MOHAN BHAGAVATH – Chandrika Daily https://www.chandrikadaily.com Tue, 08 Apr 2025 06:30:37 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg MOHAN BHAGAVATH – Chandrika Daily https://www.chandrikadaily.com 32 32 ഭാരത് മാതാ എന്ന് ജപിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ശാഖയില്‍ വരാം; വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത് https://www.chandrikadaily.com/mohanbhagavathmuslims-can-come-to-the-branch-by-chanting-bharat-mata-mohan-bhagwat-with-controversial-remarks.html https://www.chandrikadaily.com/mohanbhagavathmuslims-can-come-to-the-branch-by-chanting-bharat-mata-mohan-bhagwat-with-controversial-remarks.html#respond Tue, 08 Apr 2025 06:30:37 +0000 https://www.chandrikadaily.com/?p=337355 ഭാരത് മാതാ എന്ന് ജപിച്ചാല്‍ മുസ്‌ലിംകള്‍ക്ക് ശാഖയില്‍ വരാമെന്ന വിവാദ പരാമര്‍ശവുമായി മോഹന്‍ ഭാഗവത്. ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യത്തെയും ‘ഭഗവ ഝന്ദ’ കാവി പതാകയെയും ബഹുമാനിക്കുന്ന എല്ലാവരെയും ശാഖകള്‍ സ്വാഗതം ചെയ്യുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

എല്ലാ ഇന്ത്യക്കാര്‍ക്കും ശാഖകളിലേക്ക് സ്വാഗതമെന്നും ശാഖയില്‍ ചേരാന്‍ വരുന്ന ഓരോരുത്തരും ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ ഒരു മടിയും കാണിക്കരുതെന്നും കാവി പതാകയോട് ബഹുമാനം കാണിക്കണം എന്നതാണ് ഏക വ്യവസ്ഥയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കാത്തവരോട് സംഘത്തില്‍ ചേരാനും അതിന്റെ ‘ശാഖ’കളില്‍ പങ്കെടുക്കാനും ആഹ്വാനം ചെയ്ത ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, ‘ഭാരത് മാതാവിനെയും’ ‘ഭഗവ ഝന്ദ’യെയും കാവി പതാക ആദരിക്കുന്ന എല്ലാവരെയും സംഘടന സ്വാഗതം ചെയ്യുന്നതായും പറഞ്ഞു.

ഇന്ത്യയിലെ എല്ലാ മതങ്ങളിലും വിഭാഗങ്ങളിലും ജാതികളിലും പെട്ട ആളുകളെ ശാഖകളിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/mohanbhagavathmuslims-can-come-to-the-branch-by-chanting-bharat-mata-mohan-bhagwat-with-controversial-remarks.html/feed 0
മോഹന്‍ ഭാഗവതിന്റെ കാറിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം https://www.chandrikadaily.com/mohan-bhagavath-car-accident.html https://www.chandrikadaily.com/mohan-bhagavath-car-accident.html#respond Thu, 12 Sep 2019 04:10:00 +0000 http://www.chandrikadaily.com/?p=138804

ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം ഇടിച്ച് ആറു വയസ്സുകാരന് ദാരുണാന്ത്യം. രാജസ്ഥാനിലെ ആല്‍വാറിലാണ് അപടകമുണ്ടായത്. ബുധനാഴ്ച തിജാരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് മടങ്ങുവെ ഭാഗവതിന്റെ വാഹനം കുട്ടിയെ ഇടിക്കുകയായിരുന്നു. പത്ത് കാറാണ് അകമ്പടിയായുണ്ടായിരുന്നത്. മുത്തച്ഛനോടൊപ്പം ഇരു ചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന സച്ചിന്‍ എന്ന കുട്ടിയാണ് മരിച്ചത്.

കൂടെയുണ്ടായിരുന്ന മുത്തച്ഛന് പരിക്കേറ്റു. അപകടത്തിന് കാരണമായ വാഹനം ഇതുവരെ പിടിച്ചെടുത്തിട്ടില്ല. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മോഹന്‍ ഭഗവതിന് നല്‍കുന്നത്.

]]>
https://www.chandrikadaily.com/mohan-bhagavath-car-accident.html/feed 0
ശബരിമല സ്ത്രീപ്രവേശനം; നിലപാട് മാറ്റി ആര്‍.എസ്.എസ് https://www.chandrikadaily.com/in-sabarimala-temple-politics-down-south-bjp-and-rss-see-an-opportunity-bagwat.html https://www.chandrikadaily.com/in-sabarimala-temple-politics-down-south-bjp-and-rss-see-an-opportunity-bagwat.html#respond Thu, 18 Oct 2018 05:58:22 +0000 http://www.chandrikadaily.com/?p=107315 ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീകോടതി വിധിക്കൊപ്പം നിന്ന ആര്‍എസ്എസ് വിവാദത്തിനിടെ നിലപാട് മാറ്റ് രംഗത്ത്.

പ്രായഭേദമില്ലാതെ സ്ത്രീപ്രവേശനം അനുവദിക്കണം സുപ്രീകോടതി വിധിക്കെതിരെ രംഗത്തെത്തിയ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുളള വിധിയാണ് സുപ്രീം കോടതയുടേതെന്ന് പറഞ്ഞു. വിജയദശമി ദിനത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ആര്‍എസ്എസ് മേധാവി നിലപാട് മാറ്റം വ്യക്തമാക്കിയത്.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഉള്‍പ്പടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചല്ല സുപ്രീംകോടതി വിധി. മതനേതാക്കളെയും പുരോഹിതരെയും വിശ്വാസത്തില്‍ എടുക്കണമായിരുന്നു. ശബരിമലയുമായി ബന്ധമില്ലാത്തവരുടെ പരാതിയിലാണ് വിധി ഉണ്ടായത്. വിധ സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഭിന്നതയും ഉണ്ടാക്കിയെന്നും സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നത് സമവായത്തിലൂടെയാകണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

2016ല്‍ ആര്‍എസ്എസ് പ്രഖ്യാപിച്ച നിലപാട് പുരുഷന്‍മാര്‍ക്ക് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണം എന്നായിരുന്നു. സെപ്റ്റംബര്‍ 18ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്ന ദിവസം ആര്‍എസ്എസ് വിധിയെ സ്വാഗതം ചെയ്തിരുന്നു. തുല്യതയുടെ ഒരു ഉദാഹരണം എന്നായിരുന്നു ആര്‍എസ്എസ് അന്ന് വിധിന്യായത്തെ വിശേഷിപ്പിച്ചത്.

]]>
https://www.chandrikadaily.com/in-sabarimala-temple-politics-down-south-bjp-and-rss-see-an-opportunity-bagwat.html/feed 0
‘ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്തു; കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് https://www.chandrikadaily.com/rss-leader-mohan-bhagavath-about-congress-news.html https://www.chandrikadaily.com/rss-leader-mohan-bhagavath-about-congress-news.html#respond Tue, 18 Sep 2018 05:54:15 +0000 http://www.chandrikadaily.com/?p=103603 ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സിനെ പുകഴ്ത്തി ആര്‍.എസ്. എസ് നേതാവ് മോഹന്‍ ഭാഗവത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തില്‍ കോണ്‍ഗ്രസ് വളരെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് മോഹന്‍ഭാഗവത് പറഞ്ഞു. ഭാരതത്തിന്റെ ഭാവി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ആര്‍.എസ്.എസ് സമ്മേളനത്തിലാണ് ഭാഗവതിന്റെ പരാമര്‍ശം. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു പരിപാടി നടന്നിരുന്നത്.

ഒട്ടറേ നേതാക്കളെ സംഭാവന ചെയ്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗെവാറും കോണ്‍ഗ്രസ്സില്‍ അംഗമായിരുന്നു. ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആര്‍.എസ്.എസ് രൂപം കൊണ്ടത്. ആര്‍.എസ്.എസിന്റെ ആശയം ആരേയും എതിര്‍ക്കാനുള്ളതല്ലെന്നും മോഹന്‍ഭാഗവത് പറഞ്ഞു.

നേരത്തെ, ്പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളിലുള്ളവര്‍ക്കും പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് ക്ഷണം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു.

ആര്‍.എസ്.എസ് പരിപാടിയിലേക്കുള്ള ക്ഷണം നിരസിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കള്‍ ഉപദേശം നല്‍കിയിരുന്നു. ആര്‍.എസ്.എസ് വിഷമാണെന്നും അവരെ അകറ്റി നിര്‍ത്തണമെന്നും കോണ്‍ഗ്രസ് നേതാക്കളുടെ കോര്‍ കമ്മിറ്റിയോഗം നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം.

രാഹുല്‍ഗാന്ധി ചടങ്ങില്‍ പങ്കെടുത്താല്‍ അത് തിരിച്ചടിയാവും.ആര്‍.എസ്.എസിനെതിരെ ശക്തമായ നിലപാടാണ് രാഹുല്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ പങ്കെടുത്താല്‍ പ്രതിച്ഛായക്കും ആദരവിനും മങ്ങലേല്‍ക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

സി.പി.എം നേതാവ് സീതാറം യെച്ചൂരി ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളെ ക്ഷണിക്കുമെന്ന് ആര്‍.എസ്.എസ് വക്താവ് അറിയിച്ചിരുന്നു. നേരത്തെ, നാഗ്പൂരിലെ ആര്‍.എസ്.എസ് പരിപാടിയില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പങ്കെടുത്തത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധിയേയും ക്ഷണിക്കാനിരുന്നത്. എന്നാല്‍ രാഹുലിന് പരിപാടിയിലേക്ക് ക്ഷണമുണ്ടായിരുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ പറഞ്ഞു.

]]>
https://www.chandrikadaily.com/rss-leader-mohan-bhagavath-about-congress-news.html/feed 0
മകള്‍ പേടിച്ചത് പോലെ തന്നെ; ആര്‍.എസ്.എസ് തൊപ്പിധരിച്ച പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വൈറല്‍ https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html#respond Fri, 08 Jun 2018 06:01:30 +0000 http://www.chandrikadaily.com/?p=88992 ന്യൂഡല്‍ഹി: ആര്‍.എസ്.എസ് തൊപ്പിധരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വ്യാജ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ആര്‍.എസ്. എസ് പ്രവര്‍ത്തകരെപ്പോലെ പ്രണബ് മുഖര്‍ജിയും തൊപ്പി ധരിച്ച് സല്യൂട്ട് ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. സംഭവത്തില്‍ പ്രതികരണവുമായി മകള്‍ ഷര്‍മിഷ്ട മുഖര്‍ജിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷമാണ് സംഭവം.

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ നാഗ്പൂരിലെത്താന്‍ തീരുമാനിച്ചതോടെ പ്രണബിന് വിമര്‍ശനവും ഉപദേശവുമായി ഷര്‍മിഷ്ട രംഗത്തെത്തിയിരുന്നു. ആസ്ഥാനത്ത് നടത്തുന്ന പ്രസംഗം എല്ലാവരും മറക്കുമെന്നും അവിടെയുള്ള ചിത്രങ്ങള്‍ എന്നും നിലനില്‍ക്കുമെന്നായിരുന്നു ഷര്‍മിഷ്ട പറഞ്ഞത്. എന്നാല്‍ ഇത് സംഭവിച്ചിരിക്കുകയാണിപ്പോള്‍. തലയില്‍ തൊപ്പി ധരിച്ച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് പ്രചരിപ്പിച്ചിരിക്കുന്നത്. മോഹന്‍ഭാഗവതും മറ്റു ആര്‍.എസ്.എസ് നേതാക്കളും ധരിച്ചപോലെയുള്ള കറുത്ത തൊപ്പിയാണ് ചിത്രത്തില്‍ പ്രണബിന്റെ തലയിലും മോര്‍ഫ് ചെയ്ത് വെച്ചിട്ടുള്ളത്. ചിത്രത്തില്‍ കൈ നെഞ്ചിലും വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ വീണ്ടും ഷര്‍മിഷ്ട പ്രതികരിച്ചു. ‘ഇതേപ്പറ്റിയാണ് ഞാനദ്ദേഹത്തിന് മുന്നറിയിപ്പു കൊടുത്തിരുന്നത്. ഇത് സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. ചടങ്ങു കഴിഞ്ഞ് മണിക്കൂറുകള്‍ പിന്നിടുന്നതിനു മുന്നേ തന്നെ ആര്‍.എസ്.എസ് ജോലി തുടങ്ങിയിരിക്കുകയാണ്’-ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചു.

പ്രണബ് മുഖര്‍ജി ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് രൂക്ഷ പ്രതികരണവുമായി ഇന്നലെ അദ്ദേഹത്തിന്റെ മകള്‍ ഷര്‍മിഷ്ട മുഖര്‍ജി രംഗത്തെത്തിയിരുന്നു. നാഗ്പൂരിലെ പരിപാടിയില്‍ പങ്കെടുക്കുന്നത് ബി.ജെ.പിക്കും ആര്‍.എസ്.എസിനും കുപ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും തീരുമാനം തെറ്റായി പോയെന്നും ഷര്‍മിഷ്ട പറഞ്ഞിരുന്നു. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതോടെ അവിടുത്തെ ജനങ്ങളെ ആര്‍.എസ്.എസിന് എളുപ്പത്തില്‍ വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഇതു ഒരു തുടക്കമാണെന്നും അവര്‍ പറഞ്ഞു. പ്രണബ് മുഖര്‍ജിയോട് ഉപദേശ രൂപേണയാണ് ഷര്‍മിഷ്ട തന്റെ നിലപാട് വ്യക്തമാക്കിയിരുന്നത്.

ബി.ജെ.പിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസ്സിലാക്കണമെന്നും ഷര്‍മിഷ്ട ട്വിറ്ററില്‍ കുറിച്ചിരുന്നു. ആര്‍.എസ്.എസ് ആശയങ്ങള്‍ താങ്കള്‍ പരിപാടിയില്‍ പങ്കുവെക്കുമെന്ന് അവര്‍ പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍ പ്രസംഗിക്കുന്നതിന്റെ ചിത്രം അവര്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിപ്പിക്കും. ചിത്രങ്ങള്‍ അവര്‍ വ്യാപകമായി ദുരുപയോഗം ചെയ്യുമെന്ന് ഉറപ്പാണെന്നും അവര്‍ പറഞ്ഞു.

അതേസമയം, താന്‍ ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാനവിരുദ്ധമാണെന്നും ഷര്‍മിഷ്ട പറഞ്ഞു. ആര്‍.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന അവസാന വര്‍ഷ സംഘ ശിക്ഷവര്‍ഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖര്‍ജി പങ്കെടുത്തത്.

]]>
https://www.chandrikadaily.com/rss-spread-fake-photos-of-pranab-mukhargee-india-news.html/feed 0
മാണിക്യ മലരായ പൂവി, ആര്‍.എസ്.എസിനുള്ള മറുപടിയെന്ന് ജിഗ്നേഷ് മേവാനി https://www.chandrikadaily.com/jignesh-mevani-about-song-in-adar-love-rss-news.html https://www.chandrikadaily.com/jignesh-mevani-about-song-in-adar-love-rss-news.html#respond Wed, 14 Feb 2018 10:30:11 +0000 http://www.chandrikadaily.com/?p=69921 അഹമ്മദാബാദ്: വാലന്റൈന്‍സ് ഡേക്കെതിരെ പ്രതിഷേധവുമായി എത്തുന്ന ആര്‍.എസ്.എസിനുള്ള മറുപടിയാണ് മാണിക്യ മലരായ പൂവി എന്ന ഗാനമെന്ന് ദളിത് ആക്റ്റിവിസ്റ്റും എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി. ഒരാളെ വെറുക്കുന്നതല്ല, സ്‌നേഹിക്കുന്നതാണ് നല്ലതെന്ന് ഈ പാട്ട് ഹിറ്റാക്കി ഇന്ത്യക്കാര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണെന്ന് മേവാനി പറഞ്ഞു. ട്വിറ്ററിലൂടെ ഗാനം ട്വീറ്റ് ചെയ്താണ് മേവാനിയുടെ പരാമര്‍ശം.

അതേസമയം, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് പരാതി. തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കള്‍ ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യര്‍ക്കെതിരെ ഹൈദരാബാദ് പൊലീസില്‍ പരാതി നല്‍കി.

ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനം അടുത്തിടെയാണ് റിലീസ് ചെയ്തത്. യു ട്യൂബിലടക്കം മണിക്കൂറുകള്‍ക്കുള്ളില്‍ ഹിറ്റായ ഗാനം പ്രവാചകനെ നിന്ദിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നാണ് ഉയര്‍ന്നുവന്ന ആരോപണം. ഇത് ചൂണ്ടിക്കാണിച്ച് യുവാക്കള്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. ഗാനം ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തപ്പോള്‍ പ്രവാചക വിരുദ്ധത വ്യക്തമായെന്നും പരാതിയില്‍ പറയുന്നു.

]]>
https://www.chandrikadaily.com/jignesh-mevani-about-song-in-adar-love-rss-news.html/feed 0
‘പരാമര്‍ശം പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്‍.എസ്.എസ് തയാറാകണം’; പിണറായി https://www.chandrikadaily.com/pinarayi-vijayan-against-mohan-bhagavath-news.html https://www.chandrikadaily.com/pinarayi-vijayan-against-mohan-bhagavath-news.html#respond Mon, 12 Feb 2018 10:10:40 +0000 http://www.chandrikadaily.com/?p=69580 തിരുവനന്തപുരം: ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവതിന്റെ സൈന്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹന്‍ ഭാഗവത്തിന്റെ വീമ്പുപറച്ചില്‍ ഭരണഘടനയുടെ സത്തയെ വെല്ലുവിളിക്കുന്നതാണെന്ന് പിണറായി പറഞ്ഞു. പരാമര്‍ശം പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്‍.എസ്.എസ് തയാറാകണം. ഇന്ത്യന്‍ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് ഗവര്‍മെന്റിന്റെ നിലപാടെന്തന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യും എന്ന മോഹന്‍ ഭാഗവത്തിന്റെ വീമ്പുപറച്ചില്‍ ദുരുപദിഷ്ടവും ഭരണഘടനയുടെ സത്തയെത്തന്നെ വെല്ലുവിളിക്കുന്നതുമാണ്.
രാജ്യത്തിനായി പോരാടുന്നതിനുള്ള സേനയെ മൂന്നു ദിവസത്തിനുള്ളില്‍ രൂപീകരിക്കാന്‍ ആര്‍എസ്എസിനു സാധിക്കുമെന്നാണ് ആ സംഘടനയുടെ മേധാവി പറയുന്നത്. അതിനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും സാഹചര്യം വന്നാല്‍ അതിന് മുന്നിട്ടിറങ്ങുമെന്നും ബിഹാറില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് ഭാഗവത് പറഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ഭരണഘടനയോടോ ഭരണഘടനാ സ്ഥാപനങ്ങളോടോ ആദരവില്ലാത്ത സംഘമാണ് ആര്‍എസ്എസ് എന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്ന പ്രസ്താവനയാണിത്. സമാന്തര സൈന്യം രൂപീകരിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ത്തുതരിപ്പമണമാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ആര്‍എസ്എസിന്റെ നിഗൂഢ ലക്ഷ്യമാണ് ഇതിലൂടെ പുറത്തുചാടുന്നത്.

ഹിറ്റ്‌ലറുടെ ജര്‍മ്മനിയോ മുസ്സോളിനിയുടെ ഇറ്റലിയോ ആക്കി ഇന്ത്യയെ മാറ്റാനാണ് മുസ്സോളിനിയില്‍ നിന്ന് സംഘടനാ രീതിയും നാസികളില്‍നിന്ന് ക്രൌര്യവും കടംകൊണ്ട ആര്‍എസ്എസ് ശ്രമിക്കുന്നത്.

സമാന്തര പട്ടാളത്തെ സംഘടിപ്പിക്കുന്നത് രാജ്യദ്രോഹത്തോളം ഗൗരവമുള്ളതാണ്. ഇടതുപക്ഷം നേരത്തെതന്നെ ചുണ്ടിക്കാട്ടിയ അപകടമാണ് ഇപ്പോള്‍ ഭാഗവതിന്റെ വാക്കുകളിലുടെ പുറത്തുവന്നത്. അപകടകരവും അന്പരപ്പിക്കുന്നതുമായ പ്രസ്താവന പിന്‍വലിച്ച് രാഷ്ട്രത്തോട് മാപ്പുപറയാന്‍ ആര്‍എസ്എസ് തയാറാകണം.
ഇന്ത്യന്‍ സൈന്യത്തെ താഴ്ത്തിക്കെട്ടുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത പ്രസ്താവനയോട് ഗവര്‍മെന്റിന്റെ നിലപാടെന്തന്ന് പ്രധാന മന്ത്രി നരേന്ദ്ര മോഡി വ്യക്തമാക്കണം.

ഭാഗവതിന്റെ പ്രസ്താവനയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നപ്പോള്‍ ആര്‍എസ്എസ് നല്‍കിയ വിശദീകരണം പോലും ഇന്ത്യന്‍ സേനയെ ഇകഴ്ത്തുന്നതും അതിനേക്കാള്‍ അച്ചടക്കം ആര്‍എസ്എസിനാണ് എന്ന് സ്ഥാപിക്കാന്‍ശ്രമിക്കുന്നതുമാണ്. അതിനെയാണോ പ്രധാനമന്ത്രി അനുകൂലിക്കുന്നത്എന്നറിഞ്ഞാല്‍ കൊള്ളാം.

]]>
https://www.chandrikadaily.com/pinarayi-vijayan-against-mohan-bhagavath-news.html/feed 0
രാജ്യത്തിനായി യുദ്ധത്തിനിറങ്ങാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്ന് മോഹന്‍ ഭാഗവത് https://www.chandrikadaily.com/rss-chief-mohan-bagwat-says-can-raise-force-in-days-army-needs-months.html https://www.chandrikadaily.com/rss-chief-mohan-bagwat-says-can-raise-force-in-days-army-needs-months.html#respond Mon, 12 Feb 2018 03:38:49 +0000 http://www.chandrikadaily.com/?p=69518 പാട്‌ന: ദിവസത്തിനുള്ളില്‍ ആര്‍.എസ്.എസിന് ഒരു സൈന്യത്തെ രൂപികരിക്കാന്‍ സാധിക്കുമെന്ന് മോഹന്‍ ഭാഗവത്. ബിഹാറില്‍ സംഘടനാ പരിപാടിയില്‍ സംസാരിക്കവെയാണ് ആര്‍.എസ്.എസ് നേതാവ് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ശ്ക്തിയെ കുറിച്ച് വാചാലമായത്.

രാജ്യത്തിന് ആവശ്യം വരുമ്പോള്‍ മൂന്ന് ദിവസത്തിനുളളില്‍ തന്റെ സംഘടനയ്ക്ക് ഒരു സൈന്യത്തെ ഉണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു ആര്‍.എസ്.എസ് തലവന്റെ അവകാശ വാദം. സൈന്യത്തെ സഞ്ചമാക്കാന്‍ രാജ്യത്തെ പട്ടാളത്തിന് പോലും ആറെട്ട് മാസം സമയം പിടിക്കുമെമ്പോള്‍ തന്റെ സംഘടനയ്ക്ക് മൂന്ന് ദിവസത്തിനുളളില്‍ ഒരു സൈന്യത്തെ ഉണ്ടാക്കാന്‍ സാധിക്കുമെന്നായിരുന്നു മോഹന്‍ ഭാഗവത് അവകാശപ്പെട്ടത്.

“നമ്മുടെ സംഘടന ഒരു മിലിറ്ററി സംഘമല്ല, എന്നാല്‍ നമ്മുടെ സംഘത്തിന് സൈന്യത്തിന് സമാനമായ പട്ടാളചട്ടയാണുള്ളത്. ഭരണഘടന അനുവദിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ ആവശ്യഘട്ടത്തില്‍ ഒരു സൈന്യമായി മാറാന്‍ നമ്മുടെ സംഘടനക്ക് മൂന്ന് ദിവസം മതി. പട്ടാളം ഇനിനായി ആറേഴു മാസങ്ങള്‍ എടുക്കുമ്പോളാണ് നമുക്കത് ദിവസങ്ങള്‍ക്കുള്ളില്‍ സാധിക്കുമെന്നും” മോഹന്‍ ഭാഗവത് പറഞ്ഞു.

ബിഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടാന്‍ ആര്‍.എസ്.എസ് തയ്യാറാണെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/rss-chief-mohan-bagwat-says-can-raise-force-in-days-army-needs-months.html/feed 0
സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണം; രമേശ് ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-mohan-bhagwat.html https://www.chandrikadaily.com/ramesh-chennithala-mohan-bhagwat.html#respond Fri, 29 Dec 2017 13:20:03 +0000 http://www.chandrikadaily.com/?p=61881 തിരുവനന്തപുരം: പാലക്കാട്ടെ സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ സര്‍ക്കാറിനെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിന് തന്റേടമുണ്ടെങ്കില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സ്വാതന്ത്രദിനത്തിലാണ് ചട്ടംലംഘിച്ച് ആര്‍എസ്എസ് അധ്യക്ഷന്‍ ദേശീയപതാകയുയര്‍ത്തിയത്.

ജില്ലാ കലക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് പതാകയുയര്‍ത്തിയ മോഹന്‍ ഭാഗവതിനെതിരെ അന്ന് നടപടിയെടുക്കാതെ ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയാണുണ്ടായത്. ഇപ്പോള്‍ സ്‌കൂള്‍ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിയമോപദേശം ലഭിക്കട്ടെ എന്നായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് എന്ത് നിയമോപദേശമാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തണം. ആര്‍എസ്എസിനെ എന്നും പ്രീണിപ്പിക്കുന്ന നയമാണ് ഈ സര്‍ക്കാരിനുള്ളത്.

അതുകൊണ്ടാണ് മോഹന്‍ ഭാഗവതിനെതിരെ കേസെടുക്കാതെ മാനേജര്‍ക്കും പ്രധാനാധ്യാപകനുമെതിരെ മാത്രം നടപടിക്ക് ശുപാര്‍ശ ചെയ്ത് മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പാലക്കാട് വടക്കുംതല കണ്ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വിവാദമായ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് സംഭവം. കൂടാതെ ദേശീയഗാനം ആലപിക്കുന്നതിന് പകരം വന്ദേമാതരമാണ് ആലപിച്ചതും. ഇതും ചട്ടലംഘനമാണ്. 2002ലെ ദേശീയ ഫല്‍ഗ് കോഡിന് എതിരാണ് ഈ നടപടി.

രാഷ്ട്രീയനേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതുകൊണ്ട് ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കുറ്റകരമായ സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി. ഇത് പരിശോധിക്കുന്നതിന് തഹസീല്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പാലക്കാട് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/ramesh-chennithala-mohan-bhagwat.html/feed 0
മോഹന്‍ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയ സംഭവം; നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഉത്തരവ് https://www.chandrikadaily.com/government-takes-action-against-mohan-bhagwat-hoists-flag-in-school-in-palakkad.html https://www.chandrikadaily.com/government-takes-action-against-mohan-bhagwat-hoists-flag-in-school-in-palakkad.html#respond Fri, 29 Dec 2017 05:41:03 +0000 http://www.chandrikadaily.com/?p=61797 തിരുവനന്തപുരം: പാലക്കാട്ടെ സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ സംഭവത്തില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും മാനേജര്‍ക്കുമെതിരെ സര്‍ക്കാര്‍ ചട്ടം ലംഘിച്ചതിനും ദേശീയഗാനം ആലപിക്കാത്തതിനും നടപടിയെടുക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നവംബര്‍ 27-നാണ് നടപടിയെടുക്കുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.

പാലക്കാട് വടക്കുംതല കണ്ണകിയമ്മന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് വിവാദമായ സ്വാതന്ത്ര്യദിനാഘോഷം നടന്നത്. കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം മറികടന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമില്ലെന്ന ചട്ടം നിലനില്‍ക്കെയാണ് സംഭവം. കൂടാതെ ദേശീയഗാനം ആലപിക്കുന്നതിന് പകരം വന്ദേമാതരമാണ് ആലപിച്ചതും. ഇതും ചട്ടലംഘനമാണ്. 2002-ലെ ദേശീയ ഫഌഗ് കോഡിന് എതിരാണ് ഈ നടപടി.

രാഷ്ട്രീയനേതാവ് പതാക ഉയര്‍ത്തുന്നത് ചട്ടലംഘനമായതുകൊണ്ട് ജില്ലാ പോലീസ് മേധാവി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. കുറ്റകരമായ സംഭവങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുതെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി. ഇത് പരിശോധിക്കുന്നതിന് തഹസീല്‍ദാറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ തഹസീല്‍ദാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കാന്‍ പാലക്കാട് പോലീസ് മേധാവിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/government-takes-action-against-mohan-bhagwat-hoists-flag-in-school-in-palakkad.html/feed 0