കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
ഇന്ന് പുലര്‍ച്ചെ 2.45ഓടെ ദേശീയ പാതയിൽ എടാട്ട് പയ്യന്നൂര്‍ കോളജ് സ്‌റ്റോപ്പിന് സമീപം വെച്ചാണ് കാറിൽ കടത്തുകയായിരുന്ന 10.265 ഗ്രാം എം.ഡി.എം.എയുമായി പ്രതികൾ പിടിയിലായത്. കാർ നിർത്തിയിട്ടത് കണ്ട് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന എം.ഡി.എം.എ പിടികൂടിയത്. കാറും മൊബൈൽഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ സ്വദേശി ഷഫീഖ് എന്നയാളില്‍നിന്നാണ് എം.ഡി.എം.എ വാങ്ങിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നൽകി. ലഹരിയുപയോഗത്തിനുള്ള ട്യൂബും ഡിജിറ്റല്‍ ത്രാസും കാറില്‍നിന്ന് പൊലീസ് കണ്ടെടുത്തു.
]]>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം റൂറല്‍ പൊലീസാണ് പരിശോധന നടത്തിയത്. കൊട്ടാരക്കര പൊലീസും റൂറല്‍ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് എംഡിഎംഎ പിടികൂടിയത്. ഇന്നലെ രാത്രി കൊട്ടാരക്കര ചിരട്ടക്കുളം കോക്കാട് റോഡില്‍ കാറില്‍ ഒരു സംഘം യുവാക്കളെത്തി മുഹ്‌സിന് എംഡിഎംഎ കൈമാറുകയായിരുന്നു. ഈ സമയം അവിടെ എത്തിയ പൊലീസിനെ കണ്ട് മൂന്ന് പ്രതികള്‍ കാറെടുത്ത് രക്ഷപ്പെട്ടു. ഇതിനിടെ രണ്ടു കവറുകളില്‍ സൂക്ഷിച്ചിരുന്ന എംഡിഎംഎ ഇവര്‍ റോഡിലേക്ക് എറിഞ്ഞു. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങാന്‍ ബൈക്കില്‍ എത്തിയ മുഹ്‌സിനെ പൊലീസ് പിടികൂടി.
ഇയാളുടെ പക്കല്‍ നിന്നും 20 ഗ്രാമിലധികം എംഡി എം എ പിടിച്ചെടുത്തു. മുഹ്സിന്‍ SFI പുനലൂര്‍ ഏരിയ കമ്മിറ്റി മുന്‍ അംഗവുമായിരുന്നു. വെഞ്ചേമ്പ് മാത്ര സര്‍വീസ് സഹകരണ ബാങ്കിലെ വളം ഡിപ്പോ ജീവനക്കാരനുമാണ് പ്രതി. വില്‍പ്പനയ്ക്ക് വേണ്ടിയാണ് കാറില്‍ തൗഫീഖ്, ഫയാസ്, മിന്‍ഹാജ് എന്നിവര്‍ എംഡിഎംഎ എത്തിച്ചത് എന്ന് മുഹ്സിന്‍ പൊലീസിന് മൊഴി നല്‍കി.
രക്ഷപ്പെട്ടവരെ കണ്ടെത്താന്‍ ഉള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ മുഹ്സിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രദേശത്ത് പൊലീസും ഡാന്‍സഫ് ടീമും പരിശോധനയും ശക്തമാക്കി. ഇവരുടെ കൈയില്‍ നിന്ന് എംഡിഎംഎ വാങ്ങിയവരെ കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.
]]>പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് യുവതികൾ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്. എക്സൈസ് സർക്ക്ൾ ഇൻസ്‌പെക്ടർ ഷിജിൽകുമാറിന്റെ നേതൃത്വത്തിൽ പറശ്ശിനി, കോൾമൊട്ട ഭാഗങ്ങളിൽ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്.
കഴിഞ്ഞ ദിവസം കിളികൊല്ലൂർ കുറ്റിച്ചിറ ജങ്ഷന് സമീപമുള്ള വീട്ടിൽ തമ്പടിച്ച് എം.ഡി.എം.എ ഉപയോഗിക്കുന്നതിനിടെ ആറ് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. അയത്തിൽ ഗാന്ധി നഗറിൽ ചരുവിൽ ബാബു ഭവനിൽ അശ്വിൻ (21), അയത്തിൽ നടയിൽ പടിഞ്ഞാറ്റ്തിൽ വിഷ്ണു ഭവനത്തിൽ കൊച്ചൻ എന്ന അഖിൽ (23), പറക്കുളം വയലിൽ വീട്ടിൽ അൽ അമീൻ (28), കുറ്റിച്ചിറ വയലില്‍ പുത്തൻ വീട്ടിൽ അനീസ് മൻസിലിൽ അനീസ് (23), മുഖത്തല കിഴവൂർ ബ്രോണ വിലാസത്തിൽ അജീഷ് (23), ഇരവിപുരം വലിയമാടം കളരിത്തേക്കത്തിൽ വീട്ടിൽശ്രീരാഗ് (25) എന്നിവരാണ് പിടിയിലായത്. നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതികളാണിവർ.
]]>പെരുന്നാൾ ആഘോഷ വിപണി ലക്ഷ്യമിട്ട് വൻതോതിൽ രാസലഹരി കോഴിക്കോട് , മലപ്പുറം ജില്ലകളിലേക്ക് എത്തുന്നതായുള്ള രഹസ്യ വിവരത്തിൽ മേൽ കഴിഞ്ഞ ഒരാഴ്ചയായി എക്സൈസ് സംഘം രാപ്പകൽ നിരീക്ഷണത്തിനൊടുവിലാണ് ഇവർ വലയിലായത്. മയക്കുമരുന്ന് കടത്തികൊണ്ട് വന്ന KL58 Y 4952 നമ്പർ സ്വിഫ്റ്റ് കാറും കസ്റ്റഡിയിൽ എടുത്തു. വിപണിയിൽ പതിനെട്ട് ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ MDMA മൊത്തവില്പന നടത്തുന്നവരിൽ പ്രധാനകണ്ണികളാണ് പിടിയിലായതെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലാകാൻ സാധ്യതയുള്ളതായും എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ടി ഷാനൂജ് പറഞ്ഞു. പാർടിയിൽ ഇൻസ്പെകർക്ക് പുറമെ അസി. എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ ദിനേശൻ, അജിത്, പ്രദീപ് കുമാർ കെ, പ്രിവന്റീവ് ഓഫീസർ ശിഹാബുദ്ദീൻ , വനിത സിവിൽ എക്സ്സൈസ് ഓഫീസർമാരായ സിന്ധു പട്ടേരിവീട്ടിൽ, ഐശ്വര്യ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, ദിദിൻ,അരുൺ പി, രാഹുൽ, ജിഷ്ണാദ് എന്നിവരാണ് കേസെടുത്ത ടീമിൽ ഉണ്ടായിരുന്നത്.
]]>110 ഗ്രാം എം.ഡി.എം.എ പ്രതിയിൽനിന്ന് പിടിച്ചെടുത്തു. ബംഗളൂരുവിൽനിന്ന് വരികയായിരുന്ന പ്രതിയുടെ കൈയിൽ എം.ഡി.എം.എ ഉണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പേരാമംഗലം പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് ബസ് തടഞ്ഞു നിർത്തി പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് പ്രതിയെ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ മലദ്വാരത്തിൽനിന്ന് കണ്ടെടുത്തത്.
]]>ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.
ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.
]]>കര്‍ണാടകയില്‍നിന്നും എത്തിക്കുന്ന ലഹരി മരുന്ന് കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ് അനില എന്നാണ് വിവരം. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാര്‍ കണ്ടെങ്കിലും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്തിയില്ല. പിന്നീട് കാര്‍ തടഞ്ഞാണ് യുവതിയെ പിടികൂടിയത്.
വീട്ടില്‍ ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഈ സമയം ഇയാള്‍ കൈയിലുണ്ടായിരുന്ന എം.ഡി.എം.എ വിഴുങ്ങിയതായാണ് സംശയിക്കുന്നത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയ ഫായിസിനെ പ്രാഥമിക പരിശോധനക്കുശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
]]>എംഡിഎംഎയുമായി അറസ്റ്റിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പന്തളം കൂരമ്പാലയില്‍ മാസങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന പൂജാ സ്റ്റോര്‍ ആയിരുന്നു ഇത്. സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത അനിക്ക് ലഹരി മാഫിയയുമായി നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് പരിശോധിക്കുകയാണ്.
പന്തളം കേന്ദ്രീകരിച്ച് ലഹരിവില്‍പന വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും ഇവയ്ക്ക് സമീപത്തെ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു
]]>