modi 2.0 – Chandrika Daily https://www.chandrikadaily.com Sun, 18 Oct 2020 08:36:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg modi 2.0 – Chandrika Daily https://www.chandrikadaily.com 32 32 കോവിഡില്‍ മോദി സര്‍ക്കാര്‍ തോറ്റു; പാകിസ്ഥാന്‍ വേദിയില്‍ രൂക്ഷവിമര്‍ശനവുമായി ശശി തരൂര്‍ https://www.chandrikadaily.com/pakistan-did-better-than-us-shashi-tharoor-at-lahore-lit-fest.html https://www.chandrikadaily.com/pakistan-did-better-than-us-shashi-tharoor-at-lahore-lit-fest.html#respond Sun, 18 Oct 2020 08:21:45 +0000 https://www.chandrikadaily.com/?p=162428 ന്യൂഡല്‍ഹി: കോവിഡ് മഹാമാരി നേരിടുന്നതില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണെന്ന് തുറന്നടിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പാകിസ്ഥാനിലെ ലാഹോര്‍ സാഹിത്യോത്സവത്തില്‍ സംസാരിക്കവെയാണ് എഴുത്തുകാരന്‍ കൂടിയായ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.

കോവിഡ് 19 സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെപ്പറ്റി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ മുന്നറിയിപ്പ് നല്‍കിയതാണെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അതനുസരിച്ച് പ്രവര്‍ത്തിച്ചില്ലെന്നും തരൂര്‍ കുറ്റപ്പെടുത്തി. സാഹിത്യോത്സവത്തിന്റെ ഭാഗമായി നടത്തിയ വെര്‍ച്ച്വല്‍ പ്രസംഗത്തിലായിരുന്നു ശശി തരൂരിന്റെ വാക്കുകള്‍.

‘ഇന്ത്യയിലെ സര്‍ക്കാര്‍ ശരിയായല്ല പ്രവര്‍ത്തിക്കുന്നത്, അത് ജനങ്ങള്‍ക്ക് നന്നായി അറിയാം. കോവിഡ് 19 ഗൗരവത്തിലെടുക്കണമെന്നും ഫെബ്രുവരി മാസത്തില്‍ തന്നെ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. അല്ലെങ്കില്‍ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതമുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കി. അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൊടുക്കണം. എന്നാല്‍ മോദി സര്‍ക്കാര്‍ അതൊന്നും കാര്യമാക്കിയില്ല, തരൂര്‍ പറഞ്ഞു.

മുസ്‌ലിംകളോടുള്ള വര്‍ഗീയതയെയും വിദ്വേഷത്തെയും ന്യായീകരിക്കുന്ന രീതിയില്‍ എല്ലാം തബ്ലീഗി ജമാഅത്തിന്റെ കെട്ടിവെക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തതെന്നും തരൂര്‍ ആരോപിച്ചു.

അതേസമയം, കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. പാകിസ്താനും അഫ്ഗാനിസ്താനും വരെ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ നേരിട്ടുവെന്നും രാഹുല്‍ വിമര്‍ശിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന് രാജ്യാന്തര നാണയ നിധിയുടെ (ഐ.എം.എഫ്) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. കേന്ദ്രത്തെ പരിഹസിച്ച് ബി.ജെ.പി സര്‍ക്കാരിന്റെ അടുത്ത വലിയ നേട്ടമാണിതെന്ന അടിക്കുറിപ്പോടെയാണ് രാഹുലിന്റെ ട്വീറ്റ്.

ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫ് പുറത്തുവിട്ട വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിൽ പറയുന്നത്. പാകിസ്താന്റെ ജി.ഡി.പിയിൽ 0.4 ശതമാനവും അഫ്ഗാനിസ്താന് അഞ്ച് ശതമാനം ഇടിവുമുണ്ടാകുമെന്നായിരുന്നു ഐ.എം.എഫിന്റെ വിലയിരുത്തൽ.

ജോൺ ഹോപ്കിൻസ് സർവ്വകലാശാല കണക്കുപ്രകാരം പാകിസ്താനിൽ നിലവിൽ 3,21,877 കോവിഡ് രോഗികളാണുള്ളത്. അഫ്ഗാനിസ്താനിൽ 40,026 പേർക്കും രോഗം പിടിപെട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ 73,07,098 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. അതേസമയം പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയെക്കാൾ ജനസംഖ്യ ഏറെ കുറഞ്ഞ രാജ്യങ്ങളാണ്.

]]>
https://www.chandrikadaily.com/pakistan-did-better-than-us-shashi-tharoor-at-lahore-lit-fest.html/feed 0
അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള എന്‍.വി രമണക്കെതിരെയുള്ള ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നീക്കം അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html#respond Sun, 11 Oct 2020 08:31:53 +0000 https://www.chandrikadaily.com/?p=160708 Chicku Irshad

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജ് എന്‍.വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉയര്‍ത്തിയ ആരോപണങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് നീങ്ങുന്നു. അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി നടന്ന കൂടികാഴ്ചക്ക് പിന്നാലെയാണെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.

ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്‍ ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.

ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി ബിജെപി സര്‍ക്കാറിലെ ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. അമിത് ഷായെ സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജഗന്‍ മോദിയുമായും കൂടിക്കാഴ്ച നടത്തിയത്.Jagan Mohan Reddy, Amit Shah discuss developments in Andhra Pradesh- The  New Indian Express

എന്‍ഡിഎയിലേക്കു കൂടുതല്‍ കക്ഷികളെ കൊണ്ടുവരുന്നതിനു ബിജെപി നീക്കംനടത്തുന്നതായും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം ബിജെപിയുമായി കൈകോര്‍ത്ത നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ ഭീഷണി മുന്നില്‍നില്‍ക്കെ മോദി-ഷാ കൂട്ടുകെട്ടിന് ഉപകാരമാകുന്ന നീക്കമായാണോ ജഗന്റെ രാഷട്രീയ നീക്കമെന്നും സൂചനയുണ്ട്. എന്‍ഡിഎയുമായി തെറ്റിപ്പിരിഞ്ഞ പ്രതിപക്ഷ പാര്‍ട്ടി, എ.ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ പുനഃപ്രവേശന നീക്കങ്ങള്‍ക്കു തടയിടുക എന്നതും ജഗന്റെ ലക്ഷ്യമാണ്.

അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടത്തു ആരോപണവുമായി എത്തിയ ജഗന്‍, ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി രമണക്ക് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമാണുള്ളതെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് ജസ്റ്റിസ് എന്‍. വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുവെന്നും, പരമോന്നത നീതിപിഠത്തിന് നല്‍കിയ എട്ട് പേജുള്ള കത്തില്‍ ജഗന്‍ ആരോപണങ്ങളായി ഉന്നയിക്കുന്നു.

നായിഡും രമണയും തമ്മില്‍ അനധികൃത സ്ഥലമിടപാടുകള്‍ നടന്നതായും ജഗന്‍ മോഹന്‍ പറയുന്നു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്‍മക്കളും അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടന്നിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്‍ പറയുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്‍പിലേ എത്താറുള്ളുവെന്നാണ് ജഗന്‍ മോഹന്‍ പറയുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കത്തിനെക്കുറിച്ച് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

അതേസമയം ജഡ്ജിമാര്‍ സ്വന്തം കാര്യത്തിനായി സംസാരിക്കാറില്ലാത്തത് കൊണ്ട് അവര്‍ക്കെതിരെ എളുപ്പത്തില്‍ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുകയാണെന്ന് എന്‍.വി രമണ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുപിടിക്കുകയും ജഡ്ജുമാര്‍ക്കെതിരെ വ്യാപക അപവാദ പ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങില്‍ വെച്ച് രമണ പറഞ്ഞു.

justice nv ramana recuses from the internal complaints committee which considers sexual assault case against cji

നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയ ആളാണ് ജസ്റ്റിസ് രമണ. സുപ്രിംകോടതിയില്‍ ഭരണകൂട ഇടപെടല്‍ നടക്കുന്നതില്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്തെത്തിയ ജസ്റ്റിസുമാരില്‍ ഒരാളായിരുന്നു രഞ്ജന്‍ ഗൊഗോയ്. എന്നാല്‍ ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസായി രംഗത്തെത്തിയ ഗൊഗോയിക്കെതിരെയാണ് ലൈംഗികാരോപണം ഉയരുന്നത്. എന്നാല്‍ തനിക്ക് എതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നായിരുന്നു രമണ വ്യക്തമാക്കിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്‍ശകനാണെന്നും പരാതിക്കാരി അന്ന്, സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ജഗനെതിരെയുള്ള സിബിഐ കേസുകള്‍ ഒതുക്കുന്നതിനാണു ബിജെപിയുമായി കൂട്ടുകൂടുന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എന്‍ഡിഎ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പാര്‍ട്ടിവൃത്തങ്ങള്‍ തള്ളി. കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ സംസ്ഥാനം ഏറ്റവും മോശമായ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണു ജഗന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

അതിനിടെ, ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്നും മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

 

 

 

]]>
https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html/feed 0
ഇന്ദിര ഗാന്ധിയെ സംരക്ഷിച്ചതില്‍ പഞ്ചാബിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു: രാഹുല്‍ ഗാന്ധി https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html#respond Tue, 06 Oct 2020 18:10:20 +0000 https://www.chandrikadaily.com/?p=159458 ചാണ്ഡിഖഡ്: ഇന്ദിര ഗാന്ധിയെ സംരക്ഷിച്ചതില്‍ പഞ്ചാബിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിച്ച് പഞ്ചാബില്‍ നടത്തിയ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കവേ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

1977 ല്‍ എന്റെ മുത്തശ്ശി (മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി) തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഞങ്ങള്‍ക്ക് സിക്കുകാരുടെ മാത്രം സംരക്ഷണമാണുണ്ടായിരുന്നത്. മറ്റാരും ഞങ്ങളുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. പഞ്ചാബിലെ ജനങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു, രാഹുല്‍ പറഞ്ഞു. പഞ്ചാബിലെ ജനങ്ങളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കാര്‍ഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി പഞ്ചാബില്‍നിന്ന് ഹരിയാനയിലേക്ക് പോകുന്നതിനു മുന്നോടിയായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനൊപ്പം വാര്‍ത്താസമ്മേളനം സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കര്‍ഷക റാലിക്കിടെ ട്രാക്ടറില്‍ കുഷ്യന്‍ ഉപയോഗിച്ചെന്ന ബി.ജെ.പി നേതാക്കളുടെ വിമര്‍ശനത്തിനും രാഹുല്‍ ചുട്ടമറുപടി നല്‍കി. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി വാണിക്കൂട്ടുന്ന 8000 കോടിയുടെ വിമാനം ആരും കാണില്ലെന്നും എന്നാല്‍ കര്‍ഷക റാലിയിലെ കുഷ്യന്‍ കാണുമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

നികുതിദായകരുടെ എണ്ണായിരം കോടിയില്‍ അധികം രൂപ ഉപയോഗിച്ചാണ് എയര്‍ ഇന്ത്യ വണ്‍ വിമാനം വാങ്ങിയത്. അതില്‍ കുഷ്യന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ സുഖസൗകര്യങ്ങള്‍ക്കായി നിരവധി ആഡംബര കിടക്കകളുമുണ്ടെന്നും രാഹുല്‍ പറഞ്ഞു. വി.വി.ഐ.പി. വിമാനം വാങ്ങാന്‍ ആയിരക്കണക്കിന് കോടി രൂപ പാഴാക്കിയതില്‍ പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ച രാഹുല്‍, മോദി ഇങ്ങനെ ചെയ്തത് സുഹൃത്ത് ഡൊണാള്‍ഡ് ട്രംപിന് ഒരു വി.വി.ഐ.പി. വിമാനം ഉള്ളതു കൊണ്ടാണെന്നും പരിഹസിച്ചു.

ട്രാക്ടറില്‍ കുഷ്യനിട്ട് ഇരുന്നതിനെപ്പറ്റി ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വന്‍ തുകയ്ക്ക് വിമാനം വാങ്ങിയ അവരോട് ചോദ്യം ചോദിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. ഇത്രയും വലിയ തുകയ്ക്ക് വി.വി.ഐ.പി. ബോയിങ് 777 വിമാനം വാങ്ങിയത് ആരും കാണുകയോ ചോദ്യം ചെയ്യുന്നോ ഇല്ലെന്നത് അസാധാരണമാണെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ ബില്ല് പാസാക്കുന്ന സമയത്ത് രാഹുല്‍ വിദേശത്ത് എന്തു ചെയ്യുകയായിരുന്നെന്ന അകാലിദളിന്റെ ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കി. ‘എന്റെ അമ്മയ്ക്ക് മെഡിക്കല്‍ ചെക്കപ്പിനായി പോകേണ്ടിയിരുന്നു, ചില സ്റ്റാഫ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സഹോദരിക്ക് അമ്മയ്‌ക്കൊപ്പം പോകാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ അമ്മയ്‌ക്കൊപ്പമായിരുന്നു. ഞാന്‍ അവരുടെ മകനാണ്, അവരെ നോക്കേണ്ടത് എന്റെ കടമയും’ രാഹുല്‍ പറഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഞായറാഴ്ചയാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ത്രിദിന ട്രാക്ടര്‍ റാലി ആരംഭിച്ചത്. പഞ്ചാബിലെ മോഗയില്‍ നിന്നും ആരംഭിച്ച റാലിയില്‍ പുതിയ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരോഷമിരമ്പി. പുതിയ കാര്‍ഷിക നിയമങ്ങള്‍ മോദി സര്‍ക്കാരിനു പറ്റിയ തെറ്റാണെന്ന് രാഹുല്‍ പറഞ്ഞു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കൊപ്പം അവസാനം വരെ പോരാടും. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെ വഞ്ചിക്കുകയാണ് മോദി സര്‍ക്കാരെന്ന് രാഹുല്‍ പറഞ്ഞു.

അതിനിടെ, രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി തടഞ്ഞ ഹരിയാന സര്‍ക്കാര്‍ ഒടുവില്‍ റാലിക്ക് അനുമതി നല്‍കി. പഞ്ചാബില്‍ നിന്ന് ആരംഭിച്ച റാലി ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞെങ്കിലും പിന്‍മാറാന്‍ തയ്യാറല്ലെന്ന് രരാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെയാണ് ഹരിയാന സര്‍ക്കാര്‍ മുട്ടുമടക്കിയത്. അതിര്‍ത്തി തുറക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന രാഹുല്‍ ഗാന്ധിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ ഹരിയാന സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ഒന്നല്ല 5000 മണിക്കൂര്‍ വേണമെങ്കിലും കാത്തിരിക്കാന്‍ തയ്യാറാണെന്നും രാഹുല്‍ വെല്ലുവിളിച്ചു.

രാജ്യത്തെ കാര്‍ഷികമേഖലയുടെ നിലവിലെ ഘടനയെ തകര്‍ക്കുന്ന, ഹരിയാണയെയും പഞ്ചാബിനെയും ഗുരുതരമായി ബാധിക്കുന്ന കരിനിയമങ്ങളാണ് മോദി സര്‍ക്കാര്‍ മൂന്ന് ബില്ലുകളിലൂടെ നടപ്പാക്കിയതെന്നും ഇതിനെതിരായാണ് ഈ ഖേതി ബച്ചാവോ യാത്രയെന്നും രാഹുല്‍ ഉണര്‍ത്തി. ഹരിയാനയിലെ കൈതാല്‍, പിപ്ലി എന്നിവിടങ്ങളില്‍ രാഹുല്‍ റാലിയെ അഭിസംബോധന ചെയ്യും. റാലി ഹരിയാനയില്‍ തടയില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/rahul-gandhi-was-in-punjab-and-haryana-as-part-of-his-three-day-kheti-bachao-yatra-updates.html/feed 0
സോഷ്യല്‍മീഡിയയിലും മോദിയെ കടത്തിവെട്ടി രാഹുല്‍ ഗാന്ധി; ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ 40 ശതമാനം വര്‍ധന https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html#respond Mon, 05 Oct 2020 08:57:28 +0000 https://www.chandrikadaily.com/?p=159055 ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ ഗൗനിക്കാതെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലിലും യുപിയിലെ ഹാത്രസ് സംഭവത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന മൗനത്തിനിടെ സോഷ്യല്‍മീഡിയയില്‍ ഗ്രാഫുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

ഹാത്രസ് സംഭവത്തിന് പിന്നാലെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കടത്തിവെട്ടിയതായി റിപ്പോര്‍ട്ട്. മോദിയുടെ പേജിനേക്കാള്‍ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ 40 ശതമാനം വര്‍ധനവാണ് രാഹുലിന്റെ പേജിലുണ്ടായതെന്ന് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഫേസ്ബുക്ക് അനലിറ്റിക്‌സ് ഡാറ്റയെ അടിസ്ഥാനമാക്കി സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിഭാഗം പുറത്തുവിട്ടത്. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെ രാഹുലിന്റെ പേജില്‍ 13.9 ദശലക്ഷം എന്‍ഗേജ്മെന്റാണ് ഉണ്ടായതെന്ന് ഫേസ്ബുക്ക് അനലിറ്റിക്‌സ് വ്യക്തമാക്കുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച മോദിയുടെ ഫേസ്ബുക്ക് എന്‍ഗേജ്മെന്റ് 8.2 മില്യണ്‍ മാത്രമാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

Image

സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ആളുകള്‍ പിന്തുടരുന്ന അഞ്ച് മുന്‍നിര നേതാക്കളില്‍ ഒരാളായ മോദിക്ക് എന്‍ഗേജ്മെന്റില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പേജില്‍ ലഭിക്കുന്ന ലൈക്ക്, കമന്റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫെയ്‌സ്ബുക്കില്‍ എന്‍ഗേജ്മെന്റ് അളക്കുന്നത്. 3.5 മില്യണ്‍ ഫോളോവേഴ്സ് മാത്രമുള്ള രാഹുല്‍ ഗാന്ധിയാണ് 45.9 ദശലക്ഷം ഫോളോവേഴ്‌സുള്ള മോദിയെ ഫേസ്ബുക്കില്‍ ഫേസ്ബുക്ക് എന്‍ഗേജ്മെന്റില്‍ കടത്തിവെട്ടിയത്.

അതേസമയം, ഹാത്രസ് സംഭവം വന്‍ വിവാദമായിരിക്കെ മോദിയുടെ ടണല്‍ ഉദ്ഘാടനം വലിയ വിമര്‍ശനത്തിനും കരാണമായിരുന്നു. കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ നീതിക്കായി രാജ്യം തെരുവിലിറങ്ങിയിരിക്കെ ശൂന്യമായ ടണലിനെ നോക്കി മോദി കൈവീശുന്ന ദൃശ്യമാണ് വിവാദമായത്.

]]>
https://www.chandrikadaily.com/rahul-gandhis-facebook-page-sees-40-more-engagement-than-narendra-modis.html/feed 0
തെരഞ്ഞെടുപ്പില്‍ ദളിതരുടെ കാല്‍ കഴുകിയ മോദി, ഇപ്പോള്‍ മിണ്ടുന്നില്ലെന്ന് ചന്ദ്ര ശേഖര്‍ ആസാദ് https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html#respond Fri, 02 Oct 2020 09:27:25 +0000 https://www.chandrikadaily.com/?p=158288 ലക്‌നൗ: ഹാത്രസ് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭീം ആര്‍മി മേധാവി ചന്ദ്ര ശേഖര്‍ ആസാദ്. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല്‍ കഴുകുന്ന അതേ പ്രധാനമന്ത്രി യുപിയില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചു. വിട്ടുതടങ്കലില്‍ കഴിയവെ ട്വിറ്ററിലൂടെയായിരുന്നു ഭീം ആര്‍മി മേധാവിയുടെ പ്രതികരണം.

യുപിയില്‍ ഒരു ദളിത് പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുമ്പോള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാല്‍ കഴുകുന്ന അതേ പ്രധാനമന്ത്രി മൗനം പാലിക്കുന്നതന്തെന്ന്, ട്വിറ്ററില്‍ പുറത്തിറക്കിയ വീഡിയോയില്‍ ആസാദ് ചോദിച്ചു.

ദളിതരെ കൊല്ലരുത്, അത് എന്നെ കൊല്ലുന്നപൊലെയാണ് എന്ന് പ്രധാനമന്ത്രി പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ദളിതരുടെ കാലുകള്‍ കഴുകുന്നു. പെണ്‍മക്കളെ രക്ഷിക്കുക – മകളെ പഠിപ്പിക്കുക എന്ന് പറയുന്നു. എന്നാല്‍ രണ്ടാം തവണയും അദ്ദേഹത്തെ അധികാരത്തിലേറ്റിയ അതേ യുപിയിലാണ് ഹാത്രസുള്ളത്, പ്രധാനമന്ത്രിക്ക് ഇത് അറിയില്ലേ? ഹാത്രസിന്റെ മൃഗീയതയെക്കുറിച്ച് മോദി ജി എന്തിനാണ് മൗനം പാലിക്കുന്നത്? എന്തുകൊണ്ടാണ് നമ്മുടെ സഹോദരിയെ മാലിന്യം പോലെ ചുട്ടുകളഞ്ഞത്?, ഭീം ആര്‍മി മേധാവി ചോദിച്ചു.

യുപിയിലെ ഹാത്രാസില്‍, ഒരു മകള്‍ക്കെതിരെ കൊടുംക്രൂരത നടക്കുന്നു, അവളുടെ നട്ടെല്ല് ഒടിക്കുന്നുു, നാവ് മുറിച്ചെടുക്കുന്നു, പിന്നീട് പൊലീസ് അവളുടെ കുടുംബത്തെ ബന്ദികളാക്കി ഭീഷണിപ്പെടുത്തുന്നു്. യോഗിയുടെ യുപിയില്‍ മനുഷ്യത്വം ലജ്ജിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി മോദി ഒന്നും മിണ്ടുന്നില്ല. ഇരയുടെയും കുടുംബത്തിന്റെയും നിലവിളി പ്രധാനമന്ത്രി കേള്‍ക്കുന്നില്ല. അതു ശരിയല്ല, നീതിയുമല്ല, ചന്ദ്ര ശേഖര്‍ ആസാദ് തുടര്‍ന്നു.

നിങ്ങള്‍ എത്രത്തോളം മൗനിയായ പ്രധാനമന്ത്രിയായി തുടരും? നിങ്ങളുടെ മൗനം പെണ്‍മക്കള്‍ക്ക് ഭീഷണിയാണ്. നിങ്ങള്‍ സംസാരിക്കണം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കുന്നതിന് ഞങ്ങള്‍ ഇന്ന് വൈകുന്നേരം ഞങ്ങള്‍ ഡല്‍ഹിലേക്ക് വരുന്നു. 5 മണിക്ക് ഇന്ത്യാ ഗേറ്റിലെത്തും നിങ്ങള്‍ ഉത്തരം നല്‍കുകയും നീതി നടപ്പാക്കുകയും വേണം, ഭീം ആര്‍മി മേധാവ് മുന്നറിയിപ്പു നല്‍കി.

]]>
https://www.chandrikadaily.com/hathras-gangrape-protest-on-india-gate-called-by-bhim-army-chief-chandrashekhar-azad-questions-pm.html/feed 0
മരണനിരക്കടക്കം കോവിഡ് കണക്കുകള്‍ മറച്ചുവെയ്ക്കുന്നു; ഇന്ത്യയ്ക്കെതിരെ ട്രംപ് https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html#respond Wed, 30 Sep 2020 07:01:30 +0000 https://www.chandrikadaily.com/?p=157569 വാഷിങ്ടണ്‍ : കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കെതിരെ രൂക്ഷ വിമര്‍ശഷനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഭാഗമായി ക്ലീവ്‌ലാന്‍ഡ് കേസ് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ നടന്ന ആദ്യ സംവാദം സംവാദത്തിലാണ് മോദി ഭരണകൂടത്തിനെതിരെ വിമര്‍ശഷനവുമായി ട്രംപ് രംഗത്തെത്തിയത്. യഥാര്‍ത്ഥത്തില്‍ കോവിഡ് ബാധിച്ച് എത്രപേരാണ് ഇന്ത്യയില്‍ മരിച്ചതെന്ന വിവരമില്ലെന്നും ഇന്ത്യ കോവിഡ് മരണ നിരക്ക് മറച്ചുവെക്കുകയാണെന്നും ട്രംപ് ആരോപിച്ചു. മോദി ഭരണകൂടത്തെ പ്രത്യക്ഷത്തില്‍ വിമര്‍ശിക്കുന്ന രീതിയില്‍ ട്രംപ് ആദ്യമായാണ് രംഗത്തെത്തുന്നത്. രണ്ടു തവണയാണ് പ്രസംഗത്തില്‍ ട്രംപ് ഇന്ത്യയെ പരാമര്‍ശിച്ചത്. കൊറോണ വൈറസിന്റെ കാര്യത്തില്‍ ട്രംപ് വീണ്ടും ചൈനയെ കുറ്റപ്പെടുത്തുകയും ചെയ്തു. ഇന്ത്യയ്ക്കു പുറമേ ചൈനയും റഷ്യയും യഥാര്‍ത്ഥ മരണനിരക്ക് മറച്ചുവെക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സംവാദത്തില്‍ എതിരാളിയായ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ട്രംപ് നേരിടുന്നത്. വ്യക്തിപരമായ കടന്നാക്രമണങ്ങളും ആക്രോശങ്ങളുമായാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ആദ്യ സംവാദം പൂര്‍ത്തിയായത്. അമേരിക്ക കണ്ട ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപെന്ന് പറഞ്ഞ ജോ ബൈഡന്‍, കോവിഡ് വാക്‌സീനെക്കുറിച്ചുള്ള ട്രംപിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്ന് ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

എത്ര യു.എസ് കുടുംബങ്ങള്‍ക്കാണ് കോവിഡ് മൂലം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതെന്ന ജോ ബൈഡന്റെ ചോദ്യത്തോട്, ഇതിന് ഉത്തരവാദി ചൈനയാണെന്നാണ് ട്രംപ് പ്രതികരിച്ചത്. എന്നാല്‍ കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ ട്രംപ് നിരുത്തവവാദപരമായാണ് പെരുമാറിയതെന്നും, പ്രസിഡന്റ് വിഡ്ഢിയാണെന്നും ജോ ബൈഡന്‍ പറഞ്ഞു.

ഇതോടെയാണ് ട്രംപ് ഇന്ത്യക്കെതിരെ തിരിഞ്ഞത്. ചൈനയും ഇന്ത്യയും റഷ്യയും യഥാര്‍ത്ഥ കണക്കുകളല്ല പുറത്തു വിടുന്നതെന്നും അതുകൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ യഥാര്‍ത്ഥത്തില്‍ എത്രപേരാണ് വൈറസ് ബാധ മൂലം മരിച്ചതെന്ന് നമുക്ക് അറിയില്ലെന്ന് ട്രംപ് പറഞ്ഞു. പുറത്തുവന്ന കണക്കുകളില്‍ കോവിഡ് ബാധിച്ച് 10 ലക്ഷത്തിലേറെ പേരാണ് ലോകത്ത് മരിച്ചതെന്നും ഇതില്‍ കൂടുതല്‍ മരണവും അമേരിക്കയിലാണെന്നും ട്രംപ് പറഞ്ഞു.

]]>
https://www.chandrikadaily.com/in-first-presidential-debate-trump-questions-indias-coronavirus-data.html/feed 0
കോവിഡ് വാക്‌സീന്‍ വാങ്ങാന്‍ ഇന്ത്യയില്‍ പണമുണ്ടാവുമോ; പ്രധാനമന്ത്രിയോട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html#respond Sat, 26 Sep 2020 12:57:24 +0000 https://www.chandrikadaily.com/?p=156737 ന്യൂഡല്‍ഹി: കോവിഡില്‍ വൈറസില്‍ നിന്നും മുക്തിനേടാന്‍ രാജ്യത്തെ ജനങ്ങനങ്ങള്‍ക്കായി പ്രതിരോധ വാക്സീന്‍ വികസിപ്പിച്ചാലും അതിന് ചെലവഴിക്കാന്‍ ഇന്ത്യയില്‍ പണം കാണുമോ എന്ന ചോദ്യവുമായി വാക്സീന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാലയാണ് ഈ ചോദ്യം ഉന്നയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും ആസ്ട്രാസെനെക്കയുമായി സഹകരിച്ച് ഇന്ത്യയില്‍ കോവിഡ് -19 വാക്‌സീന്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുന്നതും പൂനെ സെറം ആണ്.

കോവിഡ് പ്രതിരോധ വാക്സീനായി 80,000 കോടി രൂപ വേണ്ടിവരുമന്നും മരുന്നിന്റെ ഉല്പാദനവും അതിന്റെ വിതരണവുമാവും ഇന്ത്യ നേരിടാന്‍ പോകുന്ന അടുത്ത വെല്ലുവിളിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെ പ്രധാനമന്ത്രിയെ ടാഗ് ചെയ്തായിരുന്നു സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദര്‍ പൂനാവാലയുടെ ചോദ്യം.

‘വേഗത്തിലൊരു ചോദ്യം, അടുത്ത വര്‍ഷത്തേക്കായി ഇന്ത്യന്‍ സര്‍ക്കാരിന്റെ കൈയില്‍ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്സിന്‍ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനുമായി ആരോഗ്യമന്ത്രാലയത്തിന് അത്രക്കാണ് വേണ്ടിവരിക. പ്രധാനമന്ത്രി, നാം എത്രയും വേഗം പരിഹാരം കാണേണ്ട അടുത്ത വെല്ലുവിളി ഇതാണ്.’ പൂനാവാല ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ കോവിഡിനെതിരെ മൂന്നു വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ശാസ്ത്രജ്ഞരുടെ അനുമതി ലഭിക്കുകയാണെങ്കില്‍ വാക്സിന്‍ നിര്‍മാണത്തിന് ഇന്ത്യ പൂര്‍ണ സജ്ജമാണ്. എല്ലാ ഇന്ത്യക്കാരിലും ഏറ്റവും കുറഞ്ഞ സമയത്തിനുളളില്‍ എത്തിക്കുന്നതിനെ സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നാണ് വാക്സിന്‍ നിര്‍മാണവും വിതരണവും സംബന്ധിച്ച് നേരത്തെ പ്രധാനമന്ത്രി പറഞ്ഞത്.

എന്നാല്‍ വിഷയത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് പൂനവാലെയുടെ ട്വീറ്റ്. താന്‍ എന്തുകൊണ്ടാണ് ഇത്തരത്തില്‍ ചോദ്യം ഉന്നയിച്ചതെന്നും മറ്റൊരു ട്വീറ്റില്‍ സിറം സിഇഒ വ്യക്തമാക്കുന്നുണ്ട്. കാരണം രാജ്യത്തിന്റെ നിലനിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഇന്ത്യയിലേയും വിദേശത്തെയും വാക്സിന്‍ നിര്‍മാതാക്കളെ അവരുടെ സംഭരണം, വിതരണം എന്നിവ സംബന്ധിച്ച് കൃത്യമായ രൂപരേഖ ഉണ്ടാക്കേണ്ടതും അവരെ നാം അതിലേക്ക് നയിക്കേണ്ടതുണ്ടെന്നും, പൂനവാല വ്യക്തമാക്കി.

വാക്സീന്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞാല്‍ ഏകദേശം ഒന്നിന് 1000 രൂപ വില വരുമെന്ന് ജൂലൈയില്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പൂനാവാല പറഞ്ഞിരുന്നു. ഓക്സഫഡ് സര്‍വകലാശാലയും ആസ്ട്ര സെനകയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത കോവിഷീല്‍ഡിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

]]>
https://www.chandrikadaily.com/will-centre-have-rs-80000-crore-to-give-each-indian-covid-19-vaccine-asks-siis-adar-poonawalla.html/feed 0
ബഹിഷ്‌കരണം തുടര്‍ന്ന് പ്രതിപക്ഷം; വിവാദ വിദേശ ഫണ്ട് ബില്‍ രാജ്യസഭയില്‍ പാസാക്കി കേന്ദ്രം https://www.chandrikadaily.com/rajya-sabha-passes-the-foreign-contribution-regulation-amendment-bill-2020.html https://www.chandrikadaily.com/rajya-sabha-passes-the-foreign-contribution-regulation-amendment-bill-2020.html#respond Wed, 23 Sep 2020 05:10:11 +0000 https://www.chandrikadaily.com/?p=155838 ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെ ചൊല്ലിയുള്ള പ്രതിപക്ഷ ബഹിഷ്‌കരത്തിനിടെ രാജ്യസഭ സെഷന്‍ ആരംഭിച്ചു. വര്‍ഷകാല പാര്‍ലമെന്റിലെ അവസാന ദിവസത്തെ ഉപരിസഭയുടെ ശൂന്യവേളയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ അസാന്നിധ്യത്തില്‍ രാജ്യസഭയില്‍ ബുധനാഴ്ച കേന്ദ്രസര്‍ക്കാര്‍ നാല് ബില്ലുകള്‍ പരിഗണിക്കുന്നത്.

വിദേശ ഫണ്ടിങ് സംബന്ധിച്ച് വിവാദമായ വിദേശ സംഭാവന (റെഗുലേഷന്‍) ഭേദഗതി രാജ്യസഭയില്‍ പാസാക്കി കേന്ദ്രം.

വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്‍ എന്‍ജിഒകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലാണിത്. വിദേശ ഫണ്ടിങ് സ്വീകരിക്കുന്നതില്‍ എന്‍ജിഒയുടെ ഭാരവാഹികളുടെ ആധാര്‍ നമ്പറുകള്‍ രജിസ്‌ട്രേഷന് നിര്‍ബന്ധമാക്കുന്നതും പൊതുപ്രവര്‍ത്തകര്‍ക്ക് വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്നതിനെ വിലക്കുകയും ചെയ്യുന്നതാണ് വിദേശ സംഭാവന നിയമത്തിലെ ഭേദഗതി. എന്‍ജിഒകള്‍ക്ക് കര്‍ശന നിയന്ത്രണം ആവശ്യപ്പെടുന്ന സംഘ്പരിവാര്‍ ആവശ്യം നിറവേറ്റുന്നതാണ് ഭേദഗതി. വിദേശ സംഭാവന (നിയന്ത്രണ) നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയിരുന്നു.  ഇനി രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമാവും.

ഇത് കൂടാതെ മൂന്ന് ബില്ലുകള്‍കൂടി ഇന്ന് ഉപരിസഭ പരിഗണിയ്ക്കുന്നുണ്ട്. ഉഭയകക്ഷി സാമ്പത്തിക കരാറിലെ ബില്‍, അപ്രോപ്രിയേഷന്‍ (നമ്പര്‍ 3) ബില്‍, അപ്രോപ്രിയേഷന്‍ (നമ്പര്‍ 4) ബില്‍ എന്നിവയാണിത്.
രാജ്യസഭാ സമ്മേളനം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ യോഗം ചേര്‍ന്നു.

അതേസമയം, പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചതിനെ അനൂകൂല ഘടകമാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇന്നലെമാത്രം പത്തിലേറെ ബില്ലുകളാണ് ഇരു സഭകളിലുമായി പാസാക്കിയെടുത്തത്. കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധത്തില്‍ ഒറ്റക്കെട്ടായ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭക്ക് പിന്നാലെ ലോക്സഭയും ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതോടെ ശൂന്യമായ സഭയില്‍ കശ്മീര്‍ ഭാഷ വിഷയത്തിലടക്കം ബില്ലുകളാണ് മോദി സര്‍ക്കാര്‍ പാസാക്കിയത്.

എന്നാല്‍, പ്രതിഷേധം വകവക്കാതെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയ കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നത്. ഇതിനിടെ കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെതിരെ പ്രതിപക്ഷം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണാന്‍ തീരുനമാനിച്ചു.

]]>
https://www.chandrikadaily.com/rajya-sabha-passes-the-foreign-contribution-regulation-amendment-bill-2020.html/feed 0
നമസ്‌തെ ട്രംപ് പരിപാടിക്ക് കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നു; രാജ്യസഭയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍ https://www.chandrikadaily.com/at-the-time-of-us-presidents-visit-24-25-feb-there-was-no-covid-requirement.html https://www.chandrikadaily.com/at-the-time-of-us-presidents-visit-24-25-feb-there-was-no-covid-requirement.html#respond Tue, 22 Sep 2020 13:41:14 +0000 https://www.chandrikadaily.com/?p=155694 ന്യൂഡല്‍ഹി: ചൈനയില്‍ കോവിഡ് വ്യാപനം നടന്നതിന് പിന്നാലെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന പരിപാടിയില്‍ കോവിഡ് നിയന്ത്രണങ്ങളില്ലായിരുന്നെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. കോവിഡ് പരിശോധന സംബന്ധിച്ച് ചൊവ്വാഴ്ച രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ട്രംപിന്റെ സന്ദര്‍ശന വേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് -19 പരിശോധന ആവശ്യമില്ലായിരുന്നെന്നും ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂട്ടരും കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമായിട്ടില്ലെന്നും എംഎഎ രാജ്യസഭയില്‍ പറഞ്ഞു. മാര്‍ച്ച് 11 നാണ് ലോകാരോഗ്യസംഘടന കോവിഡ് -19 ഒരു പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചതെന്നതിനാല്‍ ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിര്‍ബന്ധിത കോവിഡ് -19 പരിശോധന ആവശ്യമില്ലായിരുന്നു, രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി.

കോവിഡ് വ്യാപന കാലത്ത് ഗുജറാത്തില്‍ മോദി സര്‍ക്കാറിന്റെ നേതൃത്വ്ത്തില്‍ നടന്ന നമസ്‌തെ ട്രംപ് പരിപാടിക്കെതിരെ സമീപകാല വലിയ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പരിപാടി നടന്ന അഹ്മ്മദാബദിലും പരിസരത്തുമാണ് രാജ്യത്ത് പിന്നീട് കോവിഡ് പടര്‍ന്നു പിടിച്ചത്. രാജ്യത്ത് കോവിഡ് മരണങ്ങളില്‍ കുതിപ്പുണ്ടായ ഗുജറാത്തിലെ ദിനം പ്രതിയുള്ള കോവിഡ് പത്രസമ്മേളനം നിര്‍ത്തലാക്കിയതും പിന്നാലെ വിവാദമായിരുന്നു. കോവിഡിന് തുടക്കമായ വുഹാനില്‍ നി്ന്നും നിരവധി വിമാനങ്ങള്‍ 2020 തുടക്കത്തില്‍ തന്നെ അമേരിക്കയിലേക്ക് പറന്നതായും നിരവധി പേര്‍ക്ക് വൈറസ് ബാധ ഏറ്റതായും പിന്നീട് വ്യക്തമായിരുന്നു. ഇതിനെല്ലാം ഇടയില്‍ പൗരത്വ പ്രതിഷേധവും ഡല്‍ഹി കലാപവും നടക്കുന്നമ്പോഴാണ് ഗുജറാത്തില്‍ നമസ്‌തെ ട്രംപ് പരിപാടി നടന്നത്.

 

]]>
https://www.chandrikadaily.com/at-the-time-of-us-presidents-visit-24-25-feb-there-was-no-covid-requirement.html/feed 0
അസംബന്ധങ്ങള്‍ക്കുള്ള ‘ഇഗ് നൊബേല്‍’ പുരസ്‌കാരം നരേന്ദ്ര മോദിക്ക് https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html#respond Mon, 21 Sep 2020 13:31:12 +0000 https://www.chandrikadaily.com/?p=155402 ന്യൂഡല്‍ഹി: നൊബേല്‍ പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ ‘ഇഗ് നൊബേല്‍ 2020’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന ഇഗ് നൊബേല്‍, നൊബേല്‍  പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമാണ്. ‘നാണംകെട്ട’ എന്ന വാക്കായ ignoble ളില്‍ നിന്നാണ് യാഥാര്‍ത്ഥ നൊബേല്‍ സമ്മാനത്തിന്റെ പാരഡിയായ ഇഗ് നൊബേല്‍ പുരസ്‌കാരം.

ഇംപ്രോബബിള്‍ റിസര്‍ച്ച് എന്ന സംഘടന ഇഗ് നൊബേല്‍ പുരസ്‌കാരം 1991 മുതല്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നത്. ‘ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക’ എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം. ഈ അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. 1998 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഇഗ് നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Narendra Modi Won the Ig Nobel Prize 2020 for Medical Education at 30th First Ig Nobel Prize Ceremony
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.   ശാസ്ത്രജ്ഞര്‍ക്കും ഡോക്ടര്‍മാര്‍ക്കും കഴിയുന്നതിനേക്കാള്‍ ജനങ്ങളുടെ ജീവന്മരണ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുക രാഷ്ട്രീയക്കാര്‍ക്കാണെന്ന ‘വലിയ പാഠം പഠിപ്പിച്ച’തിനാണ് മോദിയ്ക്ക് പുരസ്‌കാരം എന്ന് എഐആർ മാഗസിൻ (Annals of Improbable Research magzine) വ്യക്തമാക്കി. പാത്രം മുട്ടല്‍, ഗോ കൊറോണ തുടങ്ങി വിവാദങ്ങള്‍ക്കിടെ കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടിയാണ് പുരസ്‌കാരം. കൊറോണ വ്യാപനത്തിനിടെ പ്രതിരോധ പ്രവര്‍ത്തകരെ പ്രശംസിച്ച പ്രധാനമന്ത്രി മോദിയുടെ രീതി വലിയ വാര്‍ത്തയായിരുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ കൈകാര്യം ചെയ്യുന്നതിലും വലിയ തൊഴില്‍ നഷ്ടം വന്നതിലും കുടിയേറ്റക്കാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കുതിലും സര്‍ക്കാറിന് വന്ന വീഴ്ചകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം, കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പോലുള്ള അവശ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
മോദിയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ, മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, തുര്‍ക്കിയിലെ റജബ് തയ്യിബ് എര്‍ദ്വഗന്‍ തുടങ്ങിയവരും മെഡിക്കല്‍ രംഗത്തെ ‘വിശിഷ്ട സംഭാവനകള്‍’ക്കുള്ള
ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹരായി.
]]>
https://www.chandrikadaily.com/pm-modi-is-indias-second-pm-to-win-an-ig-noble-prize.html/feed 0