Mark Zuckerberg – Chandrika Daily https://www.chandrikadaily.com Thu, 27 Aug 2020 07:01:03 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Mark Zuckerberg – Chandrika Daily https://www.chandrikadaily.com 32 32 ഫെയ്‌സ്ബുക്കില്‍ ബിജെപിക്കായി ചെലവഴിച്ചത് കോടികള്‍; രാഷ്ട്രീയ പരസ്യത്തില്‍ ഒന്നാമതും ബിജെപി https://www.chandrikadaily.com/bjp-top-advertiser-on-facebook-reveals-data.html https://www.chandrikadaily.com/bjp-top-advertiser-on-facebook-reveals-data.html#respond Thu, 27 Aug 2020 07:00:31 +0000 https://www.chandrikadaily.com/?p=148100 ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിനായി രാജ്യത്ത് ഏറ്റവുമധികം രാഷ്ട്രീയ പരസ്യത്തില്‍ ചെലവഴിച്ചത് ബിജെപിക്കെന്ന് റിപ്പോര്‍ട്ട്. 2019 ഫെബ്രുവരി മുതല്‍ ആഗസ്റ്റ് 24വരെയുള്ള ഫേസ്ബുക്കില്‍ പരസ്യം നല്‍കുന്നതിനായി കണക്കുകള്‍ പ്രാകരം 4.61 കോടി രൂപയാണ് ബിജെപി ചെലവഴിച്ചത്. കൂടാതെ പരസ്യത്തിനായി പണം ചെലവഴിച്ചവരുടെ പട്ടികയില്‍ ആദ്യ പത്തിലുള്ളവരില്‍ നാലും ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ബിജെപി നേതൃത്വവുമായും നേതാക്കളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പരസ്യത്തിനായി പണം മുടക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസാണ് ഇവര്‍ നല്‍കിയിരിക്കുന്നത്.

മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോദി എന്ന കമ്മ്യൂണിറ്റി പേജ് 1.39 കോടി രൂപ ചെലവഴിച്ചപ്പോള്‍ ഭാരത് കെ മാ കി ബാത്ത് 2.24 കോടിയാണ് പരസ്യത്തിനായി ചെലവഴിച്ചത്. നാഷന്‍ വിത്ത് നമോ 1.28 കോടി രൂപയും ബിജെപി നേതാവ് ആര്‍ കെ സിന്‍ഹയുമായി ബന്ധപ്പെട്ട പേജ് 65 ലക്ഷം രൂപയും എഫ്ബി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു. ചെറുതും വലുതുമായ തുകയെല്ലാം കൂടി പരിശോധിക്കുമ്പോള്‍ ബിജെപികേന്ദ്രങ്ങള്‍ ചെലവഴിച്ച തുക 10.17 കോടി രൂപയോളം വരുമെന്നാണ് റിപ്പോര്‍ട്ട്.

https://twitter.com/ashoswai/status/1298869310908227584
അതേസമയം, പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഈ കാലയളവില്‍ 1.84 കോടിയാണ് മുടക്കിയത്. കോണ്‍ഗ്രസിനായി ചെലവഴിച്ച തുകയുടെ വിവരങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പട്ടികയില്‍ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുമുണ്ട്. 69 ലക്ഷം രൂപയാണ് ആം ആദ്മി പരസ്യങ്ങള്‍ക്കായി ചെലവഴിച്ചത്.

വിവരങ്ങള്‍ പ്രകാരം 2019 ഫെബ്രുവരി മുതല്‍ ഫേസ്ബുക്കിലെ ഇന്ത്യയുടെ മൊത്തം പരസ്യ ചെലവ് 59.65 കോടി രൂപയാണ്. ഇന്‍സ്റ്റാഗ്രാം, ഓഡിയന്‍സ് നെറ്റ്വര്‍ക്ക്, മെസഞ്ചര്‍ എന്നിവയുള്‍പ്പെടെയുള്ള മറ്റ് ഫെയ്സ്ബുക്ക് പോര്‍ട്ടുകളിലേക്കും പരസ്യം വ്യാപിച്ചിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന് പുറമെ ന്യൂസ് പ്ലാറ്റ്‌ഫോമായി ഡെയ്ലിഹണ്ടില്‍ ഒരു കോടിയിലധികം രൂപ പരസ്യ വിഭാഗത്തില്‍ ചെലവഴിച്ചിട്ടുണ്ട്. 86.43 ലക്ഷം രൂപ ചെലവഴിച്ച ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോം ഫ്‌ലിപ്കാര്‍ട്ടും ഈ വിഭാഗത്തിലെ ആദ്യ പത്തില്‍ ഇടംനേടിയിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/bjp-top-advertiser-on-facebook-reveals-data.html/feed 0
8.70 കോടി പേരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നു; ഫെയ്‌സ്ബുക്കിന് 34,300 കോടി രൂപ പിഴ https://www.chandrikadaily.com/facebook-five-billion-ftc-fine-embarrassing-joke.html https://www.chandrikadaily.com/facebook-five-billion-ftc-fine-embarrassing-joke.html#respond Sat, 13 Jul 2019 16:19:22 +0000 http://www.chandrikadaily.com/?p=133051 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്ന കേസില്‍ ഫേസ്ബുക്കിന് അഞ്ച് ബില്യണ്‍ ഡോളര്‍ (34,300 കോടിയോളം രൂപ) പിഴ. ബ്രിട്ടീഷ് കമ്പനിയായ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി 87 മില്യണ്‍ ഉപയോക്താക്കളുടെ ഡേറ്റ അവരുടെ അനുവാദമില്ലാതെ പങ്കുവച്ച സംഭവത്തിലാണ് ഫെയ്‌സ്ബുക്കിന് കനത്ത പിഴ ചുമത്തിയത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള 5.64 ലക്ഷം പേരുടെ വിവരങ്ങളും ഉള്‍പ്പെടും. അമേരിക്കയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേരുടെവിവരങ്ങള്‍ നഷ്ടമായത്. കേസ് ഒത്തു തീര്‍പ്പാക്കാന്‍ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ തയാറായതോടെയാണ് ഫെയ്‌സ്ബുക് പിഴ അടച്ചത്്. എന്നാല്‍ പിഴ അടച്ചകതിനെ സംബന്ധിച്ച് പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് തയാറായില്ല. ഇത്തരം കേസില്‍ ഒരു കമ്പനി അടയ്‌ക്കേണ്ടിവരുന്ന ഏറ്റവും വലിയ പിഴയാണിത്.

അതേസമയം കേസ് ഒത്തുതീര്‍പ്പായതോടെ ഫെയ്‌സ്ബുക്കിന്റെ ഓഹരിമൂല്യം കുത്തനെ ഉയര്‍ന്നു. വമ്പന്‍ പിഴ അടച്ച ദിവസവും ഫെയ്‌സ് ബുക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് സന്തോഷത്തിലാണെന്ന ട്രോളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

]]>
https://www.chandrikadaily.com/facebook-five-billion-ftc-fine-embarrassing-joke.html/feed 0
പേജുകള്‍ക്കും പരസ്യദാതാക്കള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ഫേസ്ബുക്ക് https://www.chandrikadaily.com/facebook-will-control-pages-and-advertisement.html https://www.chandrikadaily.com/facebook-will-control-pages-and-advertisement.html#respond Sun, 08 Apr 2018 06:02:26 +0000 http://www.chandrikadaily.com/?p=79102 ന്യൂയോര്‍ക്ക്: വിവര ചോര്‍ച്ച ഉള്‍പ്പെടെ പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിന് കടുത്ത നിയന്ത്രണങ്ങളുമായി സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ്. ഫേസ്ബുക്ക് പേജുകള്‍ക്കും പരസ്യദാതാക്കള്‍ക്കുമാണ് നിയന്ത്രണം കാര്യമായി ബാധിക്കുക.

പ്രത്യേക വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കിയാണ് ഫേസ്ബുക്ക് ഉപയോക്താക്കളെ നിയന്ത്രിക്കുന്നത്. പേജുകള്‍ കൈകാര്യം ചെയ്യുന്നവരും അവരുടെ വ്യക്തിത്വവും ആധികാരികതയും തെളിയിച്ചിരിക്കണമെന്നാണ് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നത്.

അമേരിക്ക, മെക്‌സിക്കോ, ബ്രസീല്‍, ഇന്ത്യ, പാകിസ്താന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അടുത്തവര്‍ഷം സുപ്രധാന തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ഫേസ്ബുക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത്.

തെരഞ്ഞെടുപ്പുകളില്‍ അനധികൃത ഇടപെടല്‍ ചെറുക്കുകയും ഗുണകരമായ സംവാദങ്ങളെ പിന്തുണക്കുകയുമാണ് ഈ വര്‍ഷത്തെ തന്റെ ലക്ഷ്യങ്ങളിലൊന്നെന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പരസ്യങ്ങളുടെ വെരിഫിക്കേഷന്‍ നടപടികള്‍ അമേരിക്കയില്‍ ആരംഭിക്കും. അതേസമയം മെക്‌സിക്കോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി മറ്റൊരു സംവിധാനവും പരീക്ഷിക്കുന്നുണ്ട്.

ഈ പേജുകളെയും, പരസ്യ ദാതാക്കളെയും തിരിച്ചറിയുന്നതിനായി ആയിരക്കണക്കിന് ജീവനക്കാരെ കൂടി നിയമിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റി ചോര്‍ത്തിയ സംഭവത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിനു മുന്നില്‍ സുക്കര്‍ബര്‍ഗ് അടുത്തു തന്നെ ഹാജരാകുമെന്നാണ് വിവരം.

]]>
https://www.chandrikadaily.com/facebook-will-control-pages-and-advertisement.html/feed 0