Navy Day – Chandrika Daily https://www.chandrikadaily.com Sun, 04 Dec 2022 07:39:48 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Navy Day – Chandrika Daily https://www.chandrikadaily.com 32 32 നാവിക സേനാ ദിനത്തില്‍ സേനാംഗങ്ങളെ അഭിനന്ദിച്ച് മോദി https://www.chandrikadaily.com/modi-felicitates-the-personnel-on-navy-day.html https://www.chandrikadaily.com/modi-felicitates-the-personnel-on-navy-day.html#respond Sun, 04 Dec 2022 07:39:48 +0000 https://www.chandrikadaily.com/?p=225061 നാവിക സേനാ ദിനത്തില്‍ നാവിക സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നാവിക സേന രാജ്യത്തെ സംരക്ഷിക്കുകയും മാനുഷിക മനോഭാവം കൊണ്ട് വേറിട്ടുനില്‍ക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘എല്ലാ നാവികസേനാംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നാവിക ദിനത്തില്‍ ആശംസകള്‍ നേരുന്നു. രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര ചരിത്രത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചു.

1971ലെ ഇന്ത്യപാക് യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്ക് അംഗീകരിക്കുന്നതിനും ‘ഓപ്പറേഷന്‍ െ്രെടഡന്റ്’ എന്നതിലെ നേട്ടങ്ങളെ അനുസ്മരിക്കാനുമാണ് നാവിക സേനാദിനം ആഘോഷിക്കുന്നത്.

]]>
https://www.chandrikadaily.com/modi-felicitates-the-personnel-on-navy-day.html/feed 0
നാവികസേനാ ദിനം; ആഘോഷങ്ങള്‍ ഇക്കുറി വിശാഖപട്ടണത്ത് https://www.chandrikadaily.com/navy-day-celebrations-this-time-in-visakhapatnam.html https://www.chandrikadaily.com/navy-day-celebrations-this-time-in-visakhapatnam.html#respond Sat, 03 Dec 2022 05:31:38 +0000 https://www.chandrikadaily.com/?p=224913 ഈ വര്‍ഷത്തെ നാവികസേനാ ദിനം വിശാഖപട്ടണത്ത് ആഘോഷിക്കും. ഡിസംബര്‍ 4 ഞായറാഴ്ച നാവികസേനയുടെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിച്ച് കൊണ്ടായിരിക്കും ആഘോഷം നടത്തുന്നത്. ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ സുപ്രീം കമാന്‍ഡറുമായ ദ്രൗപതി മുര്‍മു ചടങ്ങില്‍ വിശിഷ്ടാതിഥിയാകും. നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും.

പരമ്പരാഗതമായി ന്യൂഡല്‍ഹിയില്‍ വച്ചാണ് നാവിക സേനാ ദിനം ആഘോഷിച്ചിരുന്നത്. ഈ വര്‍ഷമാണ് ആദ്യമായി രാജ്യതലസ്ഥാനത്തിന് പുറത്ത് നാവികസേനാ ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യന്‍ നാവികസേനയുടെ പങ്കാളിത്തം അംഗീകരിക്കുന്നതിനും 1971ലെ ഇന്ത്യപാക് യുദ്ധകാലത്തെ ‘ഓപ്പറേഷന്‍ െ്രെടഡന്റ്’ വിജയത്തെ അനുസ്മരിക്കാനുമാണ് ഇന്ത്യ നാവിക ദിനം ആഘോഷിക്കുന്നത്.

]]>
https://www.chandrikadaily.com/navy-day-celebrations-this-time-in-visakhapatnam.html/feed 0