Mobile App – Chandrika Daily https://www.chandrikadaily.com Thu, 21 Jan 2021 13:56:59 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Mobile App – Chandrika Daily https://www.chandrikadaily.com 32 32 മൊബൈല്‍ ആപ്പുകളിലെ വ്യാജന്‍മാരെ എങ്ങനെ തിരിച്ചറിയാം? https://www.chandrikadaily.com/how-to-identify-fake-mobile-apps.html https://www.chandrikadaily.com/how-to-identify-fake-mobile-apps.html#respond Thu, 21 Jan 2021 13:56:59 +0000 http://www.chandrikadaily.com/?p=177461
ലക്ഷക്കണക്കിന് ആപ്പുകളാണ് അനുദിനം അവതരിക്കുന്നത്. അതിനാൽ തന്നെ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകും. പ്ളേ സ്റ്റോർ ആപ്പ് സ്റ്റോർ തുടങ്ങി പ്രമുഖ കമ്പനികളുടെ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിൽ കാണുന്നു എന്ന് കരുതി അവ നിയമാനുസൃതമുള്ള ആപ്പ് ആകണമെന്നില്ല. ഉപഭോക്താക്കളിൽ സംശയം തോന്നിപ്പിക്കാത്ത വിധത്തിൽ കാഴ്ചയിലും പ്രവർത്തനത്തിലും ഒറിജിനൽ ആപ്പുകളെ വെല്ലുന്ന തരത്തിലുള്ളവയാണ് വ്യാജ ആപ്പുകൾ. നമ്മെ അലോസരപ്പെടുത്തുന്ന രീതിയിൽ വാണിജ്യ പരസ്യങ്ങൾ പ്രദർശിപ്പിക്കുക, സ്വകാര്യ വിവര മോഷണം തുടങ്ങിയവ മാത്രമല്ല ഇത്തരം വ്യാജ അപ്പുകൾ നമ്മുടെ മൊബൈൽ ക്യാമറകളുടെ നിയന്ത്രണം വരെ ഏറ്റെടുക്കാൻ കഴിയുകയും ചിത്രങ്ങൾ എടുക്കാനും പിൻ, പാസ്സ്‌വേർഡ് സ്വകാര്യ വിവരങ്ങൾ കൈമാറുന്നതിനും കഴിയുന്നു. ഭൂരിഭാഗം ഉപഭോക്താക്കളും ആപ്പ് യാഥാർത്ഥമാണോ വ്യാജനാണോ എന്ന് തിരിച്ചറിയാൻ ശ്രമിക്കാറില്ല. വാട്സാപ്പ് തുടങ്ങിയ പ്രശസ്തമായ ആപ്പുകളെ പോലും അനുകരിക്കുന്ന രീതിയിലുള്ള വ്യാജന്മാരെ കൃത്യമായി കണ്ടെത്തി റിപ്പോർട്ട് ചെയ്യപ്പെടാത്തത് മൂലം പ്ളേ സ്റ്റോറിലും ആപ് സ്റ്റോറിലും ഇവ കാണപ്പെടുന്നു. ഉപഭോക്താക്കൾക്ക് ഹാനികരമാകുന്ന രീതിയിൽ വ്യക്തികളുടെ ഐഡന്റിറ്റി വരെ വ്യാജ ആപ്പുകൾക്ക് ചോർത്താൻ കഴിയും.
സാധാരണ ആപ്പുകളുടെ വിശദാംശങ്ങളിൽ ഡവലപ്പറുടെ പേരും ആപ്പിന്റെ പേരും ഉണ്ടാകും. ചില ആപ്പുകൾ അതിന്റെ ഡവലപ്പറുടെ ബ്രാൻഡ് പേര് തന്നെ ആപ്പിന്റെ പേരായി ഉപയോഗിക്കാറുണ്ട്. ആപ്പിന്റെ പേരിൽ സംശയം തോന്നിയാൽ അത് നിയമാനുസൃതമുള്ളതാണോ, ഡെവലപ്പറുടെ വിശദാംശങ്ങൾ തുടങ്ങിയവ നമുക്ക് സെർച്ച് ചെയ്തു കണ്ടെത്താം. ആപ്പുകളുടെ വിശദാംശങ്ങൾ നല്കിയിട്ടുള്ളവയിൽ സ്പെല്ലിങ് / ഗ്രാമർ തെറ്റുകളും ശ്രദ്ധിക്കുക. അങ്ങനെ കാണുന്നവ വ്യാജ ആപ്പുകളായിരിക്കും. അപ്രകാരം സംശയം തോന്നിയാൽ അവരുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് വ്യക്തത വരുത്താവുന്നതാണ്.
ഉപയോക്താക്കളുടെ മൊബൈലിൽ കൂടുതൽ നിയന്ത്രണങ്ങൾ നേടിയെടുക്കുന്നതിനായി ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് വ്യാജ ആപ്പുകൾ യഥാർത്ഥ ആപ്പുകളേക്കാൾ കൂടുതൽ പെർമിഷനുകൾ ആവശ്യപ്പെടുന്നു.
അഡ്മിനിസ്ട്രേഷൻ പെർമിഷൻ ആവശ്യപ്പെടുന്ന ആപ്പുകൾ അപകടകാരികളാണ്. അഡ്മിനിസ്ട്രേഷൻ പെർമിഷൻ നൽകുന്നതോടെ പ്രസ്തുത ആപ്പിന് നമ്മുടെ മൊബൈലിലെ എന്തിലും ഏതു തരത്തിലുള്ള മോഡിഫിക്കേഷൻ നടത്താനും പാസ്സ്‌വേർഡ്, സ്റ്റോറേജ് ഉൾപ്പെടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കാനും കഴിയുന്നു.
ആപ്പ് ആവശ്യപ്പെടുന്ന പെർമിഷൻ കൃത്യമായി മനസിലാക്കുക. ചില ആപ്പുകൾക്ക് നമ്മുടെ ലൊക്കേഷനും മെയിലും ഫോൺ നമ്പറും മറ്റും default ആയി തന്നെ അറിയാൻ കഴിയും. ആപ്പുകൾക്ക് ഏറ്റവും അത്യാവശ്യമുള്ള പെർമിഷനുകളാണ് നൽകുന്നത് എന്ന് ഉറപ്പുവരുത്തുക. അല്ലാത്തവ ഡൌൺലോഡ് ചെയ്യാതിരിക്കുക.
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തശേഷവും അതിന് മുൻപും, നൽകിയതും ആവശ്യപ്പെട്ടതുമായ പെർമിഷനുകൾ നിരീക്ഷിക്കുക. പ്രൈവസി സെറ്റിംഗ്സ് ഉറപ്പാക്കുക.
പ്ളേ / ആപ്പ് സ്റ്റോറിൽ കാണുന്ന ആപ്പുകളുടെ യൂസർ റിവ്യൂ പരിശോധിക്കുക. റേറ്റിങ് മനസിലാക്കുക. വ്യാജ ആപ്പിന് യൂസർ റിവ്യൂ ഉണ്ടാകില്ല. യഥാർത്ഥ ആപ്പിന് നൂറുകണക്കിന് റിവ്യൂ ഉണ്ടാകും.
ആപ്പുകൾ പ്ളേ സ്റ്റോറിൽ പബ്ലിഷ് ചെയ്ത തിയതി ശ്രദ്ധിക്കുക. വ്യാജ ആപ്പ് പബ്ലിഷ് ചെയ്തത് ഏറ്റവും അടുത്ത തിയതിയാവും. എന്നാൽ യഥാർത്ഥ ആപ്പിന്റെ പബ്ലിഷിംഗ് തിയതി അപ്‌ഡേറ്റഡ് ആയിരിക്കും.
വ്യാജന്മാർ ഉപഭോക്താക്കൾക്ക് സംശയം തോന്നാതിരിക്കാൻ പ്രശസ്തരായ ആപ്പുകളുടെ അതേ ഐക്കൺ ചിത്രങ്ങൾ ആയിരിക്കും ഉപയോഗിച്ചിരിക്കുന്നത്. സംശയം തോന്നിയാൽ അവരുടെ വെബ്‌സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.
(കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ വന്ന കുറിപ്പ്‌)
]]>
https://www.chandrikadaily.com/how-to-identify-fake-mobile-apps.html/feed 0
ആന്‍ഡ്രോയിഡ് 11, ഗൂഗിളിന്റെ പുതിയ ഓഎസ് എത്തി; ഇനി മൊബൈല്‍ അപ്‌ഡേറ്റ് ചെയ്യാം https://www.chandrikadaily.com/android-11-you-can-install-googles-new-os-on-these-phones-today.html https://www.chandrikadaily.com/android-11-you-can-install-googles-new-os-on-these-phones-today.html#respond Mon, 14 Sep 2020 07:18:29 +0000 https://www.chandrikadaily.com/?p=153024 ദാവൂദ് മുഹമ്മദ്

നിരവധി സവിശേഷതകളുമായി ഗൂഗിള്‍ ആന്‍ഡ്രോയിഡ് 11 ലഭിച്ചുതുടങ്ങി. സ്വകാര്യതയ്ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതാണ് പുതിയ പതിപ്പ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിലേക്കുള്ള പുതിയ അപ്ഡേറ്റ് ഗൂഗിള്‍ പിക്‌സല്‍ ശ്രേണിയിലാണ് കിട്ടിത്തുടങ്ങിയത്. പിന്നാലെ വണ്‍പ്ലസ്, ഷവോമി, ഓപ്പോ തുടങ്ങിയ ഫ്ളാഗ്ഷിപ്പ് ഫോണുകളില്‍ ലഭിക്കും. മറ്റ് നിര്‍മ്മാതാക്കളും ഉടന്‍ പുതിയ സംവിധാനത്തിലേക്ക് മാറും. ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷണത്തിനുള്ള പുതിയ ടൂളുകള്‍ കൂടുതല്‍ സുരക്ഷ ഉറപ്പ് നല്‍കുന്നു. ആപ്പിളില്‍ മാത്രമുണ്ടായിരുന്ന സുരക്ഷാ സംവിധാനങ്ങള്‍ ആന്‍ഡ്രോയിഡിലും ലഭ്യമാവുന്നു എന്നതാണ് പ്രത്യേകത. രഹസ്യആപ്പുകളെ തടയാനുള്ള പുതിയ സംവിധാനമാണ് ഇതില്‍ പ്രധാനം. സംഭാഷണം,കണ്ടന്റ്ക്യാപ്ച്ചര്‍, പ്രഡിക്റ്റീവ് ടൂള്‍, ഏസസ്ബിലിറ്റി,ഡ്രൈവ് കണ്‍ട്രോള്‍, സ്വകാര്യതയും സുരക്ഷയും എന്നീവിഭാഗങ്ങളിലാണ് അപ്ഡേഷന്‍.

– അനുമതി ഓരോ തവണയും
വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എടുക്കുന്നതിനും അയക്കുന്നതിനും ഇനി ഓരോ തവണയും അനുമതി നല്‍കേണ്ടിവരും. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ മാത്രമാണ് അനുമതി ആവശ്യം. ഫോണിനകത്ത് പ്രവര്‍ത്തിക്കുന്ന രഹസ്യആപ്പ് പ്രവര്‍ത്തനം ഇതു വഴി തടയാനാവും. തേഡ്പാര്‍ട്ടി ആപ്പുവഴി ലൊക്കേഷന്‍ ചോരുന്നതും തടയാന്‍ സഹായിക്കും

– സ്മാര്‍ട്ട് ഡിവൈസ് കണ്‍ട്രോള്‍
മൊബൈല്‍ ഉപയോഗിച്ച് ടിവി, എസി,കാര്‍ ഉള്‍പ്പെടെ നിയന്ത്രിക്കുന്നത് നിലവില്‍ തേഡ്പാര്‍ട്ടി ആപ്പുകള്‍ വഴിയാണ്. പുതിയ വേര്‍ഷനില്‍ ഇതിനുള്ള സൗകര്യം ആന്‍ഡ്രോയിഡ് തന്നെ നല്‍കുന്നുണ്ട്. ഇതിനായി പവര്‍ ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ തെളിയുമെന്നാണ് ഗൂഗിള്‍ നല്‍കുന്ന ഉറപ്പ്.

-സംഭാഷണ നോട്ടിഫിക്കഷന്‍
കമ്മ്യൂണിക്കേഷന്‍ നോട്ടിഫിക്കേഷന്‍ വന്നാല്‍ വായിച്ചില്ലെങ്കില്‍ പിന്നീട് ലഭിക്കാന്‍ പ്രയാസമാണ്. പുതിയ വേര്‍ഷനില്‍ കോര്‍ണവര്‍സേഷന്‍ നോട്ടിഫിക്കന്‍ എന്ന സംവിധാനം വഴി ഇവ വീണ്ടും ലഭിക്കും. നോട്ടിഫിക്കേഷന്‍ സ്വിപ്പ് ചെയ്തു കളഞ്ഞാലും ഇത് നോട്ടിഫിക്കേഷന്‍ ഹിസ്റ്ററിയില്‍ ലഭ്യമാവും.

-ചാറ്റ് ബബിള്‍സ്
നിലവില്‍ ഫേസ്ബുക്ക് മെസെഞ്ചറില്‍ മാത്രം ലഭ്യമായ സൗകര്യമാണിത്. ഇനി ചാറ്റിലും ബബിള്‍സ് ലഭിക്കും. ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശത്തിന്റെ സൂചന സ്‌ക്രീനില്‍ ലഭിക്കുന്നു. ആവശ്യാനുസരണം സ്‌ക്രീനില്‍ നീക്കാന്‍ കഴിയുന്നതാണ്.

സ്‌ക്രീന്‍ റെക്കോര്‍ഡിംഗ്
-നിലവില്‍ തേഡ്പാര്‍ട്ടിയുടെ സേവനത്തിലുടെ ലഭ്യമായിരുന്ന സക്രീന്‍ റെക്കോഡിംഗ് ഇനി ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കും. ഇത് എത്രത്തോളം കാര്യക്ഷമമായിരിക്കുമെന്ന് കാത്തിരുന്നു കാണണം.

 

]]>
https://www.chandrikadaily.com/android-11-you-can-install-googles-new-os-on-these-phones-today.html/feed 0
ട്രായിക്ക് വിരുദ്ധം; ഇന്ത്യയില്‍ ഐഫോണിന് നിരോധനം വരാന്‍ സാധ്യത https://www.chandrikadaily.com/iphone-users-in-india-could-face-deactivation-by-telcos-due-to-trais-new-regulation-act.html https://www.chandrikadaily.com/iphone-users-in-india-could-face-deactivation-by-telcos-due-to-trais-new-regulation-act.html#respond Sat, 21 Jul 2018 08:48:06 +0000 http://www.chandrikadaily.com/?p=95408 ന്യൂഡല്‍ഹി: ആഗോള ഡിജിറ്റല്‍ കമ്പനി ഭീമന്‍ന്മാരായ ആപ്പിളിന്റെ ഐഫോണിന് ഇന്ത്യയില്‍ നിരോധനം വരാന്‍ സാധ്യത. ഇന്ത്യയിലെ ടെലികോം അതോരിറ്റിയായ ട്രായിയുടെ നിര്‍ദേശങ്ങള്‍ക്ക് അനുകൂലമായി ആപ്പിള്‍ കമ്പനി ഐഫോണില്‍ മാറ്റം വരുത്താന്‍ തയ്യാറാകാത്തതാണ് തിരിച്ചടിക്ക് കാരണമെന്ന് ദേശീയ മാധ്യമമായ എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു. സ്പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ഐ.ഒ.എസ് സ്‌റ്റോറില്‍ ലഭ്യമാക്കാത്തതാണ് ഐഫോണിന് തിരിച്ചടിയായിരിക്കുന്നത്.

]]>
https://www.chandrikadaily.com/iphone-users-in-india-could-face-deactivation-by-telcos-due-to-trais-new-regulation-act.html/feed 0
ഇനി ട്രെയിന്‍ ടിക്കറ്റിന് ക്യൂ നില്‍ക്കണ്ട; മൊബൈല്‍ ആപ്പുമായി റെയില്‍വേ https://www.chandrikadaily.com/que-for-train-ticket.html https://www.chandrikadaily.com/que-for-train-ticket.html#respond Fri, 13 Apr 2018 17:35:24 +0000 http://www.chandrikadaily.com/?p=80223 തിരുവനന്തപുരം: റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാനുള്ള ആപ്പുമായി തിരുവനന്തപുരം ഡിവിഷന്‍. ഡിവിഷനിലെ യാത്രക്കാര്‍ക്കുള്ള വിഷുക്കൈനീട്ടമായി റെയില്‍വേ ഒരുക്കുന്ന“യു.ടി.എസ് ഓണ്‍ മൊബൈല്‍ എന്ന ആപ് ഇന്ന് മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ജനറല്‍, പ്ലാറ്റ്‌ഫോം, സീസണ്‍ ടിക്കറ്റുകളും ആപ് വഴി ബുക്ക് ചെയ്യും. ഈ ആപ് ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് സ്റ്റോര്‍ എന്നിവയില്‍നിന്നു ഡൗണ്‍ലോഡ് ചെയ്ത് സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാം. ആപ്പില്‍ത്തന്നെയുള്ള ആര്‍ വാലറ്റ് അഥവാ റെയില്‍വേ വാലറ്റ് എന്ന സേവനത്തിലൂടെ പണം അടയ്ക്കാം. ഡിവിഷന് കീഴിലുള്ള 16 സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാകുക.
എവിടേക്കാണ് യാത്രയെങ്കിലും ആപ് വഴി ടിക്കറ്റ് മൊബൈലില്‍ കിട്ടും. ടിക്കറ്റ് ബുക്ക് ചെയ്യണമെങ്കില്‍ യാത്രക്കാരന്‍ റെയില്‍വേ സ്റ്റേഷന്റെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള ജിയോ ഫെന്‍സിംഗ് പരിധിയില്‍ ഉണ്ടായിരിക്കണം. റെയില്‍വേ ട്രാക്കില്‍ നിന്നും 25 മീറ്റര്‍ മുതല്‍ അഞ്ചു കിലോ മീറ്റര്‍ വരെ ചുറ്റളവില്‍ നിന്ന് ടിക്കറ്റ് എടുക്കാം. പണവും ഓണ്‍ലൈന്‍ ആയി തന്നെ അടയ്ക്കാം. ആപ്പിലെ പേപ്പര്‍ലെസ് ഓപ്ഷന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഫോണിലേക്ക് ടിക്കറ്റിന്റെ ചിത്രം ഡൗണ്‍ലോഡ് ആകും. ഉദ്യോഗസ്ഥരെ ടിക്കറ്റിന്റെ ചിത്രം കാണിച്ചാല്‍ മതി. ഫോണിന്റെ ഐഎംഇഐ കോഡുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഈ ടിക്കറ്റ് കൈമാറ്റം ചെയ്യാന്‍ സാധിക്കില്ല. ടിക്കറ്റ് എടുത്താല്‍ രണ്ടു മണിക്കൂറിനകം യാത്ര നടത്തുകയും വേണം. എന്നാല്‍ ട്രെയിനിനകത്ത് ആപ്പ് പ്രവര്‍ത്തിക്കില്ല. ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ ടിടിയെ കാണുമ്പോള്‍ ടിക്കറ്റ് എടുത്തു രക്ഷപ്പെടാതിരിക്കാന്‍ ആണിതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ആലുവ, എറണാകുളം ടൗണ്‍, കന്യാകുമാരി, കോട്ടയം, നാഗര്‍കോവില്‍ ജംഗ്ഷന്‍, എറണാകുളം ജംഗ്ഷന്‍, കുഴിത്തുറ, വര്‍ക്കല ശിവഗിരി, ആലപ്പുഴ, ചെങ്ങന്നൂര്‍, കായംകുളം ജംഗ്ഷന്‍, കൊല്ലം ജംഗ്ഷന്‍, തിരുവല്ല, തൃശൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍, ചങ്ങനാശേരി, ഗുരുവായൂര്‍, കോച്ചുവേളി എന്നീ 18 സ്ഥലങ്ങളിലാണ് ഇപ്രകാരം ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള ആപ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. എല്ലാ സ്റ്റേഷനിലും ആപ്പിന്റെ പ്രവര്‍ത്തനം യാത്രക്കാര്‍ക്ക് വിശദീകരിക്കാനും സഹായത്തിനുമായി ഹെല്‍പ് ഡെസ്‌കുകളും സജ്ജമാക്കിയിട്ടുണ്ട്. മൊബൈല്‍ ആപ്പുവഴി സാധാരണ ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ചെന്നൈയിലാണ് റെയില്‍വേ ആദ്യം അവതരിപ്പിച്ചത്. ചെന്നൈയില്‍ ദിവസേന ഒരു ലക്ഷത്തില്‍പരം യാത്രക്കാരാണ് ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.

 

മൊബൈല്‍ ആപ്: മാര്‍ഗ നിര്‍ദേശങ്ങള്‍

യാത്രക്കാര്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ മൊബൈല്‍ ആപ് ഉപയോഗത്തിനായി റജിസ്റ്റര്‍ ചെയ്യണം. ആപ്പോ, ംംം.ൗെോീയശഹല.ശിറശമിൃമശഹ. ഴീ്.ശി എന്ന വെബ്‌സൈറ്റോ ഇതിന് ഉപയോഗിക്കാം.
ഇത് ഒരു തവണ മാത്രം റജിസ്റ്റര്‍ ചെയ്താല്‍ മതി. റജിസ്‌ട്രേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാനുള്ള നാലക്ക നമ്പര്‍ പാസ്‌വേഡായി ലഭിക്കും. ഇത് തുടര്‍ന്ന് ആപ് ഉപയോഗിക്കാനുള്ള പാസ്‌വേഡായി ഉപയോഗിക്കാം.
റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതോടെ റെയില്‍വേ വാലറ്റും ലഭിക്കും. ടിക്കറ്റുകള്‍ റജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് എടുക്കുമ്പോള്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ചും ഓണ്‍ലൈന്‍ ബാങ്കിങ്, പേയ്ടിഎം പോലെയുള്ള മറ്റു വാലറ്റുകളിലൂടെയും പണം വാലറ്റിലേക്കു നല്‍കാം. റെയില്‍വേ വാലറ്റിനു സര്‍വീസ് ചാര്‍ജില്ലെന്ന മെച്ചവുമുണ്ട്.
സ്ഥിരമായി യാത്ര പോകുന്ന സ്ഥലങ്ങളിലേക്ക് ഝൗശരസ യീീസ ഉപയോഗിച്ചു പെട്ടെന്ന് ടിക്കറ്റ് എടുക്കാനുള്ള സംവിധാനവുമുണ്ട്.

]]>
https://www.chandrikadaily.com/que-for-train-ticket.html/feed 0