national – Chandrika Daily https://www.chandrikadaily.com Mon, 31 Jul 2023 09:53:43 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg national – Chandrika Daily https://www.chandrikadaily.com 32 32 ദേശീയ ശ്രദ്ധ നേടിയ റിയല്‍ ചെറുവാടി സ്റ്റോറിയിലെ നായികക്ക് വിട https://www.chandrikadaily.com/1farewell-to-the-heroine-of-real-cheruvadi-story-which-gained-national-attention.html https://www.chandrikadaily.com/1farewell-to-the-heroine-of-real-cheruvadi-story-which-gained-national-attention.html#respond Mon, 31 Jul 2023 09:43:12 +0000 https://www.chandrikadaily.com/?p=267329 പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഫോട്ടോ ഗ്രാഫി അവാര്‍ഡ് നേടിയ ചിത്രത്തിലെ കഥാ നായിക താഴെ കൊന്നാലത്ത് പാത്തുമാത്ത (93) യാത്രയായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുള്ളിക്കാപറമ്പ് ഗവ എല്‍.പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്തിറങ്ങിയ പാന്താത്ത സ്‌കൂള്‍ മുറ്റത്ത് നിന്ന് ബാല്യകാല സുഹൃത്തിനെ കണ്ട നിമിഷം അവരുടെ നിഷ്‌കളങ്ക ഭാവപകര്‍ച്ചയും, സ്‌നേഹത്തോടെയുള്ള കുശലങ്ങളും അത്രത്തോളം തന്നെ അവരുടെ സുഹൃത്ത് ബന്ധം അവാര്‍ഡ് നേടിയ ഫ്രെയിമിലുണ്ടായിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തിയ ചന്ദ്രിക ഫോട്ടോ ഗ്രാഫര്‍ സി കെ തന്‍സീറിന് ഈ ഫോട്ടോക്ക് 2017 ലെ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഫോട്ടോ ഗ്രാഫി അവാര്‍ഡും ലഭിച്ചിരുന്നു. രണ്ട് മക്കളുടെ മാതാവായ ഗ്രാമ മുത്തശ്ശി ഇനി ചെറുവാടി പുത്തിയോത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഉറങ്ങും.

 

]]>
https://www.chandrikadaily.com/1farewell-to-the-heroine-of-real-cheruvadi-story-which-gained-national-attention.html/feed 0
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല; ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ https://www.chandrikadaily.com/women-are-not-safe-in-live-in-relationships-chairperson-of-the-national-commission-for-women.html https://www.chandrikadaily.com/women-are-not-safe-in-live-in-relationships-chairperson-of-the-national-commission-for-women.html#respond Sat, 18 Feb 2023 12:18:11 +0000 https://www.chandrikadaily.com/?p=238700 ന്യൂഡല്‍ഹി: ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയാണ് പ്രതികരണം നടത്തിയത്. ഡല്‍ഹിയില്‍ ഫെബ്രുവരി 10 ന് സാഹില്‍ ഗെഹ്ലോട്ട് പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയ കേസിന്റെ പശ്ചാത്തലത്തിലായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ അഭിപ്രായം.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വീടുകളില്‍ പ്രശ്‌നങ്ങള്‍ തുറന്നുപറയാന്‍ കഴിയുന്ന അന്തരീക്ഷം ഉണ്ടാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ ട്വറ്ററില്‍ കുറിച്ചു. മാതാപിതാക്കള്‍ കുട്ടികളോട് ബഹുമാനത്തോടെ പെരുമാറണമെന്നും നിര്‍ദേശമുണ്ട്.

ഡല്‍ഹിയില്‍ സാഹില്‍ ഗെഹ്ലോട്ട് (24) പങ്കാളിയായിരുന്ന നിക്കിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിനുള്ളില്‍ സൂക്ഷിക്കുകയായിരുന്നു. കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം തന്നെ സാഹില്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. സാഹിലും നിക്കിയും 2020ല്‍ വിവാഹിതരായിരുന്നെന്ന് ഡല്‍ഹി പൊലീസ് പറയുന്നു.

അതേസമയം, വിവാഹം കഴിച്ച കാര്യം തങ്ങള്‍ക്കറിയില്ലായിരുന്നെന്ന് കൊല്ലപ്പെട്ട നിക്കിയുടെ വീട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സാഹിലിന്റെ കുടുംബം ഈ ബന്ധത്തില്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചതായും പൊലീസ് പറയുന്നു. നിക്കിയെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയില്‍ സാഹലിന്റെ സുഹൃത്തുക്കളും കുടുംബവും സഹായിച്ചിരുന്നെന്ന് പൊലീസ് പറയുന്നു.

ഗൂഢാലോചനയില്‍ പങ്കെടുത്ത കുറ്റത്തിന് സാഹിലിന്റെ പിതാവ് വീരേന്ദര്‍ സിങ്ങിനെയും രണ്ട് സഹോദരന്മാരെയും രണ്ട് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

]]>
https://www.chandrikadaily.com/women-are-not-safe-in-live-in-relationships-chairperson-of-the-national-commission-for-women.html/feed 0
12 ചീറ്റകള്‍ കൂടി ഇന്ത്യയിലേക്ക്: എത്തിക്കുന്നത് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ https://www.chandrikadaily.com/12-more-cheetahs-to-india.html https://www.chandrikadaily.com/12-more-cheetahs-to-india.html#respond Sat, 11 Feb 2023 13:51:55 +0000 https://www.chandrikadaily.com/?p=237395 12 ചീറ്റകള്‍ കൂടി ഇന്ത്യയില്‍ എത്തുമെന്ന് ജെ.എസ്.ചൗഹാന്‍. ഫെബ്രുവരി 18 ന് 12 ചീറ്റകള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ജെ.എസ്.ചൗഹാന്‍ അറിയിച്ചു. എന്നാല്‍ ആണ്‍ ചീറ്റകളുടെയും പെണ്‍ചീറ്റകളുടെയും എണ്ണത്തില്‍ കൃത്യത വന്നിട്ടില്ല.

ചീറ്റകളെ ഒരു മാസം ക്വാറന്റൈനില്‍ സൂക്ഷിക്കുമെന്നും ജെ.എസ്.ചൗഹാന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72 ാം ജന്മദിനത്തില്‍ സെപ്തംബര്‍ 17 നാണ് നമീബിയയില്‍ നിന്ന് എട്ട് ചീറ്റകള്‍ അടങ്ങുന്ന ആദ്യ സംഘത്തെ കുനോ നാഷണല്‍ പാര്‍ക്കില്‍ എത്തിച്ചത്. പൂര്‍ണ്ണമായി കാട്ടിലേക്ക് വിടുന്നതിന് മുന്നോടിയായുളള വേട്ടയാടല്‍ വലയത്തിലാണ് നിലവില്‍ ഈ ചീറ്റകളുളളത്.

ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ച് ഏകദേശം ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ചീറ്റകളെ വീണ്ടും രാജ്യത്തെത്തിച്ചത്.

]]>
https://www.chandrikadaily.com/12-more-cheetahs-to-india.html/feed 0
മസൂദ് അസ്ഹറിന്റെ സഹോദരനും മകനും പാക് കസ്റ്റഡിയില്‍ https://www.chandrikadaily.com/son-of-masood.html https://www.chandrikadaily.com/son-of-masood.html#respond Tue, 05 Mar 2019 16:34:24 +0000 http://www.chandrikadaily.com/?p=120383

ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫിനെയും മകന്‍ ഹംസ അസ്ഹറിനെയും മറ്റു 44-ഓളം പ്രവര്‍ത്തകരെയും പാക് പ്രവിശ്യ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഇവരെല്ലാം വീട്ടുതടങ്കലിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുന്ന കാര്യത്തില്‍ പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ അന്തിമ തീരുമാനമെടുക്കുമെന്നും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജെയ്‌ഷെ ഭീകരരെ അറസ്റ്റ് ചെയ്ത വിവരം പാകിസ്ഥാന്‍ ആഭ്യന്തര സഹമന്ത്രിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും ഇസ്ലാമാബാദില്‍ വാര്‍ത്താസമ്മേളനം വിളിച്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പാക് ഗവണ്‍മെന്റ് തയ്യാറാക്കിയ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോഴത്തെ അറസ്റ്റെന്ന് ആഭ്യന്തര വക്താക്കള്‍ പറഞ്ഞു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നു. ഈ തെളിവുകള്‍ മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫിനെയും മകന്‍ ഹംസ അസ്ഹറിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നതാണ്. എന്നാല്‍ ഇന്ത്യ നല്‍കിയ തെളിവുകള്‍ വേണ്ട വിധം ശക്തമല്ല എന്നാണ് പാകിസ്ഥാന്‍ പറയുന്നത്. പുല്‍വാമ ആക്രമണത്തില്‍ ഇവര്‍ക്ക് പങ്കില്ലെന്ന് തെളിഞ്ഞാല്‍ ഇവരെ വിട്ടയക്കുമെന്ന് പാക് ആഭ്യന്തര സഹമന്ത്രി ഷെഹരിയാര്‍ ഖാന്‍ അഫ്രീദിയും ആഭ്യന്തര സെക്രട്ടറി അസം സുലൈമാന്‍ ഖാനും വ്യക്തമാക്കി.

]]>
https://www.chandrikadaily.com/son-of-masood.html/feed 0
സച്ചിനു വേണ്ടത് രണ്ടു പോയിന്റായിരിക്കാം, എനിക്കാവശ്യം കിരീടമാണ്: ഗാംഗുലി https://www.chandrikadaily.com/sechin-ganguly-clash.html https://www.chandrikadaily.com/sechin-ganguly-clash.html#respond Sun, 24 Feb 2019 12:41:36 +0000 http://www.chandrikadaily.com/?p=119651

ന്യൂഡല്‍ഹി: വരുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുകയാണ് വേണ്ടതെന്ന മുന്‍ ഇന്ത്യന്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പ്രസ്താവനക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. ലോകകപ്പ് നഷ്ടപ്പെടുന്നതിനേക്കാള്‍ അദ്ദേഹത്തിന് ആശങ്ക നഷ്ടപ്പെടുന്ന രണ്ട് പോയിന്റിനെക്കുറിച്ചാണ് എന്നായിരുന്നു ഗാംഗുലിയുടെ വിമര്‍ശനം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ലോകകപ്പില്‍ കളിക്കരുതെന്ന വികാരം ശക്തമായിരിക്കെ, അതിനെ വിമര്‍ശിച്ച് സച്ചിന്‍ രംഗത്തെത്തിയിരുന്നു. പാക് ടീമിന് വെറുതെ രണ്ട് പോയിന്റ് നല്‍കരുതെന്നും അവരെ കളിച്ചു പരാജയപ്പെടുത്തണമെന്നുമായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടിരുന്നത്. ഇതിനാണിപ്പോള്‍ ഗാംഗുലി മറുപടി നല്‍കിയിരിക്കുന്നത്.
ലോകകപ്പില്‍ പാകിസ്ഥാനെതിരെ കളിക്കേണ്ടതില്ലെന്ന് സൗരവ്് ഗാംഗുലിയും ഹര്‍ഭജനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം ബി.സി.സി.ഐയും കേന്ദ്ര സര്‍ക്കാരും എടുക്കുന്ന നിലപാടിനൊപ്പമുണ്ടാകുമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാത് കോലിയും പരിശീലകന്‍ രവി ശാസ്ത്രിയും അറിയിച്ചു.

]]>
https://www.chandrikadaily.com/sechin-ganguly-clash.html/feed 0
2017ല്‍ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിച്ചത് 17 ദേശസ്‌നേഹ ചിത്രങ്ങള്‍ https://www.chandrikadaily.com/sharp-rise-in-patriotic-films-shown-on-dd-2017.html https://www.chandrikadaily.com/sharp-rise-in-patriotic-films-shown-on-dd-2017.html#respond Fri, 29 Dec 2017 08:30:19 +0000 http://www.chandrikadaily.com/?p=61806 ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാറിന് കീഴില്‍ ദേശീയതയും ദേശസ്‌നേഹവുമെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടിവി ചാനലായ ദൂരദര്‍ശനില്‍ ദേശസ്‌നേഹം വിഷയമായ സിനിമകളുടെ അതിപ്രസരമെന്ന് റിപ്പോര്‍ട്ട്. ബിജെപി സര്‍ക്കാര്‍ ്‌കേന്ദ്ര വാര്‍ത്താവിനിമയ രംഗം കയ്യടക്കിയ ശേഷമാണ് ദൂരദര്‍ശനില്‍ ദേശസ്‌നേഹ സിനിമകളില്‍ വന്‍ വര്‍ധനയുണ്ടായത്. ദേശസ്‌നേഹം മുഖ്യ വിഷയമായ 17 ചിത്രങ്ങളാണെന്ന് 2017ല്‍ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിച്ചത്.

കേന്ദ്ര വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോറാണ് ഇതുസംബന്ധിച്ച വിവരം പുറത്താക്കിയത്. ലോക്‌സഭയില്‍ ചൊവ്വാഴ്ച ഒരു ചോദ്യത്തിനു മറുപടിയായാണ് മന്ത്രി റാത്തോര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

മോദി പ്രധാനമന്ത്രിയായ ശേഷം ദൂരദര്‍ശനില്‍ ദേശസ്‌നേഹം പ്രമേയമായ സിനിമകള്‍ ഓരോ വര്‍ഷവും കൂടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ദൂര്‍ദര്‍ശനില്‍ ഇത്തരം ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമായാരുന്നു പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ 2015ല്‍ ഇത് നാല് ചിത്രങ്ങളായി ഉയര്‍ന്നു. 2016ല്‍ 14 ചിത്രങ്ങളായി ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2017ല്‍ ആയപ്പോഴേക്കും ചിത്രങ്ങളുടെ എണ്ണം 17 എണ്ണത്തില്‍ എത്തുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം സമീപ വര്‍ഷങ്ങളില്‍ ദേശസ്‌നേഹം വിഷയമാകുന്ന എത്ര ചിത്രങ്ങള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന ചോദ്യം ലോക്‌സഭയില്‍ ഉന്നയിച്ചത് ബിജെപി എംപി ഹരീഷ് ദ്വിവേദിയാണ്.

സിനിമ കൂടാതെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ പ്രമുഖ ദേശീയവാദികളുടെ ജീവിതം പ്രമേയമാകുന്ന ആറ് ഡോക്യുമെന്ററികളും ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്.

]]>
https://www.chandrikadaily.com/sharp-rise-in-patriotic-films-shown-on-dd-2017.html/feed 0
ദേശീയ ജൂനിയര്‍ സ്‌കൂള്‍ കായിക മേള കേരളം കിരീടത്തിലേക്ക് https://www.chandrikadaily.com/national-junior-school-meet.html https://www.chandrikadaily.com/national-junior-school-meet.html#respond Fri, 10 Nov 2017 17:55:34 +0000 http://www.chandrikadaily.com/?p=53221  

ഭോപ്പാല്‍: ദേശീയ ജൂനിയര്‍ സ്‌കൂള്‍ കായിക മേള ഇന്ന് സമാപിക്കാനിരിക്കെ എതിരാളികളെ ബഹുദൂരം പിറകിലാക്കി കേരളം കിരീടത്തിലേക്ക്. നാലാംദിനം നേടിയ മൂന്ന് സ്വര്‍ണവും മൂന്ന് വെള്ളിയും ഒരു വെങ്കലവുമടക്കം കേരളത്തിന് ആകെ 16 മെഡലുകളായി. ആകെ 68 പോയിന്റ്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 31ഉം മൂന്നാം സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 22ഉം പോയിന്റുണ്ട്.
4ത100 റിലേയില്‍ ഇരുവിഭാഗങ്ങളിലും റെക്കോഡു കുറിച്ച കേരളത്തിനുവേണ്ടി പെണ്‍കുട്ടികളുടെ ട്രിപ്പിള്‍ജംപില്‍ സാന്ദ്ര ബാബുവാണ് മൂന്നാം സ്വര്‍ണം നേടിയത്. പി എസ് പ്രഭാവതി സാന്ദ്ര വെള്ളിയണിഞ്ഞു. ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഖില്‍ ബാബുവും വെള്ളി നേടി. പെണ്‍കുട്ടികളില്‍ അന്ന മാത്യൂ തോമസിന് വെങ്കലമുണ്ട്. നേരത്തെ പെണ്‍കുട്ടികളുടെ മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ വെള്ളി സ്വന്തമാക്കി സാന്ദ്ര സുരേന്ദ്രനാണ് നാലാംദിനത്തില്‍ കേരളത്തിന് ആദ്യ മെഡല്‍ സ്വന്തമാക്കിയത്.

]]>
https://www.chandrikadaily.com/national-junior-school-meet.html/feed 0