meteorshower – Chandrika Daily https://www.chandrikadaily.com Thu, 11 Dec 2025 10:12:10 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg meteorshower – Chandrika Daily https://www.chandrikadaily.com 32 32 ഒമാനില്‍ ശനിയാഴ്ച രാത്രിയില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം; ചന്ദ്രോദയത്തിന് മുന്‍പ് കാണാന്‍ മികച്ച അവസരം https://www.chandrikadaily.com/geminid-meteor-shower-over-oman-saturday-night-best-chance-to-see-before-moonrise.html https://www.chandrikadaily.com/geminid-meteor-shower-over-oman-saturday-night-best-chance-to-see-before-moonrise.html#respond Thu, 11 Dec 2025 10:10:48 +0000 https://www.chandrikadaily.com/?p=368129 മസ്‌കത്ത്: ആകാശപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം ഒമാനില്‍ ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ ദര്‍ശിക്കാനാവും. ചന്ദ്രോദയത്തിന് മുന്‍പുള്ള സമയം ഏറ്റവും അനുകൂലമാണെന്ന് ഒമാന്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ അസ്ട്രോണമി & അസ്ട്രോഫോട്ടോഗ്രഫി കമ്മിറ്റി ചെയര്‍മാന്‍ ഖാസിം ഹമദ് അല്‍ ബൂസൈദി അറിയിച്ചു.

രാത്രി 12.50ന് ചന്ദ്രോദയം ഉണ്ടാകുന്നതിനാല്‍ അതിന് മുമ്പ് ദര്‍ശനം ആരംഭിക്കാനാണ് വിദഗ്ധരുടെ നിര്‍ദേശം. ചന്ദ്രന്റെ പ്രകാശം ശക്തമായാല്‍ ഉല്‍ക്കകളുടെ ദൃശ്യമാനം കുറയുന്നതിനാലാണ് ഇത്. കിഴക്കന്‍ ആകാശത്തേക്ക് നോക്കി പ്രകാശ മലിനീകരണമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് വീക്ഷിക്കുന്നവര്‍ക്ക് മണിക്കൂറില്‍ പരമാവധി 120 ഉല്‍ക്കകള്‍വരെ കാണാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഛിന്നഗ്രഹമായ പൈത്തണ്‍ 3200 ലെ അവശിഷ്ടങ്ങള്‍ ഭൂമിയുടെ അന്തരീക്ഷവുമായി ഏറ്റുമുട്ടുന്നതിലാണ് ജെമിനിഡ് ഉല്‍ക്കാവര്‍ഷം രൂപപ്പെടുന്നത്. വര്‍ഷത്തിലെ ഏറ്റവും മനോഹരവും ശ്രദ്ധേയവുമായ ജ്യോതിശാസ്ത്ര സംഭവങ്ങളിലൊന്നായ ജെമിനിഡ് ഷവര്‍ ഈ വാരാന്ത്യത്തില്‍ ദര്‍ശകര്‍ക്ക് അപൂര്‍വ കാഴ്ച ഒരുക്കും.

 

]]>
https://www.chandrikadaily.com/geminid-meteor-shower-over-oman-saturday-night-best-chance-to-see-before-moonrise.html/feed 0