാജ്ഭവനിലേക്ക് തിരിച്ച എംഎല്‍എമാരെ ഡികെ അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരില്‍ നാലുപേരുമായി ഡികെ ശിവകുമാര്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോയി. എട്ടുപേരാണ് ഗവര്‍ണറെ കാണാന്‍ രാജ്ഭവനില്‍ എത്തിയത്. എന്നാല്‍ അവര്‍ ആരും രാജിവെക്കില്ലെന്നും എല്ലാവരും മടങ്ങിയെത്തുമെന്നും ഡികെ പ്രതികരിച്ചു.

അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിലെ പിണക്കങ്ങള്‍ പരിഹരിക്കുന്നതിന് നിലവിലെ മന്ത്രിസഭ അഴിച്ചുപണിയുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവിലെ മന്ത്രിമാരും മുഖ്യമന്ത്രി കുമാരസ്വാമിയും അടക്കം രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പകരം മുഖ്യമന്ത്രി ആരെന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ക്യാമ്പയിന് കാരണമാവുന്നത്. കോണ്‍ഗ്രസ് സര്‍ക്കാറിന് പലപ്പോഴും രക്ഷകനാണ് ഡികെ ശിവകുമാര്‍്. പണം കൊണ്ടും പവര്‍ കൊണ്ടും കോണ്‍ഗ്രസില്‍ ശക്തനും ഇദ്ദേഹം തന്നെ.

രാമലിംഗ റെഡ്ഢി അടക്കം മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുമായി ശിവകുമാര്‍ ചര്‍ച്ച നടത്തിയിരുന്നു. രാജിവെക്കാന്‍ പോയ എംഎല്‍എമാരെ തന്റെ സ്വതസിദ്ധമായ ശൈലിയിലാണ് ഡികെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതേനിടെ കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജികത്തുകള്‍ സ്പീകറുടെ വസതിയില്‍ വെച്ച് ഡികെ ശിവകുമാര്‍ വലിച്ചു കീറിയെന്ന് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ അരോപിച്ചിരുന്നു. ഇതെല്ലാം ഡികെക്ക് ജനങ്ങള്‍ക്കിടയില്‍ താരപദവി ലഭിക്കാന്‍ കാരണമായിട്ടുണ്ട്.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുര്‍ ഖാര്‍ഗെയോ മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോ തന്നെ മുഖ്യമന്ത്രിയായേക്കും എന്ന സൂചനകളും വരുന്നുണ്ട്. ഖാര്‍ഗെയോ സിദ്ധരാമയ്യയോ മുഖ്യമന്ത്രിയായാല്‍ തങ്ങള്‍ രാജിവെക്കില്ലെന്ന് ചില വിമത എംഎല്‍എമാര്‍ ഉപാധിവച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 224 അംഗ കര്‍ണ്ണാടക നിയമസഭയില്‍ 113 അംഗങ്ങളുടെ പിന്തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. 116 അംഗങ്ങളാണ് കോണ്‍ഗ്രസിനും ജെഡിഎസിനും ചേര്‍ന്നുള്ളത്. ഒരു ബിഎസ്പി അംഗത്തിന്റേയും ഒരു സ്വതന്ത്രന്റേയും പിന്തുണയും ഈ സഖ്യത്തിനുണ്ട്.

]]>
https://www.chandrikadaily.com/karnataka-crisis-dk-shivakumar-chief-minister-social-media-campaign.html/feed 0
കര്‍ണാടക മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ https://www.chandrikadaily.com/karnataka-political-crisis-deepens-deputy-cm-offers-to-resign.html https://www.chandrikadaily.com/karnataka-political-crisis-deepens-deputy-cm-offers-to-resign.html#respond Mon, 08 Jul 2019 05:44:52 +0000 http://www.chandrikadaily.com/?p=132461 ന്യൂഡല്‍ഹി/ബംഗളൂരു: എം.എല്‍.എമാരുടെ കൂട്ട രാജിയെതുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന കര്‍ണാടകയിലെ സഖ്യ സര്‍ക്കാറിനെ താങ്ങിനിര്‍ത്താന്‍ മന്ത്രി പദവി ഉള്‍പ്പെടെ വാഗ്ദാനം ചെയ്ത് വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം. കോണ്‍ഗ്രസ് ജെ.ഡി.എസ് നേതാക്കള്‍ ഇതുസംബന്ധിച്ച് പാര്‍ട്ടി തലത്തിലും മുന്നണി തലത്തിലും ചര്‍ച്ചകള്‍ തുടരുകയാണ്.

അനുനയ ചര്‍ച്ചക്കായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി നേരിട്ടെത്തി. അമേരിക്കയില്‍ നിന്നും ബംഗളൂരുവില്‍ തിരിച്ചെത്തിയതു മുതല്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ക്കാണ് കുമാരസ്വാമി ഒരുങ്ങിയത്. വിമാനത്താവളത്തില്‍ വച്ച് ജെ.ഡി.എസ് നേതാക്കളുമായും പിന്നീട് നിയമസഭാ കക്ഷി യോഗത്തിലും അതു കഴിഞ്ഞ് കോണ്‍ഗ്രസ് നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തി. രാത്രി ഏഴരയോടെ ആരംഭിച്ച ചര്‍ച്ചകള്‍ പന്ത്രണ്ടര വരെ നീണ്ടു. എന്നാല്‍ സമവായ ഫോര്‍മുല ഉണ്ടായിട്ടില്ലെന്നാണ് സൂചന. യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് ഉപമുഖ്യമന്ത്രി ജി.പരമേശ്വര, കോണ്‍ഗ്രസ് മന്ത്രിമാരെ പ്രഭാത ഭക്ഷണത്തിന് ക്ഷണിച്ചത്. അതേസമയം മന്ത്രിസഭാ വിപുലീകരണത്തിന് കോണ്‍ഗ്രസും ജെ.ഡി.എസും ഏകദേശ ധാരണയില്‍ എത്തിയെന്നാണ് സൂചനകള്‍. എന്നാല്‍ ആരൊക്കെ രാജി വയ്ക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല.

കര്‍ണാടകയില്‍ മന്ത്രിസഭ പുനസംഘടനക്ക് കോണ്‍ഗ്രസ് ഒരുങ്ങുന്നതായാണ് വിവരം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ അധ്യക്ഷതയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തങ്ങുന്ന വിമത എം.എല്‍.എമാരുമായി ജലവിഭവ വകുപ്പ് മന്ത്രിയും റിസോര്‍ട്ട് രാഷ്ട്രീയത്തിലെ ചാണക്യനുമായ ഡി.കെ ശിവകുമാര്‍ നിരന്തരം ബന്ധപ്പെട്ടു വരുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ രാജിസന്നദ്ധത അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര രംഗത്തെത്തി. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്ന് പരമേശ്വര അറിയിച്ചു. ഹൈക്കമാന്‍ഡ് പറയുന്നത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഡി.കെ ശിവകുമാറും അറിയിച്ചു.

ജെ.ഡി.എസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ ഇന്നലെ ജെ.ഡി.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. തൊട്ടു പിന്നാലെ ഡി.കെ ശിവകുമാറും ദേവഗൗഡയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടു. സംസ്ഥാന സര്‍ക്കാറിന് നിലനില്‍പ്പ് ഭീഷണിയില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഡി.കെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതു വിധേനയും സംസ്ഥാന സര്‍ക്കാറിനെ താങ്ങി നിര്‍ത്താനാണ് എ.ഐ.സി.സി നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ സാഹചര്യത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെങ്കില്‍ 13 വിമത എം.എല്‍.എമാര്‍ക്കും മന്ത്രി സ്ഥാനം നല്‍കുന്നത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ആലോചനയിലുണ്ട്. നിലവിലെ 13 മന്ത്രിമാരെ രാജിവെപ്പിച്ച ശേഷമായിരിക്കും ഇവരെ ഉള്‍പ്പെടുത്തുക.
അതേസമയം പുതിയ സര്‍്ക്കാര്‍ രൂപീകരണത്തിനുള്ള കരുനീക്കങ്ങള്‍ ബി.ജെ.പിയും ശക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. എം.എല്‍.എമാരെ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റിയത് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്നാണെന്നും സൂചനയുണ്ട്. കാത്തിരുന്നു കാണാം എന്നു മാത്രമാണ് ബി.ജെ.പി നേതാക്കള്‍ പ്രതികരിക്കുന്നത്. ജെ.ഡി.എസ് – കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിക്കുന്നു.
ചൊവ്വാഴ്ച മാത്രമേ ഓഫീസിലെത്തൂവെന്ന് നിയമസഭാ സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതുവരെ ചരടു വലികള്‍ക്ക് ഇരു പക്ഷത്തിനും സമയമുണ്ട്. ഓഫീസിലെത്തിയ ശേഷം മാത്രമേ എം.എല്‍.എമാരുടെ രാജി സ്വീകരിക്കണോ തള്ളണോ എന്ന കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കൂ. അതിനു മുമ്പ് എം.എല്‍.എമാരെ അനുനയിപ്പിച്ച് രാജി പിന്‍വലിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും ജെ.ഡി.എസും നടത്തുന്നത്.
ഇതിനിടെ സിദ്ധാരാമയ്യയെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ പാര്‍ട്ടി വിടില്ലെന്ന നിലപാടുമായി മൂന്ന് വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രംഗത്തെത്തി. സിദ്ധാരാമയ്യയെ മുഖ്യമന്ത്രിക്കുന്നതിനെ എതിര്‍ക്കില്ലെന്ന നിലപാടുമായി ഉപമുഖ്യമന്ത്രി ജി പരമേശ്വരയും രംഗത്തെത്തി.
സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കു പിന്നില്‍ ബി.ജെ.പിയുടെ കുതിരക്കച്ചവട നീക്കമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആരോപണം. അതേസമയം മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്താന്‍ സിദ്ധാരാമയ്യ തയ്യാറാക്കിയ നാടകമാണ് എം.എല്‍.എമാരുടെ രാജി ഭീഷണിയെന്നാണ് ബി.ജെ.പി ആരോപണം.

]]>
https://www.chandrikadaily.com/karnataka-political-crisis-deepens-deputy-cm-offers-to-resign.html/feed 0
കര്‍ണാടകയില്‍ അനിശ്ചിതത്വം തുടര്‍ക്കഥ; വരുമോ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം https://www.chandrikadaily.com/karnataka-congress-crisis.html https://www.chandrikadaily.com/karnataka-congress-crisis.html#respond Sun, 07 Jul 2019 05:28:38 +0000 http://www.chandrikadaily.com/?p=132374 ബംഗളൂരു: മൂന്നു തവണ പരാജയപ്പെട്ട ഓപ്പറേഷന്‍ താമരയുമായി ബി.ജെ.പി പിന്‍വാതില്‍ വഴി വീണ്ടും രംഗത്തെത്തുമ്പോള്‍ കര്‍ണാടക ഒരിക്കല്‍കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴിമാറുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഭരണ പക്ഷത്തുള്ള എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പി നേരത്തെ നടത്തിയ ശ്രമങ്ങളെല്ലാം കോണ്‍ഗ്രസും ജെ.ഡി.എസ്സും പരാജയപ്പെടുത്തിയത് സ്വന്തം എം.എല്‍.എമാരെ രാഷ്ട്രീയ കുതിരക്കച്ചവടത്തിന് വിട്ടുകൊടുക്കാതെ രഹസ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയായിരുന്നു.
കോണ്‍ഗ്രസ് – ജെ.ഡി.എസ് സഖ്യത്തിന്റെ സര്‍ക്കാര്‍ രൂപീകരണ അവകാശ വാദം തള്ളി യദ്യൂരപ്പക്ക് സത്യപ്രതിജ്ഞക്ക് അവസരം ഒരുക്കിയ ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി മുതല്‍ സംസ്ഥാനം പലതവണ റിസോര്‍ട്ട് രാഷ്ട്രീയത്തിന് സാക്ഷിയായി. എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഭരണപക്ഷത്ത് വിള്ളലുണ്ടാക്കി എം.എല്‍.എമാരെ രാജിവെപ്പിച്ച് സഭയുടെ അംഗബലം ചുരുക്കുകയും അതുവഴി സര്‍ക്കാര്‍ രൂപീകരണത്തിന് വഴിതുറക്കുകയും ചെയ്യുക എന്ന തന്ത്രത്തിലേക്ക് ബി.ജെ.പി മാറിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ഇത് രണ്ടാം തവണയാണ് ബി.ജെ.പി ഇത്തരം നീക്കവുമായി രംഗത്തെത്തുന്നത്. അതേസമയം നിലവില്‍ 11 എം.എല്‍.എമാര്‍ നല്‍കിയ രാജിക്കത്ത് അംഗീകരിച്ചാലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിക്ക് രണ്ട് അംഗങ്ങളുടെ കുറവുണ്ടാകും. രാഷ്ട്രീയ കുതിരക്കച്ചവടം വഴി ഭരണ പക്ഷ എം.എല്‍.എമാരേയോ സ്വതന്ത്രരേയോ മറുകണ്ടം ചാടിക്കുകയോ, കൂടുതല്‍ എം.എല്‍.എമാരെ രാജിവെപ്പിച്ച് സഭയുടെ അംഗബലം വീണ്ടും കുറയ്ക്കുകയോ മാത്രമാവും ബി.ജെ.പിക്കു മുന്നിലുള്ള പോംവഴി. ഇതിനെ ചെറുക്കാന്‍ സാധ്യമായ എല്ലാ വഴികളും സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് – ജെ.ഡി.എസ് നേതൃത്വം ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഒരിക്കല്‍കൂടി റിസോര്‍ട്ട് രാഷ്ട്രീയത്തിന് വഴിയൊരുങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

]]>
https://www.chandrikadaily.com/karnataka-congress-crisis.html/feed 0