mansoon – Chandrika Daily https://www.chandrikadaily.com Mon, 17 Jun 2019 17:28:07 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg mansoon – Chandrika Daily https://www.chandrikadaily.com 32 32 വായു ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ കുറയും; തമിഴ്‌നാട്ടില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് https://www.chandrikadaily.com/national-weather-update-prediction-of-heavy-rain-and-thunderstorm-in-up-bihar.html https://www.chandrikadaily.com/national-weather-update-prediction-of-heavy-rain-and-thunderstorm-in-up-bihar.html#respond Mon, 17 Jun 2019 17:23:35 +0000 http://www.chandrikadaily.com/?p=130390 വായു ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റം മൂലം സംസ്ഥാനത്ത് കാലവര്‍ഷം 21 വരെ കുറയും. 22 ന് ശേഷമാണ് ഇനി കേരളത്തില്‍ വ്യാപകമായി മണ്‍സൂണ്‍ സജീവമാകുകയുള്ളൂ. വായു ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാറ്റിന്റെ ഗതിവ്യതിയാനം മൂലം അറബിക്കടലില്‍ നിന്ന് മേഘങ്ങള്‍ വ്യാപകമായി കേരളതീരത്തേക്ക് എത്താന്‍ സാധ്യത കുറവാണ്.
ഒറ്റപ്പെട്ട മേഘങ്ങള്‍ എത്തുമെങ്കിലും അവ കിഴക്കന്‍ പ്രദേശത്തേക്ക് നീങ്ങുകയും അവിടെ ഒറ്റപ്പെട്ട മഴക്ക് കാരണമാകുകയും ചെയ്യും. എന്നാല്‍, വെയിലും ഒറ്റപ്പെട്ട മഴയുമുണ്ടാകും. രണ്ടു മുതല്‍ 10 മില്ലി മീറ്റര്‍ മഴയാണ് അടുത്ത രണ്ടു ദിവസം സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. ഇന്ന് കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളുടെ അതിര്‍ത്തിയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
ആലപ്പുഴ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ 24 മണിക്കൂറില്‍ രണ്ടു മുതല്‍ 10 മില്ലി മീറ്റര്‍ വരെയുള്ള മഴക്ക് മാത്രമെ സാധ്യതയുള്ളൂ. നാളെയും 20 നും ഒറ്റപ്പെട്ട മഴയുണ്ടാവും. 20 ന് രാത്രി നാലോ അഞ്ചോ സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 1.5 മുതല്‍ 2.5 സെ.മി വരെ മഴക്ക് സാധ്യതയുണ്ട്. അതേസമയം, തമിഴ്‌നാട്ടില്‍ നാളെയും മറ്റന്നാളും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടെ മഴയുണ്ടാകും.
ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചൂട് 40 ഡിഗ്രിക്ക് മുകളിലാകും. കേരളത്തില്‍ മഴ സജീവമായ ശേഷമേ ഇനി തമിഴ്‌നാട്ടില്‍ സാധ്യതയുള്ളൂ. ഇപ്പോള്‍ വടക്കുകിഴക്ക്, കിഴക്ക് മധ്യ അറബിക്കടലിനോട് ചേര്‍ന്നുള്ള തീവ്രചുഴലിക്കാറ്റായ വായു പോര്‍ബന്തര്‍ തീരത്തുനിന്ന് 470 കി.മി പടിഞ്ഞാറ് തെക്ക് ദിശയിലാണ്. അടുത്ത 24 മണിക്കൂറില്‍ ഇത് ശക്തികുറഞ്ഞ് ചുഴലിക്കാറ്റായി മാറും.
തുടര്‍ന്ന് പടിഞ്ഞാറ് വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കും. വട്ടംചുറ്റി ഗുജറാത്ത് പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നാളെ അര്‍ധരാത്രിയോടെ ഡിപ്രഷനായി മാറി കരതൊടാനാണ് സാധ്യത. ഇന്നത്തോടെ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതു പ്രതീക്ഷിച്ച പോലെ കനിഞ്ഞാല്‍ കേരളത്തില്‍ മഴ കനത്തു പെയ്യും.

]]>
https://www.chandrikadaily.com/national-weather-update-prediction-of-heavy-rain-and-thunderstorm-in-up-bihar.html/feed 0
കാലവര്‍ഷം സജീവമാകും; ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാവാന്‍ സാധ്യത https://www.chandrikadaily.com/day-after-monsoon-onset-imd-warns-of-a-cyclone-building-along-southern-coast.html https://www.chandrikadaily.com/day-after-monsoon-onset-imd-warns-of-a-cyclone-building-along-southern-coast.html#respond Sun, 09 Jun 2019 15:12:57 +0000 http://www.chandrikadaily.com/?p=129663 കേരളത്തില്‍ വരുന്ന 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം സജീവമാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്നു ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് തീവ്ര ന്യൂനമര്‍ദമായി പരിണമിക്കാവും സംസ്ഥാനത്തു മഴ ശക്തമാക്കാനും സാധ്യതയുണ്ട്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി പരിണമിക്കുകയും വടക്ക്, വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
ഇന്ന് തെക്കുപടിഞ്ഞാറ്, തെക്കു കിഴക്ക്, മധ്യ കിഴക്ക് അറബിക്കടല്‍, തെക്കു പടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടല്‍, ലക്ഷദ്വീപ്, കേരള- കര്‍ണാടക തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

കടുത്ത ചൂടിനും ജലക്ഷാമത്തിനും അറുതി വരുത്തി ഇടവപ്പാതി എത്തിയെങ്കിലും സംസ്ഥാനമൊട്ടുക്കും കാര്യമായ മഴ ലഭിച്ചു തുടങ്ങിയിട്ടില്ല. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ചെറിയ തോതില്‍ മഴ ലഭിച്ചെങ്കിലും വടക്കന്‍ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിട്ടില്ല.

ഇന്നലെയും ഇന്നുമായി സംസ്ഥാനത്തെ പലഭാഗങ്ങളിലും കനത്ത മഴ പെയ്തു. എന്നാല്‍ വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തമാകുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

]]>
https://www.chandrikadaily.com/day-after-monsoon-onset-imd-warns-of-a-cyclone-building-along-southern-coast.html/feed 0
കാലവര്‍ഷം കനിഞ്ഞില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന https://www.chandrikadaily.com/waiting-for-well-mansoon.html https://www.chandrikadaily.com/waiting-for-well-mansoon.html#respond Sat, 08 Jun 2019 08:23:41 +0000 http://www.chandrikadaily.com/?p=129538 കാലവര്‍ഷം ശക്തിപ്രാപിച്ചില്ലെങ്കില്‍ ഇക്കുറി സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് സൂചന. വേനലില്‍ വറ്റിത്തുടങ്ങിയ ഡാമുകളില്‍ കഴിഞ്ഞ ഒരാഴ്ചയായി പെയ്ത മഴയില്‍ കാര്യമായ ജലസമൃദ്ധി ഉണ്ടായിട്ടില്ല. കഴിഞ്ഞ ആഴ്ച മുതല്‍ ചില സ്ഥലങ്ങളില്‍ മഴ പെയ്തു വരികയാണെങ്കിലും പ്രയോജനപ്രദമാകുന്നില്ല. കാലവര്‍ഷം അടുത്ത ദിവസത്തോടെ സംസ്ഥാനത്തെത്തുമെന്ന പ്രചവനത്തിലാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ.
നിലവില്‍ ഡാമുകളില്‍ മൊത്തം സംഭരണശേഷിയുടെ 16 ശതമാനം വെള്ളം മാത്രമാണിപ്പോള്‍ ശേഷിക്കുന്നത്. ഇതില്‍ വൈദ്യുതോല്‍പ്പാദനത്തിന് ഉപയോഗിക്കാവുന്നത് 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ജലവൈദ്യുത പദ്ധതിയുടെ വൃഷ്ടിപ്രദേശങ്ങളിലൊന്നും കാര്യമായ മഴ ലഭിക്കാത്തതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. പ്രധാന ജലസംഭരണികളിലേക്കുള്ള നീരൊഴുക്ക് ദിവസേന വലിയ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ആകെ ശേഷിയുടെ 20 ശതമാനം വെള്ളം മാത്രമാണ് ഇപ്പോഴുള്ളത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചപ്പോഴും ഇടുക്കിയിലെ പദ്ധതി പ്രദേശത്ത് 0.08 മില്ലീലിറ്ററും ശബരിഗിരിയില്‍ 16 മില്ലീലിറ്ററുമാണ് ലഭിച്ചത്. രണ്ടാമത്തെ വലിയ പദ്ധതിയായ ശബരിഗിരിയില്‍ വെറും പതിമൂന്ന് ശതമാനവും. ഇടുക്കി ഡാമില്‍ 705.502 മീറ്ററുമാണ് ജലനിരപ്പ്. ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ 939.058 മീറ്ററും ഉപസംഭരണിയായ പമ്പാഡാമില്‍ 963.05 മീറ്ററും നിരപ്പിലാണ് വെള്ളമുള്ളത്.
കനത്ത ചൂട് മൂലം വലിയ തോതിലുള്ള ഉപഭോഗമാണ് കഴിഞ്ഞ രണ്ടുമാസത്തിനിടെ സംസ്ഥാനത്തുണ്ടായത്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും വിവിധ പരീക്ഷകളും മുന്‍നിര്‍ത്തി പവര്‍കട്ടും ലോഡ് ഷെഡിംഗും വൈദ്യുതി ബോര്‍ഡ് ഒഴിവാക്കുകയായിരുന്നു. ഇടുക്കിയിലും ശബരിഗിരിയിലുമുള്‍പ്പെടെയുള്ള പദ്ധതികളിലെല്ലാം വൈകുന്നേരങ്ങളില്‍ മാത്രമാണ് വൈദ്യുതി ഉല്‍പ്പാദനം കൂടുതല്‍ അളവില്‍ നടത്തുന്നത്. മറ്റു പ്രധാന സംഭരണികളായ ഷോളയാറില്‍ പതിനൊന്നും ഇടമലയാറില്‍ പത്തും കുണ്ടളയില്‍ പതിമൂന്നും മാട്ടുപ്പെട്ടിയില്‍ പന്ത്രണ്ടും ശതമാനം വെള്ളമാണിപ്പോഴുള്ളത്.
268 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമാണ് കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം സംസ്ഥാനത്തെ ജലസംഭരണികളിലുള്ളത്. കഴിഞ്ഞവര്‍ഷം ഇതേസമയം 983.68 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു. ഈ വര്‍ഷം വൈദ്യുതി ഉപഭോഗത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. പ്രത്യേകിച്ച് അവസാന മൂന്ന് മാസങ്ങളില്‍. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന ഉപഭോഗവും ഈ വര്‍ഷം രേഖപ്പെടുത്തി. വോട്ടെണ്ണല്‍ ദിനമായ മെയ് 23 ലെ 88.336 ദശലക്ഷം യൂണിറ്റ് ഉപഭോഗമാണ് റെക്കോഡായത്. പ്രതിദിന ഉപഭോഗം കഴിഞ്ഞ ദിവസം മുതല്‍ നേരിയ കുറവുണ്ടായത് ബോര്‍ഡിന് ആശ്വാസം നല്‍കുന്നുണ്ട്. ഏറ്റവും കൂടുതല്‍ വൈദ്യുതി പുറത്തു നിന്നെത്തിച്ചതും ഈ വര്‍ഷമാണ്.

]]>
https://www.chandrikadaily.com/waiting-for-well-mansoon.html/feed 0
കാലവര്‍ഷം തുടങ്ങി; അതിതീവ്ര മഴ പെയ്‌തേക്കും; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് https://www.chandrikadaily.com/mansoon-start-red-alert-in-three-districts-in-kerala.html https://www.chandrikadaily.com/mansoon-start-red-alert-in-three-districts-in-kerala.html#respond Sat, 08 Jun 2019 04:17:16 +0000 http://www.chandrikadaily.com/?p=129513 ഒരാഴ്ച വൈകിയെത്തിയ കാലവര്‍ഷം കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയായി പെയ്യും. അടുത്തയാഴ്ച മൂന്ന് ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. അറബിക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ഇന്നത്തോടെ ശക്തി പ്രാപിക്കുമെന്നും ഇത് കേരള കര്‍ണ്ണാടക തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 2016ന് ശേഷം ഇതാദ്യമായാണ് കേരളത്തില്‍ കാലവര്‍ഷം വൈകുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും ജൂണ്‍ പിറക്കുന്നതിന് മുന്‍പ് കേരളത്തില്‍ കാലവര്‍ഷം എത്തിയിരുന്നു. 2016ല്‍ ജൂണ്‍ 8നാണ് കാലവര്‍ഷം തുടങ്ങിയത്.

ഇന്നു തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും, നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും, 10 ന് കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും 11 ന് വയനാട് ജില്ലയിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.
റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 എം.എം വരെ മഴ) അതിശക്തമായതോ (115 എം.എം മുതല്‍ 204.5 എം.എം വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്താനുമാണ് റെഡ് അലര്‍ട്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളിലും 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും 11 ന് കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിച്ചത്. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 എം.എം വരെ മഴ) അതിശക്തമായതോ (115 എം.എം മുതല്‍ 204.5 വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലര്‍ട്ട്.

]]>
https://www.chandrikadaily.com/mansoon-start-red-alert-in-three-districts-in-kerala.html/feed 0
കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍; ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചു https://www.chandrikadaily.com/monsoon-hit-kerala-in-jube-8th-next-48-hours-imp.html https://www.chandrikadaily.com/monsoon-hit-kerala-in-jube-8th-next-48-hours-imp.html#respond Thu, 06 Jun 2019 16:17:51 +0000 http://www.chandrikadaily.com/?p=129409 തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ ഘടകങ്ങള്‍ അറബിക്കടലിലും അന്തരീക്ഷത്തിലും രൂപപ്പെട്ട് കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത 48 മണിക്കൂറില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജൂണ്‍ ഒന്‍പതോടുകൂടി കേരള-കര്‍ണാടക തീരത്തോട് ചേര്‍ന്നുള്ള മധ്യ-കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതരാവണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി.

കനത്ത മഴ പ്രതീക്ഷിക്കുന്നതിനാല്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രത പ്രഖാപനം വന്നു. കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഒമ്പതിനും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും 10 നുമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചത്്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 എം.എം വരെ) അതിശക്തമായതോ (115 എം.എം മുതല്‍ 204.5 എം.എം വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

നാളെ കോഴിക്കോട് ജില്ലയിലും പിറ്റേന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും, ഒമ്പതിന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും, 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇന്ന് മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപനമുണ്ടായിരുന്നു.

]]>
https://www.chandrikadaily.com/monsoon-hit-kerala-in-jube-8th-next-48-hours-imp.html/feed 0
മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്; മരണം 11 ആയി https://www.chandrikadaily.com/kerala-monsoon-live-updates-tuesday-11-death.html https://www.chandrikadaily.com/kerala-monsoon-live-updates-tuesday-11-death.html#respond Tue, 17 Jul 2018 04:44:07 +0000 http://www.chandrikadaily.com/?p=94884 തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും സംസ്ഥാനത്ത് മഴകെടുതി തുടരുന്നു. കുളങ്ങളും തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞതും വീടുകളിലും കടകളിലും വെള്ളം കയറിയതും കാരണം ജനങ്ങള്‍ ദുരിതജീവതമാണ് നയിക്കുന്നത്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

അതിനിടെ, കോട്ടയം മുണ്ടക്കയത്തുനിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു (28) ആണു മരിച്ചത്. അഴുതയാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് പതിനൊന്നായി. ആറുപേരെ കാണാതായിട്ടുണ്ട്.

മരം വീണും വെള്ളം കയറിയും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഉരുള്‍പൊട്ടി. പത്തനംതിട്ട വരട്ടാറില്‍ ഓതറ ആനയാര്‍ ചപ്പാത്തില്‍ വീണ് പടിഞ്ഞാറ്റേത്തറ കല്ലുവെട്ടാംകുഴി മനോഹരന്റെ മകന്‍ മനോജ്കുമാര്‍ (43), ഇലക്ട്രിക് ലൈനില്‍നിന്നു ഷോക്കേറ്റ് കൊല്ലം തേവലക്കര അനൂപ് (12), വീടിനു മുകളിലേക്കു വീണ മരക്കൊമ്പ് മുറിച്ചു മാറ്റവെ ചവറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബെനഡിക്ട് (40), മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ചെറുവള്ളി ശിവന്‍കുട്ടി, കണ്ണൂര്‍ കരിയാട് തോട്ടില്‍ കൈ കഴുകാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് പാര്‍ത്തും വലിയത്ത് നാണി, മലപ്പുറം ചങ്ങരംകുളത്ത് കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ അദിനാന്‍, ചികിത്സ കിട്ടാന്‍ വൈകിയതിനെതുടര്‍ന്ന് കോതമംഗലം പുത്തന്‍പുരയ്ക്കല്‍ ടോമി (55) എന്നിവരാണ് ഇന്നലെ മരിച്ചത്.

കഴിഞ്ഞദിവസം കാണാതായ രാജാക്കാട് എന്‍ആര്‍ സിറ്റി വിഷ്ണുവിന്റെ മൃതദേഹം വീടിനു സമീപത്തെ പടുതാക്കുളത്തിലും, വെള്ളിയാഴ്ച പള്ളിയില്‍ പോയപ്പോള്‍ കാണാതായ ആറുവയസ്സുകാരന്‍ മാനന്തവാടി പേര്യ വള്ളിക്കത്തോട് തയ്യുള്ളതില്‍ അജ്മലിന്റെ മൃതദേഹം തോട്ടില്‍നിന്നും കണ്ടെത്തി. വെള്ളക്കെട്ടുകാരണം ആസ്പത്രിയില്‍ എത്തിക്കാനാവാതെയാണു കോതമംഗലം വെള്ളാരംകുത്തില്‍ പുളിയനാനിക്കല്‍ ടോമിയുടെ മരണം. മലപ്പുറം തേഞ്ഞിപ്പലം മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പമ്പയില്‍ ഒരു തീര്‍ഥാടകനും ഒഴുക്കില്‍പ്പെട്ടു. അതേസമയം, വ്യാഴാഴ്ച വരെ കനത്ത മഴതുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലാണ് മഴ ഇന്നലെ ആഞ്ഞടിച്ചത്.

കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി. എം.ജി റോഡും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡും പൂര്‍ണമായും വെള്ളത്തിലായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുളള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടിയത്. മൂവാറ്റുപുഴയാറും പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. കോട്ടയം ജില്ലയിലെ മലയോരമേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പാലാ പട്ടണം വെള്ളത്തില്‍ മുങ്ങി. വാഗമണ്‍ റോഡില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പൂഞ്ഞാറില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോട്ടയം-എറണാകുളം, കോട്ടയം-വൈക്കം, ആലപ്പുഴ-ചങ്ങനാശേരി, ഈരാറ്റുപേട്ട-പൂഞ്ഞാര്‍, ആലപ്പുഴ-കോട്ടയം, ചേര്‍ത്തല-കോട്ടയം റോഡുകളിലെ ഗതാഗതവും മുടങ്ങി. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

ആലപ്പുഴ ചെല്ലാനത്ത് കടലാക്രമണത്തെ തുടര്‍ന്ന് തീരത്ത് സ്ഥാപിച്ച ജിയോബാഗുകള്‍ നശിച്ചു.
കനത്ത മഴയില്‍ കുട്ടനാട് കൈനകരിയിലെ അഞ്ഞൂറ് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളില്‍ മരം വീണെങ്കിലും ആളപായമില്ല. ഇടുക്കി മറയൂരില്‍ മഴക്കൊപ്പം വീശിയടിച്ച കൊടുംകാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. തൊടുപുഴ പൂമാലയില്‍ ഉരുള്‍പൊട്ടി കൃഷിയിടം നശിച്ചു. കട്ടപ്പന, പീരുമേട്, വണ്ടിപ്പെരിയാര്‍, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌ക്കോടി പാത, കോട്ടയം-കുമളി റോഡ് എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കല്ലാര്‍ ഡാം നിറഞ്ഞതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 129.3 അടിയായി ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയില്ലെന്ന് കലക്ടര്‍ അറിയിച്ചു. തൃശൂരില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട്, മലപ്പുറം പൊന്നാനി, പാലപ്പെട്ടി മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. തലശേരി ധര്‍മടത്ത് ശക്തമായ കാറ്റില്‍ അഞ്ചുവീടുകള്‍ തകര്‍ന്നു. മാലൂരില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് നെല്ലിയാമ്പതി നൂറടിപ്പാലത്ത് നിരവധി വീടുകളില്‍ വെളളം കയറി. പാലക്കാട് മംഗലം ഡാമില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു.

]]>
https://www.chandrikadaily.com/kerala-monsoon-live-updates-tuesday-11-death.html/feed 0
മഴക്കാലമാവും മുന്നേ പനിപ്പേടിയില്‍ കേരളം https://www.chandrikadaily.com/fever-death-toll-rising-befor-mansoon-in-kerala.html https://www.chandrikadaily.com/fever-death-toll-rising-befor-mansoon-in-kerala.html#respond Tue, 22 May 2018 04:17:46 +0000 http://www.chandrikadaily.com/?p=86414 തിരുവനന്തപുരം: സാധാരണ കാലവര്‍ഷത്തൊടൊപ്പം എത്തുന്ന പകര്‍ച്ചവ്യാദി പേടി ഇത്തവണ മഴക്കാലത്തിനു മുമ്പേയെത്തി. നിപാ വൈറസിന്റെ കണ്ടെത്തെവും മരണങ്ങളുമായി മഴക്കാലമാവും മുന്നേ പനിപ്പിടിയിലമര്‍ന്നിരിക്കയാണ് കേരളം. അഞ്ചുമാസത്തിനുള്ളില്‍ വിവിധ തരം പനികള്‍ക്കായി ഒന്‍പത് ലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്. ഇതില്‍ 72 പേര്‍ മരിക്കുകയുമുണ്ടായി.

അപകടകരമായ നിപാ വൈറസ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യും മുമ്പേ ഡെങ്കി വൈറസും എച്ച് 1 എന്‍1 വൈറസും ഒക്കെ സംസ്ഥാനത്ത് ഭീതി പരത്തി തുടങ്ങിയിരുന്നു. 8,55,892 പേര്‍ക്കാണ് ഇക്കാലയളവില്‍ വൈറല്‍ പനി ബാധിച്ചത്. ഇവരില്‍ 18 പേര്‍ മരിച്ചു.

ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങളോടെ 2221 പേരാണ് ചികില്‍സ തേടിയത്്. ഇതില്‍ 553 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചു. ഇവരില്‍ 11 പേര്‍ മരിച്ചു. എലിപ്പനി പിടിപെട്ട 183പേരില്‍ 22 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

]]>
https://www.chandrikadaily.com/fever-death-toll-rising-befor-mansoon-in-kerala.html/feed 0
കാലവര്‍ഷം നേരത്തെ എത്തിയേക്കും https://www.chandrikadaily.com/monsoon-to-arrive-on-southern-coast-on-may-29.html https://www.chandrikadaily.com/monsoon-to-arrive-on-southern-coast-on-may-29.html#respond Sun, 20 May 2018 06:56:37 +0000 http://www.chandrikadaily.com/?p=86128 തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്താന്‍ സാധ്യത. ഈമാസം 29ന് കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചിരിക്കുന്നത്. നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സാധാരണ ജൂണ്‍ ഒന്ന് മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. ഇത്തവണ മഴയുടെ അളവ് സാധാരണ നിലയില്‍ തന്നെ ആയിരിക്കുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഈമാസം ഇരുപതോടെ എത്തുന്ന മണ്‍സൂണ്‍ മേഘം 24ന് ശ്രീലങ്കയില്‍ പെയ്ത് തുടങ്ങുമെന്നും പിന്നീട് കേരളത്തിലേക്ക് എത്തുമെന്നുമാണ് പ്രവചനം. ജൂലായ് പകുതിയോടെ കാലവര്‍ഷം രാജ്യമെമ്പാടും വ്യാപിക്കും. രാജ്യത്തിന്റെ കാര്‍ഷികമേഖലക്കും ജലസംഭരണികള്‍ക്കും ആവശ്യമായ വെള്ളത്തിന്റെ 70 ശതമാനവും കാലവര്‍ഷത്തിലൂടെയാണ് ലഭിക്കുന്നത്.

]]>
https://www.chandrikadaily.com/monsoon-to-arrive-on-southern-coast-on-may-29.html/feed 0