kspl – Chandrika Daily https://www.chandrikadaily.com Fri, 03 Oct 2025 13:09:17 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg kspl – Chandrika Daily https://www.chandrikadaily.com 32 32 പെന്‍ഷന്‍ പരിഷ്‌ക്കരണം: നിയമസഭാ മാര്‍ച്ചുമായി പെന്‍ഷനേഴ്‌സ് ലീഗ് https://www.chandrikadaily.com/1pension-reform-pensioners-league-with-legislative-march.html https://www.chandrikadaily.com/1pension-reform-pensioners-league-with-legislative-march.html#respond Fri, 03 Oct 2025 13:08:12 +0000 https://www.chandrikadaily.com/?p=356726 തിരുവനന്തപുരം: 2024 ജൂലൈ 1 മുതല്‍ നടപ്പാക്കേണ്ട പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് ലീഗ് (കെ.എസ്.പി.എല്‍) ഈ മാസം 7ന് നിയമസഭ മാര്‍ച്ച് നടത്തും. മുടങ്ങിയ ക്ഷാമബത്ത കുടിശ്ശികകള്‍ വിതരണം ചെയ്യുക, മെഡിസെപ്പ് ആരോഗ്യ പദ്ധതി സുതാര്യമാക്കുക, 2019ല്‍ ഇടതു സര്‍ക്കാര്‍ നിര്‍ത്തിവെച്ച ആശ്രിത നിയമനം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

വി.ജെ.ടി ഹാള്‍ പരിസരത്ത് നിന്നും രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മാര്‍ച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കൂട്ടി ഉദ്ഘാടനം ചെയ്യുമെന്ന് കെ.എസ്.പി.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേത്തൊടിക, ജനറല്‍ സെക്രട്ടറി എ.കെ സൈനുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍വീസ് പെന്‍ഷന്‍കാരുടെ അവകാശങ്ങള്‍ ഹനിച്ചു കളയുന്ന ഇടതു സര്‍ക്കാര്‍ നയം പിന്‍വലിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. ഇ.പി.എഫ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ ആനുകൂല്യം സംബന്ധിച്ച ഹൈക്കോടതി വിധിയും സഹകരണ ബാങ്ക് പെന്‍ഷന്‍കാരുടെ ഡി.എ വര്‍ദ്ധനവിലെ കോടതി വിധിയും സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കണം. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ മുടങ്ങാതെ നല്‍കുക, 2019 ലെ ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക നാലാം ഗഡു വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കള്‍ മുന്നോട്ടുവെച്ചു.

മാര്‍ച്ചില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എമാരായ കെ.പി.എ മജീദ്, പി.അബ്ദുല്‍ ഹമീദ്, മഞ്ഞളാംകുഴി അലി, പ്രൊഫ. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, പി. ഉബൈദുള്ള, ടി.വി ഇബ്രാഹിം, അഡ്വ. എന്‍ ഷംസുദ്ദീന്‍, പി. കെ. ബഷീര്‍, കുറുക്കോളി മൊയ്തീന്‍, നജീബ് കാന്തപുരം, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി. പി ചെറിയമുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ.എസ്.പി.എല്‍ വൈസ് പ്രസിഡന്റ് നസീം ഹരിപ്പാട്, സെക്രട്ടറി എന്‍.മൊയ്തീന്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ടി.എ ഷാഹുല്‍ ഹമീദ്, ജനറല്‍ സെക്രട്ടറി എം. സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു.

]]>
https://www.chandrikadaily.com/1pension-reform-pensioners-league-with-legislative-march.html/feed 0