mg sreekumar – Chandrika Daily https://www.chandrikadaily.com Sun, 11 Oct 2020 15:02:16 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg mg sreekumar – Chandrika Daily https://www.chandrikadaily.com 32 32 യൂട്യൂബ് വിവാദം വീണ്ടും; എംജി ശ്രീകുമാറിന്റെ പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് https://www.chandrikadaily.com/youtube-hate-mg-sreekumar-pettition-news.html https://www.chandrikadaily.com/youtube-hate-mg-sreekumar-pettition-news.html#respond Sun, 11 Oct 2020 14:59:30 +0000 https://www.chandrikadaily.com/?p=160802 തൃശൂര്‍: യൂട്യൂബ് ചാനല്‍ വിവാദം വീണ്ടും. ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചതായി ആരോപിച്ച് ഗായകന്‍ എംജി ശ്രീകുമാറിന്റെ പരാതി. ഇതേ തുടര്‍ന്ന് മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ ചേര്‍പ്പ് പൊലീസ് കേസെടുത്തു. മൂവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.

സ്വാകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാിലറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് യൂട്യൂബിലൂടെ അപവാദം പ്രചരിപ്പിച്ചത്. ഫിനാലെയില്‍ ഒരു മത്സരാര്‍ഥിയെ തഴിഞ്ഞ് മറ്റൊരു മത്സരാര്‍ഥിക്ക് സമ്മാനം നല്‍കിയെന്ന് ആരോപിച്ചായിരുന്നു യൂട്യൂബ് വീഡിയോ. ഇതേ തുടര്‍ന്ന് ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ പാറളത്തെ ചില വിദ്യാര്‍ഥികളായ യൂട്യൂബര്‍മാരെ പിടികൂടുകയായിരുന്നു.

തനിക്കെതിരായി വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് എംജി ശ്രീകുമാര്‍ നല്‍കിയ പരാതിയിലുണ്ട്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ പോയെങ്കിലും സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. എംജി ശ്രീകുമാറിന്റെ പരാതി ഡിജിപി ചേര്‍പ്പ് പൊലീസിന് കൈമാറുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാര്‍ഥികള്‍ ഇട്ടിരുന്നു. എന്നാല്‍ ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. ഇതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. ചേര്‍പ്പ് എസ്‌ഐയുടെ കീഴിലാണ് അന്വേഷണം.

 

]]>
https://www.chandrikadaily.com/youtube-hate-mg-sreekumar-pettition-news.html/feed 0
അപവാദ പ്രചരണം; ഗായകന്‍ എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് https://www.chandrikadaily.com/case-against-students-mg-sreekumar-news.html https://www.chandrikadaily.com/case-against-students-mg-sreekumar-news.html#respond Sun, 11 Oct 2020 05:19:40 +0000 https://www.chandrikadaily.com/?p=160654 തൃശൂര്‍; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. സ്വകാര്യ ചാനലിലെ സംഗീത പരിപാടിയില്‍ സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിഡിയോയാണ് വിവാദമായത്. ചേര്‍പ്പ് പൊലീസിന് നല്‍കിയ പരാതിയില്‍ പാറളം പഞ്ചായത്തിലെ വിദ്യാര്‍ഥികളുടെ പേരിലാണ് കേസ്.

റിയാലിറ്റി ഷോയിലെ ഗ്രാന്‍ഡ് ഫിനാലെയില്‍ നാലാം സ്ഥാനം ലഭിക്കേണ്ട മത്സരാര്‍ഥിയെ തഴഞ്ഞ് മറ്റൊരു കുട്ടിക്ക് സമ്മാനം നല്‍കിയെന്നാണ് യൂ ട്യൂബ് ചാനലിലൂടെ ഇവര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ ഭാഗമായി മത്സരാര്‍ത്ഥികളില്‍ ഒരാളായ കോഴിക്കോടുള്ള കുട്ടിയുടെ വീട്ടിലും ഇവര്‍ പോയി. എന്നാല്‍ രക്ഷിതാക്കള്‍ പരാതി ഇല്ലെന്ന് പറഞ്ഞതോടെ ഇവര്‍ വിഡിയോ ഡിലീറ്റ് ചെയ്തു.

തുടര്‍ന്ന് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ ഇവര്‍ ഇട്ടിരുന്നു. എന്നാല്‍ ആദ്യത്തെ വിഡിയോ അഞ്ച് ലക്ഷത്തോളം ആളുകളാണ് കണ്ടത്. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് വിഡിയോയിലൂടെ ഇവര്‍ ചെയ്തതെന്നാണ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ എംജി ശ്രീകുമാര്‍ പറഞ്ഞത്. തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുത്തത്.

 

]]>
https://www.chandrikadaily.com/case-against-students-mg-sreekumar-news.html/feed 0
എം.ജി ശ്രീകുമാറിന്റെ കായല്‍ കയ്യേറ്റത്തില്‍ വിജിലന്‍സ് അന്വേഷണമില്ല, ഓംബുഡ്‌സ്മാന് വിട്ട് സംസ്ഥാന സര്‍ക്കാര്‍ https://www.chandrikadaily.com/mg-sreekumar-vigilence-enquiry-news.html https://www.chandrikadaily.com/mg-sreekumar-vigilence-enquiry-news.html#respond Fri, 28 Jun 2019 06:48:03 +0000 http://www.chandrikadaily.com/?p=131369 കൊച്ചി: പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍ കായല്‍ കൈയേറിയെന്ന പരാതി തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന് വിട്ടു. ഇതുസംബന്ധിച്ച വിജിലന്‍സിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം.

പരാതിയില്‍ അന്വേഷണം നടത്തി വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ കേസ് ഓംബുഡ്‌സ്മാന് വിടുകയാണ് ഉചിതമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. വിഷയം പഞ്ചായത്തീരാജ് ചട്ടങ്ങളുടെ ലംഘനമായതിനാല്‍ വിജിലന്‍സ് അന്വേഷണത്തിനു സാങ്കേതിക തടസമുണ്ടെന്നും വിജിലന്‍സ് ശുപാര്‍ശയില്‍ ചൂണ്ടിക്കാണിച്ചു.

എറണാകുളം കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവാണ് എം ജി ശ്രീകുമാറിനെതിരേ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. മുളവുകാടുള്ള 11.5 സെന്റ് സ്ഥലത്ത് ചട്ടങ്ങള്‍ മറികടന്ന് കെട്ടിടനിര്‍മാണം നടത്തിയെന്നാണ് പരാതിക്കാരന്റെ ആരോപണം.2010ലാണ് എം ജി ശ്രീകുമാര്‍ ഈ സ്ഥലം വാങ്ങിയത്. പിന്നീട് ഇവിടെ കെട്ടിടം നിര്‍മിക്കുകയും ചെയ്തു. കായല്‍ക്കരയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിച്ചിരിക്കുന്നത് അനധികൃതമായാണെന്നാണ് ആരോപണം.

]]>
https://www.chandrikadaily.com/mg-sreekumar-vigilence-enquiry-news.html/feed 0
കായല്‍ കയ്യേറ്റം: എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് https://www.chandrikadaily.com/vigilance-enquiry-against-singer-mg-sreekumar-news.html https://www.chandrikadaily.com/vigilance-enquiry-against-singer-mg-sreekumar-news.html#respond Thu, 28 Dec 2017 11:04:24 +0000 http://www.chandrikadaily.com/?p=61687 കൊച്ചി: ഗായകന്‍ എം.ജി ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം നിര്‍മ്മിച്ചെന്ന കേസില്‍ ത്വരിതാന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ബോള്‍ഗാട്ടി പാലസിന് സമീപമാണ് എം.ജി ശ്രീകുമാര്‍ അനധികൃതമായി നിര്‍മ്മിച്ചുവെന്ന പരാതിക്കടിസ്ഥാനമുള്ള കെട്ടിടം. കൊച്ചി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

കേസില്‍ അന്വേഷണം നടത്തി ഫെബ്രുവരി 19നു മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിജിലന്‍സ് യൂണിറ്റിന് നിര്‍ദേശം നല്‍കി. എറണാകുളം വില്ലേജിലെ മുളവുകാട് വില്ലേജില്‍ 11.50 സെന്റ് സ്ഥലം 2010 ല്‍ എം.ജി ശ്രീകുമാര്‍ വാങ്ങിയിരുന്നു. ഇവിടെ തീരദേശ പരിപാലന ചട്ടം ലംഘിച്ചും കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചും കെട്ടിട നിര്‍മ്മാണം നടത്തിയെന്നാണ് കേസ്. മുളവുകാട് പഞ്ചായത്ത് അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ നിയമ വിരുദ്ധമായി കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയെന്നു പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.

]]>
https://www.chandrikadaily.com/vigilance-enquiry-against-singer-mg-sreekumar-news.html/feed 0