LTTE – Chandrika Daily https://www.chandrikadaily.com Tue, 14 May 2024 11:48:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg LTTE – Chandrika Daily https://www.chandrikadaily.com 32 32 എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് നീട്ടി https://www.chandrikadaily.com/ltte-ban-extended-for-five-years.html https://www.chandrikadaily.com/ltte-ban-extended-for-five-years.html#respond Tue, 14 May 2024 11:48:53 +0000 https://www.chandrikadaily.com/?p=297683 എല്‍ടിടിഇയുടെ നിരോധനം അഞ്ച് വര്‍ഷത്തേയ്ക്ക് കൂടി നീട്ടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. നിരോധനം പിന്‍വലിക്കണമെന്ന് തമിഴ്‌നാട്ടിലെ വിവിധ രാഷ്ട്രീയകക്ഷികള്‍ അടക്കം ആവശ്യപ്പെടുന്നതിനിടെയാണ് യുഎപിഎ നിയമപ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി. തമിഴ് ജനതയ്ക്ക് പ്രത്യേക രാജ്യം എന്ന ആശയം ഉപേക്ഷിച്ചിട്ടില്ലെന്നും ഇതിനായി ധനസമാഹരണവും പ്രചാരണപ്രവര്‍ത്തനങ്ങളും തുടരുന്നതായും സര്‍ക്കാര്‍ വിലയിരുത്തുന്നു.

സംഘടനയുടെ നേതാക്കള്‍ വീണ്ടും ഏകോപിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും എല്‍ടിടിഇ ഇപ്പോഴും ഭീഷണിയാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തുന്നു. 1991ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് എല്‍ടിടിഇയെ നിരോധിക്കുന്നത്.

]]>
https://www.chandrikadaily.com/ltte-ban-extended-for-five-years.html/feed 0
എല്‍.ടി.ടി.ഇ പരാമര്‍ശം; വൈക്കോക്ക് ഒരു വര്‍ഷം തടവുശിക്ഷ https://www.chandrikadaily.com/ltte-comments-vaico-one-year-punishment-news.html https://www.chandrikadaily.com/ltte-comments-vaico-one-year-punishment-news.html#respond Fri, 05 Jul 2019 08:02:04 +0000 http://www.chandrikadaily.com/?p=132121 ചെന്നൈ: മറുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം (എം.ഡി.എം .കെ) നേതാവ് വൈക്കോക്ക് രാജ്യദ്രോഹക്കേസില്‍ ഒരു വര്‍ഷം തടവ്. ചെന്നൈ കോടതിയാണ് ശിക്ഷ വിധിച്ചത്. നിരോധിത സംഘടനയായ എല്‍ടിടിഇക്ക് അനുകൂലമായ പരാമര്‍ശം നടത്തിയെന്ന കേസിലാണ് ശിക്ഷ. ഒരുവര്‍ഷം തടവിനൊപ്പം 10,000രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

2009 ല്‍ തന്റെ പുസ്തക പ്രകാശന ചടങ്ങിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരുന്നതാണെന്ന് കോടതി കണ്ടെത്തിയത്. എല്‍.ടി.ടി.ഇക്കെതിരെ ശ്രീലങ്കയില്‍ നടക്കുന്ന യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ ഒരൊറ്റ രാജ്യമായി അവശേഷിക്കില്ല ‘ എന്നായിരുന്നു പരാമര്‍ശം.

അതേസമയം വൈക്കോക്കെതിരെ അന്ന് കേസ് ഫയല്‍ ചെയ്ത ഡി.എം.കെയുടെ സഖ്യകക്ഷിയാണ് ഇന്ന് എം.ഡി.എം.കെ. ലോക്‌സഭാ ഇലക്ഷനിലെ സഖ്യധാരണ പ്രകാരം ഡി.എം.കെ പിന്തുണയോടെ രാജ്യസഭാ അംഗമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു വൈക്കോ. രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നാളെയാണെന്നിരിക്കെ അതിനായുള്ള ഒരുക്കത്തിലായിരുന്നു വൈക്കോ.

]]>
https://www.chandrikadaily.com/ltte-comments-vaico-one-year-punishment-news.html/feed 0