muhammed siraj – Chandrika Daily https://www.chandrikadaily.com Fri, 11 Oct 2024 16:01:13 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg muhammed siraj – Chandrika Daily https://www.chandrikadaily.com 32 32 തെലങ്കാന പൊലീസില്‍ ഡി എസ് പി ആയി ചുമതലയേറ്റ് മുഹമ്മദ് സിറാജ് https://www.chandrikadaily.com/mohammad-siraj-has-taken1-charge-as-dsp-in-telangana-police.html https://www.chandrikadaily.com/mohammad-siraj-has-taken1-charge-as-dsp-in-telangana-police.html#respond Fri, 11 Oct 2024 16:00:06 +0000 https://www.chandrikadaily.com/?p=313065 ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് തെലങ്കാന പൊലീസില്‍ ഡി എസ് പി ആയി ചുമതലയേറ്റു. തെലങ്കാന ഡിജിപി ഓഫീസിലെത്തിയാണ് സിറാജ് ചുമതല ഏറ്റെടുത്തത്. ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതിന്റെ ആദരവായാണ് സിറാജിന് തെലങ്കാന പൊലീസില്‍ നിയമനം നല്‍കിയത്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

എം.പി എം. അനില്‍ കുമാര്‍ യാദവ്, തെലങ്കാന മൈനോരിറ്റീസ് റെസിഡെന്‍ഷ്യല്‍ എജ്യുക്കേഷനല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സ് സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ഫഹീമുദ്ദീന്‍ ഖുറേഷി എന്നിവരും സിറാജിനൊപ്പം ഉണ്ടായിരുന്നു. നേരത്തെ, സിറാജിന് ഗ്രൂപ്പ്-1 സര്‍ക്കാര്‍ പദവിയും സര്‍ക്കാര്‍ ജോലിയും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തിരുന്നു.

ഡിഎസ്പിയായി ചുമതലയേറ്റെങ്കിലും സിറാജ് കായികരംഗത്ത് തുടരും. അടുത്തിടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും സിറാജ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചിരുന്നു. രണ്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. ഒക്ടോബര്‍ 16ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലാണ് താരം അടുത്തതായി കളത്തില്‍ ഇറങ്ങുക.

2015ല്‍ ടെന്നിസ് ബോള്‍ ക്രിക്കറ്റില്‍ നിന്നും സിറാജ് പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഭാഗമായി. 2017ല്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായി. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പേസറായി.

കഴിഞ്ഞവര്‍ഷം നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കിയപ്പോള്‍ വിജയത്തിന്റെ ഭാഗമായി സിറാജും ഉണ്ടായിരുന്നു. ഇന്ത്യയ്ക്കായി 26 ടെസ്റ്റുകളും 44 ഏകദിനങ്ങളും 16 ട്വന്റി 20യിലും സിറാജ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 78ഉം ഏകദിനത്തില്‍ 71ഉം ട്വന്റി 20യില്‍ 14ഉം വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്.

 

]]>
https://www.chandrikadaily.com/mohammad-siraj-has-taken1-charge-as-dsp-in-telangana-police.html/feed 0
ലോകകപ്പ് നേട്ടം; മുഹമ്മദ് സിറാജിന് വീടും ജോലിയും നൽകുമെന്ന് തെലങ്കാന സർക്കാർ https://www.chandrikadaily.com/world-cup-achievement-telangana-government-to-provide-house-and-job-to-muhammad-siraj.html https://www.chandrikadaily.com/world-cup-achievement-telangana-government-to-provide-house-and-job-to-muhammad-siraj.html#respond Wed, 10 Jul 2024 05:29:41 +0000 https://www.chandrikadaily.com/?p=302281 ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായ സൂപ്പര്‍ താരം മുഹമ്മദ് സിറാജിന് വീടും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ലോകകപ്പ് വിജയത്തിന് ശേഷം സ്വന്തം നാടായ ഹൈദരാബാദില്‍ തിരിച്ചെത്തിയ താരം മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് വീട് സന്ദര്‍ശിച്ചപ്പോഴാണ് വാഗ്ദാനം. ഹൈദരാബാദിലോ സമീപ പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി.

മുഹമ്മദ് സിറാജ് രാജ്യത്തെ അഭിമാന നേട്ടത്തിലെത്തിച്ചെന്നും തെലങ്കാന സംസ്ഥാനത്തിന് ഇത് വലിയ ബഹുമതിയാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രം മുഖ്യമന്ത്രി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ചു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനും ചടങ്ങില്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/world-cup-achievement-telangana-government-to-provide-house-and-job-to-muhammad-siraj.html/feed 0
ബ്രിസ്‌ബെയിന്‍ ടെസ്റ്റ്; സിറാജിന് അഞ്ച് വിക്കറ്റ്, ഇന്ത്യക്ക് 328റണ്‍സ് വിജയലക്ഷ്യം https://www.chandrikadaily.com/india-ausralia-test-cricket-fourtday-review.html https://www.chandrikadaily.com/india-ausralia-test-cricket-fourtday-review.html#respond Mon, 18 Jan 2021 06:39:22 +0000 http://www.chandrikadaily.com/?p=176974 ബ്രിസ്‌ബെയിന്‍: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രെലിയ 294 റണ്‍സിന് പുറത്ത്. ഇന്ത്യക്ക് വേണ്ടി സീമര്‍ മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ഷാര്‍ദുല്‍ താക്കൂര്‍ നാല് വിക്കറ്റുമായി സിറാജിന് മികച്ച പിന്തുണ നല്‍കി. വാഷിംഗ്ടണ്‍ സുന്ദര്‍ ഒരുവിക്കറ്റ് നേടി. രണ്ടാം ഇന്നിംഗ്‌സില്‍ 328റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യഭേദപ്പെട്ടതുടക്കം ലഭിച്ചു.

അര്‍ദ്ധ സെഞ്ച്വറി നേടിയ സ്റ്റീവന്‍ സ്മിത്തിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 55റണ്‍സെടുത്ത സ്മിത്തിനെ സിറാജ് പുറത്താക്കി. ഡേവിഡ് വാര്‍ണര്‍ 48, മാര്‍ക്കസ് ഹാരിസ് 38, കാമറൂണ്‍ ഗ്രീന്‍, 37, ക്യാപ്റ്റന്‍ ടിം പെയിന്‍ 27 റണ്‍സെടുത്ത് പുറത്തായി. പാറ്റ് കമ്മിന്‍സ് 28റണ്‍സുമായി പുറത്താകാതെ നിന്നു.

]]>
https://www.chandrikadaily.com/india-ausralia-test-cricket-fourtday-review.html/feed 0