ministerkkrishnankutty – Chandrika Daily https://www.chandrikadaily.com Sat, 26 Aug 2023 06:46:49 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ministerkkrishnankutty – Chandrika Daily https://www.chandrikadaily.com 32 32 വൈദ്യുതി പ്രതിസന്ധി ; കാര്യങ്ങള്‍ മുന്‍കൂട്ടി കാണാൻ കെഎസ്ഇബി ക്ക് കഴിഞ്ഞില്ലെന്ന് മന്ത്രി https://www.chandrikadaily.com/kseb-ministerkkrishnankutty15.html https://www.chandrikadaily.com/kseb-ministerkkrishnankutty15.html#respond Sat, 26 Aug 2023 06:45:00 +0000 https://www.chandrikadaily.com/?p=271616 വൈദ്യുതി പ്രതിസന്ധിയില്‍ കെ.എസ്.ഇ.ബിയെ വിമര്‍ശിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി.മഴ കുറയുന്ന സാഹചര്യത്തില്‍ നേരത്തെ വൈദ്യുതി കരാറിലേര്‍പ്പെടുന്ന കാര്യത്തിൽ ബോര്‍ഡിന്റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും.താപവൈദ്യുതി കുറഞ്ഞ വിലയ്ക്ക് ഒരുക്കുന്നതില്‍ ബോര്‍ഡിന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.ലോഡ്‌ഷെഡിങ് ഇല്ലാതെ മുന്നോട്ട് കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. സ്മാർട്ട് മീറ്റർ പദ്ധതി വിഷയത്തിൽ ഉപഭോക്താവിന് വിഷമമുണ്ടാക്കാത്ത രീതിയിലുള്ള ബദലാണ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

]]>
https://www.chandrikadaily.com/kseb-ministerkkrishnankutty15.html/feed 0
സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം ; ചാർജ് വർദ്ധന വേണ്ടി വന്നേക്കുമെന്ന് മന്ത്രി https://www.chandrikadaily.com/kseb-charge-hike-minister-kkrishnankutty.html https://www.chandrikadaily.com/kseb-charge-hike-minister-kkrishnankutty.html#respond Thu, 17 Aug 2023 06:56:08 +0000 https://www.chandrikadaily.com/?p=270174 സംസ്ഥാനം വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പാലക്കാട്ട് പറഞ്ഞു. കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്നും വൈദ്യുതി ചാർജ് വർദ്ധന വേണ്ടി വന്നേക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.ഓണം കഴിഞ്ഞ് നല്ല മഴ കിട്ടിയില്ലെങ്കിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.ലോഡ് ഷെഡിങ് വേണോ വേണ്ടയോ എന്ന് 21ന് ചേരുന്ന ഉന്നതതല യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.പുറത്ത് നിന്ന് കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിദിനം 10 കോടിയോളം രൂപയുടെ നഷ്ടം ഉണ്ട്. നഷ്ടം നികത്താൻ സർചാർജ് ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും തിങ്കളാഴ്ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും സർക്കാരിന്റെ തുടർനടപടിയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

]]>
https://www.chandrikadaily.com/kseb-charge-hike-minister-kkrishnankutty.html/feed 0