Miss Universe crown – Chandrika Daily https://www.chandrikadaily.com Sat, 22 Nov 2025 10:29:07 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Miss Universe crown – Chandrika Daily https://www.chandrikadaily.com 32 32 വിവാദങ്ങള്‍ അവസാനിക്കുന്നില്ല: ഫാത്തിമ ബോഷിന്റെ മിസ് യൂണിവേഴ്സ് കിരീടം നഷ്ടപരിഹാരമോ? https://www.chandrikadaily.com/1controversy-never-ends-fatima-boshs-miss-universe-crown-compensation.html https://www.chandrikadaily.com/1controversy-never-ends-fatima-boshs-miss-universe-crown-compensation.html#respond Sat, 22 Nov 2025 10:26:10 +0000 https://www.chandrikadaily.com/?p=364765 നവംബര്‍ 20ന് തായ്ലന്‍ഡില്‍ നടന്ന മിസ് യൂണിവേഴ്സ് 2025 മത്സരത്തില്‍ മെക്സിക്കോയുടെ ഫാത്തിമ ബോഷ് കിരീടം നേടിയിരുന്നു, തായ്ലന്‍ഡിന്റെ പ്രവീണര്‍ സിംഗ് ഫസ്റ്റ് റണ്ണറപ്പായി. സംഘാടകരുമായുള്ള പരസ്യമായ ഏറ്റുമുട്ടല്‍, വിധികര്‍ത്താക്കളുടെ രാജി, കൃത്രിമ ആരോപണങ്ങള്‍ എന്നിവയെല്ലാം അതിജീവിച്ചായിരുന്നു ഫാത്തിമ ബോഷ് വിശ്വസുന്ദരിപ്പട്ടം നേടിയത്. എന്നാല്‍ ഈ വിജയം ഇപ്പോള്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. നാടകീയ രംഗങ്ങളായിരുന്നു മത്സരത്തിലുടനീളം അരങ്ങേറിയിരുന്നത്.

കിരീടധാരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ മത്സരത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നവയായിരുന്നു. മിസ് യൂണിവേഴ്സ് തായ്ലന്‍ഡ് ഡയറക്ടര്‍ ആയ നവാത് ഇത്സാരഗ്രിസില്‍ തത്സമയ സംപ്രേക്ഷണത്തിനിടെ ഫാത്തിമയെ പരസ്യമായി വിമര്‍ശിച്ചിരുന്നു. നവാത് ഫാത്തിമയെ ‘ഡംബ്ഹെഡ്’ (വിഡ്ഢി) എന്ന് വിളിച്ചത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയുരുന്നു. എന്നാല്‍ നവാതിന്റെ വിമര്‍ശനത്തെ ചോദ്യം ചെയ്ത ഫാത്തിമ, ‘ഒരു സ്ത്രീയായി, എന്റെ രാജ്യത്തിന്റെ പ്രതിനിധിയായ എന്നെ നിങ്ങള്‍ ബഹുമാനിക്കുന്നില്ല’ എന്ന് തുറന്നടിച്ച് പറഞ്ഞുകൊണ്ട് പ്രതിഷേധസൂചകമായി വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി.

ഇതിനുപിന്നാലെ, ഫാത്തിമയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പതിനഞ്ചിലധികം മത്സരാര്‍ത്ഥികള്‍ വേദി വിട്ടിരുന്നു. സമൂഹമാധ്യമങ്ങളിലും നവാതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുരുന്നു. വിവാദങ്ങള്‍ കനത്തതോടെ മിസ് യൂണിവേഴ്സ് ഓര്‍ഗനൈസേഷന്‍ ഇടപെടുകയും, നവാത് ഇത്സാരഗ്രിസില്‍ പരസ്യമായി കണ്ണീരോടെ ക്ഷമാപണം നടത്തുകയും ചെയ്തു. പിന്നാലെ നവാതിന്റെ മത്സരത്തിലെ പങ്കാളിത്തം ഓര്‍ഗനൈസേഷന്‍ പരിമിതപ്പെടുത്തി.

എന്നാല്‍ വിവാദങ്ങള്‍ അവിടെയും അവസാനിച്ചില്ല. ഫൈനലിന് തൊട്ടുമുമ്പ് വിധികര്‍ത്താക്കളില്‍ ചിലര്‍ രാജിവച്ചത് മത്സരത്തിന്റെ സുതാര്യതയെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ദ്ധിപ്പിച്ചു. വിധികര്‍ത്താക്കളില്‍ ഒരാളായ സംഗീതജ്ഞന്‍ ഒമര്‍ ഹര്‍ഫൂച്ച് മത്സരത്തില്‍ ‘കൃത്രിമം’ നടന്നുവെന്ന് ആരോപിച്ച് രാജിവച്ചു. ‘ആദ്യ 30 മത്സരാര്‍ത്ഥികളെ ‘ഇംപ്രോംപ്റ്റ് ജൂറി’ രഹസ്യമായി മുന്‍കൂട്ടി തിരഞ്ഞെടുത്തതായും, 24 മണിക്കൂര്‍ മുമ്പ് തന്നെ ഈ സമിതിക്ക് ഫലം അറിയാമായിരുന്നുവെന്നും, ചില വിധികര്‍ത്താക്കള്‍ക്ക് ചില മത്സരാര്‍ത്ഥികളുമായി വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു എന്നും’- അദ്ദേഹം ആരോപിച്ചു.

ഒമര്‍ ഹര്‍ഫൂച്ചിന്റെ രാജിക്ക് പിന്നാലെ ഫ്രഞ്ച് ഫുട്ബോള്‍ താരം ക്ലോഡ് മക്കലെലെ ഉള്‍പ്പെടെയുള്ള മറ്റ് വിധികര്‍ത്താക്കളും മത്സരത്തില്‍ നിന്ന് പിന്മാറിയത് പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കി. എന്നാല്‍, എംയുഒ പ്രസിഡന്റ് റൗള്‍ റോഷ ഒമര്‍ ഹര്‍ഫൂച്ചിന്റെ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിരുന്നു, ഒമര്‍ ഹര്‍ഫൂച്ച് രാജി വെച്ചതെല്ലന്നും ഹര്‍ഫൂച്ചിനെ പാനലില്‍ നിന്ന് താനാണ് നീക്കം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് തെളിവായി ടെക്സ്റ്റ് മെസ്സേജുകള്‍ പുറത്തുവിടുകയും ചെയ്തു.

ഇത്രയധികം വിവാദങ്ങളും വ്യക്തിപരമായ അപമാനങ്ങളും നേരിട്ടതിന് ശേഷം മെക്സിക്കോയുടെ ഫാത്തിമ ബോഷ് കിരീടം നേടിയത് സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിരുന്നു. ഫാത്തിമയുടെ വിജയം അര്‍ഹതപ്പെട്ടതല്ലെന്നും, മുന്‍ വിവാദങ്ങള്‍ കാരണം സംഘടനയ്ക്ക് മുഖം രക്ഷിക്കാന്‍ വേണ്ടിയുള്ള നഷ്ടപരിഹാരം നല്‍കാനുള്ള ഒത്തുതീര്‍പ്പ് മാത്രമാണിതെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനമുയര്‍ന്നു.

‘ഇത് മുഴുവന്‍ സഹതാപവും ഒത്തുതീര്‍പ്പുമാണ്. നവാത് മിസ് മെക്സിക്കോയോട് ചെയ്തതിന് ഉടമകള്‍ നല്‍കിയ ക്ഷമാപണമാണിത്. യഥാര്‍ത്ഥ വിജയികളെ കൊള്ളയടിച്ചു,’ എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രധാന വിമര്‍ശനം. അതിനിടെ, മിസ് യൂണിവേഴ്സ് 2005 ജേതാവും വിധികര്‍ത്താവുമായ നതാലിയ ഗ്ലെബോവ വിധിനിര്‍ണ്ണയത്തിലെ സുതാര്യതയില്ലായ്മയെ വിമര്‍ശിക്കുകയും തായ്ലന്‍ഡിന്റെ പ്രവീണര്‍ സിംഗാണ് തന്റെ വിജയിയെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

എല്ലാ വിവാദങ്ങള്‍ക്കും ഒടുവില്‍, കിരീടധാരണത്തിന് ശേഷമുള്ള കൊറോണേഷന്‍ പാര്‍ട്ടിയില്‍ ഫാത്തിമയും നവാതും തമ്മില്‍ സൗഹൃദപരമായ കൂടിക്കാഴ്ച നടന്നത് ശ്രദ്ധ നേടിയിരുന്നു. നിറഞ്ഞ ചിരിയോടെ നവാതിനെ വേദിയിലേക്ക് തന്നോടൊപ്പം കൈകോര്‍ത്ത് ക്ഷണിച്ച ഫാത്തിമയുടെ നടപടിയില്‍, ഈ അനുരഞ്ജനവും ‘ഒരു വലിയ ഷോ’ മാത്രമാണെന്നും ‘കെട്ടിച്ചമച്ചതാണെ’ന്നും ചില വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു. ഈ വിഷയം ഫാത്തിമയുടെ കിരീടധാരണത്തെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ കൂടുതല്‍ വര്‍ദ്ധിപ്പിച്ചു.

ഫാത്തിമയുടെ ഈ വിജയഗാഥയും അനുബന്ധ വിവാദങ്ങളും, സൗന്ദര്യമത്സരങ്ങളുടെ ലോകത്തെ രാഷ്ട്രീയവും വ്യക്തിപരമായ വെല്ലുവിളികളും എത്രത്തോളമുണ്ടെന്ന് തുറന്നു കാട്ടുന്നതായിരുന്നു. മിസ് യൂണിവേഴ്സ് പോലുള്ള ആഗോള വേദികളിലെ വിധിനിര്‍ണയ പ്രക്രിയയുടെ സുതാര്യതയെക്കുറിച്ചും, സൗന്ദര്യമത്സരങ്ങളെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയം, ബിസിനസ് താല്‍പ്പര്യങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ഈ വിഷയം ഇപ്പോള്‍ പുതിയ തുടക്കമിട്ടിരിക്കുകയാണ്

 

 

]]>
https://www.chandrikadaily.com/1controversy-never-ends-fatima-boshs-miss-universe-crown-compensation.html/feed 0