m – Chandrika Daily https://www.chandrikadaily.com Wed, 04 Sep 2019 15:36:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg m – Chandrika Daily https://www.chandrikadaily.com 32 32 തിരൂരില്‍ ബൈക്ക് ബസ്സിനടിയില്‍ പെട്ട് രണ്ട് അറബിക് കോളജ് വിദ്യാര്‍ഥികള്‍ക്ക്് ദാരുണാന്ത്യം https://www.chandrikadaily.com/accident-death-in-thirur.html https://www.chandrikadaily.com/accident-death-in-thirur.html#respond Wed, 04 Sep 2019 15:36:41 +0000 http://www.chandrikadaily.com/?p=138164

മലപ്പുറം: തിരൂര്‍ മംഗലം അങ്ങാടിയില്‍ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നിപ്പോയുണ്ടായ അപകടത്തില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് കുറ്റിയാടി സിറാജുല്‍ ഹുദാ ദഅ്‌വ അറബിക് കോളജ് വിദ്യാര്‍ഥികളായ ഹനാനും അബ്ദുല്ലയുമാണ് അപകടത്തില്‍ പെട്ട് മരിച്ചത്. ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി സിജിയുടെ സര്‍വേക്കു വേണ്ടി കൂട്ടായിയിലെ എം.എം.എം.എച്ച്.എസ്.എസ് സ്‌കൂളിലെത്തി തിരിച്ചു വരുമ്പോഴാണ് അപകടം.

വെണ്ണക്കോട് സ്വദേശിയാണ് മരിച്ച ഹനാന്‍. അബ്ദുല്ല വെള്ളമുണ്ട സ്വദേശിയുമാണ്. തിരൂരില്‍ നിന്നും പുറത്തൂര്‍ ഭാഗത്തേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിനടിയിലേക്കാണ് കൂട്ടായി റോഡില്‍ നിന്നും മംഗലം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. ബസ്സിന്റെ പിന്‍ചക്രം രണ്ടു പേരുടെയും ദേഹത്തൂടെ കയറിയതിനെ പ്രതിയാണ് രണ്ടു പേരും തല്‍ക്ഷണം മരിച്ചത്.

]]>
https://www.chandrikadaily.com/accident-death-in-thirur.html/feed 0
തുടര്‍ച്ചയായ തിരിച്ചടികളില്‍ അമ്പരപ്പ് ഗോദയില്‍ വിയര്‍ത്ത് ഇടതുപക്ഷം https://www.chandrikadaily.com/general-election-kerala.html https://www.chandrikadaily.com/general-election-kerala.html#respond Thu, 11 Apr 2019 03:30:58 +0000 http://www.chandrikadaily.com/?p=124043

കെ.പി ജലീല്‍
പാലക്കാട്

വോട്ടെടുപ്പിന് 11 നാള്‍ മാത്രം ബാക്കിയിരിക്കെ തുടര്‍ച്ചയായ തിരിച്ചടികളില്‍ അമ്പരന്ന് നില്‍ക്കുകയാണ് സംസ്ഥാനത്തെ ഇടതുമുന്നണിയും സര്‍ക്കാരും. ബി.ജെ.പിക്കെതിരായി കോണ്‍ഗ്രസുമായി കൂട്ടുചേരുമ്പോള്‍ ലഭിക്കുമായിരുന്ന മതേതരപ്രതിച്ഛായ മുതലെടുക്കാമെന്ന ആദ്യഘട്ടത്തിലെ അടവുനയം അപ്രതീക്ഷിതമായി കീഴ്‌മേല്‍ മറിഞ്ഞതാണ് സി.പി.എമ്മിനെയും മുന്നണിയെയും ഇപ്പോള്‍ തീര്‍ത്തും പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധിയുടെ വയനാട്ടെ സ്ഥാനാര്‍ത്ഥിത്വം, ബുദ്ധിജീവികളുടെ യു.ഡി.എഫിനുള്ള പിന്തുണ, മഹാപ്രളയം സര്‍ക്കാര്‍ വരുത്തിവെച്ചെന്ന അമികസ് ക്യൂരിയുടെ റിപ്പോര്‍ട്ട്, ദീപനിശാന്തും എ. വിജയരാഘവനും വരുത്തിവെച്ച അനവസരത്തിലുള്ള വാക്‌പ്രേയോഗങ്ങള്‍, കിഫ്ബി പദ്ധതിക്ക് ഫണ്ടിനായി എസ്.എന്‍.സി ലാവലിനുമായി ബന്ധമുള്ള കമ്പനിയെ സമീപിച്ചത്, മാധ്യമങ്ങളുടെ സര്‍വേ ഫലങ്ങള്‍ തുടങ്ങിവയാണ് പ്രചാരണത്തിന്റെആദ്യഘട്ടത്തില്‍ മുന്നിട്ടുനിന്ന സി.പി.എമ്മിന്റെ ആത്മവിശ്വാസത്തിന് കരണത്തടിയായിരിക്കുന്നത്. ഇവയെല്ലാം സ്വയം വരുത്തിവെച്ച വിനയാണെന്നതാണ് കുറ്റബോധത്താല്‍ തലതാഴ്ത്താന്‍ സി.പി.എം നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
രാഹുല്‍ഗാന്ധി വയനാട്ടില്‍ വരുന്നതിനെതിരെ സി.പി.എമ്മിനകത്ത് രൂപംകൊണ്ട അങ്കലാപ്പ് വ്യക്തമാക്കുന്നതായിരുന്നു സി.ിപി.എം മുഖപത്രം ‘പപ്പു’ എന്ന് രാഹുലിനെ ആക്ഷേപിച്ചുകൊണ്ടുള്ള മുഖപ്രസംഗം. ഇത് തിരുത്താന്‍ പാര്‍ട്ടി നിര്‍ബന്ധിതമായതും അതിന്റെ തലേന്ന് മുന്നണികണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെ ലൈംഗികമായി അധിക്ഷേപിച്ച് പ്രസംഗിച്ചതും മുന്നണിയെ മോങ്ങാനിരുന്ന നായയുടെതലയില്‍ തേങ്ങാവീണ അവസ്ഥയിലെത്തിച്ചു. ഏറ്റവുമൊടുവില്‍ തനിക്കെതിരെ സി.പി. എം നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തിന് മറുപടി പറയില്ലെന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കിയതും മുന്നണിയെ കടുത്ത ആശയദ്രാരിദ്യത്തിലാണ് എത്തിച്ചിരിക്കുന്നത്. ആലത്തൂരില്‍ യൂത്ത്‌കോണ്‍ഗ്രസുകാരിയായ രമ്യഹരിദാസിന്റെ പ്രചാരണത്തിന് ആവേശം കൂട്ടിയതില്‍ ഇടതുസഹയാത്രികയായ തൃശൂരിലെ അധ്യാപിക ദീപനിശാന്തും സഹായിച്ചു. രമ്യ പാടുന്നതിനെ വിമര്‍ശിച്ചതാണ് മുന്നണിയെ സംസ്ഥാനതലത്തില്‍തന്നെ കെണിയിലാക്കിയത്. ഇനിയെന്ത് പറഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാത്ത വെട്ടിലാണ് ഇടതുമുന്നണിയും വിശേഷിച്ച് സി.പി.എം നേതൃത്വവും. സീതാറാം യെച്ചൂരി രാഹുലിന് അനുകൂലമായി പരസ്യനിലപാടെടുത്തിരിക്കുന്നത് കേരളഘടകത്തെ വല്ലാതെ വെട്ടിലാക്കിയിട്ടുണ്ട്. മുസ്്‌ലിം ലീഗിനെതിരെ യോഗി ആദിത്യനാഥ് തൊടുത്ത ആക്ഷേപത്തെ നേരിടാന്‍ സി.പി.എം തയ്യാറായില്ലെന്ന് മാത്രമല്ല, അതിനെ പരോക്ഷമായി ന്യായീകരിക്കുന്ന രീതിയില്‍ കഴിഞ്ഞദിവസം പാര്‍ട്ടി നേതാവ് ബൃന്ദകാരാട്ട് നടത്തിയ പ്രസ്താവനയും സി.പി.എം കേരളഘടകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്.
തിരുവനന്തപുരത്ത് ശശിതരൂരിനെ അനുകൂലിച്ച് പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയും രാഹുലിനെ പിന്തുണച്ച് പ്രമുഖ സാഹിത്യകാരി എം.ലീലാവതിയും പരസ്യമായി രംഗത്തുവന്നത് സാഹിത്യരംഗം കുത്തകയെന്നഭിമാനിച്ചുവെച്ചവരുടെ നേര്‍ക്കുള്ള പ്രഹരമായി. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ നാടായ കേരളത്തിലേക്ക് രാഹുല്‍ഗാന്ധിയെ നേരോടെ വരവേല്‍ക്കുന്നതാണ് ഉചിതമെന്ന് ഇടകുപക്ഷബുദ്ധിജീവികളും സി.പി.എമ്മിനെ ഉപദേശിച്ചു. ഇതോടെയാണ് രാഹുലിനെ വിമര്‍ശിക്കുന്നത് ദോഷം ചെയ്യുമെന്ന സ്ഥിതിയിലേക്ക് സി.പി.എമ്മിനെ ഇപ്പോഴെത്തിച്ചിരിക്കുന്നത്.
ഇതിനിടെ കഴിഞ്ഞദിവസങ്ങളിലായി മനോരമന്യൂസ് ചാനല്‍പുറത്തുവിട്ട അഭിപ്രായസര്‍വേയും ഇടതിന് മറ്റൊരാഘാതമായി. മാധ്യമങ്ങളിലല്ലെങ്കിലും സംഘടനാരംഗത്ത് വലിയമേല്‍കൈ ഉണ്ടെന്ന് കരുതിയിരിക്കുമ്പോഴാണ് കാസര്‍കോടും തിരുവനന്തപുരവും അടക്കമുള്ള കുത്തകമണ്ഡലങ്ങള്‍കൈവിട്ടുപോകുമെന്ന് മനോരമയുടെ മാര്‍ച്ചിലെ സര്‍വേ നല്‍കിയ സൂചന. സംസ്ഥാനത്തെ 20ല്‍ 15 സീറ്റുകള്‍ വരെ യു.ഡി.എഫ് നേടുമെന്നാണ് പ്രവചനം. പാലക്കാട് , ആലപ്പുഴ, വടകര എന്നിവമാത്രമാണ് എല്‍.ഡി.എഫ് നേടുകയെന്നാണ് സര്‍വേ പറയുന്നത്. മാതൃ’ൂമി സര്‍വേയിലും അഞ്ച് സീറ്റുകള്‍ മാത്രമാണ് ഇടതുമുന്നണിക്ക് പ്രവചിക്കുന്നത്. ഇത് ഇടതുമുന്നണിയുടെ അണികളെ വല്ലാതെ ആവേശം കെടുത്തിയിരിക്കയാണ്. ഒരാഴ്ചക്കുള്ളില്‍ രാഹുല്‍ വീണ്ടുമെത്തുന്നതോടെ ഈ ടെംപോ തുടര്‍ച്ചയായി നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിയും. അതേസമയം പുറമെ ആവേശം കാട്ടുന്നുണ്ടെങ്കിലും അമിതആത്മവിശ്വാസം അപകടമാണെന്ന തിരിച്ചറിവും യു.ഡി.എഫ് നേതൃത്വത്തിനും അണികള്‍ക്കുമുണ്ട്. 16ന് രാഹുല്‍ എത്തുന്നതുവരെ ആവേശം നിലനിര്‍ത്തുകയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ വെല്ലുവിളി.

]]>
https://www.chandrikadaily.com/general-election-kerala.html/feed 0
ഗുരുനിന്ദയുടെ പാപം തീര്‍ക്കണം അമിത് ഷാ ഒടുക്കം മുതിര്‍ന്ന നേതാക്കളെ വീട്ടില്‍ പോയി കണ്ടു https://www.chandrikadaily.com/advani-josahi.html https://www.chandrikadaily.com/advani-josahi.html#respond Mon, 08 Apr 2019 15:29:19 +0000 http://www.chandrikadaily.com/?p=123788

ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാതെ മൂലക്കിരുത്തിയ ശേഷം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇരുവരെയും വീട്ടില്‍ പോയി കണ്ടു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ഇടഞ്ഞു നിന്ന് ഇരുവരും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാതെയും പൊതുവേദികളിലെത്താതെയും വിമര്‍ശനം അറിയിച്ച ഇരുവരുടെയും നടപടിയെ പ്രതിപക്ഷം പ്രചാരണായുധമാക്കിയിരുന്നു.

അതിനിടെ പാര്‍ട്ടിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യം ഓര്‍മപ്പെടുത്തി മോദിയേയും അമിത് ഷായെയും വിമര്‍ശിച്ച് അദ്വാനി ബ്ലോഗ് എഴുതിയിരുന്നു. ഇതോടെ പാര്‍ട്ടി പ്രതിരോധത്തിലായ സന്ദര്‍ഭത്തിലാണ് അമിത് ഷായുടെ ഗൃഹ സന്ദര്‍ശനം. എന്നാല്‍ അമിത് ഷായുടെ നീക്കത്തിലൂടെ മഞ്ഞുരുകുമോ എന്നതു കണ്ടറിയണം.
നിലവില്‍ മോദിയും അമിത് ഷായും നേതാക്കളോട് ഗുരുനിന്ദ ചെയ്തതിനെ കടുത്ത രീതിയില്‍ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ്.

]]>
https://www.chandrikadaily.com/advani-josahi.html/feed 0
അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html#respond Mon, 24 Jul 2017 15:25:54 +0000 http://www.chandrikadaily.com/?p=37046 തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സന്റ് അയല്‍വാസിയായ വീട്ടമ്മയെ രണ്ടുതവണ പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 10, നവംബര്‍ 11 തീയതികളിലാണു വിന്‍സന്റ് പീഡിപ്പിച്ചതെന്നു റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു. എം. വിന്‍സന്റ് തന്നെ ഉപദ്രവിച്ചെന്നു പരാതിക്കാരിയായ വീട്ടമ്മ മൊഴി നല്‍കിയിരുന്നു.

ഒന്നരവര്‍ഷമായി മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. കടയില്‍ കയറിവന്ന് എംഎല്‍എ കയ്യില്‍ കയറിപ്പിടിച്ചെന്നും വീട്ടമ്മ ആരോപിച്ചു. ഇക്കാര്യം പൊലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവിനെ വഞ്ചിച്ചു ജീവിക്കാന്‍ വയ്യെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം, പരാതിക്കാരിയായ വീട്ടമ്മയുമായി വിന്‍സന്റ് മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നെന്നു കോള്‍ രേഖകള്‍ പുറത്തുവന്നിരുന്നു.

അതിനിടെ, പീഡനക്കേസില്‍ പരാതിയുമായി രംഗത്തെത്തിയ സ്ത്രീയ്‌ക്കെതിരെ എം.വിന്‍സന്റ് എംഎല്‍എയുടെ അനുകൂലികള്‍ പ്രതിഷേധിച്ചു. പരാതിക്കാരിയെ ആശുപത്രിയില്‍നിന്നു വീട്ടിലെത്തിച്ചപ്പോഴാണ് ഒരു കൂട്ടം ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

എന്നാല്‍ കേസ് രാഷ്ട്രീയ പകപോക്കലാണന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് എം വിന്‍സെന്റ് എം.എല്‍.എയുടെ വാദം.

]]>
https://www.chandrikadaily.com/mvincent-mla-kovalam-sexual-arrasment-rimant-report.html/feed 0
ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങള്‍ ഇവരിലാണ് https://www.chandrikadaily.com/tsimane-of-the-bolivian-amazon-have-worlds-healthiest-hearts-says-study.html https://www.chandrikadaily.com/tsimane-of-the-bolivian-amazon-have-worlds-healthiest-hearts-says-study.html#respond Sat, 18 Mar 2017 15:35:56 +0000 http://www.chandrikadaily.com/?p=23168 സുക്ര: ലോകത്തെ ഏറ്റവും ആരോഗ്യമുള്ള ഹൃദയങ്ങളുടെ ഉടമകള്‍ ബൊളീവിയയിലെ ചീമെനെ ഗോത്രവര്‍ഗക്കാരാണെന്ന് ഗവേഷകര്‍. പ്രായാധിക്യം പോലും അവരുടെ ഹൃദയത്തെ ബാധിക്കില്ല. കൊഴുപ്പടിഞ്ഞ് ഹൃദയധമനി ബ്ലോക്കുള്ളവര്‍ ചീമെനെ വര്‍ഗക്കാരില്‍ ഇല്ലെന്ന് തന്നെ പറയാമെന്ന് ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭക്ഷണവും ജീവിതരീതിയും തന്നെയാണ് അവരുടെ ഹൃദയാരോഗ്യത്തിന്റെ മുഖ്യ കാരണം. ഇവര്‍ അധ്വാനപ്രിയരാണ്. ദിവസം നാലു മണിക്കൂര്‍ മുതല്‍ ഏഴു മണിക്കൂര്‍ വരെ വ്യായാമം ലഭിക്കും. കൊഴുപ്പും പഞ്ചസാരയും കുറഞ്ഞതാണ് ഇവരുടെ ഭക്ഷണം. മദ്യമോ പുകവലിയോ ഇല്ല. ബൊളീവിയയിലെ ആമസോണ്‍ മഴക്കാടില്‍ മാണിക്വി നദീ തീരത്ത് 16,000 ചീമെനെ വര്‍ഗക്കാര്‍ ജീവിക്കുന്നുണ്ട്.

കൃഷിയും മത്സ്യബന്ധനവും വേട്ടയുമാണ് ഉപജീവനമാര്‍ഗം. ആയിരക്കണക്കിന് വര്‍ഷം മുമ്പ് മനുഷ്യവര്‍ഗം പിന്തുടര്‍ന്നിരുന്ന ജീവിത രീതി തന്നെയാണ് ഇവരും സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ ഭക്ഷണത്തില്‍ ഊര്‍ജം കൂടുതലും പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് കുറവുമാണ്. കാട്ടുപന്നിയുടെയും കാപിബാരയുടെയും ടാപിറിന്റെയും മംസമാണ് ചീമെനെ വര്‍ഗക്കാരുടെ ആഹാരത്തില്‍ 17 ശതമാനത്തോളം അടങ്ങിയിരിക്കുന്നത്. അരി, ചോളം, മധുരക്കിഴങ്ങ്, വാഴ എന്നിവയും ഇവരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. പാശ്ചാത്യ ലോകത്തുള്ളവര്‍ക്ക് കാര്‍ബോഹൈഡ്രേറ്റില്‍നിന്ന്് 52 ശതമാനം ഊര്‍ജം ലഭിക്കുമ്പോള്‍ ചീമെനെ വര്‍ഗക്കാര്‍ക്ക് 72 ശതമാനം കലോറി ലഭിക്കുന്നു.

2bfa1661814d43bbac477b3d1416026a_18

കൊഴുപ്പു കുറഞ്ഞ മാസം കഴിക്കുന്നുവെന്നതാണ് ഇവരുടെ ഭക്ഷണരീതിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേക. പാശ്ചാത്യ ലോകത്തുള്ളവരുമായി താരതമ്യം ചെയ്യുമ്പോള്‍ ചീമെനെ വര്‍ഗക്കാരുടെ ഭക്ഷണക്രമത്തിനും വ്യായാമ രീതികള്‍ക്കും ഏറെ പ്രത്യേകതയുണ്ട്. ഇവരില്‍ പുരുഷന്മാര്‍ 17,000 അടിയും സ്ത്രീകള്‍ 16,000 അടിയും നടക്കുന്നവരാണ്. 60 വയസിന് മുകളിലുള്ളവര്‍ പോലും 15,000 അടിയിലേറെ നടക്കുന്നുണ്ട്. കുറഞ്ഞത് പതിനായിരം അടിയെങ്കിലും എല്ലാവരും നടക്കുന്നുണ്ടെന്നതാണ് ഏറെ പ്രശംസനീയമായ കാര്യം.


ഹൃദയാഘാതം, രക്തധമനികളിലെ തടസം എന്നിവക്ക് കാരണമാകുന്ന സിഎസി(കൊറോണറി ആര്‍ട്ടറി കാല്‍സ്യം)യുടെ സാന്നിദ്ധ്യം ചീമെനെക്കാരുടെ ശരീരത്തില്‍ ഇല്ലെന്നതും ഗവേഷകരെ അത്ഭുപ്പെടുത്തി. 705 പേരില്‍ സ്‌കാനിങ് നടത്തിയപ്പോള്‍ 45 വയസുള്ള ഒരു ചീമെനെക്കാരനില്‍ പോലും സിഎസി കണ്ടെത്താനായില്ല. അമേരിക്കയില്‍ ഈ പ്രായപരിധിയിലുള്ള 25 ശതമാനം പേരിലും സിഎസി ഉണ്ടെന്നതും ശ്രദ്ധേയമാണ്. 75 വയസുള്ള ചീമെനെക്കാരില്‍ മൂന്നില്‍ രണ്ടുപേരും സിഎസിയില്‍നിന്ന് മുക്തരാണ്. എന്നാല്‍ 75 പിന്നിട്ട 80 ശതമാനം അമേരിക്കക്കാരിലും സിഎസിയുടെ സാന്നിദ്ധ്യം കാണാം. ഈ വര്‍ഗക്കാരില്‍ അകാല മരണങ്ങള്‍ ഉണ്ടാകുന്നില്ല. ഇവരെ കുറിച്ച് പഠിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചതും അതുതന്നെയാണ്.

]]>
https://www.chandrikadaily.com/tsimane-of-the-bolivian-amazon-have-worlds-healthiest-hearts-says-study.html/feed 0