MANJALAMKUZHIALI – Chandrika Daily https://www.chandrikadaily.com Thu, 14 May 2026 05:31:25 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg MANJALAMKUZHIALI – Chandrika Daily https://www.chandrikadaily.com 32 32 അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക് അഴിക്കലിന് പ്രഥമ പരിഗണന https://www.chandrikadaily.com/the-first-priority-is-to-decongest-angadipuram.html https://www.chandrikadaily.com/the-first-priority-is-to-decongest-angadipuram.html#respond Thu, 14 May 2026 05:29:43 +0000 https://www.chandrikadaily.com/?p=381110 മങ്കട: മങ്കട മണ്ഡലത്തില്‍ ചരിത്ര ഭൂരിപക്ഷം നേടി വിജയത്തേരിലേറിയ മങ്കടയുടെ വിജയ വികസനത്തിന്റെ ശില്‍പി മഞ്ഞളാംകുഴി അലി എം.എല്‍.എ പ്രഥമ പരിഗണന നല്‍കുന്നത് അങ്ങാടിപ്പുറം ജങ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനാണ്.

ഒരടംപാലം-വൈലോങ്ങര ബൈപാസ് പ്രവൃത്തി ആരംഭിക്കുക.സമാനമായി കുന്നപ്പള്ളിയിലേക്ക് എത്തിചേരുന്ന ബൈപാസിന്റെ സാധ്യത പരിശോധിക്കും. ഓരാടംപാലം മാനത്തംഗലം ബൈപാസ് യാഥാര്‍ത്ഥ്യമാക്കുക. ചാത്തനല്ലൂര്‍ അണ്ടര്‍ പാസിന്റെ പ്രവൃത്തി ആരംഭിക്കുക. പി,ഡബ്ല്യൂ.ഡി റോഡുകള്‍ ബി.എം.ബി.സി നിലവാരത്തില്‍ നവീകരിക്കുക.

ഗ്രാമിണ റോഡുകള്‍ നവീകരിക്കുക, പ്രധാന ടൗണുകള്‍ സൗന്ദര്യവത്കരണം നടത്തുക, ഗവ.ഐ.ടി.ഐക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, മങ്കട പൊലിസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഹൈടെക്ക് ആക്കുക, പഠനം പാതിവഴിയില്‍ മുടങ്ങിയവര്‍ക്ക് സൗജന്യ തുടര്‍പഠനത്തിന് സൗകര്യമൊരുക്കുന്ന ഞങ്ങളും കോളജിലേക്ക് പദ്ധതി വിപുലമാക്കും, മങ്കട ഗവണ്‍മെന്റ് കോളജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് പുതിയ കോഴ്സുകള്‍ കൊണ്ടുവരിക, വിദ്യാഭ്യാസ പ്രോത്സാഹന പരിപാടികള്‍ സംഘടിപ്പിക്കുക, മങ്കട സി.എച്ച്.സി താലൂക്ക് ആശുപത്രിയാക്കുന്നതിന് പരിശ്രമമുണ്ടാകും മറ്റു ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും.

ജല ജീവന്‍ മിഷന്‍ പദ്ധ തിയുടെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ജലവിതരണം പരിപോഷിപ്പിക്കും തുടങ്ങി കഴിഞ്ഞ 5 വര്‍ഷം നടപ്പിലാക്കിയ 528 കോടിയുടെ വികസനത്തിന് തുടര്‍ച്ചയുണ്ടാകുമെന്നും നിയുക്ത എം.എല്‍.എ മഞ്ഞളാംകുഴി അലി പറഞ്ഞു.

 

]]>
https://www.chandrikadaily.com/the-first-priority-is-to-decongest-angadipuram.html/feed 0