myanmar – Chandrika Daily https://www.chandrikadaily.com Tue, 16 Sep 2025 05:52:25 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg myanmar – Chandrika Daily https://www.chandrikadaily.com 32 32 മ്യാന്‍മറില്‍ പട്ടാളം നടത്തിയ ബോംബാക്രമണത്തില്‍ 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു https://www.chandrikadaily.com/19-students-were-killed-in-the-bombing-by-the-army-in-myanmar.html https://www.chandrikadaily.com/19-students-were-killed-in-the-bombing-by-the-army-in-myanmar.html#respond Tue, 16 Sep 2025 05:52:25 +0000 https://www.chandrikadaily.com/?p=354350 മ്യാന്‍മറില്‍ പട്ടാളം നടത്തിയ ബോംബാക്രമണത്തില്‍ 19 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. സംഘര്‍ഷമേഖലയായ റാഖൈന്‍ സംസ്ഥാനത്ത് ബോര്‍ഡിങ് സ്‌കൂളിലെ 15 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളാണു കൊല്ലപ്പെട്ടതെന്ന് യുനിസെഫ് അറിയിച്ചു.

ഡിസംബറില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പട്ടാള ഭരണകൂടം അതിനു മുന്‍പേ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ തിരിച്ചുപിടിക്കാനാണ് ആക്രമണം രൂക്ഷമാക്കിയത്.
റാഖൈനില്‍ സ്വയംഭരണാവകാശം ആവശ്യപ്പെട്ടു വര്‍ഷങ്ങളായി പട്ടാളവുമായി വിമതര്‍ രൂക്ഷയുദ്ധത്തിലാണ്. കഴിഞ്ഞവര്‍ഷങ്ങളില്‍ പട്ടിണിയും പീഡനവും മൂലം ലക്ഷക്കണക്കിനു റോഹിന്‍ഗ്യന്‍ മുസ്‌ലിംകളാണ് പലായനം ചെയ്തത്.

കഴിഞ്ഞമാസം മാത്രം പട്ടാളം രാജ്യമെങ്ങും 500 വ്യോമാക്രമണങ്ങള്‍ നടത്തിയെന്നാണു മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ഈ ആക്രമണങ്ങളില്‍ 15 സ്‌കൂളുകളിലായി 40 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടിരുന്നു.

]]>
https://www.chandrikadaily.com/19-students-were-killed-in-the-bombing-by-the-army-in-myanmar.html/feed 0
മ്യാന്‍മര്‍ ഭൂചലനം; മരണം 1644 ആയി, മൂവായിരത്തിലധികം പേര്‍ക്ക് പരിക്ക് https://www.chandrikadaily.com/myanmar-earthquake-1644-dead-and-over-3000-injured.html https://www.chandrikadaily.com/myanmar-earthquake-1644-dead-and-over-3000-injured.html#respond Sun, 30 Mar 2025 01:33:38 +0000 https://www.chandrikadaily.com/?p=336453 മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു.

ഇന്ത്യയുടെ ഓപ്പറേഷന്‍ ബ്രഹ്‌മ മ്യാന്‍മാറിലെത്തി സഹായ ഹസ്തം നല്‍തകി. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങള്‍ കൂടി ലാന്‍ഡ് ചെയ്തു. 80 അംഗ എന്‍ഡിആര്‍എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കല്‍ സംഘത്തെയും ഇന്ത്യ മ്യാന്‍മറിലേക്കയച്ചു. മ്യാന്‍മറിലെ 16,000 ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

പുലര്‍ച്ചെ മൂന്നു മണിക്കാണ് മ്യാന്‍മറിന് സഹായവുമായി ആദ്യ വ്യോമസേന വിമാനം ഡല്‍ഹിക്കടുത്തുള്ള ഹിന്‍ഡന്‍ താവളത്തില്‍ നിന്ന് പറന്നത്. പിന്നീട് നാലു വിമാനങ്ങള്‍ കൂടി മ്യാന്‍മറിലേക്കയച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികളാണ് മ്യാന്‍മറിലെത്തിച്ചത്.

 

 

]]>
https://www.chandrikadaily.com/myanmar-earthquake-1644-dead-and-over-3000-injured.html/feed 0
മ്യാന്‍മര്‍ ഭൂചലനം; മരണം 1000 കടന്നു, 2376 പേര്‍ക്ക് പരുക്ക് https://www.chandrikadaily.com/myanmar-earthquake-the-death-toll-has-crossed-1000-and-2376-people-have-been-injured.html https://www.chandrikadaily.com/myanmar-earthquake-the-death-toll-has-crossed-1000-and-2376-people-have-been-injured.html#respond Sat, 29 Mar 2025 06:36:40 +0000 https://www.chandrikadaily.com/?p=336379 മ്യാന്‍മറില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തില്‍ മരണം 1000 കടന്നു. ഇതുവരെ 1,002 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും 2,376 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മുപ്പതോളം പേരെ കാണാതായിട്ടുണ്ട്.

ബാങ്കോക്കില്‍ നിലവില്‍ ആറ് പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. കെട്ടിടാവശിഷ്ങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പതിനഞ്ച് പേരെ കാണാതായതായാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ബാങ്കോക്കിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

അതേസമയം ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞ മ്യാന്‍മറിന് സഹായവുമായി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ടെന്റ്, സ്ലീപ്പിങ് ബാങ്ക്, ബ്ലാങ്കറ്റ്, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയര്‍, സോളാര്‍ ലാമ്പ്, ജനറേറ്റര്‍ അടക്കം 15 ടണ്‍ അടങ്ങുന്ന അടിയന്തരാവശ്യ സാധനങ്ങള്‍ ഇന്ത്യ മ്യാന്‍മറിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. മ്യാന്‍മറിനെ സഹായിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വ്യക്തമാക്കി. ചൈനയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ മ്യാന്‍മറിനൊപ്പം നില്‍ക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കി.

വെള്ളിയാഴ്ച 12.50 ഓടെയാണ് മ്യാന്‍മറിനെ നടുക്കി ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രതയായിരുന്നു രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ 6.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായി. ഇതിനിടെ തായ്ലന്‍ഡിലും ഭൂകമ്പമുണ്ടായി. തലസ്ഥാനമായ ബാങ്കോക്കില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു.

 

 

 

]]>
https://www.chandrikadaily.com/myanmar-earthquake-the-death-toll-has-crossed-1000-and-2376-people-have-been-injured.html/feed 0
മ്യാന്മര്‍, തായ്‌ലന്‍ഡ് ഭൂചലനം; മരണം 694 കടന്നു https://www.chandrikadaily.com/myanmar-and-thailand-earthquakes-death-passed-694.html https://www.chandrikadaily.com/myanmar-and-thailand-earthquakes-death-passed-694.html#respond Sat, 29 Mar 2025 05:08:27 +0000 https://www.chandrikadaily.com/?p=336360 മ്യാന്മറിലും തായ്‌ലന്‍ഡിലുമുണ്ടായ ഭൂചലനത്തില്‍ 694 പേര്‍ മരിച്ചതായും 1600 ഓളം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് .റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന് പിന്നാലെ മ്യാന്‍മറില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മരണസംഖ്യ 10,000 കവിയുമെന്ന് യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.

അതേസമയം കെട്ടിട്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കുവേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഭൂചലനത്തില്‍ മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്ക് പ്രകാരം മാന്റെലെയില്‍ നിന്ന് 17.2 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മ്യാന്‍മറില്‍, രാജ്യത്തെ ഏറ്റവും വലിയ ആശ്രമങ്ങളിലൊന്നായ മാ സോ യാനെ മൊണാസ്ട്രി ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, നയ്പിഡാവിലെ മുന്‍ രാജകൊട്ടാരത്തിനും സര്‍ക്കാര്‍ ഭവനത്തിനും കേടുപാടുകള്‍ സംഭവിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നു. അതേസമയം അണക്കെട്ട് പൊട്ടി താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിന് തെക്ക് പടിഞ്ഞാറുള്ള സാഗൈങ്ങ് മേഖലയില്‍, 90 വര്‍ഷം പഴക്കമുള്ള ഒരു പാലം തകര്‍ന്നു, മണ്ഡലയെയും മ്യാന്‍മറിലെ ഏറ്റവും വലിയ നഗരമായ യാങ്കോണിനെയും ബന്ധിപ്പിക്കുന്ന ഹൈവേയുടെ ചില ഭാഗങ്ങളും തകര്‍ന്നു.

]]>
https://www.chandrikadaily.com/myanmar-and-thailand-earthquakes-death-passed-694.html/feed 0
മ്യാൻമറില്‍ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി https://www.chandrikadaily.com/earthquake-hits-myanmar-again-4-2-magnitude-recorded-on-richter-scale.html https://www.chandrikadaily.com/earthquake-hits-myanmar-again-4-2-magnitude-recorded-on-richter-scale.html#respond Sat, 29 Mar 2025 01:19:09 +0000 https://www.chandrikadaily.com/?p=336304 മ്യാൻമറില്‍ വീണ്ടും ഭൂചലനം. അർധരാത്രിയോടെയാണ് റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർചലനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. വെള്ളിയാഴ്ചയുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ 150 കടന്നു. 700 ലേറെപേർക്ക് പരിക്കേറ്റു. തുടര്‍ച്ചയായ ആറ് ഭൂചലനങ്ങളാണ് മ്യാന്മാറിലും സമീപ പ്രദേശങ്ങളിലുമുണ്ടായത്.

റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മ്യാൻമറിലും ബാങ്കോക്കിലും ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മ്യാന്മാറിന്റെ തലസ്ഥാനമായ നയ്പിഡാവിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്.

അതേസമയം, ഭൂകമ്പത്തിൽ തകർന്ന മ്യാൻമറിന് ദുരിതാശ്വാസ സഹായമെത്തിക്കുമെന്ന് ഇന്ത്യ അറിയിച്ചു. 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ആണ് കെെമാറുക. ഭക്ഷ്യവസ്തുക്കള്‍, അവശ്യമരുന്നുകള്‍, പുതപ്പുകള്‍ തുടങ്ങിയവ കെെമാറുമെന്നാണ് വിദേശമന്ത്രാലയം വ്യക്തമാക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ വിമാനം മ്യാന്‍മറിലേക്ക് തിരിച്ചു. ഇന്ത്യയെ കൂടാതെ ഐക്യരാഷ്ട്രസംഘടനയും ചെെനയും മ്യാന്‍മാറിന് സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/earthquake-hits-myanmar-again-4-2-magnitude-recorded-on-richter-scale.html/feed 0
മ്യാന്‍മര്‍ ഭൂചലനം; മരണം 100 കടന്നു https://www.chandrikadaily.com/myanmar-earthquake-the-death-toll-has-crossed-100.html https://www.chandrikadaily.com/myanmar-earthquake-the-death-toll-has-crossed-100.html#respond Fri, 28 Mar 2025 14:23:14 +0000 https://www.chandrikadaily.com/?p=336238 മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണം നൂറ് കടന്നതായി റിപ്പോര്‍ട്ട്. 70 പേരെ കാണാതായതായി വിവരമുണ്ട്. തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന നിരവധി ആളുകള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മറിലുണ്ടായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തായ്ലന്‍ഡിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു. മ്യാന്‍മറിലും,ബാങ്കോക്കിലും ഭരണത്തിലുള്ള സൈന്യം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഭൂചലനത്തില്‍ മണ്ഡലയിലെ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞതായും സുപ്രധാന ദേശീയ പാതകള്‍ പലതും മുറിഞ്ഞു മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. സാഗയിംഗ് നഗരത്തിന് 16 കിലോമീറ്റര്‍ (10 മൈല്‍) വടക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇത് ഏകദേശം 1.2 ദശലക്ഷം ജനസംഖ്യയുള്ള മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ഡലയില്‍ നിന്ന് ഏകദേശം 17.2 കിലോമീറ്റര്‍ അകലെയാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50 നാണ് ഭൂചലനം രേഖപ്പെടുത്തിയത്. മ്യാന്‍മറിലെ ഭൂചലനത്തിന് പിന്നാലെ വടക്കന്‍ തായ്ലന്‍ഡിലും ബാങ്കോക്കിലും 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. മ്യാന്‍മര്‍ ഭൂകമ്പത്തിന്റെ പ്രകമ്പനം വിയറ്റ്‌നാമിലും പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലും മണിപ്പൂരിലെ ഇംഫാലിലും നേരിയ ഭൂകമ്പങ്ങള്‍ അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

]]>
https://www.chandrikadaily.com/myanmar-earthquake-the-death-toll-has-crossed-100.html/feed 0
മ്യാന്മറില്‍ വന്‍ ഭൂചലനം, രണ്ടുതവണ കുലുങ്ങി; ബാങ്കോക്കും വിറച്ചു, കെട്ടിടങ്ങള്‍ നിലംപൊത്തി, പാലം തകര്‍ന്നു https://www.chandrikadaily.com/massive-earthquake-in-myanmar-shakes-twice-bangkok-also-shook-buildings-collapsed-and-bridges-collapsed.html https://www.chandrikadaily.com/massive-earthquake-in-myanmar-shakes-twice-bangkok-also-shook-buildings-collapsed-and-bridges-collapsed.html#respond Fri, 28 Mar 2025 10:38:34 +0000 https://www.chandrikadaily.com/?p=336201 മ്യാൻമറിൽ വൻ ഭൂചലനം. റിക്ചർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി. 6.4 വരെ തീവ്രതയുള്ള ശക്തമായ തുടർചലനങ്ങളുമുണ്ടായി. ഉച്ചക്ക് 11.50 ഓടെയാണ് ഭൂമി കുലുങ്ങിയത്. മധ്യമ്യാൻമറാണ് പ്രഭവകേന്ദ്രം. ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഡൽഹി വരെയെത്തി. മ്യാൻമറിലെ പ്രശസ്തമായ ആവ പാലം ഭൂചലനത്തിൽ തകർന്നതായാണ് റിപ്പോർട്ട്. തായ്‍ലാന്‍ഡിലും നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്.

തായ്‌ലൻഡിന്‍റെ തലസ്ഥാനമായ ബാങ്കോക്കിൽ ശക്തമായ ഭൂചലനങ്ങൾ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മേഘാലയയിലും നിരവധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബംഗ്ലാദേശിലും ചൈനയുടെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ശക്തമായ ഭൂകമ്പത്തിൽ ഏകദേശം 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിലെ ഒരു ബഹുനില കെട്ടിടം നിലംപരിശാവുകയും 40-ലധികം പേര്‍ അവിടെ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആളുകൾ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടിയിറങ്ങി. ഉയർന്ന കെട്ടിടങ്ങളിലുള്ള സ്വിമ്മിംഗ് പൂളുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകി.

ബാങ്കോക്കിലെ ചതുചക് ജില്ലയിൽ നിർമാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം ഭൂകമ്പത്തെ തുടർന്ന് തകർന്നു. നിരവധി കെട്ടിടങ്ങൾ ഒഴിപ്പിച്ചു. വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു. തായ് തലസ്ഥാനത്ത് ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാങ്കോക്കിൽ മെട്രോ സർവീസുകൾ, വിമാനത്താവളം, സബ്‌വേകൾ എന്നിവ സർക്കാർ അടച്ചിട്ടതോടെ നഗരം അടച്ചുപൂട്ടലിലേക്ക് നീങ്ങി.

“ഞാൻ വീട്ടിൽ ഉറങ്ങുകയായിരുന്നു, പിന്നെ പൈജാമ ധരിച്ച് കെട്ടിടത്തിന് പുറത്തേക്ക് പരമാവധി വേഗത്തില്‍ പരമാവധി ദൂരം ഓടി,” തായ്‌ലൻഡിലെ ചിയാങ് മായ് നിവാസിയായ ഒരാൾ എഎഫ്‌പിയോട് പറഞ്ഞു. കെട്ടിടങ്ങളും മാളുകളും ശക്തമായി കുലുങ്ങുന്നതും ആളുകൾ പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടുന്നതുമായുള്ള വീഡിയോകൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മ്യാൻമറിലെയും തായ്‌ലൻഡിലെയും സ്ഥിതിഗതികളിൽ ആശങ്കയുണ്ടെന്നും ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്തതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

]]>
https://www.chandrikadaily.com/massive-earthquake-in-myanmar-shakes-twice-bangkok-also-shook-buildings-collapsed-and-bridges-collapsed.html/feed 0
മ്യാന്‍മാറില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തി യു എന്‍ പൊതുസഭ https://www.chandrikadaily.com/20-news-world-un-assembly-passes-resolution-for-myanmar.html https://www.chandrikadaily.com/20-news-world-un-assembly-passes-resolution-for-myanmar.html#respond Sun, 20 Jun 2021 05:52:23 +0000 https://www.chandrikadaily.com/?p=190712 ന്യൂഡല്‍ഹി: മ്യാന്‍മാറില്‍ ആയുധ ഉപരോധം ഏര്‍പ്പെടുത്തി യു എന്‍ പൊതുസഭ. പട്ടാള അട്ടിമറിയെ അപലപിച്ചാണ് യു എന്‍ പൊതുസഭ പ്രമേയം പസാക്കിയത്. ഇന്ത്യ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

193 രാജ്യങ്ങളില്‍ 119 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.36 രാജ്യങ്ങള്‍ മാറി നിന്നു. രാജ്യത്തെ അടിയന്തരാവസ്ഥ പിന്‍വലിക്കണം ,രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശങ്ങള്‍ നല്‍കണമെണമെന്നും പ്രമേയത്തില്‍ പറയുന്നു. പ്രമേയത്തില്‍ ഇന്ത്യയുടെ കാഴ്ചപ്പാട് പൂര്‍ണ്ണമായി ഉള്‍പ്പെടാത്തതിനാലാണ് ഇന്ത്യ വിട്ടു നിന്നത്.

]]>
https://www.chandrikadaily.com/20-news-world-un-assembly-passes-resolution-for-myanmar.html/feed 0
മ്യാന്‍മറില്‍ സൈനിക അട്ടിമറി; ആങ് സാന്‍ സൂചിയും പ്രസിഡന്റും തടങ്കലില്‍ https://www.chandrikadaily.com/myanmar-military-attack-news.html https://www.chandrikadaily.com/myanmar-military-attack-news.html#respond Mon, 01 Feb 2021 03:35:25 +0000 http://www.chandrikadaily.com/?p=178471 യാങ്കൂണ്‍ (മ്യാന്‍മര്‍): മ്യാന്‍മറില്‍ സൈനിക അട്ടിമറി. മ്യാന്‍മര്‍ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ ആങ് സാന്‍ സൂചി (75) യും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ള മ്യാന്‍മറിലെ പ്രമുഖ നേതാക്കളെയെല്ലാം സൈന്യം തടവിലാക്കിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനു ശേഷം ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി ചേരാനിക്കെയാണ് അപ്രതീക്ഷിത നീക്കം. മ്യാന്‍മറില്‍ ആഭ്യന്തരമായി പട്ടാളം ഭരണം ഏറ്റെടുക്കുന്നതായാണ് സൂചന. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ പിടിയിലാണ്. ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.

പ്രധാന നഗരമായ യാങ്കൂണില്‍ മൊബൈല്‍ സേവനം തടസപ്പെട്ടു. നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആങ് സാന്‍ സൂചിയുടെ നാഷനല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ഡി) വന്‍ ഭൂരിപക്ഷം നേടിയിരുന്നു. കഴിഞ്ഞ നവംബര്‍ 8 ന് നടന്ന തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് സൈന്യം. തിരഞ്ഞെടുപ്പില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് സൈന്യത്തിന്റെ നിലപാട്. അര നൂറ്റാണ്ട് നിന്ന പട്ടാളഭരണത്തിനു ശേഷം രാജ്യത്ത് നടന്ന രണ്ടാമത് പൊതുതിരഞ്ഞെടുപ്പിന് ജനകീയ പിന്തുണ വര്‍ധിച്ചതാണ് സൈനിക അട്ടിമറിയിലേക്ക് വഴിവച്ചതെന്നാണ് രാഷ്ട്രീയ നേതൃത്വത്തിന്റെ ആരോപണം. 50 വര്‍ഷം നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച് 2015 ലാണ് എന്‍എല്‍ഡി അധികാരത്തിലെത്തിയത്.

]]>
https://www.chandrikadaily.com/myanmar-military-attack-news.html/feed 0
റോഹിന്‍ഗ്യ മുസ്്‌ലിം വേട്ട: മ്യാന്മറിലെ പട്ടാളത്തലവന്മാര്‍ക്കെതിരെ യുഎസ് ഉപരോധം https://www.chandrikadaily.com/rohingya-muslim-issue.html https://www.chandrikadaily.com/rohingya-muslim-issue.html#respond Thu, 18 Jul 2019 03:28:19 +0000 http://www.chandrikadaily.com/?p=133535

യാങ്കൂണ്‍: റോഹിന്‍ഗ്യാ മുസ്്‌ലിം വംശഹത്യയില്‍ പങ്കുള്ള മ്യാന്മര്‍ പട്ടാള മേധാവിക്കും മൂന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുമെതിരെ അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. കുറ്റാരോപിതരായ പട്ടാള ജനറല്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും യു.എസ് ഭരണകൂടം യാത്രാ വിലക്കേര്‍പ്പെടുത്തി. ഇവരെ യു.എസില്‍ പ്രവേശിക്കുന്നതില്‍നിന്ന് തടഞ്ഞു. നോര്‍ത്ത് റാഖൈനിലെ ഇന്‍ ഡിന്‍ ഗ്രാമത്തില്‍ പത്തോളം റോഹിന്‍ഗ്യാ മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസില്‍ കുറ്റക്കാരായ സൈനികരെ വിട്ടയക്കാനുള്ള സൈനിക മേധാവിയുടെ തീരുമാനമാണ് ഉപരോധമേര്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്ത് ലോകത്തിന് മുന്നിലെത്തിച്ചതിന് മ്യാന്മര്‍ ഭരണകൂടം തുറങ്കിലടച്ച രണ്ട് റോയിട്ടേഴ്‌സ് ലേഖകരെക്കാള്‍ കുറഞ്ഞ സമയം മാത്രമാണ് പ്രതികളായ സൈനികര്‍ ജയിലില്‍ കഴിഞ്ഞത്. മനുഷ്യാവകാശ ധ്വംസകരെയും മറ്റ് കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ മ്യാന്മര്‍ ഭരണകൂടം നടപടി സ്വീകരിക്കാത്തത് ഏറെ ആശങ്കാജനകമാണെന്ന് പോംപിയോ പറഞ്ഞു. മ്യാന്മര്‍ സേനയുടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇപ്പോഴും റിപ്പോര്‍ട്ടുകളുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങളില്‍ പട്ടാള നേതൃത്തിനുള്ള പങ്കിനെക്കുറിച്ച് വിശ്വാസ യോഗ്യമായ തെളിവുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യു.എസ് ഉപരോധം പ്രതീകാത്മകമാണെങ്കിലും മ്യാന്മര്‍ സേനക്കെതിരെ സാമ്പത്തിക ഉപരോധങ്ങളുമായി മുന്നോട്ടുപോകാന്‍ ഇതിലൂടെ അമേരിക്കക്ക് സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2017ലെ സൈനിക നടപടിയില്‍ ഏഴ് ലക്ഷത്തിലേറെ റോഹിന്‍ഗ്യ മുസ്്‌ലിംകളാണ് അഭയാര്‍ത്ഥികളായത്. യു.എസ് ഉപരോധത്തെ മ്യാന്മര്‍ ഭരണകൂടവും സൈന്യവും അപലപിച്ചു.

]]>
https://www.chandrikadaily.com/rohingya-muslim-issue.html/feed 0