montha – Chandrika Daily https://www.chandrikadaily.com Tue, 28 Oct 2025 06:32:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg montha – Chandrika Daily https://www.chandrikadaily.com 32 32 തീവ്ര ചുഴലിക്കാറ്റായി മോന്‍താ; ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി https://www.chandrikadaily.com/monta-as-severe-cyclone-trains-and-flights-were-cancelled.html https://www.chandrikadaily.com/monta-as-severe-cyclone-trains-and-flights-were-cancelled.html#respond Tue, 28 Oct 2025 06:32:43 +0000 https://www.chandrikadaily.com/?p=360656 മോന്‍താ ശക്തി പ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി മാറിയതായി റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥ വകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും.

അതേസമയം സുരക്ഷയെ മുന്‍നിര്‍ത്തി ഒഡീഷയിലെ തെക്കന്‍ ജില്ലകളില്‍ നിന്ന് 3000 പേരെ ഒഴിപ്പിച്ചതായാണ് വിവരം. തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കി. ടാറ്റാ നഗര്‍- എറണാകുളം എക്സ്പ്രസ് റായ്പൂര്‍ വഴി തിരിച്ചുവിട്ടു. വിജയവാഡ, രാജമുന്‍ദ്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി.

നാളെയും ട്രെയിനുകള്‍ ഓടില്ലെന്നാണ് റിപ്പോര്‍ട്ട്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വിശാഖപട്ടണം- ചെന്നൈ റൂട്ടില്‍ ആറ് വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്. എയര്‍ ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. തീരപ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന ദൗത്യം തുടരുകയാണ്.

ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയുള്ള മോന്‍താ വൈകിട്ടോടെ കര തൊടാനാണ് സാധ്യത. തിരമാലകള്‍ നാലു മീറ്റര്‍ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീരദേശ ജില്ലകളില്‍ മഴ കനത്തതോടെ ആന്ധ്രയിലെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/monta-as-severe-cyclone-trains-and-flights-were-cancelled.html/feed 0
‘മോന്ത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി https://www.chandrikadaily.com/cyclone-montha-holiday-for-educational-institutions-in-three-states-tomorrow.html https://www.chandrikadaily.com/cyclone-montha-holiday-for-educational-institutions-in-three-states-tomorrow.html#respond Mon, 27 Oct 2025 12:33:59 +0000 https://www.chandrikadaily.com/?p=360545 ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ‘മോന്ത’ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴ, അതിവേഗ കാറ്റ്, വെള്ളപ്പൊക്ക സാധ്യത എന്നിവയെക്കുറിച്ചും സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുണ്ട്. ശക്തി പ്രാപിച്ച ചുഴലിക്കാറ്റ് കരയിലേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

നിലവിൽ ആന്ധ്രയുടെ തീര​ത്തേക്ക് അതിവേഗം നീങ്ങുന്ന ചുഴലിക്കാറ്റ് ഈ വർഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതേതുടർന്ന് തമിഴ്‌നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ അധികൃതർ വലിയ തോതിലുള്ള തയാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. തീരദേശ മേഖലയിലെ മത്സ്യത്തൊഴിലാളികളും താമസക്കാരും വീടിനുള്ളിൽ തന്നെ തുടരാനും കടലിൽ പോകുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

നിലവിലെ പ്രവചനങ്ങൾ അനുസരിച്ച് നാളെ ആന്ധ്രാതീരം കടക്കുന്നതിനാൽ ഇനിവരുന്ന ദിവസങ്ങൾ വളരെ നിർണായകമാണെന്ന് അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണ​മെന്നും അറിയിപ്പുണ്ട്.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ അതിതീവ്ര മഴയും കാറ്റും സൃഷ്ടിക്കുമെന്നതിനാൽ സർക്കാറുകൾ അടിയന്തര നടപടികൾ ശക്തമാക്കിയിട്ടുണ്ട്. വിമാനത്താവളം, മത്സ്യബന്ധനം എന്നിവയുൾപ്പെടെയുള്ള യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റിനെ നേരിടാൻ സർക്കാർ സജ്ജമാണെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനങ്ങളിൽ ദുരിതാശ്വാസ കാമ്പുകൾ തുറന്നിട്ടുണ്ട്.

]]>
https://www.chandrikadaily.com/cyclone-montha-holiday-for-educational-institutions-in-three-states-tomorrow.html/feed 0
‘മോന്‍ത’ ചുഴലിക്കാറ്റ് കരയിലേക്കെത്തുന്നു; മൂന്ന് സംസ്ഥാനങ്ങളില്‍ ജാഗ്രതാ നിര്‍ദേശം https://www.chandrikadaily.com/cyclone-monta-makes-landfall-alert-in-three-states.html https://www.chandrikadaily.com/cyclone-monta-makes-landfall-alert-in-three-states.html#respond Mon, 27 Oct 2025 10:07:51 +0000 https://www.chandrikadaily.com/?p=360498 തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോന്‍ത’ചുഴലിക്കാറ്റ് നാളെ കരയില്‍ തൊടുമെന്ന് ഇന്ത്യാ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ 28 ന് വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ മാച്ചിലിപട്ടണത്തിനും കാക്കിനാടക്കും ഇടയിലാണ് ചുഴലിക്കാറ്റ് തീരം തൊടാനുള്ള സാധ്യത. ‘മോന്‍ത’ അതിതീവ്ര ന്യൂനമര്‍ദത്തില്‍ നിന്ന് ശക്തമായ ചുഴലിക്കാറ്റായി മാറിയതോടെ ഒഡിഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ വ്യാപകമായ മഴയും ശക്തമായ കാറ്റും അനൂഭവപ്പെടുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതില്‍ കാറ്റ് വീശാനാണ് സാധ്യത. ഒഡിഷയിലെ എട്ട് ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചിരിക്കുയാണ്. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് കണക്കുക്കൂട്ടല്‍. യെല്ലാ അലേര്‍ട്ട് പ്രദേശങ്ങളില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദങ്ങള്‍ മൂലം അടുത്ത അഞ്ച് ദിവസം വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും, കര്‍ണാടക തീരത്ത് വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

]]>
https://www.chandrikadaily.com/cyclone-monta-makes-landfall-alert-in-three-states.html/feed 0
മോന്‍താ ചുഴലിക്കാറ്റ്: മുന്നറിയിപ്പില്‍ മാറ്റം, അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് https://www.chandrikadaily.com/cyclone-monta-change-in-warning-orange-alert-in-five-districts.html https://www.chandrikadaily.com/cyclone-monta-change-in-warning-orange-alert-in-five-districts.html#respond Mon, 27 Oct 2025 05:56:16 +0000 https://www.chandrikadaily.com/?p=360423 തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ചുഴലിക്കാറ്റിന്റെയും അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

മോന്‍താ ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴയ്ക്കൊപ്പം കേരളത്തീരത്ത് ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. മണിക്കൂറില്‍ 74 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അടക്കം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഇന്ന് തിരുവനന്തപുരം, കൊല്ലം, ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

]]>
https://www.chandrikadaily.com/cyclone-monta-change-in-warning-orange-alert-in-five-districts.html/feed 0