lionalmssi – Chandrika Daily

മെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
ന്യൂഡൽഹി: അർജന്റീനിയൻ ഫുട്ബോൾ മാന്ത്രികൻ ലയണൽ മെസ്സിയുടെ 2025-ലെ ‘ഗോട്ട്’ ഇന്ത്യാ പര്യടനം തിങ്കളാഴ്ചയോടെ പൂർത്തിയായി. കൊൽക്കത്ത, മുംബൈ, ഹൈദരാബാദ്, ഡൽഹി തുടങ്ങിയ നഗരങ്ങളിലായി നടന്ന സന്ദർശനത്തിന്റെ സമാപനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കി. നേരത്തെ, ഹൈദരാബാദിൽ വെച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി മെസ്സി കാണുകയും ജേഴ്സി കൈമാറുകയും ചെയ്തിരുന്നു.

ഡൽഹിയിലെ അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിനിടെ മെസ്സി ആരാധകരോട് നന്ദി അറിയിച്ചു. ഇന്ത്യൻ യാത്ര തനിക്ക് മറക്കാനാവാത്ത അനുഭവമാണെന്നും ഇനിയൊരിക്കൽക്കൂടി താൻ തിരിച്ചുവരുമെന്നും മെസ്സി പറഞ്ഞു. അരലക്ഷത്തിലേറെ പേരാണ് മെസ്സിയെ കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നത്. കുട്ടികൾക്കൊപ്പം പന്തുതട്ടി മെസ്സിയും സഹതാരങ്ങളായ സുവാരസും റോഡ്രിഗോ ഡിപോളും ഗാലറിയെ കൈയിലെടുത്തു.

അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ച് 21 മിനുട്ട് കൂടിക്കാഴ്ചയാണ് മെസ്സിയും നരേന്ദ്ര മോദിയും തമ്മിൽ നിശ്ചയിച്ചിരുന്നത്. എന്നാൽ, മുൻനിശ്ചയ പ്രകാരം ആഫ്രിക്കൻ പര്യടനത്തിന് പ്രധാനമന്ത്രിക്ക് പുറപ്പെടേണ്ടി വന്നതും, മൂടൽമഞ്ഞ് കാരണം മെസ്സിയുടെ വിമാനം വൈകിയതും കൂടിക്കാഴ്ച റദ്ദാക്കാൻ കാരണമായി.

ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് മെസ്സി രാഹുൽ ഗാന്ധിയെ കണ്ടത്. അർജന്റീനയുടെ പ്രശസ്തമായ പത്താം നമ്പർ ജേഴ്സി മെസ്സി ഒപ്പിട്ട് രാഹുലിന് സമ്മാനിച്ചു.

കൊൽക്കത്തയിലെ പരിപാടികളിൽ സംഘാടനപ്പിഴവുകൾ ഉണ്ടായെങ്കിലും, മുംബൈയിൽ സച്ചിൻ ടെണ്ടുൽക്കറുമായും സുനിൽ ഛേത്രിയുമായും മെസ്സി നടത്തിയ കൂടിക്കാഴ്ചകൾ ഇന്ത്യൻ കായിക പ്രേമികൾക്ക് ആവേശമായി.