medicalmalpractice – Chandrika Daily https://www.chandrikadaily.com Mon, 22 Dec 2025 11:14:57 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg medicalmalpractice – Chandrika Daily https://www.chandrikadaily.com 32 32 ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ https://www.chandrikadaily.com/the-woman-died-during-the-operation-relatives-accused-of-medical-malpractice.html https://www.chandrikadaily.com/the-woman-died-during-the-operation-relatives-accused-of-medical-malpractice.html#respond Mon, 22 Dec 2025 11:14:57 +0000 https://www.chandrikadaily.com/?p=370121 ആലപ്പുഴ: മാവേലിക്കര വിഎസ്എം ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യ (39) യാണ് മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് യുവതി മരിച്ചത്. ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. അതേസമയം, പൊലീസില്‍ പരാതി നല്‍കിട്ടുണ്ട്.

യുവതിയുടെ മരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ബന്ധുക്കള്‍ ഒപ്പിട്ട് നല്‍കിയത് കീ ഹോള്‍ ശസ്ത്രക്രിയയ്ക്കാണ്. ശസ്ത്രക്രിയ തുടങ്ങിയപ്പോള്‍ രക്തകുഴലില്‍ രക്ത സ്രാവം ഉണ്ടായി. ഇതോടെ ഓപ്പണ്‍ സര്‍ജറിക്ക് വിധേയയാക്കി. ഈ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നും ആശുപത്രി പറയുന്നു.

 

]]>
https://www.chandrikadaily.com/the-woman-died-during-the-operation-relatives-accused-of-medical-malpractice.html/feed 0