ksrtc strike – Chandrika Daily https://www.chandrikadaily.com Sat, 01 Feb 2025 17:46:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ksrtc strike – Chandrika Daily https://www.chandrikadaily.com 32 32 ചൊവ്വാഴ്ച്ച സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്ക് https://www.chandrikadaily.com/ksrtc-strike-in-the-state-on-tuesday.html https://www.chandrikadaily.com/ksrtc-strike-in-the-state-on-tuesday.html#respond Sat, 01 Feb 2025 17:46:31 +0000 https://www.chandrikadaily.com/?p=328304 ചൊവ്വാഴ്ച്ച സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി യൂനിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ അറിയിച്ചു. പണിമുടക്കൊഴിവാക്കാന്‍ കെ.എസ്.ആര്‍.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 വരെയായിരിക്കും പണിമുടക്ക്.

മാനേജ്മെന്റ് ശമ്പളവിതരണത്തില്‍ പോലും ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടി.ഡി.എഫ് വൈസ് പ്രസിഡന്റുമാരായ ഡി. അജയകുമാറും, ടി. സോണിയും വ്യക്തമാക്കി. ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

]]>
https://www.chandrikadaily.com/ksrtc-strike-in-the-state-on-tuesday.html/feed 0
ഇലക്ട്രിക് ബസുകളുടെ കന്നിയാത്ര തടഞ്ഞ് സിഐടിയു https://www.chandrikadaily.com/citu-has-blocked-maiden-journey-of-electric-buses.html https://www.chandrikadaily.com/citu-has-blocked-maiden-journey-of-electric-buses.html#respond Mon, 01 Aug 2022 13:15:09 +0000 https://www.chandrikadaily.com/?p=215816 തിരുവനന്തപുരം:സര്‍ക്കാറിനെ വെട്ടിലാക്കി ഇന്ന് ഉദ്ഘാടനം ചെയ്ത ഇലക്ട്രിക് ബസുകളുടെ കന്നിയാത്ര തടഞ്ഞ് ഇടത്
തൊഴിലാളി സംഘടനയായ സി.ഐ.ടി.യു.ഇലക്ട്രിക് ബസ് സ്വിഫ്റ്റിന് കൈമാറാനുള്ള മാനേജ്‌മെന്റിന്റെ നീക്കമാണ് യൂണിയനുകളെ പ്രകോപിപ്പിച്ചത്.

രാവിലെ യാത്ര ആരംഭിക്കുന്നിടത്ത് തന്നെ സി.ഐ.ടി.യു പ്രവര്‍ത്തകര്‍ ബസ്സ് തടഞ്ഞു.തീരുമാനങ്ങള്‍ ട്രേഡ് യൂണിയനുകളോട് ആലോചിക്കാതെയാണെന്നും ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്‌കരണം കൊണ്ടുവരരുതെന്നും യൂണിയനുകള്‍ പ്രതികരിച്ചു. കെ.എസ്.ആര്‍.ടി.സിയില്‍ ജൂണ്‍ മാസത്തെ ശമ്പളം ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. ഇതും യൂണിയനുകളെ സമരത്തിലേക്ക് നീങ്ങുവാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.ജൂണ്‍ മാസത്തെ ശമ്പളം ആഗസ്ത് അഞ്ചിനു മുമ്പ് നല്‍കാമെന്ന് ചര്‍ച്ചയില്‍ സി.എം.ഡി നിലപാടെടുത്തെങ്കിലും യൂണിയനുകള്‍ ഇത് അംഗീകരിച്ചിരുന്നില്ല.

അതേസമയം ഇന്ന് രാവിലെയോടയാണ് തമ്പാനൂര്‍ സെന്‍ട്രര്‍ ബസ് സ്റ്റേഷന്‍ വച്ച് ഇലക്ട്രിക് ബസുകള്‍ ഗതാഗതമന്ത്രി ആന്റണി രാജു ഫ്‌ളാഗ്ഓഫ് ചെയ്തത്.എന്നാല്‍ പ്രതിഷേധങ്ങളെ കുറിച്ച് അറിയില്ലെന്നും വേണ്ടിവന്നാല്‍ യുണിയനുകളുമായി ചര്‍ച്ചനടത്തുമെന്നുമായിരുന്നു ഗതാഗതമന്ത്രിയുടെ പ്രതികരണം.സമരം ജനങ്ങളെ വലച്ചതായും പരക്കെ ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

]]>
https://www.chandrikadaily.com/citu-has-blocked-maiden-journey-of-electric-buses.html/feed 0
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് മാറ്റിവെച്ചു https://www.chandrikadaily.com/ksrtc-strike-postponed.html https://www.chandrikadaily.com/ksrtc-strike-postponed.html#respond Wed, 16 Jan 2019 14:33:47 +0000 http://www.chandrikadaily.com/?p=116448 തിരുവനന്തപുരം: ബുധനാഴ്ച അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് മാറ്റിവെച്ചു. തൊഴിലാളി സംഘടനാ നേതാക്കള്‍ ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചത്. ആവശ്യങ്ങള്‍ സമയബന്ധിതമായി പരിഹരിക്കാമെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവെക്കുന്നതെന്ന് നേതാക്കള്‍ അറിയിച്ചു.

തൊഴിലാളികളുടെ ആവശ്യങ്ങളില്‍ ഒരു പരിധിവരെ ധാരണയായതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണ ചര്‍ച്ച ഈ മാസം അവസാനം പുനരാരംഭിക്കും. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണം എന്ന ആവശ്യത്തില്‍ സര്‍ക്കാറിന് ചെയ്യാന്‍ സാധിക്കുന്നത് എല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഗതാഗത സെക്രട്ടറി നിര്‍ദേശിച്ച ഡ്യൂട്ടി പരിഷ്‌കരണം ഈ മാസം 21 മുതല്‍ നടപ്പാക്കും. ശബരിമലയിലെ സ്‌പെഷ്യല്‍ ഡ്യൂട്ടി കഴിഞ്ഞ് പഴയ സമയക്രമത്തിലേക്ക് തൊഴിലാളികള്‍ മടങ്ങിവരും വരെ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/ksrtc-strike-postponed.html/feed 0
കെ.എസ്.ആര്‍.ടി.സിയില്‍ ബുധനാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്ക് https://www.chandrikadaily.com/ksrtc-issue-strike-starting-on-wednesdy.html https://www.chandrikadaily.com/ksrtc-issue-strike-starting-on-wednesdy.html#respond Sun, 13 Jan 2019 07:22:17 +0000 http://www.chandrikadaily.com/?p=116060 തിരുവനന്തപുരം: ജനുവരി 16ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല പണിമുടക്കിന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക, പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഡിസംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കേണ്ടിയിരുന്ന ഒരു ഗഡു ക്ഷാമബത്ത വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ 4 കോടി രൂപ അനുവദിച്ചിട്ടും അത് വിതരണം ചെയ്യാനോ ഒത്തുതീര്‍പ്പ് വ്യവസ്ഥ പാലിക്കാനോ തയ്യാറായിരുന്നില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി ആരോപിച്ചു. ശമ്പള പരിഷ്‌ക്കരണ ചര്‍ച്ച ആരംഭിച്ചില്ല. എല്ലാ തൊഴില്‍ നിയമനങ്ങളേയും കാറ്റില്‍ പറത്തിയാണ് ഒരു വിഭാഗം തൊഴിലാളികളെ ജോലി ചെയ്യാന്‍ അനുവദിക്കാതെ വെളിയില്‍ നിര്‍ത്തിയിരിക്കുന്നത്. പ്രസവാവധി കഴിഞ്ഞും അപകടത്തെ തുടര്‍ന്ന് ചികില്‍സ കഴിഞ്ഞും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. കഴിഞ്ഞ മാര്‍ച്ചിനു ശേഷം പ്രമോഷനുകള്‍ ഒന്നും അനുവദിക്കുന്നില്ല. മെക്കാനിക്കല്‍ വിഭാഗത്തിന്റെയും ഓപ്പറേറ്റിംഗ് വിഭാഗത്തിന്റെയും ഡ്യൂട്ടി പരിഷ്‌ക്കാരത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍, പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള നടപടി ഇല്ല. ഈ സാഹചര്യത്തില്‍ ക്ഷാമബത്ത കുടിശ്ശിക അനുവദിച്ചതുകൊണ്ട് മാത്രം പണിമുടക്ക് മാറ്റി വയ്ക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്നും സംയുക്ത സമിതി അറിയിച്ചു.

]]>
https://www.chandrikadaily.com/ksrtc-issue-strike-starting-on-wednesdy.html/feed 0
എംപാനല്‍ ജീവനക്കാരെ പുന:പ്രവേശിപ്പിക്കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷനേതാവ് https://www.chandrikadaily.com/ksrtc-empal-workers-ramesh-chennithala.html https://www.chandrikadaily.com/ksrtc-empal-workers-ramesh-chennithala.html#respond Thu, 27 Dec 2018 14:26:03 +0000 http://www.chandrikadaily.com/?p=114795 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചുവിട്ട മുഴുവന്‍ എം.പാനല്‍ ജീവനക്കാരേയും സര്‍വ്വീസില്‍ പുനപ്രവേശിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും കൂട്ട പിരിച്ചുവിടലിന് വിധേയരായ എം.പാനല്‍ കണ്ടക്ടര്‍മാരുടെ അവസ്ഥ അതിദയനീയമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ സൂചിപ്പിക്കുന്നു. പിരിച്ചുവിടപ്പെട്ട 3681 പേരില്‍ ഭൂരിപക്ഷവും 12 വര്‍ഷത്തിലധികം സര്‍വ്വീസ് ദൈര്‍ഘ്യമുള്ളവരും 45 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമാണ്. മറ്റൊരു പുതിയ ജോലിയോ, ഉപജീവനമാര്‍ക്ഷമോ കണ്ടെത്താനുള്ള ശേഷിയോ, അവസരമോ ഇവര്‍ക്കുമുന്നിലില്ല . പ്രതികൂല തൊഴില്‍ സാഹചര്യങ്ങളുടെ ഫലമായി നിരവധി രോഗങ്ങളും, ആരോഗ്യപ്രശ്നങ്ങളും നേരിടുവരാണ് ഇവരില്‍ അധികവും മാത്രമല്ല ഇവരെ ആശ്രയിച്ച് കഴിയുന്ന നൂറുക്കണക്കിന് കുടുംബങ്ങളും, ആശ്രിതരും ഇതോടെ വഴിയാധാരമാകുന്ന അവസ്ഥയാണുള്ളത്. മരുന്നിനും, ഭക്ഷണത്തിനും പോലും ഭിക്ഷയാചിക്കേണ്ട അതിദയനീയ സാഹചര്യത്തിലേക്കാണ് സര്‍ക്കാര്‍ ഇവരെ തള്ളിവിട്ടിരിക്കുന്നതെന്നും അദ്ദേഹം കത്തില്‍ പറയുന്നു.

കെ.എസ്.ആര്‍.ടി.സിയിലെ മാനവിഭവശേഷിയുടെ യഥാര്‍ത്ഥ ചിത്രമോ, ശാസ്ത്രീയവശമോ പരിഗണിക്കാതെ തികഞ്ഞ ലാഘവ ബുദ്ധിയോടെയാണ് സര്‍ക്കാര്‍ ഈ തിരുമാനം കൈക്കൊണ്ടത്. ഇപ്പോള്‍ പിരിച്ചുവിടപ്പെട്ട എം.പാനല്‍ ജീവനക്കാര്‍ സര്‍വ്വീസില്‍ തുടരുന്ന അവസരത്തില്‍ തന്നെ വിവിധ കാലയളവിലായി ഏകദേശം 12000 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ജീവനക്കാരുടെ സേവനം പി.എസ്.സിനിയമനങ്ങള്‍ക്ക് യാതൊരു വിഘാതവും സൃഷ്ടിച്ചിരുന്നില്ലന്നാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടത്. പന്ത്രണ്ട് മുതല്‍ പതിനഞ്ച് വര്‍ഷം വരെ സര്‍വ്വീസ് കാലയളവുളളവരാണ് പിരിച്ചുവിടപ്പെട്ടത്. ഇത്രയും കാലം ജോലിചെയ്ത സ്ഥാപനത്തില്‍ ഒരു ദിവസം ഇറങ്ങിപ്പോരേണ്ടിവരുന്ന ജീവനക്കാരുടെ ഗതികേട് സര്‍ക്കാര്‍ മനസിലാക്കി ഇവരെ പുനപ്രവേശിപ്പിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ എത്രയും വേഗം കൈക്കൊള്ളണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/ksrtc-empal-workers-ramesh-chennithala.html/feed 0
കെ.എസ്.ആര്‍.ടി.സി കട്ടപ്പുറത്ത്; ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം https://www.chandrikadaily.com/dismissal-of-m-panel-laboures-ksrtc-in-crisis.html https://www.chandrikadaily.com/dismissal-of-m-panel-laboures-ksrtc-in-crisis.html#respond Tue, 18 Dec 2018 05:00:57 +0000 http://www.chandrikadaily.com/?p=114045 തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് കെ.എസ്.ആര്‍.ടി.സിയിലെ 3,861 താല്‍ക്കലിക കണ്ടക്ടര്‍മാരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി. ഇവരെ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി വിധിയെങ്കിലും തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്താനാണ് ഡിപ്പോകളില്‍ ലഭിച്ച നിര്‍ദേശം.

എംപാനല്‍ കണ്ടക്ടര്‍മാരെ മാറ്റിനിര്‍ത്തിയതോടെ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ താളം തെറ്റി. താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ മൂലം സംസ്ഥാനത്ത് ഇന്ന് നാലില്‍ ഒന്ന് സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഇന്നലെ 815 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. തിരുവനന്തപുരം മേഖലയില്‍ മാത്രം ഇന്നലെ 300 സര്‍വ്വീസുകള്‍ മുടങ്ങി. കെഎസ്ആര്‍ടിസി കൂട്ടപിരിച്ചുവിടൽ വടക്കൻ കേരളത്തിലും  സർവീസുകൾ മുടങ്ങും. രാവിലെ തുടങ്ങേണ്ട സർവീസുകളിൽ 10 ശതമാനത്തോളം കുറവ് വന്നതായി അധികൃതർ അറിയിച്ചു. മുഴുവൻ താൽക്കാലിക കണ്ടക്ടർമാരെയും പിരിച്ചുവിട്ടതായി കെഎസ്ആർടിസി ഇന്ന് ഹൈക്കോടതിയെ അറിയിക്കും.

ഇന്നലെ എറണാകുളം, മലബാര്‍ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷമായത്. പലയിടത്തും എം പാനല്‍ ജീവനക്കാര്‍ തിങ്കളാഴ്ച ഉച്ചയോടെ ഡ്യൂട്ടി അവസാനിപ്പിച്ച് മടങ്ങിയതോടെ സര്‍വീസുകള്‍ അവതാളത്തിലായി. തുടര്‍ന്ന് ഡ്യൂട്ടി കഴിഞ്ഞ് പോയ സ്ഥിരംജീവനക്കാരെ വിളിച്ചുവരുത്തിയാണ് പല സര്‍വ്വീസുകളും നടത്തിയത്.
അതെ സമയം, വിഷയത്തില്‍ കോടതി തന്നെ പരിഹാരം കണ്ടത്തെട്ടേയെന്ന് കെ.എസ്.ആര്‍.ടി. സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി പറഞ്ഞു. ജീവനക്കാരെ പിരിച്ചുവിടേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുന്നോടിയായി തിരുവനന്തപുരം സിറ്റി യൂണിറ്റില്‍ ജീവനക്കാരുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

ജീവനക്കാര്‍ ഇത് അവധിയായി കാണണം. കാര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയെ സമീപിക്കും. മാനേജ്മെന്റിന്റെയും സര്‍ക്കാരിന്റെയും താല്‍പര്യക്കുറവല്ല ഉത്തരവിന് കാരണം. പിരിച്ചുവിടപ്പെട്ട എംപാനല്‍ ജീവനക്കാര്‍ മാനേജ്മെന്റിനെതിരേ തിരിയരുത്. എംപാനലുകാരെ പുറത്താക്കേണ്ടെന്നാണ് ബോര്‍ഡിന്റെയും നയം. ഹൈക്കോടതിയില്‍ എംപാനലുകാര്‍ കേസ് ശരിയായി വാദിച്ചില്ല. കോടതി വിധി നടപ്പാക്കിയേ മതിയാകൂ. എന്നാല്‍, ഇത് അന്തിമ വിധിയല്ല. താല്‍ക്കാലിക നടപടി മാത്രമാണ്. അനുകൂല വിധി സമ്പാദിച്ചാല്‍ എംപാനലുകാരെ ചുവപ്പ് പരവതാനി വിരിച്ച് ആനയിക്കുമെന്നും തച്ചങ്കരി പറഞ്ഞു.
എന്നാല്‍ എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കെതിരായുള്ള കോടതി വിധി സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി മാനേജുമെന്റിന്റെയും ഒത്തുകളിയുടെ ഭാഗമാണെന്ന് കോടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. വര്‍ഷങ്ങളായി കെ.എസ്.ആര്‍.ടി.സിയില്‍ പണി എടുക്കുന്ന എംപാനല്‍ കണ്ടക്ടര്‍മാരുടെ ജീവിത പ്രയാസങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാരും മാനേജുമെന്റും പൂര്‍ണ്ണമായും പരാജയപ്പെട്ടു.
കെ.എസ്.ആര്‍.ടി.സി എംപാനല്‍ കണ്ടക്ടര്‍മാരെ സംരക്ഷിച്ചു കൊണ്ടു തന്നെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള കണ്ടക്ടര്‍മാര്‍ക്ക് ഘട്ടം ഘട്ടമായി നിയമനം നല്‍കാന്‍ ദീര്‍ഘ വീക്ഷണത്തോടു കൂടി നടപടി സ്വീകരിച്ചിരുന്നെങ്കില്‍ ഹൈക്കോടതിയില്‍ നിന്നും ഇത്തരത്തിലുള്ള വിധി ഉണ്ടാകുമായിരുന്നില്ല. പത്തിരുപത് വര്‍ഷക്കാലം എംപാനല്‍ ജീവനക്കാരായി ജോലിചെയ്ത കണ്ടക്ടര്‍മാരെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ആത്മഹത്യയിലേക്ക് തള്ളിവിടുന്നതിന്റെ ഉത്തരവാദി പിണറായി സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം

കൊച്ചി: എം പാനല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് കെ.എസ്.ആര്‍.ടി.സിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. ജനങ്ങളെയും കോടതിയെയും വിഡ്ഢികളാക്കരുതെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കോടതി താക്കീത് നല്‍കി. എം പാനല്‍ ജീവനക്കാര്‍ക്ക് ജോലിയില്‍ തുടരാന്‍ എന്ത് അവകാശമാണുള്ളതെന്നു വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങള്‍ കോടതിയെ ധിക്കരിക്കുന്നതിനു തുല്യമാണ്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നതു ശരിയല്ലെന്നും കോടതി വ്യക്തമാക്കി. എം പാനലുകാരെ പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിയെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനമുണ്ടായത്. ഇന്നു രാവിലെ തന്നെ കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ പിരിച്ചുവിട്ടതായുള്ള സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കെ.എസ്.ആര്‍.ടി.സിയുടെ തലപ്പത്തിരിക്കുന്നവരെ മാറ്റാനുള്ള നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി. എം പാനലുകാരെ എന്തടിസ്ഥാനത്തിലാണ് തുടരാന്‍ അനുവദിക്കുന്നത്. പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിക്കുന്നതെന്തിനാണെന്നും കോടതി ആരാഞ്ഞു. പരീക്ഷയെഴുതി വിജയിച്ചവരെ വെല്ലുവിളിക്കുകയാണ് കോര്‍പ്പറേഷന്‍. കോടതിയുടെ കരങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശക്തമാണെന്ന കാര്യം ഓര്‍ക്കണം. മാധ്യമങ്ങള്‍ ഇവിടെയുണ്ടെന്നും ബോധപൂര്‍വമാണ് കാര്യങ്ങള്‍ പറയുന്നതെന്നും കോടതി വ്യക്തമാക്കി.
ഒരു എം പാനല്‍ ജീവനക്കാരന്‍ പോലും ഇന്നു മുതല്‍ ജോലി ചെയ്യാന്‍ പാടില്ല. നിങ്ങള്‍ സമയം നീട്ടിക്കൊണ്ടുപോകുകയാണ്. ഒരാഴ്ചക്കകം എം പാനലുകാരെ പിരിച്ചുവിടണമെന്ന ഉത്തരവ് നടപ്പാക്കാതെ സര്‍ക്കാര്‍ മെല്ലെപ്പോക്ക് നടത്തുകയാണ്. പി.എസ്.സി ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നു കഴിഞ്ഞ ഡിസംബര്‍ ആറിനാണ് കോടതി ഉത്തരവിട്ടത്. ഡിസംബര്‍ 14 നു കേസ് വീണ്ടും പരിഗണിച്ചപ്പോഴും കോടതി നിലപാട് തറപ്പിച്ചു വ്യക്തമാക്കിയിരുന്നു. ഉത്തരവ് നടപ്പാക്കാത്ത വിവരം ഹര്‍ജിക്കാര്‍ വീണ്ടും കോടതിയുടെ ശ്രദ്ധിയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് വിമര്‍ശനമുന്നയിച്ചത്. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ എം.ഡി നേരിട്ടു ഹാജരാവേണ്ടിവരുമെന്നും കോടതി ബോധ്യപ്പെടുത്തിയിരുന്നു. എന്നിട്ടും ഉത്തരവ് നടപ്പാക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയായിട്ടാണ് കോടതി വിലയിരുത്തിയത്. ജസ്റ്റിസ് വി ചിദംബരേഷ്, ജസ്റ്റിസ് നാരായണ പിഷാരടി എന്നിവിരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് കേസ് പരിഗണിച്ചത്. പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ചിട്ടും നിയമനം നല്‍കാത്തത് ചോദ്യം ചെയ്തു കൊല്ലം സ്വദേശി കിഷോര്‍കുമാറും മറ്റും സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.

]]>
https://www.chandrikadaily.com/dismissal-of-m-panel-laboures-ksrtc-in-crisis.html/feed 0
കെ.എസ്.ആര്‍.ടി.സിയില്‍ മിന്നല്‍ സമരം https://www.chandrikadaily.com/ksrtc-employees-in-state-strike.html https://www.chandrikadaily.com/ksrtc-employees-in-state-strike.html#respond Tue, 16 Oct 2018 03:50:06 +0000 http://www.chandrikadaily.com/?p=107074 കോഴിക്കോട്: സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ സമരം. തൊഴില്‍-ഗതാഗത മന്ത്രിമാരുമായി ഇന്ന് ചര്‍ച്ച പ്രഖ്യാപിച്ചിരിക്കെയാണ് ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. സര്‍വീസ് നിര്‍ത്തിവെച്ചാണ് ജീവനക്കാരുടെ പ്രതിഷേധം.

കോഴിക്കോടും തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും ഡിപ്പോയിലെ ജീവനക്കാരാണ് സര്‍വീസ് മുഴുവന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്‌നിര്‍ത്തിവെച്ച് പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങള്‍ കെ.എസ്.ആര്‍.ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയിരുന്നു. ബോര്‍ഡ് സി.എം.ഡി ടോമിന്‍ തച്ചങ്കരി ഏകപക്ഷീയ നിലപാടെടുക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

റിസര്‍വേഷന്‍ കൗണ്ടര്‍ ഉള്‍പ്പടെയുള്ള കൗണ്ടര്‍ ഡ്യൂട്ടികള്‍ കുടുംബശ്രീയ്ക്ക് ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചും തിരുവനന്തപുരത്ത് സമരം നടക്കുന്നുണ്ട്. കൗണ്ടര്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ഉപരോധിക്കുകയായാണ്.
ഇന്ന് രാവിലെ ആറ് മണിമുതല്‍ കുടുംബശ്രീ ജീവനക്കാര്‍ ജോലിക്കെത്തുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ കുടുംബശ്രീക്കാരെ റിസര്‍വേഷന്‍ കൗണ്ടറിലേക്ക് പ്രവേശിപ്പിക്കാന്‍ സമരക്കാര്‍ കൂട്ടാക്കിയില്ല. സ്റ്റേഷനില്‍ നടത്തിയ ഉപരോധ സമരത്തില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമമാണ് സംഘര്‍ഷത്തിന് കാരണമായി.

]]>
https://www.chandrikadaily.com/ksrtc-employees-in-state-strike.html/feed 0
733 പേരെ പിരിച്ചു വിട്ടതിന് പിന്നാലെ; കെ.എസ്.ആര്‍.ടി.സിയിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍ https://www.chandrikadaily.com/big-ksrtc-dismissed-staff-258.html https://www.chandrikadaily.com/big-ksrtc-dismissed-staff-258.html#respond Sat, 13 Oct 2018 14:02:25 +0000 http://www.chandrikadaily.com/?p=106839 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാതെ അനധികൃതമായി അവധിയില്‍ തുടരുന്ന 134 ജീവനക്കാരെ കൂടി പിരിച്ചുവിട്ടു. 69 ഡ്രൈവര്‍മാരെയും 65 കണ്ടക്ടര്‍മാരെയുമാണ് പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച 733 പേരെ പിരിച്ചു വിട്ടിരുന്നു. സ്ഥിരം ജീവനക്കാരായ 304 ഡ്രൈവര്‍മാരും 469 കണ്ടക്ടര്‍മാരുമാണ് കഴിഞ്ഞ ആഴ്ച പുറത്താക്കപ്പെട്ടത്. രണ്ടാഴ്ചക്കിടെ ആകെ പിരിച്ചുവിടപ്പെട്ടത് 867 പേരാണ്. ഇത്രയും പേരെ ഒരുമിച്ച് പിരിച്ചുവിടുന്നത് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തില്‍ ആദ്യമാണ്.

അവധിയെടുത്ത് വിദേശത്ത് പോയവരാണ് പിരിച്ചുവിടപ്പെട്ടവരില്‍ ഏറെയും. ജോലിക്ക് ഹാജരാകണമെന്ന് കാട്ടി തുടര്‍ച്ചയായി കത്തുകളയച്ചിട്ടും പ്രതികരിക്കാത്തവരെയാണ് കോര്‍പറേഷന്‍ പുറത്താക്കിയത്. ചിലര്‍ തിരികെ ജോലിക്കെത്താന്‍ സമയം ആവശ്യപ്പെട്ടത് കെ.എസ്.ആര്‍.ടി.സി അംഗീകരിച്ചിരുന്നു. എന്നിട്ടും തിരികെ എത്താതിരുന്നവരെയാണ് ഇപ്പോള്‍ പിരിച്ചുവിട്ടതെന്നാണ് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. അടുത്തഘട്ടത്തില്‍ ജോലിക്കെത്താത്ത മെക്കാനിക്കല്‍, മിനിസ്റ്റീരിയല്‍ ജീവനക്കാരേയും പിരിച്ചുവിടാനാണ് നീക്കം. ഇവരുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.
പുറത്താക്കപ്പെട്ട എല്ലാവരും അഞ്ച് വര്‍ഷത്തെ ശുന്യവേതനാവധിക്ക് ശേഷം അനധികൃതമായി അവധിയില്‍ തുടരുന്നവരാണ്. കോര്‍പറേഷനിലെ നിയമം അനുസരിച്ച് അഞ്ച് വര്‍ഷം വരെ ജീവനക്കാര്‍ക്കു ദീര്‍ഘകാല അവധിയെടുക്കാം. എന്നാല്‍ പുറംജോലിക്കായി അവധിക്ക് അപേക്ഷിക്കുമ്പോള്‍ വകുപ്പ് ആവശ്യപ്പെട്ടാല്‍ തിരികെ ജോലിക്കു ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ഇവര്‍ക്ക് അവധി നല്‍കുന്നത്.
അനധികൃതമായി ജോലിക്ക് ഹാജരാകാത്ത പലരും വ്യാജരേഖകള്‍ അടക്കം മെഡിക്കല്‍ സാക്ഷ്യപത്രങ്ങള്‍ ഹാജരാക്കി പിന്നീട് സര്‍വീസില്‍ പുന:പ്രവേശിക്കുകയും സര്‍വ്വീസ് ആനുകൂല്യങ്ങളും പെന്‍ഷനും അനര്‍ഹമായി നേടിയെടുക്കുകയും ചെയ്യുന്നത് പതിവാണ്. കെ.എസ്.ആര്‍.ടി.സിക്ക് കടുത്ത സാമ്പത്തിക ബാധ്യതയാണ് ഇതുണ്ടാക്കുന്നത്. മാത്രമല്ല, നിലവിലെ പേ റോള്‍ അനുസരിച്ച് സര്‍വീസ് നടത്തുന്നതിന് ആവശ്യമായ ജീവനക്കാര്‍ നിലവില്‍ കെ.എസ്.ആര്‍.ടി.സിക്കുണ്ട്. എന്നാല്‍ ജീവനക്കാര്‍ കൂട്ടത്തോടെ അനധികൃതമായി അവധിയില്‍ പോകുന്നതിനാല്‍ ജീവനക്കാരുടെ കുറവ് സര്‍വീസിനെ ബാധിക്കുന്നുണ്ട്. അനധികൃതമായി അവധിയെടുത്ത് മുങ്ങിനടക്കുന്നവരെ ഒഴിവാക്കുന്നതോടെ കെ.എസ്.ആര്‍.ടി.സിയിലും ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസൃതമായി ദേശീയ ശരാശരിക്കനുസരിച്ച് ക്രമപ്പെടുത്താന്‍ സാധിക്കുമെന്ന് സി.എം.ഡി ടോമിന്‍ തച്ചങ്കരി അവകാശപ്പെട്ടു.

]]>
https://www.chandrikadaily.com/big-ksrtc-dismissed-staff-258.html/feed 0
കെ.എസ്.ആര്‍.ടി.സി സമരം പിന്‍വലിച്ചു https://www.chandrikadaily.com/ksrtc-strike-withdraw-news.html https://www.chandrikadaily.com/ksrtc-strike-withdraw-news.html#respond Sun, 30 Sep 2018 11:53:54 +0000 http://www.chandrikadaily.com/?p=105216 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഒക്ടോബര്‍ മൂന്ന് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനുമായി തൊഴിലാളി സംഘടനകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

പിരിച്ചുവിട്ട 143 ജീവനക്കാരെ സംരക്ഷിക്കാമെന്ന് സംഘടനകള്‍ക്ക് മന്ത്രി ഉറപ്പുനല്‍കി. സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിക്കും. ഇതിനായി കെ.എസ്.ആര്‍.ടി.സി എം.ഡി നടപടി സ്വീകരിക്കും. മറ്റ് തൊഴില്‍ പ്രശ്‌നങ്ങളില്‍ ഈ മാസം 17ന് ചര്‍ച്ച നടത്താനും ധാരണയായി.

സമരം നേരത്തെ ഹൈക്കോടതി തടഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.ഇ.എ, കേരള സ്‌റ്റേറ്റ് റോഡ് ട്രാസ്‌പോര്‍ട്ട് വര്‍ക്കേഴ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി), കേരള സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് എംപ്‌ളോയീസ് യൂണിയന്‍, കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് െ്രെഡവേഴ്‌സ് യൂണിയന്‍ എന്നീ സംഘടനകളാണ് അനിശ്ചിതകാല സമരത്തിന് സെപ്തംബര്‍ 13 ന് നോട്ടീസ് നല്‍കിയിരുന്നത്.

ശമ്പള പരിഷ്‌കരണം നടപ്പാക്കുക, പിരിച്ചു വിട്ട കാഷ്വല്‍ മെക്കാനിക്കല്‍ സ്റ്റാഫുകളെ തിരിച്ചെടുക്കുക, ഷെഡ്യൂളുകളുടെ പുനഃപരിശോധന പിന്‍വലിക്കുക, ഡി.എ കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

]]>
https://www.chandrikadaily.com/ksrtc-strike-withdraw-news.html/feed 0