Kavad Yatra – Chandrika Daily https://www.chandrikadaily.com Sat, 27 Jul 2024 07:06:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Kavad Yatra – Chandrika Daily https://www.chandrikadaily.com 32 32 കാവഡ്‌ യാത്ര; ഹരിദ്വാര്‍ മസ്ജിദ് ഷീറ്റിട്ട് മൂടി ജില്ലാഭരണകൂടം; പ്രതിഷേധത്തിന് പിന്നാലെ നീക്കം ചെയ്തു https://www.chandrikadaily.com/kavad-yatra-haridwar-masjid-covered-with-sheets-removed-after-protests.html https://www.chandrikadaily.com/kavad-yatra-haridwar-masjid-covered-with-sheets-removed-after-protests.html#respond Sat, 27 Jul 2024 07:06:35 +0000 https://www.chandrikadaily.com/?p=303934 ഉത്തരാഖണ്ഡില്‍ കാവഡ്‌ തീര്‍ത്ഥാടകരുടെ യാത്ര കടന്നുപോകുന്നയിടത്തെ മസ്ജിദ് ഷീറ്റിട്ടുമൂടി ജില്ലാഭരണകൂടം. ഹരിദ്വാര്‍ മസ്ജിദാണ് തുണികള്‍കൊണ്ടും ഷീറ്റുകൊണ്ടും കെട്ടിമറിച്ചത്. വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്തു.
പള്ളി ഷീറ്റിട്ട് മറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉത്തരവുകളൊന്നും ലഭിച്ചിരുന്നില്ലെന്ന് പള്ളി ഭാരവാഹികള്‍ പറഞ്ഞു. ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കാവഡ്‌ യാത്ര കടന്നുപോകുന്ന റൂട്ടിലെ 2 മുസ്‌ലിം പള്ളികളുടെയും ഒരു മഖ്ബറയുമാണ് ഷീറ്റിട്ടും വെള്ള തുണികള്‍ കൊണ്ടും ചിലര്‍ മറിച്ചത്. എന്നാല്‍, വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നോടെ വൈകുന്നേരത്തോടെ ഷീറ്റുകള്‍ നീക്കം ചെയ്തു.
ജ്വാലപൂര്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുസ്‌ലിം പള്ളികള്‍ക്കും മഖ്ബറകള്‍ക്കും മുന്നില്‍ മുളകൊണ്ട് ഉയരത്തില്‍ കെട്ടി മറിച്ചിട്ടുമുണ്ട്. ഈ നടപടി സംബന്ധിച്ച് ഭരണപരമായ ഒരു ഉത്തരവും ഉള്ളതായി തങ്ങള്‍ക്ക് അറിയില്ലെന്നും കാവഡ്‌ യാത്രയ്ക്കിടെ ഇത്തരമൊരു നടപടി ആദ്യമാണെന്നും പള്ളിയിലെ മൗലാനയും മസാറിന്റെ ഭാരവാഹികളും പറഞ്ഞു.
വിഷയത്തില്‍ ഹരിദ്വാര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ടും ജില്ലാ മജിസ്ട്രേറ്റും പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  എന്നാല്‍ സമാധാനം നിലനിര്‍ത്താനാണ് ഇത്തരം നടപടികള്‍ എന്നായിരുന്നു ക്യാബിനറ്റ് മന്ത്രി സത്പാല്‍ മഹാരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് മന്ത്രിയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ‘ഇത് അത്ര വലിയ കാര്യമല്ല. കെട്ടിടങ്ങള്‍ നിര്‍മാണത്തിലിരിക്കുമ്പോള്‍ നമ്മള്‍ അതിനെ മറക്കാറില്ലേ’ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
എന്നാല്‍ വിഷയത്തില്‍ പ്രദേശവാസികളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരുടെ എതിര്‍പ്പുകള്‍ ഉയര്‍ന്നോടെ ജില്ലാ ഭരണകൂടം ഈ ഷീറ്റുകളും തുണിയും നീക്കം ചെയ്യുകയായിരുന്നു. ഇത്തരമൊരു കാര്യം ഇത്രയും കാലത്തിനിടെയുള്ള തന്റെ പൊതുപ്രവര്‍ത്തനത്തില്‍ കണ്ടിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ നയീം ഖുറേഷി പറഞ്ഞു.
‘ഞങ്ങള്‍ മുസ്‌ലിംകള്‍ എല്ലായ്‌പ്പോഴും ശിവഭക്തരുടെ കാവഡ്‌ യാത്രയെ സ്വാഗതം ചെയ്തിട്ടുണ്ട്. അവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ ലഘുഭക്ഷണം ക്രമീകരിക്കുകയും ചെയ്തിരുന്നു. കാവഡ്‌ യാത്രയെന്നത് ഹരിദ്വാറിലെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള സൗഹാര്‍ദ്ദത്തിന്റെ ഒരു ഉദാഹരണം കൂടിയായിരുന്നു. ഇങ്ങനെയൊരു മറയിടുന്ന പാരമ്പര്യം ഇതുവരെയുണ്ടായിരുന്നില്ല,’ അദ്ദേഹം പറഞ്ഞു. .
കന്‍വാര്‍ മേള ആരംഭിക്കുന്നതിന് മുമ്പ് ഭരണകൂടം ഒരു യോഗം ചേര്‍ന്ന് ഹിന്ദു, മുസ്‌ലിം സമുദായങ്ങളില്‍ നിന്നുള്ള ആളുകളെ എസ്.പി.ഒ.മാരാക്കിയിരുന്നതായും ഖുറേഷി പറഞ്ഞു. കന്‍വാരിയ തീര്‍ത്ഥാടകര്‍ വിശ്രമിച്ചിരുന്നത് പള്ളികള്‍ക്കും മസാറുകള്‍ക്കും പുറത്തുള്ള മരങ്ങളുടെ തണലില്‍ ആയിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്, മസാറിന്റെ കാര്യസ്ഥരിലൊരാളായ ഷക്കീല്‍ അഹമ്മദ് പറഞ്ഞു,
മസ്ജിദുകളും മസാറുകളും ഷീറ്റിട്ട് മറയ്ക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനം ആശ്ചര്യകരമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ റാവു അഫാഖ് അലി പറഞ്ഞു.
‘ഇത് മുന്‍പ് നടന്നിട്ടില്ല. ചില കന്‍വാരിയര്‍ പള്ളികളില്‍ പോയി പ്രാര്‍ത്ഥിക്കാറുണ്ട്. എല്ലാവരും എല്ലാ മതത്തേയും ബഹുമാനിക്കുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് പള്ളികള്‍ മൂടുന്നു, നാളെ ക്ഷേത്രങ്ങള്‍ ഈ രീതിയില്‍ മൂടിയാല്‍ എന്ത് സംഭവിക്കും?’ അദ്ദേഹം ചോദിച്ചു.
ഇത് സുപ്രീം കോടതിയോടുള്ള അവഹേളനമാണെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മനയും പറഞ്ഞു. കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളോടും പഴക്കച്ചവടക്കാരോടും കടകള്‍ക്ക് മുകളില്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതിക്ക് എതിരാണ് ഈ നടപടി.
ബദരീനാഥ്, മംഗ്ലൂര്‍, ചിത്രകൂട്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പു പരാജയങ്ങളില്‍ നിന്ന് ബി.ജെ.പി ഇനിയും പാഠം ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ ഒന്നാണെന്ന സന്ദേശമാണ് ഇത്തരം നടപടികളിലൂടെ ഇല്ലാതാകുന്നത്. ബി.ജെ.പിയുടെ വിഭജനവും വിവേചനപരവുമായ രാഷ്ട്രീയം ആളുകള്‍ തള്ളിക്കളയും. തള്ളിക്കളഞ്ഞിട്ടുണ്ട്. പക്ഷേ അവര്‍ പഠിക്കുന്നില്ല, സൂര്യകാന്ത് ധസ്മന പറഞ്ഞു.
]]>
https://www.chandrikadaily.com/kavad-yatra-haridwar-masjid-covered-with-sheets-removed-after-protests.html/feed 0
വര്‍ഗീയ സംഘര്‍ഷം ഉണ്ടാവരുത്, മറ്റൊരു ലക്ഷ്യവും ഇല്ല; കാവഡ്‌ ഉത്തരവിനെ ന്യായീകരിച്ച് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ https://www.chandrikadaily.com/there-should-be-no-communal-conflict-no-other-purpose-up-govt-defends-kanwar-order-in-supreme-court.html https://www.chandrikadaily.com/there-should-be-no-communal-conflict-no-other-purpose-up-govt-defends-kanwar-order-in-supreme-court.html#respond Fri, 26 Jul 2024 05:27:20 +0000 https://www.chandrikadaily.com/?p=303813 കാവഡ്‌ യാത്രാ റൂട്ടിലെ കടകളിൽ ഉടമകളുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കാൻ നിർദേശിച്ചത് സമാധാനപരമായ തീർത്ഥാടനം ഉറപ്പാക്കാനാണെന്ന് യു.പി സർക്കാർ സുപ്രീം കോടതിയിൽ. ഇത്തരത്തിലൊരു നിർദേശം പുറപ്പെടുവിച്ചത് കൻവാർ തീർത്ഥാടകരുടെ മത വികാരം വ്രണപ്പെടുത്താതിരിക്കാനാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
കടകളുടേയും ഭക്ഷണശാലകളുടേയും പേരുകൾ സംബന്ധിച്ച ആശയക്കുഴപ്പം സംബന്ധിച്ച് കൻവാരിയ വിഭാഗത്തിൽ നിന്ന് ലഭിച്ച പരാതികൾ പരിഗണിച്ചാണ് നിർദേശം നൽകിയതെന്നും സംസ്ഥാന സർക്കാർ വിശദീകരിച്ചു.
കാവഡ്‌  യാത്ര കടന്നു പോകുന്ന വഴികളിലെ ഹോട്ടലുടമകളോട് അവരുടെ പേരുകൾ പ്രദർശിപ്പിക്കാൻ നിർദേശം നൽകിയ യു.പി, ഉത്തരാഖണ്ഡ് സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ. ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാർ നിർദേശങ്ങൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
‘ഭക്ഷണം വിൽക്കുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ വലിയ തരത്തിലുള്ള അസ്വസ്ഥതകൾക്ക് ഇടയാക്കിയതായി മുൻകാല സംഭവങ്ങൾ കാണിക്കുന്നു. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള ഒരു മുൻകരുതൽ നടപടിയാണ് നിർദേശങ്ങൾ.ഉടമസ്ഥരുടെ പേരുകൾ പ്രദർശിപ്പിക്കാനുള്ള നിർദേശം സുതാര്യത ഉറപ്പുവരുത്തുന്നതിനും ആശയക്കുഴപ്പം ഒഴിവാക്കുന്നതിനുമുള്ള ഒരു കേവല നടപടിയാണ് . സമാധാനപരവും യോജിപ്പുള്ളതുമായ തീർത്ഥാടനം ഉറപ്പാക്കുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്,’ യു.പി സർക്കാർ അറിയിച്ചു.
സർക്കാർ നൽകിയ നിർദേശം മതം, ജാതി, സമുദായം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിവേചനവും കാണിക്കുന്നില്ലെന്നും ഉടമകളുടെ പേരും ഐഡൻ്റിറ്റിയും പ്രദർശിപ്പിക്കേണ്ടതിൻ്റെ ഉത്തരവാദിത്തം കൻവാർ യാത്രാ റൂട്ടിലുള്ള എല്ലാ ഭക്ഷ്യ വിൽപ്പനക്കാർക്കും ഒരേപോലെ ബാധകമായിരുന്നെന്നും യു.പി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
]]>
https://www.chandrikadaily.com/there-should-be-no-communal-conflict-no-other-purpose-up-govt-defends-kanwar-order-in-supreme-court.html/feed 0
കാവഡ് യാത്ര വിവാദം: സഭ നിർത്തിവച്ച് ചർച്ച ചെയ്യണം -അഡ്വ. ഹാരിസ് ബീരാൻ എം.പി https://www.chandrikadaily.com/kavad-yatra-controversy-the-house-should-be-adjourned-and-discussed-adv-harris-beeran-mp.html https://www.chandrikadaily.com/kavad-yatra-controversy-the-house-should-be-adjourned-and-discussed-adv-harris-beeran-mp.html#respond Mon, 22 Jul 2024 07:03:08 +0000 https://www.chandrikadaily.com/?p=303433 കാവഡ് യാത്രയോടാനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ ഭരണകൂടം പുറപ്പെടുവിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ഹാരിസ് ബീരാന്‍ എം.പി ആവശ്യപ്പെട്ടു.

കടകള്‍ക്ക് മുമ്പില്‍ വ്യക്തികളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് മാതാടിസ്ഥാനത്തില്‍ വേര്‍തിരിവുണ്ടാക്കനാണെന്ന് അതിനാല്‍ രാജ്യ സഭയില്‍ ചട്ടം 267പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും എം.പി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് പി.സന്തോഷ് കുമാര്‍ എം.പി നോട്ടീസ് നല്‍കി.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. കാവഡ് യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്റുകള്‍, ഹോട്ടലുകള്‍, പഴക്കടകള്‍ തുടങ്ങിയവയുടെ ഉടമകളുടെ പേരുകള്‍ കടക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തില്‍ മുസഫര്‍നഗര്‍ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/kavad-yatra-controversy-the-house-should-be-adjourned-and-discussed-adv-harris-beeran-mp.html/feed 0