mulimleague – Chandrika Daily https://www.chandrikadaily.com Tue, 06 Jan 2026 11:31:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg mulimleague – Chandrika Daily https://www.chandrikadaily.com 32 32 വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം; ഏറെ വേദനാജനകം, അനുശോചിച്ച് എംഎല്‍എ നജീബ് കാന്തപുരം https://www.chandrikadaily.com/death-vk-ibrahim-kunj-sahib-very-painful-condolences-mla-najeeb-kanthapuram.html https://www.chandrikadaily.com/death-vk-ibrahim-kunj-sahib-very-painful-condolences-mla-najeeb-kanthapuram.html#respond Tue, 06 Jan 2026 11:29:59 +0000 https://www.chandrikadaily.com/?p=372841 മുസ്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എംഎല്‍എ നജീബ് കാന്തപുരം. പ്രിയ നേതാവ് വി.കെ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വിയോഗം ഏറെ വേദനാജനകമാണ്. അദ്ദേഹം മന്ത്രിയായിരുന്ന കാലത്താണ് എന്റെ നാട്ടില്‍ ഞാന്‍ വാര്‍ഡ് മെംബറായിരുന്നത്.

അന്ന് അദ്ദേഹം എന്റെ വാര്‍ഡിലേക്ക് അനുവദിച്ച് തന്ന രണ്ട് കോടിയുടെ റോഡാണ് അന്ന് എന്റെ നാടിനെ മാറ്റിയത്. അക്കാലത്ത് തുടങ്ങിയ ആത്മ ബന്ധമാണ് അവസാനം വരെ തുടര്‍ന്നു. ഏതാനും മാസം മുമ്പ് എറണാകുളത്ത് പോയപ്പോള്‍ ഇബ്രാഹിം കുഞ്ഞ് സാഹിബിന്റെ വീട്ടില്‍ ചെന്ന് കണ്ട് ഏറെ നേരം സംസാരിച്ചു.എന്നദ്ദേഹം ഫെയ്ബുക്കില്‍ കുറിച്ചു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസായിരുന്നു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയില്‍ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കണ്‍വെന്‍ഷന്‍ സെന്ററില്‍ 6 മണി മുതല്‍ പൊതുദര്‍ശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദര്‍ശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം.

 

 

]]>
https://www.chandrikadaily.com/death-vk-ibrahim-kunj-sahib-very-painful-condolences-mla-najeeb-kanthapuram.html/feed 0