minister – Chandrika Daily https://www.chandrikadaily.com Tue, 06 Jan 2026 06:19:19 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg minister – Chandrika Daily https://www.chandrikadaily.com 32 32 അതിര് കടക്കുന്ന കേന്ദ്ര അവഗണന https://www.chandrikadaily.com/cross-border-central-neglect.html https://www.chandrikadaily.com/cross-border-central-neglect.html#respond Tue, 06 Jan 2026 06:19:19 +0000 https://www.chandrikadaily.com/?p=372789 കെ എന്‍ ബാലഗോപാല്‍

ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്‍ വെട്ടിക്കുറക്കുന്ന കേന്ദ്ര നിലപാട് മുമ്പെല്ലാം ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഈ ജനുവരി മുതല്‍ മാര്‍ച്ചുവരെ മൂന്നുമാസക്കാലയളവില്‍ സംസ്ഥാനത്തിന് വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഓരോ വര്‍ഷവും നമുക്ക് ആകെ എടുക്കാവുന്ന വായ്പത്തുക വര്‍ഷാദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ആദ്യത്തെ ഒമ്പതുമാസം എടുക്കാവുന്ന തുക സംബന്ധിച്ച തീരുമാനം ഏപ്രിലില്‍ത്തന്നെ സംസ്ഥാനത്തെ അറിയിക്കുന്നതുമാണ് രീതി.

അവസാനത്തെ മൂന്നുമാസത്തേക്ക് എടുക്കാവുന്ന തുകക്ക് പിന്നീട് അറിയിപ്പുവരും. ഇതനുസരിച്ച് ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക് 12,000 കോടി രൂപയാണ് ലഭിക്കേണ്ടിരുന്നത്. തനത് വരുമാനങ്ങള്‍ക്കു പുറമെ ഈ വായ്പയും കൂടി എടുത്താണ് അവസാന മാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്. ഇതിലാണ് 5,900 കോടി രൂപയുടെ വെട്ടിക്കുറവ് വരുത്തിയിരിക്കുന്നത്. കിഫ്ബിക്കും പെന്‍ഷന്‍ കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്പകളുടെ പേരിലാണ് കടാനുമതിയില്‍ വെട്ടിക്കുറവ് വരുത്തിയിട്ടുള്ളതെന്നാണ് ഡിസംബര്‍ 17 ന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ച കത്തില്‍ പറയുന്നത്. ഇത് ശമ്പളവും പെന്‍ഷനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയടക്കം ബില്ലുകള്‍ മാറി നല്‍കല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വര്‍ഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണെന്ന് വ്യക്തമാണ്.

ഈവര്‍ഷംമാത്രം സംസ്ഥാന സര്‍ക്കാരിന് അനുവദനീയമായ കടത്തില്‍നിന്ന് 17,000 കോടി രൂപയാണ് കുറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച കണക്കിന്റെ അടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളും കടമെടുക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനമാണ് ഇത്തരത്തില്‍ കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്. ധന ഉത്തരവാദിത്ത നിയമവും ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയും പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന വായ്പാ പരിധിക്കുള്ളില്‍ നിന്ന് ആര്‍.ബി.ഐയുടെ അനുമതിയോടെയാണ് ഇത്തരത്തില്‍ കടമെടുക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം പാലിച്ചുതന്നെയാണ് കേരളം കടമെടുക്കുന്നത്. അത്തരത്തില്‍ അനുവദിച്ചിട്ടുള്ള കടത്തില്‍ നിന്നാണ് ഒരുവര്‍ഷം 17,000 കോടി രൂപ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താന്‍ മനപൂര്‍വം ചെയ്യുന്നതാണെന്ന് വ്യക്തമാണ്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ട നിലയിലാണ് എന്നതില്‍ കേന്ദ്ര സര്‍ക്കാരിനും എതിരാഭിപ്രായമൊന്നുമില്ല. സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നത് റിസര്‍വ് ബാങ്കിന്റെയും സി & എ.ജിയുടെയും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം ഇക്കാലയളവില്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2016 ല്‍ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വര്‍ഷം 3,08,338 കോടി രൂപയായതായി ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ അഭ്യന്തര ഉല്‍പാദനവും ഇരട്ടിയായതായി ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. 2015-16 ല്‍ 5.62 ലക്ഷം കോടി രൂപയായിരുന്ന അഭ്യന്തര ഉല്‍പാദനം കഴിഞ്ഞ വര്‍ഷം 12.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന് ശരാശരി 12 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുന്നു.

സംസ്ഥാനത്തിന്റെ മൊത്തം തനതുവരുമാനം ഒരു ലക്ഷം കോടി രൂപയെന്ന നാഴികകല്ല് പിന്നിട്ടിരിക്കുന്നു. 2015-16 ലെ 54,000 കോടി രൂപയില്‍നിന്ന് കഴിഞ്ഞവര്‍ഷം ഇത് 1,03,240 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ കുറേ കാലത്തിനിടയില്‍ കടത്തിന്റെ വര്‍ധനനിരക്ക് കുറഞ്ഞുനില്‍ക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്തിന്റെ പൊതുകടവും അഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന് സി&എ.ജിയുടെ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഫിനാന്‍സെസ് 2023-24 റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. നമ്മുടെ പൊതുകടം ജി.എസ്.ഡി.പി അനുപാതം 24.88 ശതമാനമാണ്. ദേശീയ ശരാശരി 26.11 ശതമാനവും. മൂന്ന് ശതമാനത്തില്‍ കൂടുതല്‍ ധനകമ്മിയുള്ള 18 സംസ്ഥാനങ്ങളുണ്ടെന്ന് സി&എ.ജിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ധനകമ്മി 3.02 ശതമാനമാണ്. ബാക്കി 17 സംസ്ഥാനങ്ങള്‍ക്കും കേരളത്തേക്കാള്‍ ഉയര്‍ന്ന ധനകമ്മിയാണുള്ളത്. ബീഹാര്‍, ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ധനകമ്മി നാല് ശതമാനത്തിനുമുകളിലാണ്. സംസ്ഥാനത്തിന്റെ ആകെ ബാധ്യതയും ജി.എസ്.ഡി.പിയും തമ്മിലുള്ള അനുപാതം കോവിഡുകാലത്ത് 38.47 ശതമാനത്തിലേയ്ക്ക് ഉയര്‍ന്നിരുന്നു. ഇപ്പോഴത് 34.2 ശതമാനമായി കുറയ്ക്കാനായിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്.

കേരളം സാമ്പത്തിക ദൃഢീകരണ മേഖലയില്‍ ഉണ്ടാക്കുന്ന നേട്ടങ്ങളെ അംഗീകരിക്കാന്‍ തയ്യാറാകാതെ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഉദാഹരണത്തിന് സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ് കേന്ദ്ര നികുതി വിഹിതവും മറ്റ് ഗ്രാന്റുകളും അടക്കമുള്ളത്. ബാക്കി 75 ശതമാനവും സംസ്ഥാനത്തിന്റെ തനത് വരുമാനമാണ്. എന്നാല്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്. ചില സംസ്ഥാനങ്ങള്‍ക്ക് റവന്യൂ വരുമാനത്തിന്റെ 73 ശതമാനംവരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്. എന്നാല്‍, കേരളത്തിന് ലഭിക്കുന്ന തുച്ഛമായ വിഹിതത്തില്‍ പ്രതിഫലിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ സംസ്ഥാനത്തോടുള്ള സമീപനമാണ്.

ഇതിനൊപ്പം ഗ്രാന്റുകളും മറ്റ് ആനുകൂല്യങ്ങളുമെല്ലാം വെട്ടിക്കുറക്കപ്പെടുകയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏതാണ്ട് 5,784 കോടി രൂപയാണ് കിട്ടാനുള്ളത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന വിഹിതം നമുക്ക് കിട്ടുന്നില്ല. പല കാര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്ന എന്നതിനാലാണ് നമുക്ക് അര്‍ഹതപ്പെട്ട പദ്ധതി വിഹിതങ്ങള്‍ നിഷേധിക്കുന്നത്. നല്ല സ്‌കൂളും ആശുപത്രിയും റോഡുകളുമൊക്കെ നമ്മള്‍ ഉണ്ടാക്കിയതിനാല്‍, അതിന്റെപേരില്‍ നമ്മേ ശിക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പി.എം- ശ്രീ, എന്‍.എച്ച്.എം, സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും ബ്രാന്‍ഡിംഗിന്റെയും മറ്റും പേരുപറഞ്ഞ് നമ്മുടെ പദ്ധതി വിഹിതം വെട്ടിക്കുറക്കുന്നു.ഇതിനുപുറമെയാണ് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്ന കേന്ദ്ര തീരുമാനവും വന്നിട്ടുള്ളത്. ഗ്രാമീണ ജനങ്ങളുടെ ദുരിതവും തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതി ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുക്കഴിഞ്ഞു. ഇതുവഴി ഏതാണ്ട് 3,000 കോടിയോളം രൂപയുടെ അധിക ബാധ്യതകൂടി സംസ്ഥാനത്തിന്റെ ചുമലിലായിട്ടുണ്ട്.

കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍തൊട്ട് പാര്‍ലമെന്റുവരെ വ്യത്യസ്തമായ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമുള്ള സംസ്ഥാനമാണ് കേരളം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുംപ്പെട്ട കേരളീയര്‍ക്ക് അവകാശപ്പെട്ട പണമാണ് നിഷേധിക്കപ്പെടുന്നത്. മറ്റ് പല സംസ്ഥാനങ്ങള്‍ക്കും വിപുലമായ ആനുകൂല്യങ്ങള്‍ കിട്ടുമ്പോള്‍ കേരളത്തിന് അര്‍ഹമായതുകൂടി നിഷേധിക്കപ്പെടുന്ന സ്ഥിതിയാണുള്ളത്. കേരളത്തിന്റെ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട് ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.

ഡിസംബര്‍ 24ന് കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം സമര്‍പ്പിച്ചതുമാണ്. ദേശീയപാത വികസനത്തിന് ഭൂമിയേറ്റെടുക്കലിന് കേരളം നല്‍കിയ 6,000 കോടി രൂപയ്ക്ക് പകരം വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ഐ.ജി.എസ്.ടി റിക്കവറി എന്നപേരില്‍ പിടിച്ച 965 കോടി രൂപ സംസ്ഥാനത്തിന് തിരിച്ചുതരണമെന്നും ഗ്യാരണ്ടി നിക്ഷേപത്തിന്റെ പേരില്‍ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്പക്ക് അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടുകള്‍ തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്‍ വസ്തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്.

]]>
https://www.chandrikadaily.com/cross-border-central-neglect.html/feed 0
ശബരിമല സ്വര്‍ണക്കൊള്ള കേസ്; മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്.ഐ.ടി https://www.chandrikadaily.com/sabarimala-gold-theft-case-sit-questioned-former-devaswom-minister-kadakampally-surendran.html https://www.chandrikadaily.com/sabarimala-gold-theft-case-sit-questioned-former-devaswom-minister-kadakampally-surendran.html#respond Tue, 30 Dec 2025 07:52:42 +0000 https://www.chandrikadaily.com/?p=371602 തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് വളരെ നിര്‍ണ്ണായക ചോദ്യം ചെയ്യലാണ് നടന്നിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ചോദ്യം ചെയ്യല്‍ നടന്നത്.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത്.  അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നത്.

അതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.  അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണ സംഘം വിപുലീകരിക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.

 

 

 

]]>
https://www.chandrikadaily.com/sabarimala-gold-theft-case-sit-questioned-former-devaswom-minister-kadakampally-surendran.html/feed 0
മുഹമ്മദ് അസ്ഹറുദ്ദീൻ ഇനി മന്ത്രി;​ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു https://www.chandrikadaily.com/mohammad-azharuddin-is-now-a-minister-took-oath-and-assumed-office.html https://www.chandrikadaily.com/mohammad-azharuddin-is-now-a-minister-took-oath-and-assumed-office.html#respond Fri, 31 Oct 2025 10:37:32 +0000 https://www.chandrikadaily.com/?p=361277
ഹൈദരാബാദ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുതിർന്ന കോൺഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാന ഗവർണർ ജിഷ്‌ണു ദേവ് വർമ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ഏറെനാളായി ഒഴിവുണ്ടായിരുന്ന മന്ത്രിസഭയിലെ മുസ്ലിം പ്രാതിനിധ്യമാണ് അദ്ദേഹത്തിന്റെ വരവോടെ നികത്തപ്പെടുന്നത്. അസ്ഹറുദ്ദീൻ കൂടി ഉൾപ്പെട്ടതോടെ മന്ത്രിസഭയിലെ അംഗബലം 16 ആയി ഉയർന്നു. മന്ത്രിസഭയിൽ ഇനി 2 ഒഴിവുകളാണുള്ളത്. നിയമസഭയുടെ അംഗബലം അനുസരിച്ച് തെലങ്കാനയ്ക്ക് 18 മന്ത്രിമാർ വരെയാകാം.
അസ്ഹറുദ്ദീൻ നിലവിൽ നിയമസഭാംഗം അല്ല.‌ ജൂബിലി ഹിൽസ് നിയമസഭാ മണ്ഡലത്തിൽ ഒരുലക്ഷത്തിലധികം മുസ്ലിം വോട്ടര്‍മാരുണ്ട്. ബിആർഎസ് എംഎൽഎ മാഗന്തി ഗോപിനാഥ് ഈ വർഷം ജൂണിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
“എനിക്ക് സന്തോഷമുണ്ട്. എൻ്റെ പാർട്ടിയുടെ ഹൈക്കമാൻഡിനും പൊതുജനങ്ങൾക്കും എന്നെ പിന്തുണച്ചവർക്കും നന്ദി പറയുന്നു. ഇതിന് (മന്ത്രിയാകുന്നതിന്) ജൂബിലി ഉപതിരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ഇവ രണ്ടും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്, അത് തമ്മിൽ ബന്ധിപ്പിക്കരുത്. എന്നെ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും അടിച്ചമർത്തപ്പെട്ടവരുടെ ഉന്നമനത്തിനായി ഞാൻ സത്യസന്ധമായി പ്രവർത്തിക്കും.” – അസ്ഹറുദ്ദീൻ പ്രതികരിച്ചു.
]]>
https://www.chandrikadaily.com/mohammad-azharuddin-is-now-a-minister-took-oath-and-assumed-office.html/feed 0
വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം; ‘ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല’; മന്ത്രി കെ ബി ഗണേഷ് കുമാര്‍ https://www.chandrikadaily.com/vellappallis-malappuram-reference-a-nation-does-not-progress-because-of-caste-minister-kb-ganesh-kumar.html https://www.chandrikadaily.com/vellappallis-malappuram-reference-a-nation-does-not-progress-because-of-caste-minister-kb-ganesh-kumar.html#respond Wed, 09 Apr 2025 09:55:39 +0000 https://www.chandrikadaily.com/?p=337514 വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ഐശ്വര്യം മതേതരത്വമാണെന്നും പ്രത്യേക ജില്ല തിരിച്ച് പറയേണ്ടതില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

കേരള എംവിഡിയുടെ വെര്‍ച്വല്‍ പിആര്‍ഒ ലോഞ്ച് ചെയ്യുകയാണെന്ന് മന്ത്രി അറിയിച്ചു. ക്യു ആര്‍ കോഡ് സ്‌ക്യാന്‍ ചെയ്ത് വിവരങ്ങള്‍ അറിയാം. ആര്‍ക്കും 24 മണിക്കൂറും വിഷയങ്ങള്‍ അറിയാനും അറിയിക്കാനും സാധിക്കും.

ഫയലുകള്‍ വൈകിപ്പിക്കാന്‍ പാടില്ലെന്നും ഗതാഗത വകുപ്പ് വിജിലന്‍സ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഫയലുകളില്‍ കാലതാമസം വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

 

]]>
https://www.chandrikadaily.com/vellappallis-malappuram-reference-a-nation-does-not-progress-because-of-caste-minister-kb-ganesh-kumar.html/feed 0
അക്ബര്‍ ചക്രവര്‍ത്തിയെ മഹാനാക്കുന്നത് രാജ്യത്തിന് അപമാനം, അയാള്‍ ബലാത്സംഗവീരനും കൊള്ളക്കാരനുമാണ്‌; വിവാദ പരാമർശവുമായി രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി https://www.chandrikadaily.com/what-makes-emperor-akbar-great-is-a-disgrace-to-the-country-he-is-a-rapist-and-a-robber-rajasthan-education-minister-with-controversial-remarks.html https://www.chandrikadaily.com/what-makes-emperor-akbar-great-is-a-disgrace-to-the-country-he-is-a-rapist-and-a-robber-rajasthan-education-minister-with-controversial-remarks.html#respond Thu, 06 Mar 2025 11:18:42 +0000 https://www.chandrikadaily.com/?p=332799 മുഗൾ ചക്രവർത്തി അക്ബർ ബലാത്സംഗവീരനും ആക്രമണകാരിയും കൊള്ളക്കാരനുമായിരുന്നുവെന്ന് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ. സംസ്ഥാന നിയമസഭയിൽ ചർച്ചക്ക് മറുപടി നൽകുന്നതിനിടെയായിരുന്നു വിവാദ പരാമർശം.

“രാജ്യത്തെ മഹാന്മാരെക്കുറിച്ച് പഠിപ്പിച്ചിരുന്ന കാര്യങ്ങൾ ഞങ്ങളെ വളരെയധികം വേദനിപ്പിക്കുന്നു. മഹാറാണ പ്രതാപിനെ അവർ ചെറുതാക്കാൻ ശ്രമിച്ചു. ‘മീന ബസാർ’ സ്ഥാപിച്ചിരുന്ന അക്ബർ ബലാത്സംഗവീരനും, അധിനിവേശക്കാരനും, കൊള്ളക്കാരനുമായിരുന്നു. അദ്ദേഹത്തെ മഹാനെന്ന് വിളിച്ചു. ഇത് നമ്മുടെ രാജ്യത്തിനും, നമ്മുടെ മഹാന്മാർക്കും അപമാനമായിരുന്നു. ഇത് സഹിക്കാൻ കഴിയില്ല” – മദൻ ദിലാവർ പറഞ്ഞു.

ചില എം.എൽ.എമാർ മദൻ ദിലാവറിന്‍റെ അഭിപ്രായത്തെ എതിർത്തപ്പോൾ, അക്ബർ നിങ്ങൾക്ക് ആരാണെന്ന് മന്ത്രി ചോദിച്ചു. ഔറംഗസേബ് എണ്ണമറ്റ ഹിന്ദുക്കളെ കൊന്നു, നൂറുകണക്കിന് ക്ഷേത്രങ്ങൾ തകർത്തു. ഹിന്ദുക്കളുടെ മേൽ നികുതി ചുമത്തി. എന്നാൽ, യാഥാർഥ്യം രാജ്യത്തെ വിദ്യാർഥികളിൽ നിന്ന് മറച്ചുവെക്കുകയും വർഷങ്ങളോളം പഠിപ്പിക്കുകയും ചെയ്തതായി മന്ത്രി പറഞ്ഞു.

സ്കൂളിൽ പഠിക്കുമ്പോൾ അക്ബർ മഹാനായിരുന്നു എന്ന് വായിച്ചിരുന്നു. ഇതേ രീതിയിൽ പഠിച്ചിട്ടുമുണ്ട്. പക്ഷേ, അക്ബർ സുന്ദരികളായ പെൺകുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തിരുന്നുവെന്ന് കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദിലാവർ അക്ബറിനെതിരെ വിമർശനം ഉന്നയിക്കുന്നത് ആദ്യമായല്ല. അക്ബർ “ബലാത്സംഗകനാണെന്നും” അദ്ദേഹത്തിന്റെ പേര് ഇന്ത്യയിൽ ഉപയോഗിക്കുന്നത് പാപമാണെന്നും കഴിഞ്ഞ വർഷവും മദൻ ദിലാവർ പറഞ്ഞിരുന്നു

]]>
https://www.chandrikadaily.com/what-makes-emperor-akbar-great-is-a-disgrace-to-the-country-he-is-a-rapist-and-a-robber-rajasthan-education-minister-with-controversial-remarks.html/feed 0
കൊലപാതകകേസ് : മഹാരാഷ്ട്രാ ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി രാജിവച്ചു https://www.chandrikadaily.com/murder-case-maharashtra-minister-resigns.html https://www.chandrikadaily.com/murder-case-maharashtra-minister-resigns.html#respond Tue, 04 Mar 2025 13:59:03 +0000 https://www.chandrikadaily.com/?p=332479 കൊലപാതകകേസില്‍ ആരോപണ വിധേയനായ മഹാരാഷ്ട്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ധനഞ്ജയ് മുണ്ടെധനഞ്ജയ് മുണ്ടെ രാജിവച്ചു. ബീഡ് മണ്ഡലത്തിലെ ഒരു സര്‍പഞ്ചിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് എന്‍സിപി മന്ത്രിയുടെ കസേര തെറിപ്പിച്ചത്.

സര്‍പഞ്ചിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മുണ്ടെയുടെ അടുത്ത അനുയായിയും എന്‍സിപി നേതാവുമായ വാല്‍മീക് കാരാഡ് അറസ്റ്റിലായതിനു പിന്നാലെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഇതോടെ സ്ഥാനമൊഴിയാന്‍ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്‌നാവിസ് ആവശ്യപ്പെടുകയായിരുന്നു.

2024 നവംബറില്‍ തിരഞ്ഞെടുക്കപ്പെട്ട പുതിയ മഹായുതി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനം തിങ്കളാഴ്ചയാണ് ആരംഭിച്ചത്. മുണ്ടെയുടെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് അറിയിച്ചു. എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവായ ധനഞ്ജയ് മുണ്ടെ, ബീഡ് ജില്ലയിലെ പാര്‍ലി മണ്ഡലത്തില്‍ നിന്നുള്ള എന്‍സിപി എംഎല്‍എയാണ്. അതേസമയം ആരോഗ്യ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് മുണ്ടേ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.

2024 ഡിസംബര്‍ ഒമ്പതിനാണ് ബീഡിലെ മസാജോഗ് ഗ്രാമത്തിലെ സര്‍പഞ്ചായ സന്തോഷ് ദേശ്മുഖിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത്.കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴു പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പിടികൂടാനുള്ളതായി പോലീസ് വ്യക്തമാക്കുന്നു

എന്‍സിപി (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി) പിളര്‍ന്നപ്പോള്‍ അജിത് പവാറിനൊപ്പം നിന്ന നേതാവാണ് ധനഞ്ജയ് മുണ്ടെ. ബീഡിലെ പരാലി മണ്ഡലത്തില്‍നിന്നുള്ള മഹാരാഷ്ട്ര നിയമസഭാംഗം. ദേവേന്ദ്ര ഫഡ്‌നാവിസ് മന്ത്രിസഭയില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രി.

ഏക്നാഥ് ഷിന്‍ഡെയുടെ ഭരണകാലത്ത് ബീഡ് ജില്ലയുടെ ചുമതലയുള്ള മന്ത്രിയായും ഉദ്ധവ് താക്കറെയുടെ ഭരണത്തില്‍ സാമൂഹിക നീതി, പ്രത്യേക സഹായം എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഗോപിനാഥ് മുണ്ടെയുടെ അനന്തരവനാണ് ധനഞ്ജയ് മുണ്ടെ.

]]>
https://www.chandrikadaily.com/murder-case-maharashtra-minister-resigns.html/feed 0
‘റോഡുകൾ നിർമിക്കുന്നത് ഗൂഗ്ൾ മാപ്പ് നോക്കി’; ദേശീയപാത അതോറിറ്റിക്കെതിരെ ഗണേഷ് കുമാർ https://www.chandrikadaily.com/roads-are-being-built-by-looking-at-google-maps-ganesh-kumar-against-the-national-highways-authority.html https://www.chandrikadaily.com/roads-are-being-built-by-looking-at-google-maps-ganesh-kumar-against-the-national-highways-authority.html#respond Fri, 13 Dec 2024 04:53:39 +0000 https://www.chandrikadaily.com/?p=321601 പാലക്കാട് കല്ലടിക്കോട് ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ൾ മ​രി​ച്ച പശ്ചാത്തലത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. ദേശീയപാത അതോറിറ്റി റോഡുകൾ നിർമിക്കുന്നത് ഗൂഗ്ൾ മാപ്പ് നോക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.

ദേശീയപാതയിലെ അപാകത പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് നടപടി സ്വീകരിക്കും. റോഡുകളിലെ ബ്ലൈൻഡ് സ്പോട്ടുകൾ കണ്ടെത്തുമെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​രി​മ്പ​ക്ക​ടു​ത്ത് പ​ന​യ​മ്പാ​ട​ത്ത് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത്തിലെ​ത്തി​യ നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞ ലോ​റി​ക്ക​ടി​യി​ൽ​പെ​ട്ട് നാ​ല് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാണ് മ​രി​ച്ചത്. പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​രി​മ്പ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​കൾ.

പാ​ല​ക്കാ​ട് നിന്നും മ​ണ്ണാ​ർ​ക്കാ​ട്ടേക്ക് സി​മ​ൻ​റ് ക​യ​റ്റി പോ​കു​ന്ന ച​ര​ക്ക് ലോ​റി​യാ​ണ് മു​ന്നി​ൽ പോ​കു​ക​യാ​യി​രു​ന്ന മ​റ്റൊ​രു ലോ​റി​യി​ലി​ടി​ച്ച ശേ​ഷം റോ​ഡ​രി​കി​ലൂ​ടെ നീ​ങ്ങി മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞ​ത്. വാ​ഹ​ന​ങ്ങ​ൾ​ക്ക​ടി​യി​ൽ​പ്പെ​ട്ടാ​ണ് കു​ട്ടി​ക​ളു​ടെ മ​ര​ണം. ക്രെ​യി​ൻ എ​ത്തി​ച്ച് ലോ​റി ഉ​യ​ർ​ത്തി​യാ​ണ് ഇ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

]]>
https://www.chandrikadaily.com/roads-are-being-built-by-looking-at-google-maps-ganesh-kumar-against-the-national-highways-authority.html/feed 0
മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമര്‍ശം; കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി https://www.chandrikadaily.com/minister1-saji-cherians-unconstitutional-remarks-high-court-to-continue-investigation-in-the-case.html https://www.chandrikadaily.com/minister1-saji-cherians-unconstitutional-remarks-high-court-to-continue-investigation-in-the-case.html#respond Thu, 21 Nov 2024 05:18:17 +0000 https://www.chandrikadaily.com/?p=318390 ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാനു തിരിച്ചടി. കേസില്‍ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാന്‍ കേസ് അട്ടിമറിച്ചുവെന്ന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പൊലീസിന്റെ കേസ് ഡയറി ഹാജരാക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.

കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം, മതേതരത്വം, കുന്തം, ച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം എന്നായിരുന്നു വിവാദ പ്രസംഗത്തിന്റെ ഭാഗം. പ്രസംഗത്തിലെ കുന്തം, കുടച്ചക്രം എന്നീ പ്രയോഗങ്ങള്‍ എന്തുദ്ദേശിച്ചിട്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പരാമര്‍ശങ്ങള്‍ ഭരണഘടനയെ അവഹേളിക്കുന്നതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും ഹൈക്കോടതി ചോദിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ സിപിഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.

 

]]>
https://www.chandrikadaily.com/minister1-saji-cherians-unconstitutional-remarks-high-court-to-continue-investigation-in-the-case.html/feed 0
പ്രസംഗത്തിനിടെ ‘കോളനി’ എന്ന് ഉപയോഗിച്ച് മന്ത്രി; ഇടപെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ https://www.chandrikadaily.com/minister-using-colony-during-speech-deputy-speaker-intervened.html https://www.chandrikadaily.com/minister-using-colony-during-speech-deputy-speaker-intervened.html#respond Wed, 19 Jun 2024 09:11:16 +0000 https://www.chandrikadaily.com/?p=300501 കോളനി പ്രയോഗത്തില്‍ മന്ത്രി കെ രാജന് പിഴവ്. സഭയില്‍ സബ്മിഷന്‍ അവതരണത്തിനിടെയാണ് കോളനിയെന്ന വാക്ക് കെ രാജന്‍ ഉപയോഗിച്ചത്. ഉടന്‍ ഇടപെട്ട ഡെപ്യൂട്ടി സ്പീക്കര്‍ കോളനി പ്രയോഗം ഒഴിവാക്കാന്‍ ഉത്തരവിട്ടിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തി.

എന്നാല്‍ താന്‍ പദം ഒഴിവാക്കുന്നതിന് മുമ്പ് തയ്യാറാക്കിയതാണ് വായിച്ചതെന്ന് മന്ത്രി മറുപടി നല്‍കി. പിന്നീട് മന്ത്രി തിരുത്തി നഗര്‍ എന്ന് വായിക്കുകയും ചെയ്തു. പിന്നാലെ ഉത്തരവ് ഇന്നലെ ഇറങ്ങിയതാണെന്നും ഇന്ന് പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.

പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതിന് തൊട്ടുമുമ്പായാണ് കോളനി എന്ന പ്രയോഗം ഒഴിവാക്കി ഉത്തരവിറക്കിയത്. കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് തീരുമാനം. കോളനി എന്ന പദം അടിമത്തത്തിന്റേതാണെന്ന് ചൂണ്ടികാട്ടിയാണ് നടപടി.

‘കോളനി എന്ന പേര് എടുത്തുകളയണം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണ്. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുന്നു. ആ പേര് ഇല്ലാതാക്കുകയാണ്. പകരം പേര് ആ പ്രദേശത്തുള്ളവര്‍ക്ക് പറയാം. പക്ഷെ വ്യക്തികളുടെ പേരില്‍ വേണ്ടെന്നാണ് കരുതുന്നത്’ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

]]>
https://www.chandrikadaily.com/minister-using-colony-during-speech-deputy-speaker-intervened.html/feed 0
സുഗന്ധഗിരി മരംമുറിക്കേസ്‌: ഡി.എഫ്.ഒയുടെ സസ്പെൻഷൻ മരവിപ്പിച്ച് മന്ത്രി https://www.chandrikadaily.com/sudhangiri-logging-case-minister-freezes-suspension-of-dfo.html https://www.chandrikadaily.com/sudhangiri-logging-case-minister-freezes-suspension-of-dfo.html#respond Thu, 18 Apr 2024 15:04:41 +0000 https://www.chandrikadaily.com/?p=295547 സുഗന്ധഗിരി ആദിവാസി പുനരധിവാസ മേഖലയിലെ മരംമുറിക്കേസിൽ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസർ എ.സജ്നയുടെ സസ്പെൻഷൻ മരവിപ്പിക്കാൻ വനംമന്ത്രി നിർദേശം നൽകി. വിശദീകരണം തേടിയിട്ട് മതി തുടർ നടപടിയെന്നാണ് മന്ത്രി എ.കെ.ശശീന്ദ്രന്റെ നിർദേശം.

സംഭവത്തിൽ ഡി.എഫ്.ഒക്ക് ജാഗ്രത കുറവുണ്ടായെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. അതിനെ തുടർന്നായിരുന്നു നടപടി. ഫ്ലൈയിംഗ് സ്ക്വാഡ് റെയ്ഞ്ച് ഓഫീസർ സജീവൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ബീരാൻകുട്ടി, റേഞ്ച് ഓഫീസർ കെ നീതു എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു.

വനംവകുപ്പ് എടുത്ത കേസിൽ നിലവിൽ 9 പ്രതികളാണ് ഉള്ളത്. ഈ പ്രതിപ്പട്ടികയിലേക്ക് വനംവാച്ചർ ജോൺസണെ കൂടി ചേർക്കാൻ വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃതമായി മരംമുറിക്കാൻ ജോൺസന്റെ ഒത്താശയുണ്ടെന്ന കണ്ടെത്തലിന് പിന്നാലെയാണ് ശുപാർശ.

സംഭവത്തിൽ സസ്പെൻഷനിലായ കൽപ്പറ്റ ഫോറസ്റ്റ് സെഷൻ ഓഫീസർ ചന്ദ്രനെ പ്രതിചേർക്കുന്നത് പരിശോധിക്കണമെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കൽപ്പറ്റ റേഞ്ചിലെ ആറ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരേയും അഞ്ച് വനംവാച്ചർമാരേയും വൈകാതെ സ്ഥലം മാറ്റിയേക്കും.

വീടിന് ഭീഷണിയായ 20 മരം മുറിക്കാനുള്ള ഉത്തരവിന്റെ മറവിൽ 102 മരങ്ങൾ ആകെ മുറിച്ചെന്ന് വനംവകുപ്പ് കണ്ടെത്തിയിരുന്നു. വനം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മരങ്ങൾ മുറിച്ച് കടത്തിയതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.

]]>
https://www.chandrikadaily.com/sudhangiri-logging-case-minister-freezes-suspension-of-dfo.html/feed 0