KERALA FLOOD – Chandrika Daily https://www.chandrikadaily.com Sun, 15 Sep 2019 07:31:57 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg KERALA FLOOD – Chandrika Daily https://www.chandrikadaily.com 32 32 സര്‍ക്കാര്‍ സഹായം നിഷേധിച്ച സംഭവം; നാളെ പുത്തുമലക്കാര്‍ക്കായി പ്രത്യേക ക്യാമ്പ് https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html#respond Sun, 15 Sep 2019 07:28:40 +0000 http://www.chandrikadaily.com/?p=139090 കല്‍പ്പറ്റ: പുത്തുമലയില്‍ കഴിഞ്ഞ മാസം 8നുണ്ടായ വന്‍ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട 93 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നതിനായി നാളെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര പ്രളയസഹായധനമായ 10000 രൂപ ലഭ്യമാക്കുന്നതിനായാണ് ക്യാമ്പ്. വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ നടക്കുന്ന ക്യാമ്പില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കുമെന്ന് സബ് എന്‍.എസ്.കെ ഉമേഷ് ചന്ദ്രികയോട് പറഞ്ഞു. വീട് തകര്‍ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്‍ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും സഹായം രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ തടഞ്ഞുവെക്കുന്നതായി കഴിഞ്ഞ ദിവസം ചന്ദ്രിക വാര്‍ത്ത നല്‍കിയിരുന്നു.
പുത്തുമലയില്‍ കിടപ്പാടം നഷ്ടപ്പെട്ടവരില്‍ ആര്‍ക്കും സഹായം നഷ്ടമാവില്ലെന്ന് സബ് കലക്ടര്‍ ഉറപ്പുനല്‍കി. റവന്യൂ വകുപ്പില്‍ നിന്ന് ഇത് സംബന്ധിച്ച് ഫയലുകളെല്ലാം അയച്ചതാണ്. ജില്ലയിലെ ദുരിതാശ്വാസത്തിന് അര്‍ഹരായ എണ്ണായിരത്തോളം പേരില്‍ 2900 പേര്‍ക്കാണ് ഇതിനകം തുക ലഭിച്ചത്. അവശേഷിക്കുന്നവര്‍ക്കും ഉടന്‍ തന്നെ തുക അവരുടെ അക്കൗണ്ടിലെത്തും. പുത്തുമല ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവര്‍ക്ക് 4 ലക്ഷം രൂപ ഇതിനകം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം വിശദീകരിച്ചു.
38 ദിവസം മുമ്പാണ് പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ നിരവധി വീടുകളും പ്രദേശത്തെ തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന രണ്ട് ലയങ്ങളും തകര്‍ന്നു. വീട് തകര്‍ന്ന 87 കുടുംബങ്ങളുടെയും എസ്‌റ്റേറ്റ് പാടി തകര്‍ന്ന് കിടപ്പാടം നഷ്ടമായ 6 കുടുംബങ്ങളുടെയും ലിസ്റ്റ് മേപ്പാടി ഗ്രാമപഞ്ചായത്തില്‍ നിന്നും സര്‍ക്കാരിന് നല്‍കിയിട്ടും ഇവര്‍ക്ക് ധനസഹായം നിഷേധിക്കപ്പെടുന്നത് ശക്തമായ പ്രതിഷേധത്തിന് കാരണമായിരുന്നു.
ദുരന്തത്തെ തുടര്‍ന്ന് ആദ്യം മേപ്പാടി ഗവ. സ്‌കൂളിലെ ക്യാമ്പിലേക്കാണ് 93 കുടുംബങ്ങളെയും മാറ്റിയത്. ക്യാമ്പ് അടച്ചതോടെ ബന്ധുവീടുകളിലും വാടകക്കും മറ്റുമായാണ് ഇവരിപ്പോഴും താമസിക്കുന്നത്. ജിയോളജി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍ പുത്തുമലയിലേക്ക് മടങ്ങാന്‍ ഈ കുടുംബങ്ങള്‍ക്ക് കഴിയുന്നുമില്ല. തീര്‍ത്തും ദുരിതത്തിലായ ഇവര്‍ക്കാണ് രേഖകളില്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സഹായം നിഷേധിക്കപ്പെട്ടത്.

]]>
https://www.chandrikadaily.com/flood-special-camp-for-puthumala-on-tommorrow.html/feed 0
പ്രകൃതിക്ഷോഭ സാധ്യത; പ്രത്യേക ഗ്രാമസഭകള്‍ വിളിച്ചുകൂട്ടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ https://www.chandrikadaily.com/climate-change-human-rights-says-to-make-gramasabha.html https://www.chandrikadaily.com/climate-change-human-rights-says-to-make-gramasabha.html#respond Mon, 09 Sep 2019 09:55:10 +0000 http://www.chandrikadaily.com/?p=138613 തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വിവിധ ഗവേഷണ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ വിദഗ്ദ്ധ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ പ്രത്യേക ഗ്രാമസഭകളും വാര്‍ധഡ്‌സഭകളും വിളിച്ചുകൂട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യുന്നതിന് ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബഹുജന സംഘടനകള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതിലൂടെ കരുതല്‍ നടപടികള്‍ ഉറപ്പാക്കി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ കഴിയുമെന്ന് ഉത്തരവില്‍ പറഞ്ഞു. പശ്ചിമ ഘട്ടത്തിന്റെ പ്രാന്ത പ്രദേശങ്ങള്‍, വന്‍ നദീതീരങ്ങള്‍, 2018 ലെയും 2019 ലെയും പ്രകൃതിക്ഷോഭ മേഖലകള്‍, പാരിസ്ഥിതിക പ്രശ്‌ന സാധ്യതാ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ കരുതല്‍ നടപടികളും ദീര്‍ഘകാല പദ്ധതികളും ജനപങ്കാളിത്തത്തോടെ ആവിഷ്‌ക്കരിക്കാന്‍ ഗ്രാമസഭയിലെ ചര്‍ച്ചകള്‍ക്ക് കഴിയും.
കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അംഗങ്ങളായ ഡോ. കെ. മോഹന്‍ കുമാര്‍, പി. മോഹനദാസ് എന്നിവര്‍ കവളപ്പാറയിലെ ദുരന്ത മേഖല സന്ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നല്‍കിയ ഉത്തരവിലേതാണ് നിര്‍ദ്ദേശം. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആറുകളിലും നദികളിലും തോടുകളിലും അടിഞ്ഞ് കൂടിയ മണ്ണ്, മണല്‍, പാറ, വൃക്ഷങ്ങള്‍ എന്നിവ മാറ്റി വെള്ളത്തിന്റെ സ്വാഭാവിക ഗതിയും ഒഴുക്കും പുന:സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണം.
ദുരിത ബാധിതര്‍ക്ക് അനുവദിച്ച അടിയന്തിരധന സഹായം അപര്യാപ്തമാണെന്ന പരാതി പരിഗണിച്ച് ധനസഹായം വര്‍ധിപ്പിക്കണമെന്ന് ഉത്തരവില്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലില്‍ കാണാതായവരുടെയും മരിച്ചവരുടെയും അവകാശികള്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. ദുരന്തബാധിതരെ പാരിസ്ഥിതിക അപകടമേഖല ഒഴിവാക്കി പുനരധിവസിപ്പിക്കണം. പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പാര്‍പ്പിടം നിര്‍മ്മിക്കാന്‍ പകരം സ്ഥലം നല്‍കണം.
കാര്‍ഷിക വിളകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ജീവനോപാധികള്‍, കന്നുകാലികള്‍, മറ്റ് വളര്‍ത്തു മൃഗങ്ങള്‍ എന്നിവ ഉരുള്‍ പൊട്ടലില്‍ നഷ്ടപ്പെട്ടവര്‍ക്ക് കമ്പോള വില കണക്കാക്കി നഷ്ടപരിഹാരം നല്‍കണം. ഉരുള്‍പൊട്ടലില്‍ നശിച്ച റോഡുകള്‍, പാലങ്ങള്‍, പൊതു സംവിധാനങ്ങള്‍ മുതലായവ പൂര്‍വസ്ഥിതിയിലാക്കണം. മരിച്ചവര്‍, കാണാതായവര്‍, ദുരിത ബാധിതര്‍ എന്നിവരുടെ കൊച്ചു കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് മാനസികാശ്വാസവും ആത്മവിശ്വാസവും നല്‍കാന്‍ കൗണ്‍സിലിംഗ് ഏര്‍പ്പാടാക്കണം. സൗജന്യ നിയമസഹായം ദുരിത ബാധിതര്‍ക്ക് ഉറപ്പാക്കണം.
ആദിവാസി മേഖലയില്‍ 2019 ഓഗസ്റ്റ് 8 ന് മുമ്പുള്ള റവന്യൂ, മരാമത്ത്, പഞ്ചായത്ത് സംവിധാനങ്ങള്‍ അടിയന്തിരമായി പുന:സ്ഥാപിക്കണം. ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ പ്രാദേശിക അറിവ് സംയോജിപ്പിച്ച് യാഥാര്‍ത്ഥ്യ ബോധത്തോടെ പാര്‍പ്പിട പദ്ധതി ആവിഷ്‌ക്കരിക്കണമെന്നും കമ്മീഷന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കവളപ്പാറയില്‍ കാണാതായവരുടെ അവകാശികള്‍ക്ക് പുനരധിവാസം ഉറപ്പാക്കണം. ആനുകൂല്യങ്ങള്‍ എത്രയും വേഗം വിതരണം ചെയ്യണം. ഉരുള്‍പൊട്ടലില്‍ നഷ്ടമായ ആധാര്‍ കാര്‍ഡുകള്‍, ഭൂമി സംബന്ധമായ രേഖകള്‍, റേഷന്‍ കാര്‍ഡുകള്‍, വിദ്യാഭ്യാസ സര്‍ട്ടിഫിക്കേറ്റുകള്‍ തുടങ്ങിയവയുടെ ഡ്യൂപ്ലിക്കേറ്റ് അനുവദിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പാടാക്കണം. ഇതിനായി കലക്ടര്‍ അധ്യക്ഷനായി പ്രത്യേക സംവിധാനം രൂപീകരിക്കണം. ആവശ്യമെങ്കില്‍ ഇതിനുവേണ്ടി സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/climate-change-human-rights-says-to-make-gramasabha.html/feed 0
ഞങ്ങള്‍ മടങ്ങുകയാണ്, ഇനിയും ആ പതിനൊന്ന് പേരുകള്‍ തീരാത്ത വേദനയായി മനസ്സിലുണ്ടാവും ‘; കവളപ്പാറയില്‍ തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ് https://www.chandrikadaily.com/fire-force-fb-post-about-kavalappara.html https://www.chandrikadaily.com/fire-force-fb-post-about-kavalappara.html#respond Wed, 28 Aug 2019 04:46:26 +0000 http://www.chandrikadaily.com/?p=137335 നിലമ്പൂര്‍: പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഫയര്‍ഫോഴ്‌സ് സംഘം കവളപ്പാറയില്‍ നിന്ന് മടങ്ങി. 59 പേരില്‍ 48 പേരെ കണ്ടെത്താനായതിന്റെ ചാരിതാര്‍ത്ഥ്യവും പതിനൊന്ന് പേരെ ഇനിയും കണ്ടെത്താനാകാത്തതിലുള്ള ദുഃഖവും അവര്‍ പങ്കുവച്ചു.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് രക്ഷാപ്രവര്‍ത്തകരുടെ കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങള്‍മടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സില്‍ നിങ്ങളുണ്ടാവും കണ്ണീര്‍പ്രണാമം……

മനുഷ്യപ്രയത്‌നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ എത്ര നിസ്സഹായര്‍!
അന്‍പത്തൊമ്പത് പേരുടെ സ്വപ്നങ്ങള്‍ക്ക് മേല്‍ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് ഞങ്ങള്‍ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അന്‍പത്തിഒന്‍പത് പേരില്‍ നാല്‍പ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി
എന്ന ചാരിതാര്‍ത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകള്‍ മനസ്സില്‍ തുടികൊട്ടുന്നു.
ഇമ്പിപ്പാലന്‍, സുബ്രമഹ്ണ്യന്‍, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാര്‍ത്തിക് ,കമല്‍, സുജിത്, ശാന്തകുമാരി, പെരകന്‍

മുത്തപ്പന്‍ കുന്നിടിഞ്ഞ് വീണ നാല്‍പ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്‍ക്കും !
ഞങ്ങളുടെ പാഠ പുസ്തകങ്ങളില്‍ നിന്നും പ്രകൃതി കീറിയെടുത്ത പാഠങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ച രക്ഷാപ്രവര്‍ത്തകരുടെ
കണ്ണീര്‍ പ്രണാമം…..

]]>
https://www.chandrikadaily.com/fire-force-fb-post-about-kavalappara.html/feed 0
പ്രളയക്കെടുതി; കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്രം https://www.chandrikadaily.com/central-didnt-give-any-relief-fund-for-kerala.html https://www.chandrikadaily.com/central-didnt-give-any-relief-fund-for-kerala.html#respond Wed, 21 Aug 2019 04:01:42 +0000 http://www.chandrikadaily.com/?p=136655 പ്രളയത്തില്‍ നൂറില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്രളയ ദുരിതം നേരിടുന്ന കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപ അടിയന്തരസഹായം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മൊത്തം 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ കേന്ദ്രസമിതി സന്ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ പണം അനുവദിക്കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.

പ്രളയ സമയത്ത് കര്‍ണാടകയില്‍ വ്യോമ സന്ദര്‍ശനം നടത്തിയ അമിത് ഷാ കേരളത്തില്‍ സന്ദര്‍ശിക്കുകയോ സമൂഹമാധ്യമത്തില്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ച് പരാമര്‍ശിക്കുകയോ ചെയ്തിരുന്നില്ല.

]]>
https://www.chandrikadaily.com/central-didnt-give-any-relief-fund-for-kerala.html/feed 0
വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു കല്യാണം https://www.chandrikadaily.com/marriage-in-relief-camp-wayanad.html https://www.chandrikadaily.com/marriage-in-relief-camp-wayanad.html#respond Sun, 18 Aug 2019 11:43:19 +0000 http://www.chandrikadaily.com/?p=136415 പ്രളയക്കെടുതിയില്‍ അകപ്പെട്ട വയനാട്ടിലെ ജനതയുടെ വാര്‍ത്തയാണ് കുറച്ച് ദിവസമായി നമുക്ക് ചുറ്റും. പ്രളയം കടപുഴക്കിയ വയനാട്ടില്‍ ദുരിതാശ്വാസ ക്യാമ്പില്‍ ഒരു കല്യാണം. മണ്ണിടിച്ചില്‍ നിരവധി ജീവനെടുത്ത പുത്തുമലയില്‍ നിന്ന് മാറിത്താമസിച്ച ജുമൈലത്തിന്റെ മകളുടെ വിവാഹമാണ് വയനാട് മേപ്പാടിയില്‍വച്ച് നടന്നത്.

മേപ്പാടി സെന്റ് ജോസഫ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു വിവാഹം. വധു റാബിയ. മുഹമ്മദ് ഷാഫിയാണ് വരന്‍. വയനാട് ജില്ലാ ഭരണകൂടമാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിവാഹ വാര്‍ത്ത അറിയിച്ചത്.

വയനാട് ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍ ഐഎഎസ് വിവാഹത്തില്‍ പങ്കെടുത്ത് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

ഏറ്റവും ഗുരുതരമായി പ്രളയം ബാധിച്ച ജില്ലകളില്‍ ഒന്ന് വയനാട് ആണ്. പന്ത്രണ്ട് പേരാണ് ജില്ലയില്‍ മരിച്ചതായി സ്ഥിരീകരിച്ചത്. ഇനി ഏഴ് പേരെ കണ്ടെത്താനുണ്ട്. ജില്ലയിലെ 142 ക്യാമ്പുകളിലായി 23,357 പേര്‍ കഴിയുന്നുണ്ട്.

]]>
https://www.chandrikadaily.com/marriage-in-relief-camp-wayanad.html/feed 0
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ 10 സെന്റ് സ്ഥലം നല്‍കി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ https://www.chandrikadaily.com/ck-subair-charity-news.html https://www.chandrikadaily.com/ck-subair-charity-news.html#respond Sun, 18 Aug 2019 08:16:41 +0000 http://www.chandrikadaily.com/?p=136392 കല്‍പറ്റ: പ്രളയവും ഉരുള്‍പൊട്ടലും രണ്ടാംവട്ടവും നാശംവിതച്ച വയനാട്ടില്‍ വീട് നഷ്ടമായവര്‍ക്ക് സാന്ത്വനമായി യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍. സി.കെ സുബൈറിന്റെയും സഹോദരി ഭര്‍ത്താവ് നാദാപുരം നിയോജക മണ്ഡലം മൂസ്‌ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ വി.പി കുഞ്ഞബ്ദുല്ല മാസ്റ്ററുടെയും സഹോദരന്‍ സി.കെ അബ്ദുള്‍ ഗഫൂറിന്റെയും ഉടമസ്ഥതയിലുള്ള വെള്ളിമുണ്ട മാനന്തവാടി ബൈപ്പാസിലെ മെയിന്‍ റോഡിനരികെയാണ് രണ്ട് വീടുകള്‍ക്ക് 10 സെന്റ് സ്ഥലം നല്‍കുന്നത്. വീടും പറമ്പും നഷ്ടമായവരെ പുനരധിവസിപ്പിക്കാനുള്ള ജില്ലാ മുസ്‌ലിം ലീഗ് പദ്ധതിയിലേക്കാണ് സ്ഥലം സൗജന്യമായി നല്‍കിക്കൊണ്ട് നേതാക്കള്‍ ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റി വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതറിഞ്ഞാണ് സി.കെ സുബൈര്‍ സഹായവുമായി രംഗത്ത് വന്നിരിക്കുന്നത്.

]]>
https://www.chandrikadaily.com/ck-subair-charity-news.html/feed 0
പ്രളയത്തില്‍ മുങ്ങിയ കേരളത്തോട് ക്രൂരതകാണിച്ച് കേന്ദ്രം; മരുന്ന് എത്തിക്കാന്‍ ആവശ്യപ്പെട്ടത് രണ്ടരക്കോടി https://www.chandrikadaily.com/kerala-flood-central-government-apperances.html https://www.chandrikadaily.com/kerala-flood-central-government-apperances.html#respond Sun, 18 Aug 2019 07:38:37 +0000 http://www.chandrikadaily.com/?p=136377 പ്രളയം വിഴുങ്ങിയ കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ ചണ്ഡിഗഡില്‍ നിന്ന് മരുന്നുകള്‍ എത്തിക്കാന്‍ ശ്രമിച്ച കേരള സര്‍ക്കാരിനോട് വന്‍ തുക ആവശ്യപ്പെട്ട വ്യോമസേനയുടെ നടപടി വിവാദമാകുന്നു. പണം നല്‍കാതെ വിമാനമില്ലെന്ന സേനയുടെ കടുംപിടിത്തത്തെ തുടര്‍ന്ന് റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിച്ച് കമേഴ്‌സ്യല്‍ വിമാനങ്ങളില്‍ സൗജന്യമായാണ് മരുന്നുകള്‍ കൊച്ചിയില്‍ കൊണ്ടുവന്നത്.

ചണ്ഡിഗഡിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡില്‍ നിന്ന് കേന്ദ്ര കുടുംബ ക്ഷേമ മന്ത്രാലയം വഴി ശേഖരിച്ചത്. ഇന്‍സുലിന്‍ അടക്കമുള്ളവ പെട്ടെന്ന് വിതരണം ചെയ്യേണ്ടതിനാല്‍ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. എന്നാല്‍, മണിക്കൂറിന് 60 ലക്ഷം രൂപ തോതില്‍ രണ്ടര കോടി രൂപ അടച്ചാല്‍ മരുന്ന് കൊച്ചിയില്‍ എത്തിക്കാമെന്ന മറുപടിയാണ് ലഭിച്ചത്. പ്രളയത്തിന്റെ പേരില്‍ ഇളവുകള്‍ അനുവദിക്കാനാകില്ലെന്നും പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്ന സര്‍വീസുകളില്‍ മരുന്നുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ എയര്‍ഇന്ത്യ, വിസ്താര കമ്പനികള്‍ തയ്യാറായി.

]]>
https://www.chandrikadaily.com/kerala-flood-central-government-apperances.html/feed 0
ക്യാമ്പില്‍ അല്ല, ഇന്നു മുതല്‍ ‘കൊട്ടാര’ത്തില്‍ https://www.chandrikadaily.com/flood-story-malappuram.html https://www.chandrikadaily.com/flood-story-malappuram.html#respond Sun, 18 Aug 2019 07:32:48 +0000 http://www.chandrikadaily.com/?p=136376 ഷഹബാസ് വെള്ളില
മലപ്പുറം: പ്രളയത്തിന്റെ ഭീതിയില്‍ വീട് വിട്ടിറങ്ങേണ്ടിവന്നവരാണ്. മലപ്പുറം എം.എസ്.പി സ്‌കൂളിന്റെ പരിമിതികള്‍ക്കുള്ളില്‍ ദിവസം തള്ളിനീക്കിയവര്‍. സ്‌കൂള്‍ പ്രവര്‍ത്തിക്കണം. താമസം ഇനി കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറ്റണമെന്നായി അധികൃതര്‍. കോട്ടക്കുന്നിലെ ഡി.ടി.പി.സി ഹാളിലേക്ക് മാറാമെങ്കില്‍ ഞങ്ങള്‍ വീട്ടിലേക്ക് തന്നെ പോവാമെന്ന് വീട്ടുകാരും. വീട്ടിലേക്കുള്ള മടക്കം സുരക്ഷിതമല്ലെന്ന് അധികൃതര്‍ ഉറപ്പിച്ചു പറഞ്ഞതോടെ പ്രശ്‌നമായി. ഇതോടെയാണ് മലപ്പുറം നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പരി അബ്ദുല്‍ മജീദ് വിഷയത്തില്‍ ഇടപെടുന്നത്. ഒരുപാട് ചര്‍ച്ചകള്‍ നടന്നെങ്കിലും ക്യാമ്പിലുള്ളവരും അധികൃതരും നിലപാടുകളില്‍ ഉറച്ചുതന്നെ നിന്നു. അവസാനം പോംവഴിയായി. എല്‍.പി സ്‌കൂളിന്റെ അകത്തളത്തില്‍ കിടന്നുറങ്ങിയവര്‍ പതിനയ്യായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കോട്ടാര സമാനമായ സൗകര്യങ്ങളുള്ള വീട്ടിലേക്ക് താമസം മാറി. ഓരോ കുടുംബങ്ങള്‍ക്കും ബാത്ത്‌റൂമടങ്ങിയ മുറിയും സൗകര്യവുമെല്ലാമായി ഒരു ഹൈടെക് ക്യാമ്പ്. നഗരസഭയുടെ മുന്‍ ചെയര്‍മാനും വ്യവസായിയുമായ കെ.പി മുഹമ്മദ് മുസ്തഫയാണ് മലപ്പുറം മൈലപ്പുറത്തെ തന്റെ വീട് മലപ്പുറം ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്കായി തുറന്നുകൊടുത്തത്. വിഷയം സംസാരിച്ച ഉടന്‍ തന്നെ അവര്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ പറ്റുന്നത് വരെ എന്റെ വീട്ടില്‍ കഴിയട്ടെ എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് പരി അബ്ദുല്‍ മജീദ് പറഞ്ഞു. ക്യാമ്പില്‍ കഴിഞ്ഞിരുന്ന കോട്ടക്കുന്നിന് താഴ്‌വാരത്ത് താമസിക്കുന്ന ഒമ്പതോളം കുടുംബങ്ങളാണ് രാവിലെ തന്നെ കെ.പി മുസ്തഫയുടെ വീട്ടിലേക്ക് മാറിയത്. ഒമ്പതോളം കുടുംബങ്ങളിലായി കുട്ടികളടക്കം 33 അംഗങ്ങളാണുള്ളത്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും വീട്ടിലുണ്ട്. ഓരോ കുടംബങ്ങള്‍ക്കും ഓരോ ബഡ് റൂം ഉപയോഗിക്കാം. ഒമ്പത് ബെഡ്‌റൂം ആണ് വീട്ടിലുള്ളത്. എല്ലാം ബാത്ത്‌റൂമോടുകൂടിയതാണ്. മൂന്ന് അടുക്കളയും മൂന്ന് ഹാളുകളും വലിയ ഡൈനിങ് ഹാളും വീട്ടിലുണ്ട്. പുറത്തും അടുക്കളയും ബാത്ത്‌റൂമും ഉണ്ട്. ഒമ്പത് കുടുംബങ്ങള്‍ക്ക് നല്ല രീതിയില്‍ തന്നെ താമസിക്കാനുള്ള സൗകര്യമുള്ള വീടാണ് മുസ്തഫയുടേത്.
കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് മൂന്നുപേര്‍ മരണപ്പെട്ട വെള്ളിയാഴ്ച തന്നെ പരിസരത്തെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ദുരന്തത്തില്‍ ബാക്കിയായ ശരത്തിനും കുടുംബത്തിനും താമസിക്കാന്‍ മലപ്പുറം നഗരസഭയുടെ ഫ്‌ളാറ്റില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫ്‌ളാറ്റിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ മലപ്പുറം സര്‍വീസ് സഹകരണ ബാങ്കും സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

]]>
https://www.chandrikadaily.com/flood-story-malappuram.html/feed 0
പ്രളയം; കേരളത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം https://www.chandrikadaily.com/kerala-flood-h1n1-spreding-chances.html https://www.chandrikadaily.com/kerala-flood-h1n1-spreding-chances.html#respond Sun, 18 Aug 2019 07:09:09 +0000 http://www.chandrikadaily.com/?p=136372 പ്രളയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ ജാഗ്രതാ നിര്‍ദേശം. ഈ മാസം മൂന്ന് പേര്‍ എച്ച് വണ്‍ എന്‍ വണ്‍ ബാധിതരായി മരണമടയുകയും 38 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാനിര്‍ദേശം.

ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തുടനീളം ഈ വര്‍ഷം 42 പേരും ഈ മാസം മാത്രം മൂന്ന് പേരും എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/kerala-flood-h1n1-spreding-chances.html/feed 0
പ്രളയക്കെടുതി; ഓണപരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ല https://www.chandrikadaily.com/kerala-flood-onam-exam-never-cahnge.html https://www.chandrikadaily.com/kerala-flood-onam-exam-never-cahnge.html#respond Sat, 17 Aug 2019 12:01:20 +0000 http://www.chandrikadaily.com/?p=136296 സംസ്ഥാനത്ത് ഓണപരീക്ഷ മാറ്റിവയ്ക്കില്ലെന്ന് ഡിപിഐ ജീവന്‍ബാബു. പ്രളയ മൂലം അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും പരീക്ഷ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് ഡിപിഐ പറഞ്ഞു.

തിങ്കളാഴ്ചയ്ക്കകം പുസ്തകങ്ങള്‍ നഷ്ട്ടപ്പെട്ടവര്‍ക്കുള്ള പുസ്തക വിതരണം പൂര്‍ത്തിയാക്കുമെന്നും ഡിപിഐ അറിയിച്ചു. കഴിഞ്ഞ വര്‍ഷം മഹാപ്രളയത്തെ തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യമുണ്ടായപ്പോള്‍ ഓണപരീക്ഷ ഓണാവധിക്ക് ശേഷം നടത്തുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ് ചെയ്തത്.

]]>
https://www.chandrikadaily.com/kerala-flood-onam-exam-never-cahnge.html/feed 0