molestation – Chandrika Daily https://www.chandrikadaily.com Wed, 12 Feb 2025 15:47:15 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg molestation – Chandrika Daily https://www.chandrikadaily.com 32 32 അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി റിമാന്‍ഡില്‍ https://www.chandrikadaily.com/the-accused-in-the-case-of-raping-a-class-5-student-is-in-remand.html https://www.chandrikadaily.com/the-accused-in-the-case-of-raping-a-class-5-student-is-in-remand.html#respond Wed, 12 Feb 2025 15:47:15 +0000 https://www.chandrikadaily.com/?p=329596 അടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡ് ചെയ്തു. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.

ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ സുധീഷും തുടര്‍ന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കുകയായിരുന്നു.തുടര്‍ന്ന് സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നും കഴിഞ്ഞദിവസം പുലര്‍ച്ചയാണ് പിടികൂടിയത്.

]]>
https://www.chandrikadaily.com/the-accused-in-the-case-of-raping-a-class-5-student-is-in-remand.html/feed 0
യുവാവിനെ പീഡിപ്പിച്ച കേസ്: സംവിധായകന്‍ രഞ്ജിത്തിന് താത്കാലികാശ്വാസം; തുടര്‍നടപടിക്ക് സ്റ്റേ https://www.chandrikadaily.com/youth-molestation-case-director-ranjith-gets-temporary-relief-stay-for-further-proceedings.html https://www.chandrikadaily.com/youth-molestation-case-director-ranjith-gets-temporary-relief-stay-for-further-proceedings.html#respond Mon, 09 Dec 2024 14:06:20 +0000 https://www.chandrikadaily.com/?p=321119 ലൈംഗിക പീഡനക്കേസില്‍ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. രഞ്ജിത്ത് പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്ന വരെ തുടർനടപടി പാടില്ലെന്ന കോടതി ഉത്തരവ്.

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഞ്ജിത്ത് നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ബെഞ്ചാണ് കേസിൽ സ്റ്റേ അനുവദിച്ചത്. 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്.

കോഴിക്കോട് കസബ പൊലീസാണ് ഇതിൽ ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും  ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പൊലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസില്‍ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പൊലീസിനോട് കേസ് റജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്.
]]>
https://www.chandrikadaily.com/youth-molestation-case-director-ranjith-gets-temporary-relief-stay-for-further-proceedings.html/feed 0
സൂരജ് രേവണ്ണക്കെതിരെ വീണ്ടും പീഡനക്കേസ്; പരാതി നൽകിയത് അടുത്ത അനുയായിയായ ജെ.ഡി.എസ് പ്രവർത്തകൻ https://www.chandrikadaily.com/another-molestation-case-against-suraj-revanna-the-complaint-was-lodged-by-a-close-follower-of-jds-worker.html https://www.chandrikadaily.com/another-molestation-case-against-suraj-revanna-the-complaint-was-lodged-by-a-close-follower-of-jds-worker.html#respond Wed, 26 Jun 2024 04:44:47 +0000 https://www.chandrikadaily.com/?p=301045 ജെ.ഡി.എസ് എം.എൽ.സി സൂരജ് രേവണ്ണക്കെതിരെ വീണ്ടും ലൈംഗിക പീഡനക്കേസ്. അടുത്ത അനുയായിയായിരുന്ന ജെ.ഡി.എസ് പ്രവർത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിടയാക്കിയെന്ന പരാതിയിലാണ് ഹോലെനരസിപൂർ പൊലീസ് കേസെടുത്തത്. സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായ സൂരജ് രേവണ്ണ നിലവിൽ 14 ദിവസത്തെ റിമാൻഡിലാണുള്ളത്. ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഹാ​സ​ൻ മു​ൻ എം.​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ സ​ഹോ​ദ​ര​നാ​ണ് സൂ​ര​ജ്.

ഹോലെനരസിപൂർ സ്വദേശിയാണ് പുതിയ പരാതി നൽകിയത്. മൂന്ന് വർഷം മുമ്പ് കോവിഡ് സമയത്താണ് സൂരജ് രേവണ്ണ തന്നോട് ലൈംഗികാതിക്രമം കാട്ടിയതെന്ന് പരാതിയിൽ പറയുന്നു. ജെ.ഡി.എസ് പ്രവർത്തകനായ ഇയാൾ സൂരജ് രേവണ്ണയുടെ അടുത്ത അനുയായിയായിരുന്നു.

അതേസമയം, സൂരജ് രേവണ്ണക്കെതിരായ ആദ്യത്തെ പരാതിയിലെ പ്രതി കൂടിയാണ് ഇപ്പോഴത്തെ പരാതിക്കാരൻ. സൂരജ് പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഇയാൾ ആദ്യത്തെ പരാതിക്കാരനെ അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട്, ആദ്യത്തെ കേസിലെ പരാതിക്കാരൻ സൂരജ് രേവണ്ണയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെ ഒളിവിൽ പോയതിന് ശേഷമാണ് ഇയാൾ സൂരജിനെതിരെ പീഡന പരാതിയുമായി രംഗത്തെത്തിയത്.

സൂരജ് രേവണ്ണയെ ജൂലൈ ഒന്നുവരെ കോടതി സി.ഐ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​താ​യി അ​ർ​ക്ക​ൽ​ഗു​ഡ് സ്വ​ദേ​ശി​യാ​യ 27കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ സൂരജിനെ അ​റ​സ്റ്റ് ചെയ്തത്. ​ജെ.​ഡി-.എ​സ്​ പ്ര​വ​ർ​ത്ത​ക​നാ​യ യു​വാ​വ്​ സ്വ​കാ​ര്യ ചാ​ന​ലി​ലൂ​ടെ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ക​യും പി​ന്നീ​ട് പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.

ഐ.​പി.​സി 377, 342, 506, 34 വ​കു​പ്പു​ക​ളാ​ണ്​ സൂ​ര​ജി​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. ജൂ​ൺ 16ന് ​ഹൊ​ളെ ന​ര​സി​പൂ​രി​ലെ സൂ​ര​ജി​ന്‍റെ ഫാം ​ഹൗ​സി​ൽ​വെ​ച്ച്, ത​ന്നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്നാ​ണ് യു​വാ​വി​ന്‍റെ പ​രാ​തി. പീ​ഡ​ന വി​വ​രം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഹൊ​ലെന​ര​സി​പൂ​ർ എം.​എ​ൽ.​എ​യും മു​ൻ മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി. രേ​വ​ണ്ണ​യു​ടെ മ​ക​നും ജെ.​ഡി.​എ​സ് അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പൗ​ത്ര​നും കേ​ന്ദ്ര​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യു​ടെ മ​രു​മ​ക​നു​മാ​ണ് സൂ​ര​ജ് രേ​വ​ണ്ണ. പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പ്ര​തി​ക​ളാ​ണ് എ​ച്ച്.​ഡി. രേ​വ​ണ്ണ​യും ഭാ​ര്യ ഭ​വാ​നി രേ​വ​ണ്ണ​യും.

]]>
https://www.chandrikadaily.com/another-molestation-case-against-suraj-revanna-the-complaint-was-lodged-by-a-close-follower-of-jds-worker.html/feed 0
പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു https://www.chandrikadaily.com/cpm-has-taken-back-the-leader-accused-of-molestation.html https://www.chandrikadaily.com/cpm-has-taken-back-the-leader-accused-of-molestation.html#respond Wed, 19 Jun 2024 06:25:17 +0000 https://www.chandrikadaily.com/?p=300467 പീഡനക്കേസ് പ്രതിയായ നേതാവിനെ സി.പി.എം തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി.സി സജിമോനെയാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. 2018ൽ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലും ഡി.എൻ.എ പരിശോധനയിൽ ആൾമാറാട്ടം നടത്തിയ കേസിലും പ്രതിയാണ് സജിമോൻ. വനിതാ നേതാവിനെ ലഹരി നൽകി നഗ്നവീഡിയോ ചിത്രീകരിച്ച കേസും സജിമോനെതിരെയുണ്ട്.

കൺട്രോൾ കമ്മീഷൻ പുറത്താക്കൽ റദ്ദാക്കിയതോടെയാണ് സജിമോനെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. 2023 ഡിസംബറിലാണ് സജിമോനെ പുറത്താക്കിയത്. തിരുവല്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ അടുത്ത ആളാണ് സജിമോൻ. ഇവരുടെ പിന്തുണയാണ് പാർട്ടിയിൽ തിരിച്ചെത്താൻ സഹായിച്ചതെന്നാണ് വിവരം.

]]>
https://www.chandrikadaily.com/cpm-has-taken-back-the-leader-accused-of-molestation.html/feed 0
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; സി.പി.എം നേതാവിനെതിരെ ചുമത്തിയത് ദുര്‍ബല വകുപ്പുകള്‍ https://www.chandrikadaily.com/a-case-of-molestation-of-a-minor-boy-weak-sections-charged-against-cpm-leader.html https://www.chandrikadaily.com/a-case-of-molestation-of-a-minor-boy-weak-sections-charged-against-cpm-leader.html#respond Tue, 07 Nov 2023 17:32:41 +0000 https://www.chandrikadaily.com/?p=282291 പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സി.പി.എം മലപ്പുറം ജില്ലക്കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തത് പോക്‌സോയിലെ ദുര്‍ബല വകുപ്പുകള്‍ ചുമത്തി.

പാര്‍ട്ടിയും മലപ്പുറം ജില്ലക്കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെ സംരക്ഷിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് സി.പി.എമ്മിന്റെ വിശദീകരണം.

പോക്‌സോയിലെ 7, 8 വകുപ്പുകള്‍ ചുമത്തിയാണ് പ്രതി വേലായുധന്‍ വള്ളിക്കുന്നിനെതിരെ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോയിലെ താരതമ്യേന ദുര്‍ബലമായ വകുപ്പുകളാണിവ. പോക്‌സോ കേസില്‍ ജില്ലക്കമ്മിറ്റി അംഗത്തിനെതിരെ പൊലീസ് കേസെടുത്തിട്ടും സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന നിലപാടിലാണ് സിപിഎമ്മും.

കേസിന് ആധാരമായ സംഭവം നടന്നത് കോഴിക്കോട് നല്ലളം പൊലീസ് പരിധിയിലാണ്. കഴിഞ്ഞ ജൂലൈയില്‍ ബസ് യാത്രക്കിടെ വേലായുധന്‍ വള്ളിക്കുന്ന് പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി. അടുത്തിടെയാണ് കുട്ടി ഇക്കാര്യം പുറത്ത് പറയുന്നത്. ചൈല്‍ഡ് ലൈന്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പരപ്പനങ്ങാടി പൊലീസ് വേലായുധന്‍ വള്ളിക്കുന്നിതെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.

ആണ്‍കുട്ടിയുടെ മൊഴി പരപ്പനങ്ങാടി പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ സംഭവം നടന്നത്. ഇന്നലെ രാത്രി തന്നെ കേസ് നല്ലളത്തേക്ക് കൈമാറിതായി പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.

കേസ് ഫയല്‍ വൈകിട്ടോടെ നല്ലളം പൊലീസിന് കിട്ടി. തുടര്‍നടപടികള്‍ നാളെ ഉണ്ടാകുമെന്ന് നല്ലളം പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് പരപ്പനങ്ങാടി പൊലീസ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

 

]]>
https://www.chandrikadaily.com/a-case-of-molestation-of-a-minor-boy-weak-sections-charged-against-cpm-leader.html/feed 0
മദ്യപിച്ച് ട്രെയിനില്‍ യുവതിയോട് അപമര്യാദയായി പെരുമാറി; ടിടിഇ അറസ്റ്റില്‍ https://www.chandrikadaily.com/tte-misbehave-to-a-women-passenger.html https://www.chandrikadaily.com/tte-misbehave-to-a-women-passenger.html#respond Tue, 09 May 2023 11:19:05 +0000 https://www.chandrikadaily.com/?p=252675 ട്രെയിനില്‍വച്ച് ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റില്‍. നിലമ്പൂര്‍- കൊച്ചുവേളി രാജറാണി എക്‌സ്പ്രസിലെ ടിടിഇ ആയ തിരുവന്തപുരം സ്വദേശി നിതീഷ് ആണ് അറസ്റ്റിലായത്. ഇയാളെ തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ് ചെയതതെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

പരിശോധനയില്‍ പ്രതി മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ 1 മണിയോടെ നിലമ്പൂരില്‍ നിന്നുമാണ് രാജറാണി എക്‌സ്പ്രസ് പുറപ്പെട്ടത്. നിലമ്പൂരില്‍ നിന്നും പിതാവിനൊപ്പം റെയില്‍വേ സ്‌റ്റേഷനിലെത്തിയ യുവതി ഒറ്റയ്ക്കാണ് ട്രെയിനില്‍ കയറിയത്. ഇതിനിടെയായിരുന്നു അതിക്രമം.

]]>
https://www.chandrikadaily.com/tte-misbehave-to-a-women-passenger.html/feed 0
മകളെയും ബന്ധുവായ കുട്ടിയെയും പീഢിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍ https://www.chandrikadaily.com/dddaughter-and-cousin-child-molested-government-employee-arrested.html https://www.chandrikadaily.com/dddaughter-and-cousin-child-molested-government-employee-arrested.html#respond Sun, 30 Oct 2022 07:25:22 +0000 https://www.chandrikadaily.com/?p=220206 തിരുവനന്തപുരം: മകളെയും ബന്ധുവായ കുട്ടികളെയും പീഢിപ്പെച്ചന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റിലായി. കമലേശ്വരം സ്വദേശിയാണ് അറസ്റ്റിലായത്.

ബന്ധുവായ പെണ്‍കുട്ടിയുടെ പരാതിയിലാണ് സര്‍ക്കാര്‍ ജീവനക്കാരന്‍ അറസ്റ്റിലായത്. പ്രതി കുഞ്ഞുനാള്‍ മുതല്‍ കുട്ടിയെ പീഢിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലാണ് മകളെയും പീഢിപ്പിക്കുന്നെന്ന് വെളിപ്പെടുത്തിയത്.

ഒളിവിലായിരുന്ന പ്രതിയെ ശനിയാഴ്ച രാത്രി കൊല്ലത്ത് നിന്ന് പിടികൂടി. ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

]]>
https://www.chandrikadaily.com/dddaughter-and-cousin-child-molested-government-employee-arrested.html/feed 0
ഇടുക്കിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു https://www.chandrikadaily.com/idukki-case-manoj.html https://www.chandrikadaily.com/idukki-case-manoj.html#respond Thu, 05 Nov 2020 13:00:47 +0000 https://www.chandrikadaily.com/?p=166162 കട്ടപ്പന: നരിയംപാറയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ആത്മഹത്യ ചെയ്തു. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ജയിലില്‍ തൂങ്ങിമരിച്ചത്. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി ചികിത്സയിലിരിക്കെ അഞ്ച് ദിവസം മുമ്പ് മരിച്ചിരുന്നു.

ഒക്ടോബര്‍ 23നാണ് പീഡനത്തിനിരയായ 16കാരി തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സാരമായ പൊള്ളലേറ്റ പെണ്‍കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയതിന് ശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയിരുന്നത്.

]]>
https://www.chandrikadaily.com/idukki-case-manoj.html/feed 0