MOHAN LAL – Chandrika Daily https://www.chandrikadaily.com Tue, 01 Apr 2025 11:56:37 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg MOHAN LAL – Chandrika Daily https://www.chandrikadaily.com 32 32 മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി; സീറോ മലബാര്‍ സഭ https://www.chandrikadaily.com/when-mohanlal-expressed-his-regret-the-distress-of-the-christians-was-not-seen-syro-malabar-church.html https://www.chandrikadaily.com/when-mohanlal-expressed-his-regret-the-distress-of-the-christians-was-not-seen-syro-malabar-church.html#respond Tue, 01 Apr 2025 11:56:37 +0000 https://www.chandrikadaily.com/?p=336707 എമ്പുരാന്‍ സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങള്‍ക്കെതിരെന്ന് സീറോ മലബാര്‍ സഭ. മതചിഹ്നങ്ങളെ അവഹേളിക്കുന്നത് നല്ല പ്രവണതയല്ല. ഇത് ബോധപൂര്‍വ്വമാണെങ്കില്‍ അംഗീകരിക്കാനാവില്ലെന്നും ഈ കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമെന്നും സീറോ മലബാര്‍ സഭ അറിയിച്ചു.

മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ ക്രൈസ്തവ വിശ്വാസികളുടെ വിഷമം എന്തുകൊണ്ട് കാണാതെ പോയി എന്ന് സഭ ചോദിച്ചു. നിലവിലെ സാഹചര്യം ആശങ്കയുളവാക്കുന്നുണ്ടെന്നും സീറോ മലബാര്‍ സഭ അറിയിച്ചു. അണിയറ പ്രവര്‍ത്തകരാണ് ഇതിന് ഉത്തരം നല്‍കേണ്ടത്. വിനോദോപാധിയെ വിവാദോപാധിയാക്കരുതെന്നും സഭ കുറ്റപ്പെടുത്തി.

അതേസമയം രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാടിനോട് പ്രതികരണമില്ലെന്ന് സഭ വ്യക്തമാക്കി. സഭാ വിശ്വാസങ്ങളെ ഇകഴ്ത്തിക്കാണിക്കുന്ന സിനിമകള്‍ തുടര്‍ച്ചയായി വരുന്നുണ്ടെന്നും ഇത് സഭയെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും സഭ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/when-mohanlal-expressed-his-regret-the-distress-of-the-christians-was-not-seen-syro-malabar-church.html/feed 0
തിയ്യേറ്ററുകളില്‍ ആവേശത്തിമര്‍പ്പ്; ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും കൊച്ചിയില്‍ https://www.chandrikadaily.com/thrilling-in-theaters-mohanlal-and-prithviraj-in-kochi-to-watch-the-first-show.html https://www.chandrikadaily.com/thrilling-in-theaters-mohanlal-and-prithviraj-in-kochi-to-watch-the-first-show.html#respond Thu, 27 Mar 2025 03:43:00 +0000 https://www.chandrikadaily.com/?p=335972 ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മോഹന്‍ലാല്‍ – പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ ഇന്നുമുതല്‍ തിയേറ്ററുകളില്‍. രാവിലെ ആറ് മണിക്ക് ആദ്യ പ്രദര്‍ശനം ആരംഭിച്ചു. ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ മോഹന്‍ലാലും, പൃഥ്വിരാജും, നിര്‍മാതാവ് ഗോകുലം ഗോപാലനുമടക്കം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ കവിത തിയേറ്ററില്‍ എത്തിയിരുന്നു. ചിത്രത്തിന്റെ തീമായ കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ തിയേറ്ററില്‍ എത്തിയത്.

ആശിര്‍വാദ് സിനിമാസും ശ്രീ ഗോകുലം മൂവീസുമാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍. അഡ്വാന്‍സ് ബുക്കിങിലൂടെ ആദ്യ ദിനം വന്‍ കളക്ഷന്‍ എമ്പുരാന്‍ നേടിയിരുന്നു.

വലിയ പ്രതീക്ഷയുണ്ടെന്നും മലയാള സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായം ഇന്ന് പിറക്കുമെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. നാല് വര്‍ഷത്തെ പ്രയത്നമാണെന്നും ഇതുവരെ കാണത്ത സ്വീകരണമമാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് അദ്ദേഹം പ്രേക്ഷകരോട് നന്ദിയും പറഞ്ഞു. റിലീസിങ്ങിന്റെ ഭാഗമായി പ്രത്യേക സുരക്ഷക്ക് പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആരാധകരുടെ ആവേശത്തില്‍ ക്രമസമാധാന പ്രശ്നങ്ങളും അപകടവുമുണ്ടാകാതെ നിരീക്ഷിക്കും. തീയേറ്റര്‍ പരിസരത്ത് അധിക പൊലീസ് വിന്യാസം.

]]>
https://www.chandrikadaily.com/thrilling-in-theaters-mohanlal-and-prithviraj-in-kochi-to-watch-the-first-show.html/feed 0
എമ്പുരാന്‍ തിയറ്ററുകളിലെത്തുന്ന ദിവസം എനിക്ക് രണ്ട് സന്തോഷമാണ്; സുചിത്ര https://www.chandrikadaily.com/the-day-empuraan-hits-the-theaters-i-have-two-joys-suchitra.html https://www.chandrikadaily.com/the-day-empuraan-hits-the-theaters-i-have-two-joys-suchitra.html#respond Mon, 27 Jan 2025 11:10:31 +0000 https://www.chandrikadaily.com/?p=327621 മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ രണ്ടാംഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27 ആണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എന്നാല്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങിനിടെ എമ്പുരാന്‍ തിയറ്ററുകളിലെത്തുന്ന ദിവസം തനിക്ക് മറ്റൊരു സന്തോഷം കൂടിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ഭാര്യ സുചിത്ര. എമ്പുരാന്‍ കാണാന്‍ കാത്തിരിക്കുകയാണെന്നും സുചിത്ര പറഞ്ഞു.

‘പൃഥ്വിരാജിന്റെ ടാലന്റും മുരളി ഗോപിയുടെ ബ്രില്യന്‍സും ചേര്‍ന്നതാണ് ലൂസിഫര്‍. അവര്‍ വീണ്ടും ഒന്നിക്കുന്നത് ആ ലോകത്തിന്റെ പുതിയ കഥയിലേക്ക് നമ്മളെ കൂട്ടിക്കൊണ്ട് പോകാനാണെന്ന് ഉറപ്പാണ്. ഇതു പറയുമ്പോള്‍ എനിക്ക് രോമാഞ്ചം വരുകയാണ്. മാര്‍ച്ച് 27 ന് എമ്പുരാന്‍ കാണാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്. അതേദിവസമാണ് എന്റെ മകളുടെ ജന്മദിനം. അതിനാല്‍ ആ ദിവസം എനിക്ക് രണ്ട് സന്തോഷമാണ് ‘ – സുചിത്ര പറഞ്ഞു.

ചിത്രത്തിന്റെ ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, സാനിയ അയ്യപ്പന്‍, ബൈജു എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിവരും ചിത്രത്തിലുണ്ട്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

]]>
https://www.chandrikadaily.com/the-day-empuraan-hits-the-theaters-i-have-two-joys-suchitra.html/feed 0
മോഹൻലാൽ ചിത്രം എമ്പുരാന്റെ ചിത്രീകരണം പൂര്‍ത്തിയായി https://www.chandrikadaily.com/the-shooting-of-mohanlals-film-empuraan-has-been-completed.html https://www.chandrikadaily.com/the-shooting-of-mohanlals-film-empuraan-has-been-completed.html#respond Sun, 01 Dec 2024 10:13:19 +0000 https://www.chandrikadaily.com/?p=319816 മലയാളി പ്രേഷകരുടെ 5 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ചിത്രീകരണം പാക്കപ്പായി. എട്ട് സംസ്ഥാനങ്ങളിലും 4 രാജ്യങ്ങളിലുമായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണമാണ്‌ ഇന്ന് പുലർച്ചയോടെ അവസാനിച്ചത്. പൃഥ്വിരാജ്, മോഹൻലാൽ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുതിയ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തു വിട്ടു.

പോസ്റ്ററിൽ യു എസ് ആർമി യൂണിഫോമിൽ തോക്കേന്തിയ ഒരു യുവതിയുടെയും ഫോഴ്സിന്റെയും ചിത്രമാണുള്ളത്. ഇന്ന് രാവിലെ 5:35 ഓടെ മലമ്പുഴ റിസർവോയറിൽ വെച്ച് ഞങ്ങൾ എമ്പുരാന്റെ അവസാന ഷോട്ടും എടുത്തു, 117 ദിവസം കഴിഞ്ഞ് തിയറ്ററുകളിൽ കാണാം’ എന്നാണ് പൃഥ്വിരാജ് പോസ്റ്റിനു ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചതോടെ പോസ്റ്റിന്റെ കമന്റ്റ് ബോക്സ് ആരാധകരുടെ കമന്റുകൾ കൊണ്ട് നിറഞ്ഞു.

‘എമ്പുരാന്റെ കഥാപശ്ചാത്തലത്തിന്റെ വലുപ്പം പോസ്റ്ററിൽ വ്യക്തമാണ്, 5 ഭാഷകളിൽ നിർമ്മിക്കുന്ന ഒരു കൊച്ചു ചിത്രം’ എന്നൊക്കെയാണ് കമന്റുകൾ. ഇന്ത്യക്ക് പുറമെ യു കെ, യു എസ് എ , യു എ ഇ എന്നിവിടങ്ങളിലായായിരുന്നു 14 മാസം നീണ്ട് നിന്ന എമ്പുരാന്റെ ചിത്രീകരണം. ‘ഒരു കലാകാരൻ എന്ന നിലയിലുള്ള എൻ്റെ യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമാണ് എമ്പുരാൻ, അത് ഞാൻ എപ്പോഴും നിധിപോലെ മനസ്സിൽ സൂക്ഷിക്കും. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഓരോ ചുവടിലും ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ വരാനിരിക്കുന്നു’ എന്നായിരുന്നു മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ട് കുറിച്ചത്.

]]>
https://www.chandrikadaily.com/the-shooting-of-mohanlals-film-empuraan-has-been-completed.html/feed 0
ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞതാകാം മോഹന്‍ലാല്‍: ഷമ്മി തിലകന്‍ https://www.chandrikadaily.com/mohanlal-may-have-resigned-when-the-answer-came-shammi-thilakan.html https://www.chandrikadaily.com/mohanlal-may-have-resigned-when-the-answer-came-shammi-thilakan.html#respond Tue, 27 Aug 2024 11:58:17 +0000 https://www.chandrikadaily.com/?p=307607 അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പൂർണ്ണമായും രാജിവെച്ചത് എടുത്തുചാട്ടം ആണെന്ന് നടൻ ഷമ്മി തിലകൻ. സംഘടനയിൽ അനിശ്ചിതത്വം ഉണ്ടായെന്നും ഒന്നും പ്രതികരിക്കാത്തതിന് പിന്നില്‍ അമ്മ പ്രസിഡന്റിന്റെ പ്രതികരണശേഷി നഷ്ടപ്പെട്ടതാകാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു. കമ്മിറ്റി പിരിച്ചുവിട്ടത് വോട്ട് ചെയ്തവരോട് കാണിച്ച വഞ്ചനയാണ്. അമ്മ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമാണ് ഇപ്പോൾ എന്ന് തോന്നുന്നുവെന്നും ഷമ്മി തിലകൻ പറഞ്ഞു.

ഉത്തരം മുട്ടിയപ്പോൾ രാജിവച്ചൊഴിഞ്ഞതാകാം അദ്ദേഹം. മോഹൻലാലിന്റെ മൗനം കാരണം ബലിയാടായ താൻ. ശരിപക്ഷവാദമെന്ന ആശയമാണ് ഞാൻ സംഘടനയക്ക് നേരെ ഉയർത്തിയത്. തെറ്റ് ആര് ചെയ്താലും ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനസ്സ് കാണിക്കണമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.മൗനം വിദ്വാന് ഭൂഷണം എന്നും താരം പറഞ്ഞു.

പുതിയ തലമുറക്കാര്‍ നേതൃത്വത്തിലേക്ക് വരുന്നത് അനിവാര്യതയാണ്. വനിതകള്‍ വരണമെന്നും മാധ്യമങ്ങളുടെ ചോദ്യത്തോട് ഷമ്മി തിലകന്‍ പ്രതികരിച്ചു. വിഷയത്തില്‍ മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ പ്രതികരണത്തെ ഷമ്മി തിലകന്‍ പരിഹസിച്ചു. എന്നെ വിട്ടേക്കൂ. എന്നില്‍ ഔഷധമൂല്യങ്ങളില്ലെന്നായിരുന്നു ഗണേഷ് കുമാര്‍ പറഞ്ഞത്.

]]>
https://www.chandrikadaily.com/mohanlal-may-have-resigned-when-the-answer-came-shammi-thilakan.html/feed 0
നടൻ മോഹൻലാൽ ആശുപത്രിയിൽ https://www.chandrikadaily.com/actor-mohanlal-in-hospital.html https://www.chandrikadaily.com/actor-mohanlal-in-hospital.html#respond Sun, 18 Aug 2024 10:19:47 +0000 https://www.chandrikadaily.com/?p=306601 കൊച്ചി: നടന്‍ മോഹന്‍ലാല്‍ ആശുപത്രിയില്‍. പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്ന് കൊച്ചി അമൃത ആശുപത്രിയിലാണ് മോഹന്‍ലാലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. താരത്തിന് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി സംശയിക്കുന്നുവെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

ആശുപത്രി അധികൃതരാണ് നടന്റെ അസുഖവിവരം പുറത്തുവിട്ടത്.  തിരക്കുള്ള സ്ഥലങ്ങളിലെ സന്ദർശനം ഒഴിവാക്കണമെന്നും, അഞ്ചുദിവസത്തെ പൂർണ്ണ വിശ്രമവുമാണ് ഡോക്ടർമാർ മോഹൻലാലിന് നിർദ്ദേശിച്ചിട്ടുള്ളത്.

അതേസമയം താരത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട വരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി.എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിൽ ആയിരുന്നു മോഹൻലാൽ.

https://twitter.com/AbGeorge_/status/1825053853655470215

]]>
https://www.chandrikadaily.com/actor-mohanlal-in-hospital.html/feed 0
വയനാട് പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി രൂപ നൽകും: മോഹൻലാൽ https://www.chandrikadaily.com/vishwashanthi-foundation-to-donate-rs-3-crore-for-wayanad-rehabilitation-mohanlal.html https://www.chandrikadaily.com/vishwashanthi-foundation-to-donate-rs-3-crore-for-wayanad-rehabilitation-mohanlal.html#respond Sat, 03 Aug 2024 07:27:46 +0000 https://www.chandrikadaily.com/?p=304584 വയനാട്: ഉരുൾപൊട്ടൽ ദുരന്തം വിതച്ച വയനാട് ജില്ലയുടെ പുനരധിവാസത്തിന് വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് നടനും കേണലുമായി മോഹൻലാൽ. ആദ്യഘട്ടത്തിലാണ് 3 കോടി രൂപ നൽകുന്നതെന്നും പിന്നീട് ആവശ്യാനുസരണം പണം നൽകുമെന്നും മോഹൻലാൽ പറഞ്ഞു.

വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മേഖലകൾ സന്ദർശിച്ചശേഷം പുഞ്ചിരിമട്ടത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ. 2015ൽ മോഹൻലാൽ മാതാപിതാക്കളായ വിശ്വനാഥന്റെയും ശാന്തകുമാരിയുടെയും പേരിൽ സ്ഥാപിച്ചതാണ് വിശ്വശാന്തി ഫൗണ്ടേഷൻ.

 

 

]]>
https://www.chandrikadaily.com/vishwashanthi-foundation-to-donate-rs-3-crore-for-wayanad-rehabilitation-mohanlal.html/feed 0
ദുരന്തമുഖത്ത് മോഹന്‍ലാല്‍; മേപ്പാടിയില്‍ സൈനികരുമായി ചര്‍ച്ച https://www.chandrikadaily.com/mohanlal-in-tragic-spot-discussion-with-soldiers-at-mepadi.html https://www.chandrikadaily.com/mohanlal-in-tragic-spot-discussion-with-soldiers-at-mepadi.html#respond Sat, 03 Aug 2024 05:29:49 +0000 https://www.chandrikadaily.com/?p=304574 മേപ്പാടി: ഉരുൾപൊട്ടല്‍ നാശം വിതച്ച വയനാട്ടിൽ ആശ്വാസം പകരാനായി നടൻ മോഹൻലാൽ. സൈന്യത്തിൽ ലഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം, ജോലിയുെട ഭാഗമായിക്കൂടിയാണ് ദുരന്തമേഖലകൾ സന്ദർശിക്കുന്നത്.

ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് വിവരം. സൈനികോദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം അദ്ദേഹം ഉരുൾപൊട്ടിയ മുണ്ടക്കൈ, പുഞ്ചിരിമട്ടം മേഖലകളിലേക്ക് തിരിച്ചു.

നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച വെെകാരികമായ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. വയനാട് ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പൊലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തിയുടെയും ധൈര്യത്തെ ഞാൻ സല്യൂട്ട് ചെയ്യുന്നു- മോഹൻലാൽ പറഞ്ഞിരുന്നു.

 

]]>
https://www.chandrikadaily.com/mohanlal-in-tragic-spot-discussion-with-soldiers-at-mepadi.html/feed 0