MK Stalin – Chandrika Daily https://www.chandrikadaily.com Wed, 15 Oct 2025 08:51:50 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg MK Stalin – Chandrika Daily https://www.chandrikadaily.com 32 32 തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സ്റ്റാലിന്‍; നിയമ നിര്‍മാണം പരിഗണനയില്‍ https://www.chandrikadaily.com/stalin-to-ban-hindi-in-tamil-nadu-legislation-under-consideration.html https://www.chandrikadaily.com/stalin-to-ban-hindi-in-tamil-nadu-legislation-under-consideration.html#respond Wed, 15 Oct 2025 08:51:19 +0000 https://www.chandrikadaily.com/?p=358580 ചെന്നൈ: തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷാ അടിച്ചേല്‍പ്പിക്കുന്നത് തടയാൻ നിയമ നിർമാണത്തിന് എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹിന്ദി ഹോര്‍ഡിംഗുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍ എന്നിവ ഉൾപ്പെടെ നിരോധിക്കുന്ന വിധത്തിലാണ് നീക്കം. ഇത് സംബന്ധിച്ച ബില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ നീക്കവുമായി ബന്ധപ്പെട്ട് സുപ്രധാന യോഗം കഴിഞ്ഞ ദിവസം രാത്രി നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ബിൽ അവതരിപ്പിക്കും.

സര്‍ക്കാര്‍ നീക്കം ഭരണഘടന വിരുദ്ധമാണെന്ന വാദവും ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരം ഒരു നിയമ നിര്‍മാണം പരിഗണനയില്‍ ഉണ്ടെന്ന സൂചനയാണ് മുതിര്‍ന്ന ഡിഎംകെ നേതാവ് ടികെഎസ് എളങ്കോവന്‍ നല്‍കുന്നത്. ‘ഭരണഘടനയ്ക്ക് വിരുദ്ധമായി ഞങ്ങള്‍ ഒന്നും ചെയ്യില്ല, അതിനെ അനുസരിക്കും, എന്നാല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെ ചെറുക്കും.’- എളങ്കോവന്‍ പ്രതികരിച്ചു. അടുത്തിടെ തമിഴരുടെ മേല്‍ ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കരുതെന്നും, തങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ബില്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത് എന്നാണ് സൂചന.

ത്രിഭാഷാ ഫോര്‍മുലയിലൂടെ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നാണ് ഡിഎംകെയുടെ പ്രധാന വാദം.

]]>
https://www.chandrikadaily.com/stalin-to-ban-hindi-in-tamil-nadu-legislation-under-consideration.html/feed 0
ആഗോള അയ്യപ്പ സംഗമം; തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുഖ്യാതിഥി https://www.chandrikadaily.com/global-ayyappa-sangam-tamil-nadu-chief-minister-mk-stalin-as-the-chief-guest.html https://www.chandrikadaily.com/global-ayyappa-sangam-tamil-nadu-chief-minister-mk-stalin-as-the-chief-guest.html#respond Fri, 22 Aug 2025 13:26:24 +0000 https://www.chandrikadaily.com/?p=351352 ചെന്നൈ : ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ നേരിട്ട് ക്ഷണിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. തമിഴ്നാട് ദേവസ്വം വകുപ്പ് മന്ത്രി പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഐ.എ.എസ്., തമിഴ്നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിമാർ ഉമാനാഥ് ഐ.എ.എസ്., അനു ജോർജ് ഐ.എ.എസ്., ടൂറിസം, സാംസ്കാരിക, എൻ‌ഡോവ്‌മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന് ദേവസ്വം സെക്രട്ടറി എം. ജി. രാജമാണിക്യം, ഐ.എ.സി., തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ പി. സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്.

ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഗോള അയ്യപ്പ സംഗമത്തെ വിഭാവനം ചെയ്തിരിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ പ്‌ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 20 പമ്പാ തീരത്താണ് അയ്യപ്പ സംഗമം നടക്കുക. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ മുഖ്യതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി പങ്കെടുക്കും. കര്‍ണ്ണാടക, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങി എല്ലാവരെയും ഉള്‍പ്പെടുത്തി ആചാര അനുഷ്ഠാനങ്ങൾക്ക് അനുസൃതമായാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

 

]]>
https://www.chandrikadaily.com/global-ayyappa-sangam-tamil-nadu-chief-minister-mk-stalin-as-the-chief-guest.html/feed 0
ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുദര്‍ശന്‍ റെഡ്ഡിക്ക് ആശംസകള്‍ നേര്‍ന്ന് എം.കെ സ്റ്റാലിന്‍ https://www.chandrikadaily.com/mk-stalin-congratulates-sudarshan-reddy-for-contesting-as-vice-presidential-candidate.html https://www.chandrikadaily.com/mk-stalin-congratulates-sudarshan-reddy-for-contesting-as-vice-presidential-candidate.html#respond Tue, 19 Aug 2025 15:26:10 +0000 https://www.chandrikadaily.com/?p=350920 ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഡത്ഥിയായി തിരഞ്ഞെടുക്കപ്പെട്ട തിരു ബി. സുദര്‍ശന്‍ റെഡ്ഡിയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. സമഗ്രതയുടെയും സ്വാതന്ത്ര്യത്തിന്റെയും നിയമജ്ഞനും പൗരസ്വാതന്ത്ര്യത്തിന്റെയും സാമൂഹിക നീതിയുടെയും ചാമ്പ്യനുമായ അദ്ദേഹം തന്റെ കരിയറില്‍ ഉടനീളം ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്നും നമ്മുടെ സ്ഥാപനങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുന്ന ഒരു സമയത്ത്, ജനാധിപത്യം സംരക്ഷിക്കുന്നതിനും ഭരണഘടനയുടെ ആത്മാവ് സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം ശക്തിപ്പെടുത്തുന്നതായും എം.കെ സ്റ്റാലിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘ഇന്ത്യന്‍ ജനാധിപത്യം സംരക്ഷിക്കാന്‍ ഉദ്ദേശിച്ചിരുന്ന എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും ഭരണകക്ഷിയുടെ അനുബന്ധ സ്ഥാപനങ്ങളാക്കി മാറ്റി, ഭരണഘടന തന്നെ അപകടത്തിലാണ്. അത്തരമൊരു സാഹചര്യത്തില്‍, ഇന്ത്യയുടെ അടിസ്ഥാന ആശയങ്ങളായ മതേതരത്വം, ഫെഡറലിസം, സാമൂഹിക നീതി, വൈവിധ്യത്തില്‍ ഏകത്വം എന്നിവയില്‍ വിശ്വസിക്കുന്ന ഒരാളെ മാത്രം പിന്തുണയ്ക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഉത്തരവാദിത്തം.’- സ്റ്റാലിന്‍ പറഞ്ഞു.

നീറ്റില്‍ നിന്ന് ഒഴിവാക്കല്‍, കീഴടിയുടെ പൗരാണികത അംഗീകരിക്കല്‍, ഫണ്ട് വിഭജനത്തില്‍ നീതി, വിദ്യാഭ്യാസ ഫണ്ടുകള്‍ നിര്‍ത്തലാക്കാതിരിക്കല്‍ തുടങ്ങിയ സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് കേന്ദ്ര ബിജെപി സര്‍ക്കാര്‍ തമിഴ്നാടിനെതിരെ തുടര്‍ച്ചയായി അനീതി അടിച്ചേല്‍പ്പിക്കുന്നു. ഗവര്‍ണര്‍മാര്‍ വഴി, അവര്‍ ഒരു സമാന്തര സര്‍ക്കാര്‍ നടത്തുകയും സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനം തടയുകയും ചെയ്യുന്നു, അതേസമയം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളിലും ഏര്‍പ്പെടുന്നു.

ഭരണഘടനാ വിരുദ്ധമായി സംസ്ഥാന അവകാശങ്ങള്‍ നിഷേധിക്കല്‍, യൂണിയനില്‍ അധികാര കേന്ദ്രീകരണം, വര്‍ദ്ധിച്ചുവരുന്ന വിദ്വേഷ പ്രചാരണങ്ങള്‍, ഹിന്ദിയുടെയും സംസ്‌കൃതത്തിന്റെയും നിരന്തരമായ അടിച്ചേല്‍പ്പിക്കല്‍ എന്നിവയ്ക്കെതിരെ ഡിഎംകെ പാര്‍ലമെന്റില്‍ സ്ഥിരമായും ശക്തമായി ശബ്ദമുയര്‍ത്തിയിട്ടുണ്ട് – ഇവയെല്ലാം ഭരണഘടനയ്ക്ക് ഒരു ശവക്കുഴി കുഴിക്കുകയും അതിനെ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തമിഴ്നാട്ടിലെ മതേതര ചിന്താഗതിക്കാരായ ജനങ്ങള്‍ തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍, സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനുമായി ഡിഎംകെ സഖ്യത്തിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വന്‍തോതില്‍ വോട്ട് ചെയ്തു. ഈ തീരുമാനം ജനങ്ങളുടെ വിശ്വാസത്തിന്റെ പുനഃസ്ഥാപിക്കലും അവരുടെ ജനവിധിയെയും വികാരത്തെയും ബഹുമാനിക്കുന്നതിന്റെ അടയാളവുമാണ്.

പാര്‍ലമെന്റില്‍ ക്രിയാത്മകമായ സംവാദങ്ങള്‍ക്ക് ഇടം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരാളെന്ന നിലയിലും, പ്രതിപക്ഷ ശബ്ദത്തിന് ശരിയായ സ്ഥാനം നല്‍കി സഭ നടത്തുന്നതിനും, ഭരണഘടനയിലും ഫെഡറലിസം, ബഹുസ്വരത, സാമൂഹിക നീതി, ഭാഷാപരമായ അവകാശങ്ങള്‍ എന്നിവയുടെ തത്വങ്ങളിലും വിശ്വാസമുള്ള ഒരു ജനാധിപത്യവാദി എന്ന നിലയിലും – ശ്രീ. സുദര്‍ശന്‍ റെഡ്ഡി നിലകൊള്ളുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/mk-stalin-congratulates-sudarshan-reddy-for-contesting-as-vice-presidential-candidate.html/feed 0
‘നിരുത്തരവാദിത്തപരമായ ആക്രമണം’: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമര്‍ശിച്ച് എം.കെ സ്റ്റാലിന്‍ https://www.chandrikadaily.com/irresponsible-attack-mk-stalin-reacts-to-israeli-attack.html https://www.chandrikadaily.com/irresponsible-attack-mk-stalin-reacts-to-israeli-attack.html#respond Sun, 15 Jun 2025 08:36:30 +0000 https://www.chandrikadaily.com/?p=344704

ചെന്നൈ: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ വിമർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണം നിരുത്തരവാദിത്തപരമാണെന്നും, അത് വലിയൊരു യുദ്ധത്തിന് കാരണമാകുമെന്നും അദേഹം പറഞ്ഞു.

ഇത് കൂടാതെ ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ബോംബാക്രമണവും ഫലസ്തീനിലെ സാധാരണക്കാരുടെ ദുരിതവും അദേഹം ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെ ഈ അക്രമത്തിന്റെ പാതയെ അപലപിക്കേണ്ടതുണ്ട്. സംയമനത്തിനും നീതിക്കും അര്‍ഥപൂര്‍ണമായ നയതന്ത്രത്തിനുംവേണ്ടി ലോകം നിലകൊള്ളേണ്ടതുണ്ടെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഇറാന്റെ ആണവപദ്ധതിയെ തകര്‍ക്കാന്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണമാണ് മേഖലയെ സംഘര്‍ഷഭരിതമാക്കിയത്. ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരുന്നു.

‌വെള്ളിയാഴ്ച അർധരാത്രിയോടെ ഇറാൻ ഇസ്രായേലിന് നേരെ പ്രത്യാക്രമണവും നടത്തി. തെൽഅവീവ് അടക്കമുള്ള നഗരങ്ങളിലേക്ക് നിരവധി ബാലിസ്റ്റിസ് മിസൈലുകളാണ് ഇറാൻ തൊടുത്തുവിട്ടത്. ഇറാൻ ആക്രമണം തുടങ്ങിയതോടെ ആളുകളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകിയിരുന്നു.

ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ഇസ്രയേലിന്റെ ആക്രമണമുണ്ടായി. തെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ പ്രധാനപ്പെട്ട രണ്ട് എണ്ണപ്പാടങ്ങൾ ഇസ്രയേൽ ആക്രമിച്ചതായി ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. തെക്കൻ ബുഷേഹർ പ്രവിശ്യയിലെ സൗത്ത് പാർസ്, ഫജർ ജാം എണ്ണപ്പാടങ്ങൾക്ക് നേരേയാണ് ഇസ്രയേലിന്റെ ശക്തമായ ആക്രമണമുണ്ടായത്. ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരേ വീണ്ടും ആക്രമണം നടത്തിയതായും ഇസ്രയേൽ അവകാശപ്പെട്ടു.

]]>
https://www.chandrikadaily.com/irresponsible-attack-mk-stalin-reacts-to-israeli-attack.html/feed 0
2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്‌നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ https://www.chandrikadaily.com/amit-shah-says-bjp-will-come-to-power-in-tamil-nadu-in-2026.html https://www.chandrikadaily.com/amit-shah-says-bjp-will-come-to-power-in-tamil-nadu-in-2026.html#respond Sun, 08 Jun 2025 16:32:13 +0000 https://www.chandrikadaily.com/?p=343967 2026ല്‍ തമിഴ്‌നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026ല്‍ തമിഴ്‌നാട്ടില്‍ ബംഗാളിലും ബിജെപി ഭരണം ഉറപ്പാക്കുമെന്നും അഴിമതിക്കാരായ ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കാന്‍ തമിഴ്‌നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അമിത് ഷാ മധുരയില്‍ പറഞ്ഞു.

ഡിഎംകെ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ 10 ശതമാനംപോലും യാഥാര്‍ഥ്യമാക്കിയില്ല. വ്യാജ മദ്യദുരന്തള്‍ മൂലമുള്ള മരണങ്ങള്‍ മുതല്‍ ‘ടാസ്മാക്കി’യിലെ 39,000 കോടിയുടെ അഴിമതിവരെ ഡിഎംകെ പൂര്‍ണമായും പരാജയപ്പെട്ട സര്‍ക്കാരാണ്. കേന്ദ്ര ഫണ്ടുകള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നു- അമിത് ഷാ ആരോപിച്ചു.

അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഡിഎംകെ രംഗത്തെത്തി. യുഎസില്‍ ഭരണംപിടിക്കാന്‍ ബിജെപിക്ക് നേരിയസാധ്യതയുണ്ടാകുമെങ്കിലും തമിഴ്‌നാട്ടില്‍ അത് നടക്കില്ലെന്ന് പാര്‍ട്ടി വക്താവ് ഡോ. സെയ്ദ് ഹഫീസുല്ല പറഞ്ഞു. എന്നാല്‍, 39000 കോടി രൂപയുടെ ബിജെപിയുടെ അഴിമിത ആരോപണത്തില്‍, ബിജെപി സാങ്കല്‍പ്പിക ലോകത്താണ് ജീവിക്കുന്നത് എന്നായിരുന്നു ഡിഎംകെയുടെ മറുപടി.

]]>
https://www.chandrikadaily.com/amit-shah-says-bjp-will-come-to-power-in-tamil-nadu-in-2026.html/feed 0
‘സെന്‍സസ് ഇല്ലാതെ എങ്ങനെ മണ്ഡല പുനര്‍നിര്‍ണയം സാധ്യമാവും’; കേന്ദ്രത്തിനെതിരെ എം കെ സ്റ്റാലിന്‍ https://www.chandrikadaily.com/how-constituency-delimitation-can-be-done-without-census-mk-stalin-against-the-centre.html https://www.chandrikadaily.com/how-constituency-delimitation-can-be-done-without-census-mk-stalin-against-the-centre.html#respond Sun, 08 Jun 2025 08:52:17 +0000 https://www.chandrikadaily.com/?p=343923 ബിജെപി സര്‍ക്കാര്‍ ജനസംഖ്യാ കണക്കെടുപ്പ് 2027 ലേക്ക് വൈകിപ്പിച്ചതിന് പിന്നില്‍ പാര്‍ലിമെന്റില്‍ തമിഴ് നാടിന്റെ പ്രാതിനിധ്യം കുറക്കാനുള്ള ലക്ഷ്യമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

2026 ന് ശേഷം നിര്‍ബന്ധമായും നടത്തേണ്ട ആദ്യ സെന്‍സസ് അടിസ്ഥാനമാക്കിയാണ് ഭരണഘടന അതിര്‍ത്തി നിര്‍ണ്ണയം നിര്‍ദ്ദേശിക്കുന്നതെങ്കിലും, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സെന്‍സസ് 2027 ലേക്ക് മാറ്റിവച്ചിരിക്കുന്നതെന്ന് തമിഴ്നാടിന്റെ പാര്‍ലമെന്ററി പ്രാതിനിധ്യം വെട്ടിക്കുറയ്ക്കാനുള്ള ശ്രമത്തിന്റെ സൂചനയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പറഞ്ഞു.

‘തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാനുള്ള കേന്ദ്രത്തിന്റെ ആസൂത്രിതമായ പദ്ധതിയാണിത്. സെന്‍സസ് മാറ്റിവച്ചിരിക്കുമ്പോള്‍ എന്തടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തുകയെന്ന് വ്യക്തമായ ഉത്തരങ്ങള്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ അദ്ദേഹം തന്റെ എക്‌സ് അക്കൗണ്ടില്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/how-constituency-delimitation-can-be-done-without-census-mk-stalin-against-the-centre.html/feed 0
‘അതുല്യനായ നേതാവ്’; ഖാഇദെ മില്ലത്തിന്റെ ഖബറിടം സന്ദര്‍ശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ https://www.chandrikadaily.com/1a-unique-leader-tamil-nadu-chief-minister-mk-stalin-visits-the-grave-of-qaide-millam.html https://www.chandrikadaily.com/1a-unique-leader-tamil-nadu-chief-minister-mk-stalin-visits-the-grave-of-qaide-millam.html#respond Thu, 05 Jun 2025 06:59:01 +0000 https://www.chandrikadaily.com/?p=343683 ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ ജന്മദിനമായ ഇന്ന് ചെന്നൈയിലെ വല്ലാജാ ജുമാ മസ്ജിദിന് സമീപമുള്ള ഖബറിടം സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തിരുനെൽവേലി ജില്ലയിൽ നിർമിക്കാൻ പോകുന്ന ലൈബ്രറിക്ക് ഖാഇദെ മില്ലത്തിന്റെ പേര് നൽകുമെന്ന് സന്ദർശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

കുറ്റമറ്റ ജീവിതത്തിന്റെ ഉടമയും അതുല്യനായ നേതാവുമായിരുന്നു ഖാഇദെ മില്ലത്ത്. എന്റെ പിതാവ് അപൂർവ്വ നേതാവ് എന്നാണ് അദ്ദേഹത്തെ വാഴ്ത്തിയത്. 1967ൽ തമിഴ്‌നാട്ടിൽ ഡി.എം.കെ അധികാരത്തിൽ വന്നത് ഖാഇദെ മില്ലത്തിന്റെയും മുസ്‌ലിംലീഗിന്റെയും സഹായത്തോടെയാണ്. സ്വന്തം രാജ്യത്തോടും ഭാഷയോടുമുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ ഉരുക്കുപോലെ ദൃഢനിശ്ചയം പ്രകടിപ്പിച്ച നേതാവായിരുന്നു അദ്ദേഹം. – എം.കെ സ്റ്റാലിൻ പറഞ്ഞു.

]]>
https://www.chandrikadaily.com/1a-unique-leader-tamil-nadu-chief-minister-mk-stalin-visits-the-grave-of-qaide-millam.html/feed 0
തമിഴ്‌നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ല; ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ല; എം കെ സ്റ്റാലിന്‍ https://www.chandrikadaily.com/tamil-nadu-will-not-be-allowed-to-come-under-bjp-control-will-not-bow-before-delhi-mk-stalin.html https://www.chandrikadaily.com/tamil-nadu-will-not-be-allowed-to-come-under-bjp-control-will-not-bow-before-delhi-mk-stalin.html#respond Sun, 01 Jun 2025 14:17:13 +0000 https://www.chandrikadaily.com/?p=343253 ബിജെപി- എഐഎഡിഎംകെ സഖ്യത്തെ കടന്നാക്രമിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മധുരയില്‍ നടക്കുന്ന ഡി എം കെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍, ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു. എഐഎഡിഎംകെയെ ഇപിഎസ് ബിജെപിയുടെ നിയന്ത്രണത്തിലാക്കി, ഇനി തമിഴ്‌നാടിനെയും ബിജെപി നിയന്ത്രണത്തിലാക്കാന്‍ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

നാളെ മുതല്‍ ദിവസവും താന്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണും. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കും. മധുരയിലെ ജനറല്‍ കൗണ്‍സില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ അവസാനിക്കണമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊര്‍ജവും ജയവും പാര്‍ട്ടിയില്‍ എത്തുമെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു.

‘ബിജെപി സഖ്യം തമിഴ്നാട്ടില്‍ അധികാരത്തില്‍ വരാന്‍ ആഗ്രഹിക്കുന്നു. അധികാരത്തില്‍ വന്നാല്‍ അവര്‍ എന്തുചെയ്യുമെന്ന് ഞാന്‍ വിശദീകരിക്കാം. ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ അനുവദിക്കില്ല. പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നമ്മളെ മുക്കിക്കൊല്ലും,” സ്റ്റാലിന്‍ പറഞ്ഞു. പാര്‍ട്ടിയുടെ ശക്തി അതിന്റെ വളണ്ടിയര്‍മാരുടെ വിശ്വാസമാണ്. ”എന്റെ പാര്‍ട്ടി, എന്റെ പ്രസ്ഥാനം, എന്റെ നേതൃത്വം” എന്ന മനോഭാവമുള്ളവരാണ് വളണ്ടിയര്‍മാരെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/tamil-nadu-will-not-be-allowed-to-come-under-bjp-control-will-not-bow-before-delhi-mk-stalin.html/feed 0
ഒരു വികസിത ഭാരതം കെട്ടിപ്പടുക്കാന്‍, സംസ്ഥാനങ്ങള്‍ക്ക് അവരുടെ അവകാശം ആവശ്യമാണ്, പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് വൈവിധ്യത്തെ ഉള്‍ക്കൊള്ളണം; സ്റ്റാലിന്റെ സന്ദേശം https://www.chandrikadaily.com/to-build-a-developed-india-states-need-their-right-prime-ministers-vision-should-embrace-diversity-stalins-message.html https://www.chandrikadaily.com/to-build-a-developed-india-states-need-their-right-prime-ministers-vision-should-embrace-diversity-stalins-message.html#respond Sat, 24 May 2025 14:36:42 +0000 https://www.chandrikadaily.com/?p=342307 തന്റെ സംസ്ഥാനത്തിന്റെ വികസന കുതിപ്പുകളെ ഉയര്‍ത്തിക്കാട്ടുന്ന അവതരണത്തില്‍, 2047-ഓടെ ‘വികസിത് ഭാരത്’ എന്നതിലേക്കുള്ള യാത്രയില്‍ സഹകരണ ഫെഡറലിസത്തിന്റെ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു.

ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന നിതി ആയോഗ് യോഗത്തെ അഭിസംബോധന ചെയ്ത് സ്റ്റാലിന്‍ പറഞ്ഞു, ‘എല്ലാവര്‍ക്കും എല്ലാത്തിനും’ എന്ന ലക്ഷ്യത്തിനായി ദ്രാവിഡ മാതൃക സമര്‍പ്പിക്കുന്നു,’ തമിഴ്നാട് തുടര്‍ച്ചയായി 8% സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തി, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9.69%-ല്‍ എത്തി.

2030-ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന സംസ്ഥാനത്തിന്റെ ലക്ഷ്യം അദ്ദേഹം ആവര്‍ത്തിച്ചു. ‘ഞങ്ങള്‍ ദീര്‍ഘകാല പദ്ധതികളുമായി മുന്നേറുകയാണ്. 30 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ എന്ന ഇന്ത്യയുടെ കാഴ്ചപ്പാടില്‍ തമിഴ്നാട് ഗണ്യമായ സംഭാവന നല്‍കുമെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു,’

‘കാഴ്ചപ്പാട് തിരിച്ചറിയാന്‍, സഹകരണ ഫെഡറലിസം ശക്തമായ അടിത്തറയായിരിക്കണം. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിലെ വര്‍ദ്ധിച്ചുവരുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെടുത്തി, തമിഴ്നാട് ഉള്‍പ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളോടും പക്ഷപാതമില്ലാതെ സഹകരണം നല്‍കണമെന്ന് ഞാന്‍ ശക്തമായി അഭ്യര്‍ത്ഥിക്കുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.

പ്രധാനമന്ത്രി ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഒപ്പിടാന്‍ തമിഴ്നാട് വിസമ്മതിച്ചതിനെ ഉദ്ധരിച്ച് സമഗ്ര ശിക്ഷാ അഭിയാന്‍ (എസ്എസ്എ) പ്രകാരമുള്ള ഫണ്ട് തടഞ്ഞുവയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ അദ്ദേഹം തന്റെ ശക്തമായ വിമര്‍ശനങ്ങളില്‍ ചിലത് മാറ്റിവച്ചു.

2024-2025 വര്‍ഷത്തേക്ക് ഏകദേശം 2,200 കോടി യൂണിയന്‍ ഫണ്ട് തമിഴ്നാടിന് നിഷേധിച്ചു. ഇത് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെയും വിദ്യാഭ്യാസ അവകാശ നിയമപ്രകാരം പഠിക്കുന്നവരുടെയും വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുന്നു,” അദ്ദേഹം പറഞ്ഞു. ”ഒരു സംസ്ഥാനത്തിന് നല്‍കേണ്ട ഫണ്ടുകള്‍ ഒരു സഹകരണ ഫെഡറല്‍ ഇന്ത്യയില്‍ സ്വീകാര്യമല്ല, അത് തടഞ്ഞുവയ്ക്കാനോ വൈകിപ്പിക്കാനോ കുറയ്ക്കാനോ ഇതിനകം അംഗീകരിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

‘ഒരു വശത്ത്, യൂണിയനില്‍ നിന്നുള്ള ചുരുങ്ങിക്കൊണ്ടിരിക്കുന്ന നികുതി വിഭജനം സംസ്ഥാന ധനകാര്യങ്ങളെ ബാധിക്കുന്നു. മറുവശത്ത്, കേന്ദ്രം ആരംഭിച്ച പദ്ധതികള്‍ക്ക് സഹ-ഫണ്ട് നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് വര്‍ദ്ധിച്ച സാമ്പത്തിക ബാധ്യത സംസ്ഥാന ബജറ്റുകളില്‍ ഇരട്ട സമ്മര്‍ദ്ദം ചെലുത്തുന്നു,’ അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഭജനത്തിന്റെ വിഹിതം 50% ആയി ഉയര്‍ത്താന്‍ ഞാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ശക്തമായി അഭ്യര്‍ത്ഥിക്കുന്നു, ഇത് മാത്രമാണ് ന്യായമായ നടപടി.’

അടിസ്ഥാന സൗകര്യങ്ങള്‍, ചലനാത്മകത, ശുചിത്വം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അമൃത് 2.0 ന് അനുബന്ധമായി ഒരു പുതിയ നഗര പുനരുജ്ജീവന പരിപാടിക്കും മുഖ്യമന്ത്രി സ്റ്റാലിന്‍ ആഹ്വാനം ചെയ്തു. കാവേരി, വൈഗൈ, താമിരഭരണി തുടങ്ങിയ നദികളുടെ പാരിസ്ഥിതികവും ആത്മീയവുമായ മൂല്യം ഉയര്‍ത്തിക്കാട്ടിക്കൊണ്ട് അദ്ദേഹം ഒരു ക്ലീന്‍ റിവര്‍ മിഷന്‍ നിര്‍ദ്ദേശിച്ചു. ഒരു സാംസ്‌കാരിക കുറിപ്പില്‍, ഇംഗ്ലീഷിനൊപ്പം സ്വന്തം ഭാഷകളില്‍ പദ്ധതികള്‍ അവതരിപ്പിക്കാന്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന് സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.

‘ഓരോ സംസ്ഥാനങ്ങളും സ്വതന്ത്രമായും അന്തസ്സോടെയും അഭിവൃദ്ധി പ്രാപിക്കുമ്പോള്‍ മാത്രമേ ഐക്യവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഇന്ത്യന്‍ യൂണിയന്‍ ആഗോളതലത്തില്‍ തലയുയര്‍ത്തി നില്‍ക്കൂ.’ സ്റ്റാലിന്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/to-build-a-developed-india-states-need-their-right-prime-ministers-vision-should-embrace-diversity-stalins-message.html/feed 0
തിരുനെല്‍വേലിയിലെ ലൈബ്രറിക്ക് ഖാഈദെ മില്ലത്തിന്റെ പേര് നല്‍കും; എം.കെ സ്റ്റാലിന്‍ https://www.chandrikadaily.com/1library-in-tirunelveli-to-be-named-after-qaide-millat-mk-stalin.html https://www.chandrikadaily.com/1library-in-tirunelveli-to-be-named-after-qaide-millat-mk-stalin.html#respond Sun, 11 May 2025 14:58:03 +0000 https://www.chandrikadaily.com/?p=341005 തമിഴ് പൈതൃകത്തിന് സംഭാവന നൽകിയവരെ ആദരിക്കാനുള്ള തമിഴ് നാട് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായി, തിരുനെൽവേലിയിൽ ഉടൻ നിർമിക്കാനിരിക്കുന്ന ലൈബ്രറിക്ക് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് സ്ഥാപക നേതാവ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയിൽ സാഹിബിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുച്ചിയിൽ പറഞ്ഞു.

എം.ഐ.ഇ.ടി കോളേജിൽ നടന്ന 9-ാമത് ലോക ഇസ്‌ലാമിക, തമിഴ് സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. ന്യൂനപക്ഷ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ മാത്രമല്ല, ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുന്നവരെ സഹായിക്കാനും ഡി.എം.കെ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദർ മൊയ്തീൻ സാഹിബിനെയും നവാസ് കനി എം.പിയെയും ചടങ്ങിൽ ആദരിച്ചു.

]]>
https://www.chandrikadaily.com/1library-in-tirunelveli-to-be-named-after-qaide-millat-mk-stalin.html/feed 0