latest – Chandrika Daily https://www.chandrikadaily.com Fri, 21 Nov 2025 02:01:47 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg latest – Chandrika Daily https://www.chandrikadaily.com 32 32 വരട്ടെ, പുത്തന്‍ ക്യാപ്‌സള്‍ https://www.chandrikadaily.com/sabarimala-issue-come-on-fresh-capsule.html https://www.chandrikadaily.com/sabarimala-issue-come-on-fresh-capsule.html#respond Fri, 21 Nov 2025 02:01:47 +0000 https://www.chandrikadaily.com/?p=364562 ശബരിമലയിലെ ശ്രീകോവിലിന് മുന്നിലെ കട്ടിളപ്പടിയിലെ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) അറസ്റ്റ് ചെയ്തതോടെ, സംസ്ഥാന രാഷ്ട്രീയത്തില്‍ സി.പി.എം കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്. ഈ കേസില്‍ എന്‍. വാസുവിന് പിന്നാലെയാണ് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും മുന്‍ നിയമ സഭാംഗവുമായ പത്മകുമാറിന്റെ അറസ്റ്റ്. കേസിന്റെ കണ്ണികള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരില്‍ നിന്ന് ബോര്‍ഡിന്റെ തലപ്പത്തേക്കും അവിടെ നിന്ന് ഭരണകക്ഷിയിലെ പ്രമുഖരിലേക്കും എത്തുന്നു എന്ന സൂചനയാണ് നിലവിലെ സംഭവവികാസങ്ങള്‍ നല്‍കുന്നത്. പ്രതിപക്ഷം പറഞ്ഞു കൊണ്ടിരിക്കുന്നതും അതുതന്നെയാണ്; സ്വര്‍ണക്കൊള്ളയില്‍നിന്ന് സര്‍ക്കാറിനും സി.പി.എമ്മിനും ഒഴിഞ്ഞുമാറാനാവില്ലെന്ന്. പത്മകുമാര്‍ പിടിക്കപ്പെട്ടപ്പോഴും പാര്‍ട്ടി സെക്രട്ടറി പതിവ് പോലെ പുത്തന്‍ ന്യായീകരണമിറക്കിയിട്ടുണ്ട് പാര്‍ട്ടി അറിയില്ലെന്ന്. പുത്തന്‍ ക്യാപ്‌സൂളും ഉടനുണ്ടാവും. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന 2019 കാലയളവില്‍ നടന്ന കട്ടിള പാളി നീക്കം ചെയ്ത് സംഭവമാണ് കേസിലേക്ക് വഴി തുറന്നത്. ബോര്‍ഡിന്റെ അറിവോടെയാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക കണ്ടെത്തല്‍. എട്ടാം പ്രതിയായി അന്നത്തെ ബോര്‍ ഡിനെത്തന്നെ പ്രതി ചേര്‍ത്തതില്‍നിന്ന്, നടപടി ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയായി മാത്രം ഒതുക്കാന്‍ കഴിയില്ലെന്ന് വ്യക്തമാകുന്നു. പാളികള്‍ ഇളക്കിയെടുത്ത് പോറ്റിക്ക് നല്‍കിയത് ബോര്‍ഡ് തീരുമാനപ്രകാരമാണെന്ന് അറസ്റ്റിലായ മുരാരി ബാബു ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴികള്‍ പത്മകുമാറിന്റെ അറസ്റ്റിന് നിര്‍ണായകമായെന്നുവേണം കരുതാന്‍.

കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ് ബൈജു, മുന്‍ ദേവസ്വം കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയ ഉന്നതര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. ഇവരെല്ലാം ദേവസ്വം ബോര്‍ഡിലെ പ്രധാനികളോ ഭരണപക്ഷവുമായി അടുപ്പമുള്ളവരോ ആണ്. ഈ ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന അറസ്റ്റാണ് സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയായ എ. പത്മകുമാറിന്റേത്. ഇത് കേവലം ദേവസ്വം ബോര്‍ഡ് അഴിമതി എന്നതിലുപരി, ഭരണതലത്തിലുള്ള ഒരുകൂട്ടം വ്യക്തികള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് അല്ലെങ്കില്‍ കവര്‍ച്ചാ കേസായി മാറുകയാണ്.

കേസിന്റെ ഗതി സി.പി.എമ്മിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാവ് ഇത്രയും ഗൗരവകരമായ ഒരു കേസില്‍ അറസ്റ്റിലാകുന്നത് പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും. അതും തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍. മുന്‍പ് എന്‍. വാസുവിന്റെ അറസ്റ്റും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടിക്ക് ഈ വിഷയത്തില്‍ വ്യക്തമായ നിലപാടെടുക്കേണ്ട അവ സ്ഥയാണ്. ഒരുവശത്ത്, അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുമെന്ന് വരുത്തിത്തീര്‍ക്കേണ്ടതുണ്ട്. മറുവശത്ത്, തങ്ങളുടെ നേതാക്കള്‍ക്കെതിരെ വരുന്ന ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുകയും വേണം.

ശബരിമല പോലുള്ള പുണ്യസ്ഥലവുമായി ബന്ധപ്പെട്ടുള്ള സ്വര്‍ണക്കൊള്ള കേസില്‍ ഭരണകക്ഷിയിലെ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം, പ്രതിപക്ഷം ശക്തമായ രാഷ്ട്രീയ ആയുധമാക്കുമെന്നതില്‍ സംശയമില്ല. കേസിന്റെ ഓരോ വഴിത്തിരിവുകളും സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍, എസ്.ഐ.ടിയുടെ അന്വേഷണം കൂടുതല്‍ ശക്തമായി മുന്നോട്ട്‌പോവുകയും യാതൊരുവിധ രാഷ്ട്രീയ ഇടപെടലുകള്‍ക്കും വഴിപ്പെടാതെ, സത്യം പുറത്തുവരികയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയില്‍ സി.പി.എം ഈ സംഭവവികാസങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് നിര്‍ണായകമാണ്. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. പത്മകുമാറിന്റെ അറസ്റ്റ്, ഈ കേസിലെ അവസാനത്തെ കണ്ണിയല്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍ണായകമായ വിവരങ്ങള്‍ പുറത്തുവരുമോ എന്നും, ഈ കേസ് സി.പി.എമ്മിലേക്കും സര്‍ക്കാരിലേക്കും എത്രത്തോളം ആഴത്തില്‍ എത്തുമെന്നും കാത്തിരുന്ന് കാ ണേണ്ടിയിരിക്കുന്നു. ആചാരലംഘന വിവാദത്തിന്റെ മുറിവുകള്‍ ഉണങ്ങുന്നതിന് മുന്‍പാണ് സ്വര്‍ണക്കൊള്ള കേസ് ഉയര്‍ന്നുവന്നിരിക്കുന്നത്. മുന്‍ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ള ഉന്നതര്‍ അറസ്റ്റിലായതോടെ, ഭക്തജനങ്ങളുടെ കണ്ണില്‍ പാവനമായ ശബരിമലയുടെ പവിത്രതയും ഭരണത്തിന്റെ സുതാര്യതയും ഒരുപോലെ ചോദ്യം ചെയ്യപ്പെടുകയാണ്. സി.പി.എമ്മിനെയും സര്‍ക്കാരിനെയും സംബന്ധിച്ചിടത്തോളം ശബരിമല വിഷയത്തിലെ ഏറ്റവും വലിയ വെല്ലുവിളി, 2018ലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ ആചാരലംഘന വിവാദങ്ങളാണ്. അന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ഹൈന്ദവ വിശ്വാസികളിലും ഭക്തജനങ്ങളിലും വലിയ പ്രതിഷേധത്തിനും എതിര്‍പ്പിനും കാരണമായി. ഭക്തര്‍ക്കിടയില്‍ നിന്നും സമൂഹത്തിലെ വലിയ വിഭാഗത്തില്‍നിന്നും സര്‍ക്കാരിന് നേരിടേണ്ടി വന്ന കടുത്ത വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍, സി.പി.എം പിന്നീട് നിലപാടുകളില്‍ അയവ് വരുത്തിയിരുന്നു. അതുകൊണ്ട്തന്നെ ഈ വിഷയത്തില്‍ സി.പി.എം എടുക്കുന്ന നിലപാട് അതീവ നിര്‍ണായകമാണ്. കുറ്റവാളികളെ സംരക്ഷിക്കാനോ കേസന്വേഷണത്തില്‍ ഇടപെടാനോ ശ്രമിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയേ ഉള്ളൂ. ശബരിമലയുടെ പവിത്രത നിലനിര്‍ത്താനും വിശ്വാസ്യത വീണ്ടെടുക്കാനും കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധ മായിരിക്കണം. ഈ കേസിലെ കണ്ണികള്‍ ഭരണകേന്ദ്രത്തിലേക്ക് എത്തുന്നു എന്ന ആരോപണം ശക്തമായി നില്‍ക്കെ, സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ അടിയന്തര ധാര്‍മ്മിക ബാധ്യതയാണ്.

]]>
https://www.chandrikadaily.com/sabarimala-issue-come-on-fresh-capsule.html/feed 0
മൻസൂർ പള്ളൂരിന്റെ അറബിയുടെ അമ്മ പ്രകാശനം ചെയ്തു https://www.chandrikadaily.com/mansoor-pallurs-arabs-amma-released.html https://www.chandrikadaily.com/mansoor-pallurs-arabs-amma-released.html#respond Wed, 19 Nov 2025 16:19:53 +0000 https://www.chandrikadaily.com/?p=364390 ഷാർജ:പ്രശസ്ത കോളമിസ്റ്റും വിദേശ കാര്യ വിദഗ്ദ്ധനും സിനിമ നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവൽ ‘അറബിയുടെ അമ്മ’ ഷാർജയിൽ നടന്ന അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപനദിവസത്തിൽ പ്രകാശനം ചെയ്തു. കേരളവുമായി ദീർഘകാല ബന്ധം പുലർത്തുന്ന സൗദി അറേബ്യയിലെ പൗരപ്രമുഖനായ മുഹമ്മദ് ബിൻ ഹമീം, ദുബായിൽ ആതുര ശുശ്രൂഷയും ജീവകാരുണ്യ പ്രവർത്തനങ്ങളും കൊണ്ട് ശ്രദ്ധേയനായ ഡോ. അസ്ലം സലീം നു പുസ്തകം കൈമാറികൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷി നിർത്തികൊണ്ടാണ്, കേരളവും അറബ് നാടും തമ്മിലുള്ള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന നോവൽ റിലീസ് ചെയ്തത്. തന്റെ കേരളവും മലയാളികളുമായുള്ള ബന്ധം അനുസ്മരിച്ച് കൊണ്ടാണ് മുഖ്യാതിഥിയായ സൗദി അറേബ്യയിലെ പൗരപ്രമുഖൻ മുഹമ്മദ് ബിൻ ഹമീം സംസാരിച്ചത്. പ്രസംഗത്തിൽ അദ്ദേഹം തന്റെ സുഹൃത്ത് കൂടിയായ യശ: ശരീരനായ അഡ്വ. സികെ മേനോനെയും കേരളത്തിന്റെ മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും അനുസ്മരിച്ചു.മാനവ സ്നേഹത്തിന്റെ ഓർമ്മകൾ കൂടി പങ്ക് വെക്കപ്പെട്ട പുസ്തക പ്രകാശന ചടങ്ങ് അത് കൊണ്ടുതന്നെ നോവലിലെ സ്നേഹത്തിന്റെ പരിമളം പരത്തുന്ന ചടങ്ങായി മാറി. മൻസൂർ പള്ളൂർ എഴുതിയ പ്രവചനാത്മക സ്വഭാവമുള്ള ഇരുപത്തൊന്നാം നൂറ്റാണ്ട് ആരുടേത് എന്ന പുസ്തകം നേരത്തെ ലോകം മുഴുവൻ ചർച്ച ചെയ്യപ്പെട്ടിരുന്നു.

, ഇന്ത്യയിലെ ആദ്യ ai സിനിമയുടെ നിർമ്മാതാവ് കൂടിയായ മൻസൂർ പള്ളൂരിന്റെ ആദ്യ നോവലാണ് അറബിയുടെ അമ്മ. അറബ് കുടുംബവുമായുള്ള ലക്ഷ്മിയെന്ന മലയാളിയുടെ സ്നേഹബന്ധവും മാതൃ സ്നേഹവും വൈകാരികമായി അവതരിപ്പിക്കുന്ന നോവലാണ് അറബിയുടെ അമ്മ. പേപ്പർ പബ്ലിക്കയാണ് പുസ്തകത്തിന്റെ പ്രസാധകർ. മൻസൂർ പള്ളൂരുമായുള്ള സൗഹൃദത്തിന്റെ കണ്ണികളായ യു എ യിലുള്ള നിരവധി പേരാണ് ചടങ്ങിൽ പങ്കെടുത്തത്.
ഒമാനിൽ നിന്നുള്ള സിദ്ധീഖ് ഹസ്സൻ, പുന്നക്കൻ മുഹമ്മദ് അലി, പ്രതാപൻ തായാട്ട്, അഡ്വ. ഹബീബ് ഖാൻ, പി. ആർ. പ്രകാശ്, അഡ്വ. ആർ. ഷഹന, അബ്ദു ശിവപുരം എന്നിവർ ആശംസകൾ അറിയിച്ചു. നാസർ ബേപ്പൂർ ചടങ്ങ് നിയന്ത്രിച്ചു

]]>
https://www.chandrikadaily.com/mansoor-pallurs-arabs-amma-released.html/feed 0
ദക്ഷിണാഫ്രിക്കക്കെതിരെ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തിരിച്ചടി https://www.chandrikadaily.com/defeated-against-south-africa-india-suffered-a-setback-in-the-world-test-championship.html https://www.chandrikadaily.com/defeated-against-south-africa-india-suffered-a-setback-in-the-world-test-championship.html#respond Sun, 16 Nov 2025 12:53:35 +0000 https://www.chandrikadaily.com/?p=363848 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയന്റ് പട്ടികയില്‍ ഇന്ത്യക്ക് തിരിച്ചടി. കൊല്‍ക്കത്ത ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് വീണു. ജയത്തോടെ ദക്ഷിണാഫ്രിക്ക രണ്ടാമതെത്തിയപ്പോള്‍ ഓസ്‌ട്രേലിയ തലപ്പത്ത് തുടരുകയാണ്.

54.17 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്താണ്. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ 30 റണ്‍സിനാണ് ഇന്ത്യ തോറ്റത്. പ്രോട്ടീസ് ഉയര്‍ത്തിയ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ പരമ്പര ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

നാലു വിക്കറ്റ് വീഴ്ത്തിയ സൈമണ്‍ ഹാര്‍മറും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മാര്‍ക്കോ യാന്‍സനും കേശവ് മഹാരാജും ചേര്‍ന്നാണ് ഇന്ത്യയെ കൂടാരം കയറ്റിയത്. 92 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന് മാത്രമാണ് ഈഡനിലെ പിച്ചില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാനായത്.

]]>
https://www.chandrikadaily.com/defeated-against-south-africa-india-suffered-a-setback-in-the-world-test-championship.html/feed 0
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇളവ് https://www.chandrikadaily.com/1121relaxation-in-gold-prices-in-the-state.html https://www.chandrikadaily.com/1121relaxation-in-gold-prices-in-the-state.html#respond Fri, 14 Nov 2025 07:07:55 +0000 https://www.chandrikadaily.com/?p=363573 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപയുടെ കുറഞ്ഞ് 11,720 രൂപയായി. പവന്റെ വിലയില്‍ 560 രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്. 93,760 രൂപയായാണ് വില കുറഞ്ഞത്. അതേസമയം, ആഗോളവിപണികളില്‍ സ്വര്‍ണവില ഉയരുകയാണ്. ഡോളര്‍ ദുര്‍ബലമാവുന്നതാണ് ആഗോളവിപണിയില്‍ സ്വര്‍വില ഉയരുന്നതിന് ഇടയാക്കുന്നത്.

സ്‌പോട്ട് ഗോള്‍ഡ് നിരക്കില്‍ 0.4 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. ഔണ്‍സിന് 4,188.93 ഡോളറായാണ് വില ഉയര്‍ന്നത്. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. 4,188.93 ഡോളറാണ് വില.

]]>
https://www.chandrikadaily.com/1121relaxation-in-gold-prices-in-the-state.html/feed 0
അനസിന് 16 വര്‍ഷത്തെ സമര്‍പ്പണത്തിനുള്ള അംഗീകാരം https://www.chandrikadaily.com/acknowledgment-of-16-years-of-dedication-to-anas.html https://www.chandrikadaily.com/acknowledgment-of-16-years-of-dedication-to-anas.html#respond Fri, 14 Nov 2025 06:55:39 +0000 https://www.chandrikadaily.com/?p=363570 അബുദാബി: ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 ലാണ് യുഎഇയില്‍ എത്തുന്നത്. അബുദാബി എല്‍എല്‍എച്ച് ഡേ കെയര്‍ സെന്ററില്‍ എച്ച്ആര്‍ എക്‌സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്റെ തുടക്കം.

പിന്നീടുള്ള 16 വര്‍ഷങ്ങളില്‍ ആശുപത്രിയുടെ സീനിയര്‍ എച്ച്ആര്‍ എക്‌സിക്യൂട്ടിവ്, അസിസ്റ്റന്റ് മാനേജര്‍, മുസഫ മേഖലയുടെ മാനേജര്‍, റീജിയണല്‍ മാനേജര്‍ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം.

കോവിഡ് കാലയളവില്‍ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആര്‍ ഓപ്പറേഷന്‍സ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിംഗ് മുതല്‍ പ്രവര്‍ത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്‌റഖ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചതിന് സര്‍ക്കാരിന്റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോള്‍ഡന്‍ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ റിക്രൂട്ടിംഗിനും പരിശീലന പരിപാടികള്‍ക്കും സേവനത്തിനിടെ അവസരം ലഭിച്ചു. നിലവില്‍ ബുര്‍ജീലിന്റെ തന്ത്രപരമായ അന്താരാഷ്ട്ര പദ്ധതികളുടെ എച്ച്ആര്‍ ചുമതലയും അനസിനാണ്.

ഏറ്റവും മികച്ച വിദഗ്ദ തൊഴിലാളി ക്കുള്ള പുരസ്‌കാരം തന്നെ തേടിയെത്തുമ്പോൾ
ആരോഗ്യ മേഖലയിലെ ദീര്‍ഘകാല പ്രവര്‍ത്തനത്തിലൂടെ രാജ്യത്തിന്റെ തൊഴില്‍ മേഖല ശക്തിപ്പെടുത്തിയതിയതിനുള്ള ആദരവാണ് ഈ പുരസ്‌കാരം.

നിരവധി വ്യത്യസ്ത പദ്ധതികള്‍ കൈകാര്യം ചെയ്യാന്‍ ജോലിക്കിടെ അവസരം ലഭിച്ചിട്ടുണ്ട്. കര്‍മ്മ മേഖലയില്‍ അത് തന്നെവളരെയധികം പിന്തുണയ്ക്കുകയും കരിയര്‍ വളര്‍ച്ചയില്‍ സഹായിക്കുകയും ചെയ്തു. വിശാസത്തോടെ ചുമതലകള്‍ ഏല്‍പ്പിച്ച ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിനും മാനേജ്മെന്റിനും നന്ദി. ഇനിയും രാജ്യത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി സാധ്യമായതൊക്കെയും ചെയ്യാനുള്ള പ്രചോദനമാണ് പുരസ്‌കാരം,’ അനസ് പറഞ്ഞു. ഖദീജ ജിഷ്ണിയാണ് അനസിന്റെ ഭാര്യ. മക്കള്‍ ഹൈറിന്‍, ഹായ്സ്, ഹൈസ.

]]>
https://www.chandrikadaily.com/acknowledgment-of-16-years-of-dedication-to-anas.html/feed 0
സുരക്ഷ മറന്ന ദേശീയപാത ഇനിയെത്ര ബലികള്‍? https://www.chandrikadaily.com/1how-many-sacrifices-will-the-national-highway-forget-about-safety.html https://www.chandrikadaily.com/1how-many-sacrifices-will-the-national-highway-forget-about-safety.html#respond Fri, 14 Nov 2025 02:07:34 +0000 https://www.chandrikadaily.com/?p=363548 അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ വീണ്ടുമൊരു ജീവന്‍ പൊലിഞ്ഞിരിക്കുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തിന്റെ ഗര്‍ഡര്‍ പിക്കപ്പ് വാനിനു മുകളിലേക്ക് തകര്‍ന്നു വീണ് ഡ്രൈവര്‍ രാജേഷ് ദാരുണമായി മരണമടഞ്ഞ വാര്‍ത്ത കേരളം ഞെട്ടലോടെയാണ് കേട്ടത്. ഇത് വെറുമൊരു അപകടമരണമായി എഴുതിത്തള്ളാനാവില്ല. വികസനത്തിന്റെ പേരില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സുരക്ഷക്ക് പുല്ലുവില കല്‍പ്പിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെയും ഭീകരവുമായ ഉദാഹരണമാണിത്. അധികാരികളുടെയും നിര്‍മ്മാണക്കമ്പനിയുടെയും ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ കുറ്റകൃത്യമായിത്തന്നെ ദുരന്തത്തെ കാണേണ്ടതുണ്ട്.

ഏറ്റവും ഞെട്ടിക്കുന്ന വസ്തുത, ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നതാണ്. 80 ടണ്‍ വീതം ഭാരമുള്ള ഭീമന്‍ ഗര്‍ഡറുകള്‍ ഉയര്‍ത്തുകയും സ്ഥാപിക്കുകയും ചെയ്യുന്ന അതീവ അപകടകരമായ ജോലി നടക്കുന്ന സമയത്തുതന്നെ, അതിനടിയിലൂടെ വാഹനങ്ങള്‍ കടത്തിവിട്ടു എന്നതാണ് ആക്ഷേപം. പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. ഈ സമയത്ത് ഗതാഗതം പൂര്‍ണ്ണമായി തടയുകയോ, കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യേണ്ടത് നിര്‍മ്മാണച്ചുമതലയുള്ളവരുടെ പ്രാഥമിക ഉത്തരവാദിത്തമാണ്. ഗര്‍ഡറുകള്‍ ജാക്കിയില്‍നിന്ന് തെന്നി മാറിയത് സാങ്കേതികപ്പിഴവാകാം, എന്നാല്‍ അത്തരമൊരു പിഴവ് സംഭവിച്ചാല്‍ അത് ഒരു ദുരന്തമായി മാറാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നിടത്താണ് സുരക്ഷാ മാനദണ്ഡങ്ങളുടെ പ്രസക്തി. ആ സുരക്ഷാവലയാണ് ഇവിടെ പൂര്‍ണ്ണമായും ഇല്ലാതായത്.

ദുരന്തത്തെ ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഇതേ പാതയില്‍ അന്‍പതോളം ജീവനുകളാണ് അപകടങ്ങളില്‍ പൊലിഞ്ഞത് എന്ന കണക്ക് നമ്മെ ലജ്ജിപ്പിക്കേണ്ടതാണ്. വികസനം നാടിന് അനിവാര്യമാണ്. 12.75 കിലോമീറ്റര്‍ വരുന്ന ഈ ഉയരപ്പാത യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് നാടിന്റെ യാത്രാക്ലേശത്തിന് വലിയൊരളവില്‍ പരിഹാരമാകും എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, വികസനത്തിന്റെ ഇരകളായി പൗരന്മാര്‍ മാറേണ്ടി വരുന്ന സാഹചര്യം അംഗീകരിക്കാനാവില്ല. നിര്‍മ്മാണത്തിന്റെ 70 ശതമാനം പൂര്‍ത്തിയായി എന്ന് അധികാരികള്‍ അവകാശപ്പെടുമ്പോള്‍, അവിടേക്കെത്താന്‍ നഷ്ടമായ ജീവനുകളുടെ കണക്കുകൂടി അവര്‍ പറയേണ്ടതുണ്ട്.

ഇവിടെ ഉയരുന്നത് ഗൗരവതരമായ ചില ചോദ്യങ്ങളാണ്. ഇത്രയും അപകടകരമായ ജോലി നടക്കുമ്പോള്‍ ഗതാഗതം നിയന്ത്രിക്കാതിരുന്നത് ആരുടെ വീഴ്ചയാണ്? നിര്‍മ്മാണക്കമ്പനിയുടെ സുരക്ഷാ വീഴ്ചകള്‍ പരിശോധിക്കാനും തിരുത്താനും ബാധ്യതപ്പെട്ട മേല്‍നോട്ട ഏജന്‍സികള്‍ എ വിടെയായിരുന്നു? രാത്രിയുടെ മറവില്‍ നിയമങ്ങള്‍ ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് ധൈര്യം നല്‍കുന്നത്? അന്‍പതോളം പേര്‍ മരിച്ചിട്ടും എന്തുകൊണ്ട് ഈ പാതയിലെ സുരക്ഷാ ഓഡിറ്റ് കര്‍ശനമാക്കിയില്ല?

ഈ അപകടങ്ങളെ കേവലം ‘അനിവാര്യമായ ദുരന്തങ്ങള്‍’ ആയി കാണാന്‍ സാധ്യമല്ല. നിരത്തില്‍ പൊ ലിയുന്ന ജീവനുകളില്‍ ഭൂരിഭാഗവും സാധാരണക്കാരുടേതാണ്. രാജേഷിനെപ്പോലെ, തങ്ങളുടെ കുടുംബത്തെ പോറ്റാന്‍ വേണ്ടി വെയിലും മഴയും രാത്രിയും പകലും ഇല്ലാതെ അധ്വാനിക്കുന്നവര്‍. അവരുടെ വിയര്‍പ്പും ഈ നാടിന്റെ വികസനത്തിനുള്ള ഇന്ധനമാണ്. ഒരപകടത്തില്‍ ഒരു വ്യക്തി മരിക്കുമ്പോള്‍, ഇല്ലാതാകുന്നത് ഒരു കുടുംബത്തിന്റെ അത്താണി കൂടിയാണ്. കുട്ടികളുടെ വിദ്യാഭ്യാസം, വൃദ്ധരായ മാതാപിതാക്കളുടെ ചികിത്സ, വീട്ടുചെലവുകള്‍, വായ്പാ തിരിച്ചടവുകള്‍ തുടങ്ങി കുടുംബത്തിന്റെ മുഴുവന്‍ ഭാവിയുമാണ് വഴിമുട്ടുന്നത്. ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ അനാഥമാവുകയാണ്. അതുകൊണ്ട് തന്നെ, ഈ നിര്‍മ്മാണ വീഴ്ചകളെ സാങ്കേതികപ്പിഴവായി മാത്രം ലഘൂകരിക്കാനാവില്ല. ഇത് ജീവിക്കാനുള്ള സാധാരണക്കാരന്റെ അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ലാഭം മാത്രം ലക്ഷ്യമിടുന്ന കമ്പനികളും അതിന് മൗനാനുവാദം നല്‍കുന്ന മേല്‍നോട്ട സംവിധാനങ്ങളുമാണ് ഈ അനാഥത്വത്തിന് ഉത്തരം പറയേണ്ടത്.

രാജേഷിന്റെ മരണം അനാസ്ഥ മൂലമുണ്ടായ കൊലപാതകത്തിന് തുല്യമാണ്. ഈ ദുരന്തത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉദ്യോഗസ്ഥരും നിര്‍മ്മാണക്കമ്പനിയും അതിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയപാത അതോറിറ്റിയും ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഉന്നതതല അന്വേഷണത്തിന് ഉത്തരവിടണം. കേവലം സാങ്കേതികപ്പിഴവ് എന്നതിലുപരി, ക്രിമിനല്‍ അനാസ്ഥ എന്ന നിലയില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യണം. മരണമടഞ്ഞ രാജേഷിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാനും കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

വികസനത്തിന്റെ വേഗത മാത്രം പോരാ, അതിന് മനുഷ്യ ജീവന്റെ വിലയുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയുണ്ടാകണം. ഇനിയൊരു ജീവന്‍ കൂടി ഈ പാതയില്‍ പൊലിയാതിരിക്കാന്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയ ശേഷം മാത്രം മതി ബാക്കി നിര്‍മ്മാണം.

]]>
https://www.chandrikadaily.com/1how-many-sacrifices-will-the-national-highway-forget-about-safety.html/feed 0
“നിലാ കായും”; മമ്മൂട്ടി ചിത്രം കളങ്കാവലിലെ ആദ്യ ഗാനം പുറത്ത്, ചിത്രം നവംബർ 27ന്… https://www.chandrikadaily.com/mammootty-movie-kalankavaal-first-song-out.html https://www.chandrikadaily.com/mammootty-movie-kalankavaal-first-song-out.html#respond Tue, 11 Nov 2025 15:49:57 +0000 https://www.chandrikadaily.com/?p=363290 മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവൽ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. “നിലാ കായും” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് റിലീസ് ചെയ്തത്. മുജീബ് മജീദ് സംഗീതം നൽകിയ ഈ ഗാനം രചിച്ചത് വിനായക് ശശികുമാറാണ്. ഗാനം ആലപിച്ചത് സിന്ധു ഡെൽസൺ. അന്ന റാഫിയാണ് ഈ ലിറിക്കൽ വീഡിയോ ഒരുക്കിയത്. നവംബർ 27 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെയാണ് ആരാധകരും സിനിമാ പ്രേമികളും കളങ്കാവൽ കാത്തിരിക്കുന്നത്.  ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്.

ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തു വരുമെന്നാണ് സൂചന. ഒരു ക്രൈം ഡ്രാമയായി ഒരുക്കിയ ചിത്രത്തിന്റെ ടീസറിന്, വമ്പൻ പ്രേക്ഷക പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രേക്ഷകർക്കിടയിൽ സൂപ്പർ ഹിറ്റാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ.

മമ്മൂട്ടി എന്ന മഹാനടൻ്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രമായിരിക്കും കളങ്കാവൽ എന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും നൽകുന്ന സൂചന.  സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.  ഒരിടവേളക്ക് ശേഷം മമ്മൂട്ടിയെ ബിഗ് സ്‌ക്രീനിൽ വരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും സിനിമാ പ്രേമികളും. വലിയ പ്രതീക്ഷയും ആകാംഷയുമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്കുള്ളത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി,  സംഗീതം – മുജീബ് മജീദ്, എഡിറ്റർ – പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ – വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് – ലിജു പ്രഭാകർ, സംഘട്ടനം – ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ – കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ – എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ – ഡിക്സൻ പി ജോ, വിഎഫ്എക്സ് – വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് – സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ – ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആൻ്റണി സ്റ്റീഫൻ, ആഷിഫ് സലീം,  ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ – വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

]]>
https://www.chandrikadaily.com/mammootty-movie-kalankavaal-first-song-out.html/feed 0
500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണ പ്രവര്‍ത്തനം ഡിസംബറില്‍ https://www.chandrikadaily.com/trial-operation-of-500-smart-traffic-cameras-in-december.html https://www.chandrikadaily.com/trial-operation-of-500-smart-traffic-cameras-in-december.html#respond Sat, 08 Nov 2025 15:44:52 +0000 https://www.chandrikadaily.com/?p=362620 മനാമ: ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ബഹറൈനില്‍ സ്ഥാപിക്കുന്ന 500 അത്യാധുനിക സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും. ആഭ്യന്തരമന്ത്രാലയത്തിലെ നിയമകാര്യ അണ്ടര്‍സെക്രട്ടറി റാഷിദ് മുഹമ്മദ് ബുനജ്മ പാര്‍ലമെന്റ് സെഷനില്‍ ഇതുസംബന്ധിച്ച് അറിയിച്ചു. പുതുതായി അവതരിപ്പിക്കുന്ന ഈ സ്മാര്‍ട്ട് നിരീക്ഷണ സംവിധാനം നിയമലംഘനങ്ങള്‍ തത്സമയം കണ്ടെത്താനും ട്രാഫിക് നിയന്ത്രണം കൂടുതല്‍ ഫലപ്രദമാക്കാനാണ് ലക്ഷ്യമിടുന്നത്.

2026 ന്റെ ആദ്യ പാദത്തോടെ 200 മുതല്‍ 300 വരെ ക്യാമറകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകും. ട്രാഫിക് സുരക്ഷയും ഗതാഗത ചിട്ടയും വര്‍ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ക്യാമറ സംവിധാനം പൂര്‍ണ്ണമായി നടപ്പിലായതിന് ശേഷം നിയമലംഘനങ്ങള്‍ക്കുള്ള ട്രാഫിക് പോയിന്റ സമ്പ്രദായവും പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതിനൊപ്പം വാഹനങ്ങളില്‍ നിര്‍ബന്ധമല്ലാത്ത രീതിയില്‍ ഡാഷ് ക്യാമറകള്‍ സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കാനുള്ള നിര്‍ദേശത്തിനും പാര്‍ലമെന്റ് അംഗീകാരം നല്‍കി. സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിലെ അംഗം ഡോ. മറിയം അല്‍ ധഈന്‍ അവതരിപ്പിച്ച ഈ നിര്‍ദേശം കാബിനറ്റിന്റെ അവലോകനത്തിനായി കൈമാറിയിട്ടുണ്ട്‌

]]>
https://www.chandrikadaily.com/trial-operation-of-500-smart-traffic-cameras-in-december.html/feed 0
56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ആസിഫ് അലി- താമർ- അജിത് വിനായക ഫിലിംസ് ചിത്രം “സർക്കീട്ട്” https://www.chandrikadaily.com/asif-ali-tamar-ajith-vinayak-films-circuit-selected-for-56th-international-film-festival-of-india.html https://www.chandrikadaily.com/asif-ali-tamar-ajith-vinayak-films-circuit-selected-for-56th-international-film-festival-of-india.html#respond Fri, 07 Nov 2025 10:11:25 +0000 https://www.chandrikadaily.com/?p=362407 വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ആസിഫ് അലി- താമർ ചിത്രം “സർക്കീട്ട്” 56 മത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമ വിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 25 ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ് “സർക്കീട്ട്”. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിച്ച ഈ ചിത്രം പൂർണ്ണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരിച്ചത്. ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ ചിത്രത്തിന്റെ സഹനിർമ്മാണം നിർവഹിച്ചത് ഫ്‌ളോറിൻ ഡൊമിനിക്. ഒരിക്കലും സാധ്യമാകാൻ ഇടയില്ലെന്നു ലോകം കരുതുന്ന ഒരു മനോഹര സൗഹൃദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രതികരണമാണ് നേടിയത്. 2025 നവംബർ 20 മുതൽ 28 വരെയാണ് 56 മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ ഗോവയിൽ നടക്കുക.

ആസിഫ് അലി നായകനായ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ബാലതാരം ഓർഹാൻ ആണ്. ദിവ്യ പ്രഭ, ദീപക് പറമ്പോൾ, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടർ, സ്വാതിദാസ് പ്രഭു, ഗോപൻ അടാട്ട്, സിൻസ് ഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കഥയിലെ കേന്ദ്രകഥാപാത്രങ്ങളായ ആമിർ, ജെഫ്‌റോൺ എന്നിവരിലൂടെ പ്രവാസി ജീവിതത്തിന്റെ വ്യക്തിപരവും വൈകാരികവുമായ പോരാട്ടങ്ങളുടെ വളരെ റിയലിസ്റ്റിക്കായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകരിലേക്ക് എത്തിച്ചത്. താമർ ഒരുക്കിയ ആദ്യ ചിത്രമായ ആയിരത്തൊന്നു നുണകളും വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെ റിലീസ് ചെയ്ത ചിത്രം, അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി ആണ് ‘സർക്കീട്ട്’ ഒരുക്കിയത്. ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം – അരവിന്ദ് വിശ്വനാഥൻ, വരികൾ- അൻവർ അലി, വസ്ത്രാലങ്കാരം – ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് – സുധി സുരേന്ദ്രൻ, ലൈൻ പ്രൊഡക്ഷൻ – റഹിം പിഎംകെ, വി എഫ് എക്സ്- നോക്ക്‌റ്റേണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്

]]>
https://www.chandrikadaily.com/asif-ali-tamar-ajith-vinayak-films-circuit-selected-for-56th-international-film-festival-of-india.html/feed 0
‘ബൾട്ടി’ക്കു ശേഷം ബിഗ് ബഡ്‌ജറ്റ് സിനിമയുമായി ഷെയിൻ നിഗം https://www.chandrikadaily.com/after-bulti-shane-nigam-with-a-big-budget-film.html https://www.chandrikadaily.com/after-bulti-shane-nigam-with-a-big-budget-film.html#respond Wed, 05 Nov 2025 17:40:01 +0000 https://www.chandrikadaily.com/?p=362176 തീയ്യേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്ന സൂപ്പർഹിറ്റ് ചിത്രമായ ‘ബൾട്ടി’ക്കു ശേഷം ഒരു ബിഗ് ബഡ്‌ജറ്റ് സിനിമയിൽ ഷെയിൻ നിഗം നായകനായി എത്തുന്നു. എബി സിനി ഹൗസിൻ്റെ ബാനറിൽ പ്രവീൺ നാഥ് സംവിധാനം ചെയ്യാൻ പോകുന്ന, ഇതുവരെ പേരു തീരുമാനിച്ചിട്ടില്ലാത്ത ഷെയിൽ നിഗം ചിത്രത്തിൻറെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു.

ഈ വർഷം പൂജാ റിലീസായി എത്തി, സൂപ്പർഹിറ്റായി മാറിയ ആക്ഷൻ സിനിമയായ ‘ബൾട്ടി’ ഒരു നായകനെന്ന നിലയിൽ ഷെയിൻ നിഗത്തെ പുതിയൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു. ആ സിനിമയുടെ വൻ വിജയത്തിനു പിന്നാലെ മറ്റൊരു ബിഗ് ബഡ്‌ജറ്റ് ചിത്രത്തിൽ ഷെയിൻ പങ്കാളിയാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയാണ്.

കേരള-തമിഴ് പശ്ചാത്തലത്തിൽ ആയിരിക്കും പുതിയ സിനിമയെന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. പ്രവീൺ നാഥ് ആദ്യമായി സ്വതന്ത്ര സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴിലെ പ്രമുഖ സംവിധായകരുടെ അസിസ്റ്റന്റ്റ് ആയി പ്രവർത്തിച്ചതിൻറെ പരിചയസമ്പത്തുമായാണ് പ്രവീൺ നാഥ് എത്തുന്നത്. വസുമിത്ര കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിൻറെ കോ-ഡയറക്‌ടർമാരായി ഷഫീക് കെ കുഞ്ഞുമോൻ, നവീൻ ബോസ്വാൻ എന്നിവരുമുണ്ട്. ചിത്രത്തിൻറെ മറ്റ് അണിയറ പ്രവർത്തകർ, അഭിനേതാക്കൾ എന്നിവരുടെ വിവരങ്ങൾ ഉടൻ പുറത്തു വരും.

]]>
https://www.chandrikadaily.com/after-bulti-shane-nigam-with-a-big-budget-film.html/feed 0