lok kerala sabha – Chandrika Daily https://www.chandrikadaily.com Wed, 15 May 2024 12:08:14 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg lok kerala sabha – Chandrika Daily https://www.chandrikadaily.com 32 32 ലോകകേരള സഭ: സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് കെ.പി.സി.സി https://www.chandrikadaily.com/lok-kerala-sabha-kpcc-wants-the-government-to-issue-a-white-paper.html https://www.chandrikadaily.com/lok-kerala-sabha-kpcc-wants-the-government-to-issue-a-white-paper.html#respond Wed, 15 May 2024 12:08:14 +0000 https://www.chandrikadaily.com/?p=297767 തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് കേരളസഭകളിലായി 280 ഓളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതില്‍ എത്രയെണ്ണം നടപ്പാക്കിയെന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഒ.ഐ.സി.സി ഇന്‍കാസിന്റെ വിവിധ രാജ്യങ്ങളിലെ ചുമതല വഹിക്കുന്ന കെ.പി.സി.സി ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമം ഉറപ്പുവരുത്താന്‍ ലോകകേരള സഭയ്ക്ക് കഴിയാത്ത സാഹചര്യത്തില്‍ ഒ.ഐ.സി.സി ഇന്‍കാസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഗ്ലോബല്‍തലത്തിലുള്ള പ്രവാസി സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

തങ്ങളുടെ ആവശ്യങ്ങള്‍ ഉന്നയിക്കാനും പരിഹാരം കാണാനുമുള്ള വേദിയായി പ്രവാസികള്‍ ലോകകേരള സഭയെ കാണുമ്പോള്‍, അവരെ സഹായിക്കാതെ അവരുടെ മറവില്‍ ധൂര്‍ത്ത് നടത്തുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മുന്‍ ലോകകേരള സഭയുടെ പേരില്‍ വ്യാപക പണപ്പിരവ് നടത്തി കീശവീര്‍പ്പിക്കകയും ഭക്ഷണത്തിനും താമസത്തിനുമായി കോടികള്‍ ഖജനാവില്‍ നിന്ന് ഒഴുക്കുകയും ചെയ്തു. കഴിഞ്ഞ ലോകകേരള സഭയില്‍ ലഭിച്ച 67 നിര്‍ദ്ദേശങ്ങളെല്ലാം വെള്ളത്തില്‍ വരച്ചത് പോലെ മാഞ്ഞുപോയി. ഒരിക്കലും നടത്താന്‍ സാധിക്കാത്ത മോഹനവാഗ്ദാനങ്ങള്‍ നിരത്തി മുഖ്യമന്ത്രിയും ഇടതുസര്‍ക്കാരും പ്രവാസികളെ വഞ്ചിക്കുന്നതല്ലാതെ ഒരു പ്രയോജവും കേരളസഭകൊണ്ടില്ല.

ബജറ്റ് എയര്‍, പ്രവാസി യൂണിവേഴ്‌സിറ്റി, പ്രവാസി പുനരധിവാസം, എന്‍.ആര്‍.ഐ കണ്‍സ്ട്രഷന്‍ കമ്പനി, പ്രവാസി ബാങ്ക് പോലുള്ള പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം ഇപ്പോഴും കടലാസില്‍ മാത്രമാണുള്ളത്. കേരള സഭയുടേയും മേഖലാ സമ്മേളനങ്ങളുടേയും ചെവാക്കിയ തുകയുടെ കണക്കുകള്‍ ഓഡിറ്റിംഗ് വിധേയമാക്കിയാല്‍ ധൂര്‍ത്തിന്റെ ആഴം വ്യക്തമാകും. ലോക കേരള സഭകള്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുന്ന സര്‍ക്കാരിന്റെയും നോര്‍ക്കയുടേയും പക്കല്‍ പ്രവാസികളുടെ കൃത്യമായ കണക്കോ, കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കണക്കോ ഇല്ലെന്നും യോഗം കുറ്റപ്പെടുത്തി.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, രാഷ്ട്രീയകാര്യ സമിതി അംഗം എം ലിജു, ഒ.ഐ.സി.സി ഇന്‍കാസ് ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള, വി.പി സജീന്ദ്രന്‍, എം.എം നസീര്‍, പി.എ സലീം, പഴകുളം മധു, ജോസി സെബാസ്റ്റ്യന്‍, എ.അബ്ദുള്‍ മുത്തലീബ്, കെ.പി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/lok-kerala-sabha-kpcc-wants-the-government-to-issue-a-white-paper.html/feed 0
ലോക കേരള സഭയുടെ കണക്കുകള്‍ വെളിപ്പെടുത്തണം മുഖ്യമന്ത്രി ലോകംചുറ്റാന്‍ പോകുന്നത് ധൂര്‍ത്തെന്ന് കെ സുധാകരന്‍ https://www.chandrikadaily.com/k-sudhakaran-said-that-the-figures-of-the-lok-kerala-sabha-should-be-revealed.html https://www.chandrikadaily.com/k-sudhakaran-said-that-the-figures-of-the-lok-kerala-sabha-should-be-revealed.html#respond Mon, 18 Sep 2023 16:53:05 +0000 https://www.chandrikadaily.com/?p=275198 സംഭരിച്ച നെല്ലിന്റെ പണം നല്കാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്തും അഴിമതിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. സൗദിയിലേക്കുള്ള യാത്ര ചെലവിനും മറ്റുമായി ഇതിനോടകം രണ്ട് കോടി ഖജനാവില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. മുമ്പു നടന്ന യാത്രകളുടെ കണക്കോ, പിരിച്ച തുകയുടെ കണക്കോ ആര്‍ക്കും അറിയില്ല. ഇവ അടിയന്തരമായി ജനങ്ങളുടെ മുമ്പില്‍ വയ്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ലോക കേരളസഭയുടെ പേരില്‍ നടക്കുന്നത് വന്‍കൊള്ളയും പണപ്പിരിവുമാണ്. അമേരിക്കയില്‍ സംഘടിപ്പിച്ച ലോകകേരള സഭയുടെ പേരില്‍ വന്‍തോതിലാണ് പ്രവാസികളെ സിപിഎം കൊള്ളയടിച്ചത്. ഇതിന് പിന്നാലെയാണ് സൗദിയില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ ലോക കേരള സഭകള്‍കൊണ്ട് പ്രവാസികളുടെ ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

നികുതിപോലും പിരിച്ചെടുക്കാതെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയും മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകള്‍ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയും വികസന പ്രവര്‍ത്തനങ്ങളും മുടങ്ങാതെ ഇരിക്കാന്‍ കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് കേരളം. സംസ്ഥാനം തന്നെ വിറ്റാല്‍പോലും അടച്ച് തീര്‍ക്കാന്‍ കഴിയാത്തത്ര കടബാധ്യതയുണ്ട്. പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരാനാക്കിയ പിണറായി ഭരണം കഴിയുമ്പോള്‍ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി

]]>
https://www.chandrikadaily.com/k-sudhakaran-said-that-the-figures-of-the-lok-kerala-sabha-should-be-revealed.html/feed 0
കരിപ്പൂരിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്ന് ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൽ ന്യൂയോർക്ക് പ്രതിനിധി യു.എ. നസീർ https://www.chandrikadaily.com/at-the-lok-kerala-sabha-american-regional-conference-new-york-representative-u-a-said-that-the-state-government-should-take-initiative-for-the-development-of-karipur-nazir.html https://www.chandrikadaily.com/at-the-lok-kerala-sabha-american-regional-conference-new-york-representative-u-a-said-that-the-state-government-should-take-initiative-for-the-development-of-karipur-nazir.html#respond Sun, 11 Jun 2023 12:33:28 +0000 https://www.chandrikadaily.com/?p=258761 കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസനത്തിന് സംസ്ഥാന സർക്കാർ മുൻകയ്യെടുക്കണമെന്ന് ലോക കേരളസഭ അമേരിക്കൻ മേഖലാസമ്മേളനത്തിൽ ന്യൂയോർക്ക് പ്രതിനിധി യു.എ. നസീർ ആവശ്യപ്പെട്ടു. 25 വർഷം മുമ്പ് എക്സ്പ്രസ് ഹൈവേ യെ എതിർത്തവർ ഇപ്പോൾ ദേശീയപാത വികസനത്തെ  അനുകൂലിക്കുന്നതിൽ സന്തോഷമുണ്ട്. കൂടുതൽ ട്രെയിനുകൾ അനുവദിക്കാൻ സമ്മർദം ചെലുത്തണമെന്നും നസീർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ത്രിദിന സമ്മേളനത്തിൽ സ്പീക്കർ എ എൻ ശംസീർ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു.

]]>
https://www.chandrikadaily.com/at-the-lok-kerala-sabha-american-regional-conference-new-york-representative-u-a-said-that-the-state-government-should-take-initiative-for-the-development-of-karipur-nazir.html/feed 0