media restriction – Chandrika Daily https://www.chandrikadaily.com Mon, 07 Nov 2022 07:26:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg media restriction – Chandrika Daily https://www.chandrikadaily.com 32 32 ഗവര്‍ണറുടെ ‘കടക്ക് പുറത്ത്’ ജനാധിപത്യവിരുദ്ധം; വി.ഡി സതീശന്‍ https://www.chandrikadaily.com/governors-out-of-shop-undemocratic-vd-satheesan.html https://www.chandrikadaily.com/governors-out-of-shop-undemocratic-vd-satheesan.html#respond Mon, 07 Nov 2022 07:26:31 +0000 https://www.chandrikadaily.com/?p=220822 ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മീഡിയ വണ്‍,കൈരളി മാധ്യമങ്ങളെ ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് പ്രതിക്ഷ നേതാവ് വി.ഡി സതീശന്‍.മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആര് പറഞ്ഞാലും അത് ജനാധിപത്യവിരുദ്ധമാണ്. ഗവര്‍ണര്‍ ഉള്‍പ്പെടെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ആ പദവിയുടെ മഹത്വം കളങ്കപ്പെടുത്തരുത് അദ്ദേഹം പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തിലും നാല് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഒരു വിഭാഗം മാധ്യമങ്ങളെ ഇറക്കിവിടുന്നതിലൂടെ വിവരം ജനങ്ങളില്‍ എത്തിക്കുകയെന്നത് തടയുകയാണ് ഗവര്‍ണര്‍ ചെയ്യുന്നത്. ഇത് ഒരിക്കലും ന്യായീകരിക്കാനാകില്ല അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് ഉള്‍പ്പെടെ ആരോടും വിവേചനപരമായി ഇടപെടുന്നതും ശരിയല്ല. മാധ്യമങ്ങളെ ഒഴിവാക്കുകയെന്നത് ഫാസിസ്റ്റ് ഭരണകൂട ശൈലിയാണ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മാത്രമല്ല മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് അദ്ദേഹം കൂട്ടിചേര്‍ത്തു.

]]>
https://www.chandrikadaily.com/governors-out-of-shop-undemocratic-vd-satheesan.html/feed 0
ഹാത്രസ് കുടുംബത്തെ കാണാന്‍ വിലക്ക് ലംഘിച്ച് മാധ്യമപ്രവര്‍ത്തക; എ.ബി.പി ന്യൂസിലെ പ്രതിമ മിശ്രയുടെ ഇടപെടല്‍ വൈറല്‍ https://www.chandrikadaily.com/abp-news-pratima-mishra-stopped-from-reporting-hathras-rape-case-questioned-by-journalist.html https://www.chandrikadaily.com/abp-news-pratima-mishra-stopped-from-reporting-hathras-rape-case-questioned-by-journalist.html#respond Sat, 03 Oct 2020 07:51:37 +0000 https://www.chandrikadaily.com/?p=158517 ലഖ്‌നൗ: ഹാത്രസില്‍ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദളിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ മാധ്യമ വിലക്ക് നിലനില്‍ക്കെ അതിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയ മാധ്യമപ്രവര്‍ത്തകയുടെ ഇടപെടല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. എ.ബി.പി ന്യൂസിലെ വനിതാ ജേര്‍ണലിസ്റ്റായ പ്രതിമ മിശ്രയാണ് പെണ്‍കുട്ടിയുടെ വീടിന് പുറത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെവരെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊ അനുവാദമില്ലാത്ത രീതിയില്‍ അപ്രഖ്യാപിത വിലക്കാണ് ഹാത്രസിലുണ്ടായിരുന്നുത്. രാഷ്ട്രീയ പ്രവര്‍ത്തര്‍ക്ക് പുറമെ അഭിഭാഷകരേയും മാധ്യമപ്രവര്‍ത്തകരേയും വിലക്കുന്ന നിലയില്‍ പെണ്‍കുട്ടിയുടെ വീടിലേക്കുള്ള റോഡുകള്‍ അടച്ച നിലയായിരുന്നു അവിടെ. എന്നാല്‍ വീടിന് പിറകുവശത്തെ വയലിലൂടെ നടന്നുവന്നാണ് എ.ബി.പി ന്യൂസിലെ മാധ്യമപ്രവര്‍ത്തകയായ പ്രതിമ മിശ്ര ഉന്നത ഉദ്യോഗസ്ഥരെ ഞെട്ടിച്ചത്.

 

പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഷ്ട്രീയ നേതാക്കള്‍ക്കൊ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊ അനുവാദമില്ലെന്ന് പറഞ്ഞ് പ്രതിമയെ പോലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞത്. എന്നാല്‍ നിങ്ങള്‍ക്ക് അതിനുള്ള അധികാരം ആരാണ് തന്നതെന്ന് പ്രതിമ തിരിച്ചു ചോദിച്ചു. തുടര്‍ന്ന് ഉത്തരംമുട്ടിയ പൊലീസുകാരോട് നീങ്ങള്‍ ഉത്തരവ് കാണിക്കൂ എന്നും പ്രതിമ ആവശ്യപ്പെട്ടു. പിന്നാലെ ഫോണ്‍ വിളിക്കാന്‍ ശ്രമിച്ച പൊലീസിനോട് താങ്കള്‍ ആരേയാണ് വിളിക്കുന്നതെന്നും പ്രതിമ ചോദിച്ചു. നിങ്ങള്‍ സിഎം പറഞ്ഞാണോ അതോ ഡിഎം പറഞ്ഞാണോ ഇങ്ങനെ ചെയ്യുന്നതെന്നും പ്രതിമ ചോദിച്ചു. എന്നാല്‍ അത് മുകളില്‍ നിന്നുള്ള ഉത്തരവാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ വ്യാഖ്യാനം നടത്താമെന്നായിരുന്നു പോലീസിന്റെ മറുപടി.

തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ പൊലീസ് വാഹനത്തില്‍ കസ്റ്റഡിലാക്കാനും ശ്രമം നടത്തി. എന്നാല്‍ കൊറോണയാണ് എന്നെ തൊടരുത് എന്ന് പറഞ്ഞാണ് പ്രതിമ മിശ്ര അതിനെ ചെറുത്തത്. അതേസമയം, ക്യാമറാമാനെതിരെ ബലം പ്രയോഗിച്ച പൊലീസ് വീഡിയോ കട്ട് ചെയ്യിപ്പിച്ച് ഇരുവരേയും കസ്റ്റഡിലാക്കി.

അതേസമയം, പ്രതിമ മിശ്രയുടെ ഇടപെടലിന് സോഷ്യല്‍മീഡിയയില്‍ വലിയ അഭിനന്ദനമാണ് കിട്ടയത്. മാധ്യമത്തെ പോലും കടത്തി വിടാതെ യോഗിയുടെ പോലീസ് കാണിക്കുന്ന ക്രൂരതക്ക് മുന്നില്‍ വിരല്‍ ഉയര്‍ത്താന്‍ പ്രതിമ മിശ്രക്ക് ഒറ്റക്ക്് കഴിയുമെങ്കില്‍ എന്ത് കൊണ്ട് ഇവിടുത്തെ പ്രമുഖ മാധ്യമ സംഘത്തിന് അതിന് സാധിക്കുന്നില്ലെന്ന്, പലരും പങ്കുവെച്ചു.
ഇന്ത്യയില്‍ ഇന്ന് മോദി ഭരണകൂടവും മോദി നേരിട്ട് അധികാരത്തിലേറ്റിയ യോഗിയും നടത്തി കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ ഇതാണ്, കണ്ണുതുറന്ന് കാണുക ലോകമേ..എന്നതാണ് പ്രതിമ മിശ്ര കാണിച്ചുതരുന്നതെന്നും പലരും കുറിച്ചു.

അതിനിടെ, ഹാത്രസില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതായി ജില്ലാ ഭരണകൂടം. പ്രത്യേക അന്വേഷണ സംഘം ഗ്രാമത്തിലെ അന്വേഷണം പൂര്‍ത്തിയാക്കിയെന്നും ഇനി മാധ്യമങ്ങള്‍ക്കു പ്രവേശിക്കാമെന്നും ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ പറഞ്ഞു. അതേസമയം, ഹാത്രസില്‍ മാധ്യമങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബത്തെ പോലുംകാണിക്കാതെ അര്‍ദ്ധരാത്രിയില്‍ കത്തിച്ചുകളഞ്ഞതിന് പിന്നാലെയാണ് പ്രദേശത്ത് അപ്രഖ്യാപിത വിലക്ക് വന്നത്.

ഹാത്രസിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞായിരുന്നു പൊലീസ് നടപടി. മാധ്യമങ്ങള്‍ക്കു പുറമേ പുറത്തുനിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ക്കും സംഘടനകള്‍ക്കും ഗ്രാമത്തിലേക്കു കടക്കുന്നതിനും പൊലീസ് തടഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ റോഡില്‍ ബലം പ്രയോഗിച്ച് തള്ളിയിട്ടത് വലിയ വിവാദത്തിനും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വിലക്കുണ്ടെന്ന വാദവുമായി ഭരണകൂടം രംഗത്തെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാരെ ജില്ലാ ഭരണകൂടം തടവിലാക്കും മൊബൈല്‍ ഫോണ്‍ പിടിച്ചുവക്കുകയും ചെയ്തിരുരുന്നു.

എന്നാല്‍, അരോപണങ്ങളെല്ലാം തള്ളിയ ജോയിന്റ് കലക്ടര്‍ പ്രേംപ്രകാശ് മീണ ഇപ്പോള്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് പിന്‍വലിക്കുന്നതായും മറ്റുള്ളവര്‍ക്ക് അനുമതി നല്‍കുമ്പോള്‍ അക്കാര്യം അറിയിക്കുമെന്നും മീണ പറഞ്ഞു.

 

 

]]>
https://www.chandrikadaily.com/abp-news-pratima-mishra-stopped-from-reporting-hathras-rape-case-questioned-by-journalist.html/feed 0
മാധ്യമ പ്രവര്‍ത്തകയോട് മാറിനില്‍ക്കാന്‍ ആജ്ഞാപനം; മുഖ്യമന്ത്രിക്ക് പഠിച്ച് സിപിഎം എറണാകുളം സെക്രട്ടറി https://www.chandrikadaily.com/as-pinarayai-eranakum-cpim-secretary-against-media.html https://www.chandrikadaily.com/as-pinarayai-eranakum-cpim-secretary-against-media.html#respond Wed, 26 Jun 2019 12:25:45 +0000 http://www.chandrikadaily.com/?p=131220 കൊച്ചി: പാലാരിവട്ടം മേല്‍പ്പാലവുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന സമരത്തിനിടെ പ്രതികരണം ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് സിപിഎം ജില്ലാ സെക്രട്ടറിയുടെ ധിക്കാരപരമായ സമീപനം. തുടര്‍ സമര പരിപാടികളെ കുറിച്ച് ചോദിച്ച് ന്യൂസ്-18 ചാനല്‍ പ്രവര്‍ത്തകയോടായണ് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ ക്ഷുഭിതനായത്. മാധ്യമ പ്രവര്‍ത്തകയോട് മാറിനില്‍ക്കാനും ഇയാള്‍ ആജ്ഞാപിച്ചു. ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ മ്മിറ്റി ഓഫീസിലെത്തി പ്രതികരണം തേടിയ മാധ്യമ പ്രവര്‍ത്തകര്‍ക്കും സമാനമായ അനുഭവമുണ്ടായിരുന്നു.
സിപിഎമ്മിന്റെ പ്രതിഷേധ മാര്‍ച്ചുകളില്‍ വരെ ഡല്‍ഹിയില്‍ ദേശീയ നേതാക്കള്‍ മധ്യമങ്ങളുമായി സംവദിക്കുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മധ്യമപ്രവര്‍ത്തക പോലും ഇത്തരത്തില്‍ ഭീഷണി നേരിടുന്നത്.

അതേസമയം സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകയോടുള്ള സിപിഎം ജില്ലാ സെക്രട്ടറിയുടെ ധിക്കാരപരമായ പെരുമാറ്റത്തില്‍ എറണാകുളം പ്രസ്‌ക്ലബ്ബ് പ്രതിഷേധിച്ചു. അസഹിഷ്ണുതയോടെയുള്ള മുതിര്‍ന്ന നേതാക്കളുടെ പെരുമാറ്റം അംഗീകരിക്കാനാവില്ല. സമൂഹത്തന് മാതൃകയാവേണ്ട ഇവരുടെ ധിക്കാരപരമായ സമീപനം സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഭിഷണിയാണ്. അഴിമതിക്കെതിരെ നിലപാടെടുക്കുന്നതിലും ജനകീയ സമരങ്ങളെ പിന്തുണക്കുന്നതിലും എന്നും മുന്നില്‍ നിന്നിട്ടുള്ള എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലുള്ള സമീപനങ്ങളില്‍ നിന്ന് മാറാന്‍ നേതാക്കള്‍ തയ്യാറാവണമെന്ന് പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/as-pinarayai-eranakum-cpim-secretary-against-media.html/feed 0
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ വിലക്ക് https://www.chandrikadaily.com/air-india-staff-media-restriction.html https://www.chandrikadaily.com/air-india-staff-media-restriction.html#respond Fri, 03 May 2019 11:01:20 +0000 http://www.chandrikadaily.com/?p=126031
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ വിലക്ക്. നിലവില്‍ കമ്പനിയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയുമായി ബന്ധപ്പെട്ടാണ് വിലക്ക്. എയര്‍ ഇന്ത്യ പ്രസിഡന്റ് അമൃത സരണാണ് ഇക്കാര്യം ജീവനക്കാരെ അറിയിച്ചത്. സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലുംതരത്തിലുള്ള പ്രതികരണം നടത്തുന്നതിന് കമ്പനിയുടെ മാനേജിങ് ഡയറക്ടറോട് അനുവാദം വാങ്ങണം.
യൂനിഫോം ധരിച്ച് ചില ജീവനക്കാര്‍ മാധ്യമങ്ങളോട് മോശമായി സംസാരിച്ചതും അത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അമൃത സരണ്‍ നോട്ടീസില്‍ പറയുന്നു.

]]>
https://www.chandrikadaily.com/air-india-staff-media-restriction.html/feed 0