ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില് മാത്യുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് അഖില് സജീവ് തട്ടിപ്പ് നടത്തിയത് പരാതിക്ക് പിന്നാലെയാണ് മറ്റു സാമ്പത്തിക തട്ടിപ്പുകളും പുറത്തുവരുന്നത്. കൊല്ലത്തും അഖിലിന് എതിരെ വെസ്റ്റ് സ്‌റ്റേഷനില് സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. കേസില് അഖിലിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം.
2021ല് സി.ഐ.ടി.യു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന അഖില് സജീവ് കെല്‍ട്രോണിലെ എച്ച് ആര് വിഭാഗം ഉദ്യോഗസ്ഥന് എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനെ സമീപിച്ചത്. കൊല്ലം തേവള്ളി സ്വദേശി വേണുഗോപാലപിള്ളയുടെ പരാതിയില് വെഞ്ഞാറമൂട് സ്വദേശി ശിവന്, നെടുമങ്ങാട് സ്വദേശി ശരത് എന്നിവരും പ്രതികളാണ്.
അഖില് സജീവ് ആണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന് എന്നാണ് പൊലീസ് കണ്ടെത്തല്. മകന് കെല്‍ട്രോണില്‍ സിഐടിയുവിന്റെ കോട്ടയില്‍ സെയില്‍സ് മാനേജരായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
20 ലക്ഷം രൂപ ജോലിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. 2021 മാര്‍ച്ച് മുതല്‍ നവംബര് വരെ 34 തവണകളായി പ്രതികളുടെ അക്കൗണ്ടിലേക്ക് 32 ലക്ഷത്തി 92000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് അഖില്‍ പരാതിക്കാരനെ വീണ്ടും ബന്ധപ്പെട്ട് കൂടുതല് തുക വേണമെന്നും, സീനിയര് പോസ്റ്റ് ആയതുകൊണ്ട് മറ്റ് യൂണിയനുകള്‍ക്കും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
വീണ്ടും 36 തവണകളായി അഖിലിന്റെ പത്തനംതിട്ടയിലുള്ള സൗത്ത് ഇന്ത്യന് ബാങ്ക് അക്കൗണ്ടിലേക്ക് 15,80,500 രൂപ നിക്ഷേപിച്ചു. മാസങ്ങള് കഴിഞ്ഞിട്ടും ജോലിയും പണവും ലഭിച്ചില്ല. പ്രതികളെ ബന്ധപ്പെട്ടിട്ട് മറുപടിയും നല്‍കിയില്ല. ഇതോടെ ആണ് പറ്റിക്കപ്പെട്ടു എന്ന് വിവരം പരാതിക്കാരന് മനസ്സിലാക്കുന്നത്.
കൊല്ലം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ വിശ്വാസവഞ്ചന, കബളിപ്പിക്കല്, ക്രിമിനല് ഗൂഢാലോചന തുടങ്ങിയ വകുപ്പുകള് പ്രകാരം കേസെടുത്തു. പ്രതികളെ ഇതുവരെയും പിടികൂടാത്തതിന് പിന്നില് അഖിലിന്റെ ഉന്നത ബന്ധം ആണെന്ന് പരാതിക്കാരന് സംശയിക്കുന്നു.
]]>സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള് വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങള് വ്യക്തമാക്കി 2018ല് ധനവകുപ്പ് ഇറക്കിയ ഉത്തരവില് അക്രഡിറ്റഡ് ഏജന്‍സിക്ക് രണ്ടുതരത്തില്‍ കരാര്‍നല്‍കാം എന്നത് വ്യക്തമായിരുന്നു. പ്രോജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സിയായി പ്രവര്‍ത്തിക്കുന്നതിനും സ്വന്തമായി ഉപകരണങ്ങള് വിതരണം ചെയ്യുന്നതിനും കരാര്‍ നല്‍കാം. അക്രഡിറ്റഡ് ഏജന്‍സിക്ക് മതിയായ വൈദഗ്ധ്യം ഉണ്ടെങ്കിലെ അവര്‍ക്ക് സ്വന്തമായി ഉപകരണങ്ങള് വിതരണം ചെയ്യുന്നതിനുള്ള കരാര്‍ നല്‍കാവൂ എന്ന് ഉത്തരവില് വ്യക്തമായിരുന്നു. കരാര്‍ നല്‍കുന്നതിന്റെ ഉത്തരവാദിത്യം ബന്ധപ്പെട്ട വകുപ്പിനായിരിക്കും. റോഡ് ക്യാമറകള് സ്ഥാപിച്ച് പരിചയമില്ലാത്ത കെല്‍ട്രോണിന് കരാര്‍ നല്‍കിയത് സര്‍ക്കാരിന്റെ വീഴ്ചയായി. ഗതാഗത വകുപ്പ് ഇക്കാര്യം അറിയണമെന്നില്ല എന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തിന് കഴിഞ്ഞ ദിവസം വ്യവസായ മന്ത്രി പി.രാജീവ് നല്‍കിയ മറുപടി.
]]>കെൽട്രോണിൽനിന്ന് പദ്ധതി നടപ്പാക്കാൻ ഉപകരാർ ഏറ്റെടുത്തത് എസ്.ആർ.ഐ.ടി. എന്ന കമ്പനിയാണ്.151 കോടി രൂപയുടെ ഈ കരാർ. എസ്.ആർ.ഐ.ടി. ഇത് ലൈറ്റ് മാസ്റ്റർ ലൈറ്റിങ്, പ്രെസാഡിയോ എന്നീ രണ്ടുകമ്പനികൾക്കായി മറിച്ചുനൽകി.ക്യാമറയും സോഫ്റ്റ്‌വേറുമെല്ലാം അടങ്ങുന്ന 25 വിഭാഗങ്ങളിലായുള്ള ഉപകരണങ്ങൾക്കുള്ള പർച്ചേഴ്‌സ് ഓർഡറാണ് എസ്.ആർ.ഐ.ടി. ഈ കമ്പനികൾക്ക് നൽകുന്നത്. ഈ പദ്ധതി ഏറ്റെടുത്ത് നടത്താൻ ലൈറ്റ് മാസ്റ്റർ ലൈറ്റിങ്, പ്രെസാഡിയോ എന്നീ കമ്പനികൾ ചേർന്ന് ചെലവിടുന്നത് 82.87 കോടിരൂപമാത്രമാണ്.
]]>
പ്രതിവര്‍ഷം ഒരു ലക്ഷം എന്ന കണക്കില് വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ലാപ്‌ടോപ്പ് വാങ്ങേണ്ടി വരുമെന്ന കണക്കുകളുടെ അടിസ്ഥാാനത്തിലായിരുന്നു പദ്ധതി. ഇതിന് യുഎസ്ടി ഗ്ലോബല് എന്ന സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ കെല്‍ട്രോണ്‍, കെഎസ്‌ഐഡിസി എന്നിവരും സ്റ്റാര്‍ട്ടപ്പ് ക്മ്പനിയും ചേര്‍ന്ന് സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപവല്‍ക്കരിച്ചിരുന്നു. പൂര്‍ണ്ണമായും യുഎസ്ടി ഗ്ലോബലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാാപനത്തിനായി മണ്‍വിളയിലെ കെല്‍ട്രോണിന്റെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മ്മാണശാലയും 2.25 ഏക്കര്‍ സ്ഥലവുമാണ് കൈമാറിയത്. കെട്ടിടങ്ങള് കോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത് നവീകരിച്ച ശേഷമാണ് കൈമാറിയത്. മാസം നിശ്ചിത തുക കെല്‍ട്രോണിന് വാടകയായി നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും വീഴ്ച്ച വന്നിട്ടുണ്ട്.
പദ്ധതിക്കായി സര്‍ക്കാര്‍ ഗാരന്റിയില്‍ കോടിക്കണക്കിന് രൂപ കെഎസ്‌ഐഡിസിയും സ്വകാര്യ കമ്പനിക്ക് കൈമാറിയിരുന്നു. എന്നാല് വിപണിയിലിറക്കി ഏഴുമാസം കഴിഞ്ഞിട്ടും ലാപ്‌ടോപ്പ് ലഭ്യമാവുന്നില്ല. സ്‌കൂളിലേക്കടക്കം കമ്പ്യൂടട്ടര്‍ നല്‍കിയെങ്കിലും മഹാഭൂരിപക്ഷവും മറ്റു കമ്പനികളുടേതായിരുന്നു. കെല്‍ട്രോണ്‍ ജീവനക്കാര്‍ക്കിടയില്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചെങ്കിലും കൊക്കോണിക്‌സിനൊപ്പം വില്‍പ്പനക്കുവെച്ച ലെനോവ ലാപ്‌ടോപ്പാണ് ഭൂരിപക്ഷം ആലുകളും വാങ്ങിയത്. സമാനശേഷിയുള്ള കമ്പ്യൂട്ടറുകളേക്കാള് വിലയായതും വിനയായി.
പ്രതിവര്‍ഷം 2.5 ലക്ഷം ലാപ്‌ടോപ്പ് നിര്‍മ്മിക്കാനുള്ള ശേഷിയിലാണ് കെല്‍ട്രോണിന്റെ സ്ഥലം നവീകരിച്ചത്. മുന് ഐടിസെക്രട്ടറി ശിവശങ്കറിന്റെ സ്വപ്‌നമായി അവതരിപ്പിച്ച പദ്ധതി വിശദീകരിക്കാന് വിളിച്ച തൊഴിലാളി യൂണിയന് നേതാക്കളുടെ യോഗത്തില് ഇന്ത്യയില് ആദ്യമായി ചിപ്പ് അസംബ്ലി അടക്കം സൗകര്യങ്ങളോടെയുള്ള നിര്‍മ്മാണമാണ് മണ്‍വിളയില്‍ നടത്തുക എന്നറിയിച്ചിരുന്നു. എന്നാല് ചൈനയില് നിന്ന് ഘടകങ്ങള് ഇറക്കുമതി ചെയ്ത് കൂ്ട്ടിച്ചേര്‍ക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കെല്‍ട്രോണിലെ സാങ്കേതിക വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. കൂട്ടുസംരംഭമാണെങ്കിലും കെല്‍ട്രോണില്‍ നിന്ന് ഒരാളെപ്പോലും കൊക്കോണിക്‌സിലേക്ക് നിയോഗിച്ചിട്ടില്ല. കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ കെല്‍ട്രോണിന് ശേഷിയുണ്ടെന്നിരിക്കെ എന്തിന് സ്വകാര്യ കമ്പനിയെ കൂട്ടുപിടിച്ചെന്ന ചോദ്യവും ഉയരന്നുണ്ട്.
]]>
ആനിമേഷന്, മള്‍ട്ടിമീഡിയ കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര് എസ്.എസ്.എല്.സി./ പ്ലസ്ടു/ ഐ.ടി.ഐ./ വി.എച്ച്.എസ്.ഇ./ ഡിഗ്രി, ഡിപ്ലോമ പാസായവര് ആയിരിക്കണം. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന് മീഡിയ ഡിസൈനിങ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മേക്കിങ്, ഡിപ്ലോമ ഇന് ഡിജിറ്റല് ഫിലിം മേക്കിങ്, ഡിപ്ലോമ ഇന് ത്രീഡി ആനിമേഷന് വിത്ത് സ്‌പെഷ്യലൈസേഷന് ഇന് ഡൈനാമിക്‌സ് ആന്‍ഡ് വി.എഫ്.എക്‌സ്., സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് വെബ് ഡിസൈന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന് എന്നീ മള്‍ട്ടിമീഡിയ ആനിമേഷന്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
വെബ്‌ടെക്‌നോളജി ആന്‍ഡ് ബ്ലോക്ക് ചെയിന് കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്നവര് ഡിപ്ലോമ, ഡിഗ്രി ചെയ്യുന്നവരോ പാസായവരോ ആവണം.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2325154. വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്, രണ്ടാംനില, ചെമ്പിക്കലം ബില്‍ഡിങ്, ബേക്കറി വിമന്‍സ് കോളേജ് റോഡ്, വഴുതക്കാട് പി.ഒ., തിരുവനന്തപുരം.
]]>