mohanyadav – Chandrika Daily https://www.chandrikadaily.com Wed, 28 Jan 2026 05:41:28 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg mohanyadav – Chandrika Daily https://www.chandrikadaily.com 32 32 ഇന്‍ഡോര്‍ കുടിവെള്ള ദുരന്തം; മരണങ്ങള്‍ക്ക് കാരണം മലിനജലമാണെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍ https://www.chandrikadaily.com/indoor-drinking-disaster-the-cause-of-the-deaths-was-confirmed-to-be-sewage.html https://www.chandrikadaily.com/indoor-drinking-disaster-the-cause-of-the-deaths-was-confirmed-to-be-sewage.html#respond Wed, 28 Jan 2026 05:22:53 +0000 https://www.chandrikadaily.com/?p=375961 മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഉണ്ടായ കുടിവെള്ള മലിനീകരണമാണ് കൂട്ടമരണങ്ങള്‍ക്ക് കാരണമെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മധ്യപ്രദേശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയത്. സംഭവത്തില്‍ ഇതുവരെ 23 പേര്‍ മരണപ്പെട്ടതായും, 1400ലധികം പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കമ്മീഷന്‍ നാലാഴ്ചയ്ക്കുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിപ്പ്. നഗരത്തിലെ പ്രധാന ജലവിതരണ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ചയിലൂടെ മലിനജലം കുടിവെള്ളത്തിലേക്ക് കലര്‍ന്നതാണ് ദുരന്തത്തിന് കാരണമായതെന്ന് കണ്ടെത്തി. പരിശോധനയില്‍ ശുചിമുറിയിലെ മാലിന്യം ജലവിതരണ പൈപ്പിന് മുകളിലുള്ള കുഴിയിലേക്ക് വഴിതിരിച്ചുവിട്ടതായും കണ്ടെത്തിയിട്ടുണ്ട്. ലാബ് പരിശോധനയില്‍ കുടിവെള്ളം മലിനമായിരുന്നുവെന്നതും സ്ഥിരീകരിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷനും (NHRC) വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉത്തരവാദിത്തക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

 

]]>
https://www.chandrikadaily.com/indoor-drinking-disaster-the-cause-of-the-deaths-was-confirmed-to-be-sewage.html/feed 0