KERALA POLICE – Chandrika Daily https://www.chandrikadaily.com Sat, 15 Nov 2025 14:32:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg KERALA POLICE – Chandrika Daily https://www.chandrikadaily.com 32 32 സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന്‍ നേതാവിനെതിരെ കേസ് https://www.chandrikadaily.com/1a-case-against-the-police-association-leader-who-tried-to-torture-his-colleague.html https://www.chandrikadaily.com/1a-case-against-the-police-association-leader-who-tried-to-torture-his-colleague.html#respond Sat, 15 Nov 2025 14:30:23 +0000 https://www.chandrikadaily.com/?p=363726 കരുനാഗപ്പള്ളിയില്‍ പൊലീസുകാരിയായ യുവതിയോടു ലൈംഗിക അതിക്രമശ്രമം നടത്തിയെന്ന പരാതിയില്‍ പൊലീസ് അസോസിയേഷന്‍ നേതാവും ഉദ്യോഗസ്ഥനുമായ നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ചവറ നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ നൈറ്റ് ഡ്യൂട്ടിയിലായിരിക്കെയാണ് സംഭവം നടന്നത്.

ഡ്യൂട്ടി കഴിഞ്ഞ് ഡ്രസിങ് റൂമിലേക്ക് പോകുന്നതിനിടയില്‍ നവാസ് പിന്നാലെ എത്തി പിടിച്ചുകെട്ടി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പ്രതിയെ ഒഴിവാക്കി ഓടി വനിതാ സ്റ്റാഫിന്റെ മുറിയില്‍ കയറി വാതില്‍ പൂട്ടിയതോടെയാണ് യുവതി രക്ഷപ്പെട്ടത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് ലൈംഗിക അതിക്രമശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു.

]]>
https://www.chandrikadaily.com/1a-case-against-the-police-association-leader-who-tried-to-torture-his-colleague.html/feed 0
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക് https://www.chandrikadaily.com/two-people-were-injured-in-a-collision-with-a-vehicle-driven-by-a-drunken-police-officer.html https://www.chandrikadaily.com/two-people-were-injured-in-a-collision-with-a-vehicle-driven-by-a-drunken-police-officer.html#respond Wed, 23 Jul 2025 02:07:50 +0000 https://www.chandrikadaily.com/?p=348235 മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. വലിയമല സ്‌റ്റേഷനിലെ എഎസ്‌ഐ വിനോദാണ് മദ്യപിച്ച് വാഹനം ഓടിച്ചത്. സംഭവത്തില്‍ വിനോദിനെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തു.

ഇന്ന് വൈകിട്ട് ഏഴരയോടെയാണ് അപകടം. വാഹനത്തില്‍ മദ്യം ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.

]]>
https://www.chandrikadaily.com/two-people-were-injured-in-a-collision-with-a-vehicle-driven-by-a-drunken-police-officer.html/feed 0
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം https://www.chandrikadaily.com/cpm-shouted-slogans-against-the-police.html https://www.chandrikadaily.com/cpm-shouted-slogans-against-the-police.html#respond Sat, 12 Jul 2025 10:46:40 +0000 https://www.chandrikadaily.com/?p=347376 പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യ പ്രകടനം നടത്തി സിപിഎം. ദേശീയ പണിമുടക്ക് ദിവസം പൊലീസിനെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യം ഉയര്‍ത്തിയത്. എസ്‌ഐയുടെ പേര് വിളിച്ചാണ് കൊലവിളി മുഴക്കിയത്.

‘പ്രസ്ഥാനത്തിന് നേരെ വന്നാല്‍ കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’ എന്ന കൊലവിളി മുദ്രാവാക്യത്തോടെ കാസര്‍കോട് കുമ്പളയിലാണ് ഏരിയാ സെക്രട്ടറി സുബൈറിന്റെ നേതൃത്വത്തില്‍ പ്രകടനം നടന്നത്. പണിമുടക്ക് ദിവസം സിപിഎം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസിനെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു. പൊലീസിന്റെ നെയിംബോര്‍ഡ് അടക്കം പ്രവര്‍ത്തകര്‍ പറിച്ചെടുത്തിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു.

ഇതിന് പിന്നാലെ എസ്‌ഐക്ക് എതിരെ രൂക്ഷമായ ഭാഷയില്‍ ഏരിയാ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. തുടര്‍ന്നാണ് കൊലവിളി മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയത്.

]]>
https://www.chandrikadaily.com/cpm-shouted-slogans-against-the-police.html/feed 0
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി https://www.chandrikadaily.com/1incident-of-beating-up-youth-congress-worker-the-court-filed-a-case-against-the-policemen.html https://www.chandrikadaily.com/1incident-of-beating-up-youth-congress-worker-the-court-filed-a-case-against-the-policemen.html#respond Thu, 10 Jul 2025 11:22:18 +0000 https://www.chandrikadaily.com/?p=347245 കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി. കുന്നംകുളം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റെ നടപടി.

2023 ഏപ്രില്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി.എസിനെ മര്‍ദിച്ചതിലാണ് കേസ്.

]]>
https://www.chandrikadaily.com/1incident-of-beating-up-youth-congress-worker-the-court-filed-a-case-against-the-policemen.html/feed 0
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം https://www.chandrikadaily.com/complaint-that-the-youth-was-beaten-up-by-the-gang-transfer-to-probation-si.html https://www.chandrikadaily.com/complaint-that-the-youth-was-beaten-up-by-the-gang-transfer-to-probation-si.html#respond Tue, 24 Jun 2025 15:10:22 +0000 https://www.chandrikadaily.com/?p=345645 ബേപ്പൂര്‍ സ്‌റ്റേഷനിലെ പ്രൊബേഷന്‍ എസ്‌ഐക്ക് സ്ഥലമാറ്റം. യുവാവിനെ മര്‍ദിച്ചെന്ന പരാതിയിലാണ് എസ്‌ഐ ധനീഷിനെ ജില്ലാ സായുധ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയത്.

എസ്‌ഐ ധനീഷ് ഉള്‍പ്പെടെ നാലു പേര്‍ മര്‍ദിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇരുചക്ര വാഹനത്തില്‍ മൂന്നു പേര്‍ സഞ്ചരിച്ചതിനാണ് പരാതിക്കാരനായ അനന്ദുവിനെ സ്‌റ്റേഷനിലെത്തിച്ചത്. പൊലീസ് പട്ടിക ഉപയോഗിച്ച് നിരവധി തവണ അടിച്ചുവെന്ന് യുവാവ് ആരോപിക്കുന്നു.

]]>
https://www.chandrikadaily.com/complaint-that-the-youth-was-beaten-up-by-the-gang-transfer-to-probation-si.html/feed 0
ജനങ്ങളുടെ സുരക്ഷക്ക് പുല്ലുവില; മുഖ്യമന്ത്രിയുടെ സുഖയാത്രക്ക് റോഡിലെ കുഴി നികത്തി പൊലീസുകാര്‍ https://www.chandrikadaily.com/1the-policemen-filled-the-pothole-on-the-road-for-the-chief-ministers-pleasure-trip.html https://www.chandrikadaily.com/1the-policemen-filled-the-pothole-on-the-road-for-the-chief-ministers-pleasure-trip.html#respond Tue, 17 Jun 2025 15:28:58 +0000 https://www.chandrikadaily.com/?p=344961 നാട്ടുകാർ ഏറെ നാളായി കാലടി ശ്രീശങ്കരാ പാലത്തിലൂടെ കഷ്ടപ്പെട്ട് യാത്ര ചെയ്യുമ്പോൾ ആ കുഴിയൊന്ന് നികത്താൻ ആരെയും കണ്ടില്ല. എന്നാൽ മുഖ്യമന്ത്രി വരുന്നു എന്ന് കേട്ടതോടെ പോലീസുകാർ തൂമ്പയുമായി ഇറങ്ങി.

മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വശത്തെ കുഴികൾ മാത്രം പോലീസുകാർ മണ്ണിട്ട് മൂടുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം എത്തുന്നതിന് തൊട്ട് മുമ്പാണ് കുഴികൾ അടച്ചത്.

]]>
https://www.chandrikadaily.com/1the-policemen-filled-the-pothole-on-the-road-for-the-chief-ministers-pleasure-trip.html/feed 0
നിലമ്പൂരിലും പെട്ടി പരിശോധന; ‘കേരളാ പൊലീസ് സി.പി.എമ്മിന് വേണ്ടി വേഷം കെട്ടേണ്ട’; ഷാഫി പറമ്പില്‍ https://www.chandrikadaily.com/box-check-in-nilambur-too-kerala-police-should-not-dress-up-for-cpm-shafi-parampil.html https://www.chandrikadaily.com/box-check-in-nilambur-too-kerala-police-should-not-dress-up-for-cpm-shafi-parampil.html#respond Sat, 14 Jun 2025 05:34:06 +0000 https://www.chandrikadaily.com/?p=344617 പാലക്കാട്ടെ പെട്ടി പരിശോധനക്ക് സമാനമായി നിലമ്പൂരിലും കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടി പരിശോധിച്ച് കേരളാ പൊലീസ്. ഷാഫി പറമ്പില്‍ എം.പിയും രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരില്‍ വടപുറത്ത് വെച്ച് ഇരുവരെയും തടഞ്ഞു നിര്‍ത്തി കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്വാഭാവിക പരിശോധന മാത്രമാണെന്നും, എം.പിയേയും എം.എല്‍.എയേയും മനസിലായില്ലെന്നുമാണ് പൊലീസിന്റെ വാദം. കാര്‍ പരിശോധിച്ചതിനു ശേഷം കാറിന്റെ ഡിക്കിയില്‍ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയില്‍ ഉണ്ടായിരുന്നത്. ഷാഫി പറമ്പില്‍ എം.പി ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്‍പിലുള്ള സീറ്റില്‍ തന്നെ ഉണ്ടായിരുന്നു.

പരിശോധന ഏകപക്ഷീയമാണെന്നും, കേരളാ പൊലീസ് സി.പി.എമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യു.ഡി.എഫ് എം.പിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമര്‍ശിച്ചു.

പാലക്കാട് പെട്ടി വിവാദത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് നിലമ്പൂരിലും നടന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഇത് ബോധ പൂര്‍വമായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/box-check-in-nilambur-too-kerala-police-should-not-dress-up-for-cpm-shafi-parampil.html/feed 0
പോക്‌സോ കേസ്; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/pocso-case-suspension-of-dysp-and-sho-for-failing-to-investigate.html https://www.chandrikadaily.com/pocso-case-suspension-of-dysp-and-sho-for-failing-to-investigate.html#respond Tue, 03 Jun 2025 04:18:14 +0000 https://www.chandrikadaily.com/?p=343400 പോക്‌സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കോന്നി ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്‌പെന്‍ഷന്‍. ഡിവൈഎസ്പി ടി രാജപ്പന്‍, എസ്എച്ച്ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.

ഹൈക്കോടതി അഭിഭാഷകനായ നൗഷാദ് പ്രതിയായ പോക്‌സോ കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. 16 വയസുകാരിയെ ബന്ധുവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിലാണ് വീഴ്ച വരുത്തിയത്. പരാതി ലഭിച്ച് മൂന്നര മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല തുടങ്ങിയ വീഴ്ചകളാണ് പ്രധാനമായും രണ്ട് പൊലീസുകാര്‍ക്കുമെതിരെ ചുമത്തിയത്.

]]>
https://www.chandrikadaily.com/pocso-case-suspension-of-dysp-and-sho-for-failing-to-investigate.html/feed 0
പേരൂര്‍ക്കട സ്‌റ്റേഷനിനിലെ ദലിത് പീഡനക്കേസ്; കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി https://www.chandrikadaily.com/dalit-molestation-case-at-perurkada-station-action-against-more-policemen.html https://www.chandrikadaily.com/dalit-molestation-case-at-perurkada-station-action-against-more-policemen.html#respond Tue, 20 May 2025 04:49:47 +0000 https://www.chandrikadaily.com/?p=341788 പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ ദലിത് യുവതിക്ക് നേരെ ക്രൂരപീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ക്കെതിരെ നടപടി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുക.

അതേസമയം, തനിക്കെതിരെ വ്യാജ പരാതി നല്‍കിയ വീട്ടുടമയ്‌ക്കെതിരെ നിയമ നടപടിക്ക് നീങ്ങുകയാണ് ബിന്ദു. വ്യാജപരാതിയുടെ അടിസ്ഥാനത്തില്‍ 20 മണിക്കുറാണ് ബിന്ദുവിനെ ഉപദ്രവിച്ചത്. കുടിവെള്ളം പോലും നല്‍കാതെയായിരുന്നു പീഡനം. ബിന്ദുനിരപരാധിയെന്ന് തെളിഞ്ഞ സ്ഥിതിക്ക് നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുക്കുകയും ഉപദ്രവിക്കുകയും ചെയ്ത എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി എടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ മാസം 23നാണ് മോഷണക്കുറ്റം ആരോപിച്ച് നെയ്യാറ്റിന്‍കര സ്വദേശി ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് കസ്റ്റഡിയിലെടുത്തത്. മണിക്കൂറുകള്‍ നീണ്ട ക്രൂര പീഡനമാണ് ബിന്ദുവിന് നേരെയുണ്ടായത്. മോഷണം പോയെന്നു പറഞ്ഞ് മാല നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമായതോടെ ബിന്ദുവിനെ പൊലീസ് അപമാനിച്ച് പറഞ്ഞയക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/dalit-molestation-case-at-perurkada-station-action-against-more-policemen.html/feed 0
സംസ്ഥാനത്തെ പൊലീസ് തലപ്പത്തെ സ്ഥലം മാറ്റ നടപടികല്‍ റദ്ദ് ചെയ്തു; എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും https://www.chandrikadaily.com/the-process-of-transfer-of-police-chief-in-the-state-was-cancelled-mr-ajith-kumar-will-remain-with-the-armed-police.html https://www.chandrikadaily.com/the-process-of-transfer-of-police-chief-in-the-state-was-cancelled-mr-ajith-kumar-will-remain-with-the-armed-police.html#respond Sat, 17 May 2025 16:51:53 +0000 https://www.chandrikadaily.com/?p=341637 സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദ് ചെയ്തു. പൊലീസ് തലപ്പത്തെ തന്നെ അതൃപ്തിയെത്തുടര്‍ന്നാണ് നടപടി. ഉത്തരവുകള്‍ റദ്ദാക്കിയതിനാല്‍ എംആര്‍ അജിത് കുമാര്‍ സായുധ പോലീസില്‍ തുടരും.

എക്‌സൈസ് കമ്മീഷണറായി മഹി പാല്‍ യാദവും ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും തുടരും. ഐജി സേതുരാമനും പഴയ തസ്തികയിലേക്ക് മടങ്ങും.

അതേസമയം എ അക്ബറിന് കോസ്റ്റല്‍ പോലീസിന്റെ ചുമതലയും പി പ്രകാശ് ഐപിഎസിനെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലും നിയമിച്ചു.

എഡിജിപി എസ് ശ്രീജിത്തിന് സൈബര്‍ ഓപ്പറേഷന്‍ അധിക ചുമതലയും ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേശിന് ക്രൈംസ് വിഭാഗത്തിന്റെ അധിക ചുമതലയും നല്‍കി. സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനും െ്രെകം 2, 3 വിഭാഗങ്ങളുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/the-process-of-transfer-of-police-chief-in-the-state-was-cancelled-mr-ajith-kumar-will-remain-with-the-armed-police.html/feed 0