Kejriwal – Chandrika Daily https://www.chandrikadaily.com Fri, 12 Jul 2024 12:17:32 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Kejriwal – Chandrika Daily https://www.chandrikadaily.com 32 32 കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി https://www.chandrikadaily.com/kejriwals-judicial-custody-has-been-extended-till-july-25.html https://www.chandrikadaily.com/kejriwals-judicial-custody-has-been-extended-till-july-25.html#respond Fri, 12 Jul 2024 12:17:32 +0000 https://www.chandrikadaily.com/?p=302516 മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. ഈ മാസം 25 വരെയാണ് കസ്റ്റഡി നീട്ടിയത്. സിബിഐ എടുത്ത കേസിൽ ഡൽഹി റൗസ് അവന്യു കോടതിയുടേതാണ് നടപടി. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട സിബിഐയുടെ ചോദ്യംചെയ്യൽ തുടരുന്നതിനാൽ കെജ്‌രിവാൾ ജയിലിൽ തന്നെ തുടരും.

ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെ‍ജ്‍രിവാൾ നൽകിയ ഹരജിയിൽ സുപ്രിംകോടതി ഇന്ന് ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവിറക്കിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ‍ജ്‍രിവാള്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമാണു വിധിപറഞ്ഞത്. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കെ‍ജ്‍രിവാള്‍ 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി. അറസ്റ്റ് നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ വിശാല ബെഞ്ച് വിധി പറയും. കേസിലെ നിയമവിഷയങ്ങള്‍ മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുകയാണ്.

]]>
https://www.chandrikadaily.com/kejriwals-judicial-custody-has-been-extended-till-july-25.html/feed 0
മദ്യനയ അഴിമതിക്കേസ്; ജാമ്യം തേടി കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ https://www.chandrikadaily.com/liquor-policy-corruption-case-kejriwal-seeks-bail-in-delhi-high-court.html https://www.chandrikadaily.com/liquor-policy-corruption-case-kejriwal-seeks-bail-in-delhi-high-court.html#respond Wed, 03 Jul 2024 10:48:20 +0000 https://www.chandrikadaily.com/?p=301739

 മദ്യനയ കേസിൽ ജാമ്യം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിൽ മറുപടി പറയാൻ ഡൽഹി ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടു. നേരത്തെ സിബിഐ അരവിന്ദ് കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മൂന്ന് ദിവസത്തെ കസ്റ്റഡി അവസാനിച്ചതോടെയാണ് സിബിഐ കോടതിയില്‍ നിന്നും 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിൽ വാങ്ങിയിരുന്നത്.

സൗത്ത് ഗ്രൂപ്പ് മദ്യ നയത്തില്‍ കെജ്‌രിവാള്‍ ഇടപെട്ടു എന്നതിന് തെളിവ് ഉണ്ടെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ കെജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പുമായിചര്‍ച്ച നടത്തിയെന്നും സൗത്ത് ഗ്രൂപ്പ് ആവശ്യപ്പെട്ട രീതിയില്‍ നയമുണ്ടാക്കിയെന്നുമാണ് സിബിഐ കോടതിയെ അറിയിച്ചത്. ഈ കാര്യങ്ങള്‍ പരിശോധിക്കാന്‍ കെജ്‌രിവാളിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്.

കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു സിബിഐ തിഹാര്‍ ജയിലിലെത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. ഇതിന് പിന്നാലെ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി അദ്ദേഹം പിന്‍വലിച്ചിരുന്നു. ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഡല്‍ഹി ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്താണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.

ഹൈക്കോടതിയുടെ പൂര്‍ണ്ണ ഉത്തരവ് കഴിഞ്ഞദിവസം പുറത്തുവന്ന സാഹചര്യത്തിലായിരുന്നു കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍റെ നടപടി. ഹര്‍ജി പിന്‍വലിക്കാന്‍ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ചാണ് അനുമതി നല്‍കിയത്. സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇക്കാര്യം കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ ജാമ്യാപേക്ഷ.

]]>
https://www.chandrikadaily.com/liquor-policy-corruption-case-kejriwal-seeks-bail-in-delhi-high-court.html/feed 0
ഡൽഹി മദ്യനയ കേസ്; കെജ്‍രിവാളിനെ അറസ്റ്റ് ചെയ്ത് സിബിഐ https://www.chandrikadaily.com/delhi-liquor-policy-case-cbi-arrests-kejriwal.html https://www.chandrikadaily.com/delhi-liquor-policy-case-cbi-arrests-kejriwal.html#respond Wed, 26 Jun 2024 10:17:25 +0000 https://www.chandrikadaily.com/?p=301103 മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി  ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ഡൽഹി റൗസ് അവന്യൂ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതോടെ, സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി കെജ്‌രിവാള്‍ പിൻവലിച്ചു. സിബിഐ കേസുകൂടി ഉള്‍പ്പെടുത്തി പുതിയ ഹർജി സമർപ്പിക്കും.

കെജ്‍രിവാളിന് വിചാരണക്കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തിരുന്നു. ഇത് ചോദ്യംചെയ്തുള്ള കെജ്‍രിവാളിന്‍റെ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐ യുടെ നാടകീയ നീക്കം. സിബിഐ സമർപ്പിച്ച പുതിയ കേസില്‍ കൂടി ജാമ്യം അനുവദിച്ചെങ്കിലേ കെജ്‌രിവാളിന് ഇനി പുറത്തിറങ്ങാനാവൂ.

]]>
https://www.chandrikadaily.com/delhi-liquor-policy-case-cbi-arrests-kejriwal.html/feed 0
കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി https://www.chandrikadaily.com/bjp-has-changed-its-election-campaign-strategy-after-kejriwal-got-bail.html https://www.chandrikadaily.com/bjp-has-changed-its-election-campaign-strategy-after-kejriwal-got-bail.html#respond Sat, 11 May 2024 06:33:18 +0000 https://www.chandrikadaily.com/?p=297369 പുതിയ സാഹചര്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാറ്റി ബിജെപി. സ്ഥിരതയുള്ള സർക്കാരിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പ്രചാരണം നടത്തണം. അഴിമതിയും വികസനവും പ്രചാരണ വിഷയം ആകണമെന്ന് കീഴ്ഘടകങ്ങൾക്ക് നിർദേശം.

വീടുകൾ കയറിയുള്ള പ്രചാരണത്തിൽ ശ്രദ്ധയൂന്നാൻ നിർദേശിച്ച് ബിജെപി നേതൃത്വം. അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ജാഗ്രത നിർദേശം. അതേസമയം ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് മുതൽ പ്രചാരണ രംഗത്തേക്ക്.

രാവിലെ 11 മണിക്ക് കൊണോട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രത്തിലേയ്ക്കാണ് ആദ്യം പോകുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ആംആദ്മി പാർട്ടി ആസ്ഥാനത്ത് വാർത്താ സമ്മേളനം നടത്തും. ഡൽഹി, ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികളെ സംബന്ധിച്ചുള്ള കാര്യങ്ങളാകും വാർത്താ സമ്മേളനത്തിൽ പറയുക. ബിജെപിക്കെതിരെ കടുത്ത രീതിയിലുള്ള വിമർശനവും ഉണ്ടായേക്കും.

ഇന്ന് വൈകിട്ട് സൗത്ത് ഡൽഹിയിൽ നടക്കുന്ന ആംആദ്മി പാർട്ടിയുടെ തെരഞ്ഞെടുപ്പ് റോഡ് ഷോയിലും മുഖ്യമന്ത്രി പങ്കെടുക്കും. പാർട്ടിക്ക് ശക്തമായ വേരുകളുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതൽ ഊർജസ്വലമാക്കി മുന്നോട്ട് പോകാനാണ് ആം ആദ്മി പാർട്ടിയുടെ തീരുമാനം.

]]>
https://www.chandrikadaily.com/bjp-has-changed-its-election-campaign-strategy-after-kejriwal-got-bail.html/feed 0
കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ https://www.chandrikadaily.com/kejriwal-getting-bail-is-a-big-blow-to-bjp-kc-venugopal.html https://www.chandrikadaily.com/kejriwal-getting-bail-is-a-big-blow-to-bjp-kc-venugopal.html#respond Fri, 10 May 2024 10:21:26 +0000 https://www.chandrikadaily.com/?p=297308 കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

]]>
https://www.chandrikadaily.com/kejriwal-getting-bail-is-a-big-blow-to-bjp-kc-venugopal.html/feed 0
കേജ്‌രിവാളിന്റെ അറസ്റ്റ്: ഇന്ത്യാമുന്നണിയുടെ റാലി ഇന്ന് ഡല്‍ഹിയില്‍, 28 പാര്‍ട്ടികള്‍; സുനിത കേജ്രിവാള്‍ പങ്കെടുക്കും https://www.chandrikadaily.com/1arrest-of-kejriwal-india-front-rally-in-delhi-today-28-parties-sunita-kejriwal-will-attend.html https://www.chandrikadaily.com/1arrest-of-kejriwal-india-front-rally-in-delhi-today-28-parties-sunita-kejriwal-will-attend.html#respond Sun, 31 Mar 2024 05:44:29 +0000 https://www.chandrikadaily.com/?p=294099 പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കുമെതിരെ കേന്ദ്ര ഏജന്‍സികള്‍ നടപടികള്‍ കടുപ്പിക്കുന്നതിനിടെ, ഇന്ത്യാസഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളുടെയും ശക്തിപ്രകടനം ഇന്നു ഡല്‍ഹിയില്‍ നടക്കും. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രാവിലെ 10 മുതല്‍ ഉച്ചയ്ക്കു രണ്ട് വരെ രാംലീല മൈതാനത്തു നടക്കുന്ന റാലിയില്‍ 28 പാര്‍ട്ടികള്‍ പങ്കെടുക്കുമെന്നു കോണ്‍ഗ്രസ് അറിയിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിനെതിരെയാണ് ആദ്യം റാലി പ്രഖ്യാപിച്ചതെങ്കിലും വ്യക്തികേന്ദ്രീകൃതമാക്കാതെ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധമെന്ന ധാരണയിലേക്കു പിന്നീട് നേതാക്കളെത്തി. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉള്‍പ്പെടെ ഇന്ത്യാസഖ്യത്തിന്റെ മറ്റ് ഒട്ടേറെ നേതാക്കളും ജയിലിലാണ്.

മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ കുടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചും ഇന്ത്യാസഖ്യം നടത്തുന്ന മഹാറാലിയുടെ പശ്ചാത്തലത്തില്‍ രാംലീല മൈതാനില്‍ പൊലീസ് സുരക്ഷ ശക്തമാക്കി. മൈതാനത്തേക്കു കടക്കുന്നതിനായി പൊലീസ് 7 കവാടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണം വിഐപികള്‍ക്കും ഒരെണ്ണം മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടിയാണ്.

ട്രാക്ടറുകള്‍ എത്തിക്കരുത്, മാര്‍ച്ച് നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണു പൊലീസ് പ്രതിഷേധത്തിന് അനുമതി നല്‍കിയിരിക്കുന്നത്. 20,000 പേര്‍ക്കാണ് അനുമതി നല്‍കിയതെങ്കിലും 30,000ലധികം ആളുകളെത്തുമെന്നു പൊലീസ് തന്നെ പറയുന്നു.
ഒരു ലക്ഷത്തിലേറെ ആളുകള്‍ എത്തുമെന്നാണ് ആം ആദ്മി പാര്‍ട്ടി പറഞ്ഞത്. ബിജെപി, ആം ആദ്മി പാര്‍ട്ടി, സിപിഎം എന്നിവയുടെ ഓഫിസുകള്‍ സ്ഥിതി ചെയ്യുന്ന ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ 144 പ്രഖ്യാപിച്ചു. രാം ലീല മൈതാനു പുറത്തേക്കു റാലി അനുവദിക്കില്ല. നിബന്ധനകള്‍ ലംഘിച്ചാല്‍ കര്‍ശന നപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

രാംലീല മൈതാനിയോടു ചേര്‍ന്നുള്ള റോഡുകളിലും പാര്‍ക്കിങ് കേന്ദ്രങ്ങളിലും ഗതാഗതം നിയന്ത്രിക്കാന്‍ കൂടുതല്‍ ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡല്‍ഹി, ഡിഡിയു മാര്‍ഗ്, രാംലീല മൈതാനി എന്നിവിടങ്ങളിലായി 12 കമ്പനി അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിസരത്ത് സിസിടിവി ക്യാമറകളും കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/1arrest-of-kejriwal-india-front-rally-in-delhi-today-28-parties-sunita-kejriwal-will-attend.html/feed 0
ബി.ജെ.പി ഒളിച്ചുകളിക്കുന്നു; ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് കെജ്രിവാള്‍ https://www.chandrikadaily.com/bjp-is-playing-hide-and-seek-kejriwal-wants-to-implement-single-civil-code.html https://www.chandrikadaily.com/bjp-is-playing-hide-and-seek-kejriwal-wants-to-implement-single-civil-code.html#respond Sun, 30 Oct 2022 10:30:17 +0000 https://www.chandrikadaily.com/?p=220222 ഡല്‍ഹി: ഏക സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. നടപ്പിലാക്കുമെന്ന് പറഞ്ഞ ബി.ജെ.പി ഒളിച്ചുകളിക്കുകയാണെന്നും അത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കെജ്രിവാള്‍ ആരോപിച്ചു.

ഉത്തരാഖണ്ഡ് നയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വാഗ്ദാനം ചെയ്തതാണെന്നും എന്നാല്‍ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും കെജ്രിവാള്‍ പരിഹസിച്ചു. ഇതിനായി കമ്മിറ്റികള്‍ രൂപികരിച്ചെങ്കിലും അതെല്ലാം തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അപ്രത്യക്ഷമാകുന്നതായിട്ടാണ് കാണുന്നതെന്നും പറഞ്ഞു.

]]>
https://www.chandrikadaily.com/bjp-is-playing-hide-and-seek-kejriwal-wants-to-implement-single-civil-code.html/feed 0
കെജ്‌രിവാളിനെ തല്ലിയതെന്തിനെന്ന് അറിയില്ലെന്ന് അക്രമി സുരേഷ് ചൗഹാന്‍ https://www.chandrikadaily.com/lok-sabha-elections-regret-what-i-did-says-man-who-slapped-arvind-kejriwal.html https://www.chandrikadaily.com/lok-sabha-elections-regret-what-i-did-says-man-who-slapped-arvind-kejriwal.html#respond Fri, 10 May 2019 09:11:46 +0000 http://www.chandrikadaily.com/?p=126834 ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ താന്‍ തല്ലിയത് എന്തിനാണെന്ന് അറിയില്ലെന്ന് അക്രമിയായ പ്രതി. കെജരിവാളിനെ തല്ലിയത് എന്തിനാണെന്ന് അറിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ തനിക്ക് ഖേദമുണ്ടെന്നും പ്രതിയായ സുരേഷ് ചൗഹാന്‍ പറഞ്ഞു.
ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല മര്‍ദ്ദിച്ചതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ആഴ്ചയാണ് ഡല്‍ഹിയിലെ മോട്ടി നഗറിലെ കൈലാഷ് പാര്‍ക്കിലെ കടക്കാരനായ സുരേഷ് ചൗഹാന്‍ കെജരിവാളിനെ ആക്രമിച്ചത്.
തെരഞ്ഞെടുപ്പ് റോഡ് ഷോയ്ക്കായി നഗരത്തിലേക്ക് തുറന്ന വാഹനത്തിലെത്തിയ കെജരിവാളിനെ വണ്ടിയുടെ മുകളില്‍ കയറിയാണ് സുരേഷ് ചൗഹാന്‍ ആക്രമിച്ചത്. അടിയുടെ ഊക്കില്‍ കെജ്‌രിവാള്‍ പുറകോട്ട് വീഴാന്‍ പോയെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ താങ്ങുകയായിരുന്നു.പിന്നീട് പ്രവര്‍ത്തകര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

കെജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടി നേതാക്കളുടേയും നിലപാടില്‍ അസംതൃപ്തനായാണ് പ്രതി മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്തിയതെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. 33 വയസ്സുകാരനായ പ്രതിക്ക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

‘താന്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമല്ലെന്നും, അക്രമം നടത്താന്‍ ആരും എന്നോട് ആവശ്യപ്പെട്ടില്ലെന്നും പ്രതി പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ അക്രമം നേരിട്ടിട്ടില്ലെന്നും, അവര്‍ എന്നോട് ചെയ്തത് തെറ്റാണെന്ന് പറഞ്ഞു തന്നെതായും അക്രമി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തനിക്കെതിരെയുള്ള അക്രമത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയാണെന്ന്
കെജ്‌രിവാള്‍ വ്യക്തമാക്കി.

അതേസമയം ബി.ജെ.പിക്കാരനായ അക്രമിയെ എ.എ.പി പ്രവര്‍ത്തക്കാനുള്ള ബി.ജെ.പിയുടെ ശ്രമം പൊളിഞ്ഞു. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ചൗഹാന്റെ ഭാര്യ തന്നെ വെളിപ്പെടുത്തുകയായിരുന്നു.

]]>
https://www.chandrikadaily.com/lok-sabha-elections-regret-what-i-did-says-man-who-slapped-arvind-kejriwal.html/feed 0
രാജ്യ തലസ്ഥാനത്ത് മോദിക്ക് തിരിച്ചടി; ഡല്‍ഹിയും ഹരിയാനയിലും കോണ്‍ഗ്രസ്-ആം ആദ്മി സഖ്യം https://www.chandrikadaily.com/lok-sabha-elections-2019-congress-and-aap-decide-to-join-forces-against-bjp-in-delhi.html https://www.chandrikadaily.com/lok-sabha-elections-2019-congress-and-aap-decide-to-join-forces-against-bjp-in-delhi.html#respond Sat, 06 Apr 2019 06:15:58 +0000 http://www.chandrikadaily.com/?p=123530 രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഡല്‍ഹിയും ഹരിയാനയിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ട്. ഇരു സംസ്ഥാനങ്ങളിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പുതിയ സഖ്യത്തിന്റെ ഔദ്യോഗിക അറിയിപ്പ് നിലവില്‍ തെരഞ്ഞെടുപ്പ് വിവിധ സംസ്ഥാനങ്ങളിലായി പ്രചാരണത്തിലുള്ള രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ തിരിച്ചെത്തിയാവും പുറത്തുവിടുക.

രാജ്യ തലസ്ഥാനത്തിന് പുറമേ ഹരിയാനയിലും തെരഞ്ഞെടുപ്പിന് മുന്നേ ഇരുപാര്‍ട്ടികളും കൈകോര്‍ക്കുന്നത് ബിജെപിക്ക് വലിയ തിരിച്ചടിയാവും. ഡല്‍ഹിയില്‍ ഏഴ് ലോക്സഭാ സീറ്റുകളും ഹരിയാനയില്‍ 10 ലോക്സഭാ സീറ്റുകളുമാണുള്ളത്. ഇരു സംസ്ഥാനങ്ങളിലും മെയ് 12ന് ആണ് തെരഞ്ഞെടുപ്പ്.

ഡല്‍ഹിയില്‍ സീറ്റ് വീതംവയ്പ്പ് ഏത് രീതിയിലായിരിക്കണമെന്നതു സംബന്ധിച്ച് ചര്‍ച്ച തുടരുകയാണ്. ന്യൂഡല്‍ഹിയും, ചാദ്‌നിചൗക്കും, നോര്‍ത്തവെസ്റ്റ് ഡല്‍ഹിയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം. ബാക്കി മണ്ഡലങ്ങള്‍ ആപ്പിന് വിട്ടുകൊടുക്കാനും സാധ്യതയുണ്ട്.

ദേശീയ തലത്തില്‍ വിവിധ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന് കോണ്‍ഗ്രസിന് തുറന്നതും അയഞ്ഞതുമായ സമീപനമാണുള്ളതെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രകടന പത്രികയില്‍ മാറ്റം വരുത്തി ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കുമെന്ന വാഗ്ദാനം ഉള്‍പ്പെടുത്താമെന്ന് കോണ്‍ഗ്രസ് സമ്മതിച്ചതായാണ് റിപോര്‍ട്ട്. പൂര്‍ണ സംസ്ഥാന പദവി ലഭ്യമാവും വരെ, തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ നോമിനി ആയിരിക്കും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറെന്നും റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം പഞ്ചാബിലെ സഖ്യം സംബന്ധിച്ച് ഇരുപാര്‍ട്ടികളും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല.

ഹരിയാന, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലും സഖ്യം വേണമെന്ന നിലപാടിലാണ് എഎപി. എന്നാൽ ഡൽഹി, ഹരിയാന എന്നിവിടങ്ങളിലെ ധാരണയ്ക്കു മാത്രമാണു കോൺഗ്രസിനു താൽപര്യം.

]]>
https://www.chandrikadaily.com/lok-sabha-elections-2019-congress-and-aap-decide-to-join-forces-against-bjp-in-delhi.html/feed 0
എ.എ.പിക്ക് ആശ്വാസം: എം.എല്‍.എമാര്‍ക്കെതിരായ പരാതി തള്ളി; കെജ്രിവാളിനും സിസോദിയക്കും ജാമ്യം https://www.chandrikadaily.com/n-victory-for-aap-election-commission-rejects-office-of-profit-case-against-27-mlas.html https://www.chandrikadaily.com/n-victory-for-aap-election-commission-rejects-office-of-profit-case-against-27-mlas.html#respond Thu, 25 Oct 2018 14:31:22 +0000 http://www.chandrikadaily.com/?p=108239 ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 27 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന അപേക്ഷ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി രോഗി കല്യാണ്‍ സമിതി അധ്യക്ഷ പദവിയിലുള്ള എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നായിരുന്നു ആവശ്യം. നിയമ വിദ്യാര്‍ത്ഥിയായ വിനോഭര്‍ ആനന്ദ് 2016 ലാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. ഡല്‍ഹിയിലെ വിവിധ ആസ്പത്രികളിലെ രോഗിക്ഷേമ സമിതികളാണ് രോഗി കല്യാണ്‍ സമിതി. ഇതിന്റെ ചെയര്‍പേഴ്‌സണ്‍ പദവികള്‍ വഹിച്ചിരുന്നത് എ.എ.പി എം.എല്‍.എമാരായിരുന്നു. ഇത് ഇരട്ടപ്പദവിയാണെന്നായിരുന്നു പരാതി. വിഷയത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായം തേടിയിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലെന്നായിരുന്നു കമ്മീഷന്റെ ശിപാര്‍ശ. ഇതേതുടര്‍ന്നാണ് അപേക്ഷ രാഷ്ട്രപതി തള്ളിയത്.

അതിനിടെ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മര്‍ദ്ദിച്ചെന്ന കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കും കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ആള്‍ജാമ്യത്തിലാണ് ഇരുവര്‍ക്കും പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചത്. സംഭവത്തില്‍ പങ്കുള്ള 11 ആംആദ്മി എം.എല്‍.എമാര്‍ക്കും പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അക്രമം നടന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. അമാനത്തുള്ള ഖാന്‍, പ്രകാശ് ജര്‍വാള്‍, നിതിന്‍ ത്യാഗി, റിതുരാജ് ഗോവിന്ദ്, സഞ്ജീവ് ഢാ, അജയ് ദത്ത്, രാജേഷ് ഋഷി, രാജേഷ് ഗുപ്ത, മദന്‍ലാല്‍, പ്രവീണ്‍കുമാര്‍, ദിനേഷ് മൊഹാനിയ എന്നിവരാണ് എം.എല്‍.എമാര്‍.ഡല്‍ഹി സര്‍ക്കാരിന്റെ ഭരണനേട്ടത്തെക്കുറിച്ചുള്ള ടി.വി പരസ്യം റിലീസ് ചെയ്യാന്‍ വൈകിയെന്ന പേരിലാണ് തന്നെ ആക്രമിച്ചതെന്ന് അന്‍ഷു പ്രകാശ് പരാതിയില്‍ ആരോപിച്ചിരുന്നു.

]]>
https://www.chandrikadaily.com/n-victory-for-aap-election-commission-rejects-office-of-profit-case-against-27-mlas.html/feed 0