ജൂണ് നാലിനാണ് നീറ്റ് യുജി ഫലം പ്രസിദ്ധീകരിച്ചത്. 67 വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദങ്ങളും തലപൊക്കി. ചോദ്യപേപ്പര്‍ ചോര്‍ച്ചയുള്‍പ്പെടെയുള്ള നിരവധി ക്രമക്കേടുകള് ചൂണ്ടികാട്ടി വന്‍പ്രതിഷേധം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികൾ സുപ്രീം കോടതി മുമ്പാകെ എത്തിയിരുന്നു.
]]>ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ആശങ്കയിലാണെന്നും ഇന്ത്യയിലെ പരീക്ഷാസമ്പ്രദായം മുഴുവന് ക്രമക്കേട് നിറഞ്ഞതായി മാറിയെന്ന ഭീതിയിലാണ് അവര്. അങ്ങനെയല്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും രാഹുല് വെല്ലുവിളിച്ചു. ”എന്താണ് ഇവിടെ നടന്നതുകൊണ്ടിരിക്കുന്നത് എന്നതിന്റെ അടിസ്ഥാന കാര്യം പോലും വിദ്യാഭ്യാസ മന്ത്രിക്ക് മനസിലായിട്ടില്ല. എല്ലാറ്റിനെയും അദ്ദേഹം കുറ്റപ്പെടുത്തുകയാണ്. എന്നാല് ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ല. ഇന്ത്യയിലെ പരീക്ഷ സമ്പ്രദായത്തെ കുറിച്ചുള്ള ആശങ്കയിലാണ് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍. നിങ്ങള്‍ ധനികനാണെങ്കിലും, കൈയില് പണമുണ്ടെങ്കിലും പരീക്ഷ സമ്പ്രദായത്തെ വിലക്ക് വാങ്ങാന് കഴിയുമെന്നാണ് അവര് വിശ്വസിക്കുന്നത്. എല്ലാവര്‍ക്കും അതാണ് തോന്നുന്നത്. വ്യവസ്ഥാപിത പ്രശ്‌നമാണിത്. ആ നിലയില് എല്ലാം വ്യവസ്ഥാപിതമാക്കാന് എന്താണ് ചെയ്തിരിക്കുന്നത് എന്നാണ് എന്റെ ആദ്യ ചോദ്യം.”-രാഹുല് പറഞ്ഞു.
ഏഴുവര്‍ഷമായി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. അദ്ദേഹം യാഥാര്‍ഥ്യത്തില്‍ നിന്ന് വളരെയകലെയാണ്. വിദ്യാഭ്യാസ സമ്പ്രദായം പണക്കാര് വിലകൊടുത്തു വാങ്ങിയതിന്റെ ഫലം അനുഭവിക്കുന്നത് ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണെന്നും രാഹുല്‍ ആരോപിച്ചു. തുടര്‍ന്ന് രാഹുല്‍ വാക്കുകള് സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പറഞ്ഞ് സ്പീക്കര് ഓം ബിര്‍ള ഇടപെട്ടു. എല്ലാ പരീക്ഷകളിലും ക്രമക്കേട് നടന്നുവെന്ന ആരോപണം ഈ പരീക്ഷകള് വിജയിച്ച വിദ്യാര്‍ഥികളുടെ ഭാവിയെയും ഇന്ത്യന് വിദ്യാഭ്യാസ സമ്പ്രദായത്തെയും തകര്‍ക്കുമെന്നും സ്പീക്കര്‍ സൂചിപ്പിച്ചു.
വിദ്യാഭ്യാസ രംഗത്തെ ക്രമക്കേടുകള് തടയാന് 2010ല് യു.പി.എ സര്‍ക്കാര്‍ ഒരു ബില്ല് കൊണ്ടുവന്നിരുന്നുവെങ്കിലും പിന്നീട് സ്വകാര്യ കോളജുകളുടെ സമ്മര്‍ദത്തിന് വഴങ്ങുകയായിരുന്നുവെന്ന് ധര്‍മേന്ദ്ര പ്രധാന്‍ തിരിച്ചടിച്ചു. ബില്ല് അവതരിപ്പിക്കാന്‍ ഞങ്ങള്‍ക്ക് ധൈര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
2014ല് എന്.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം 240 മത്സര പരീക്ഷകള് നടന്നുവെന്നും 5 കോടി വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയെന്നും നേരത്തേ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെയും കോണ്‍ഗ്രസ് നേതാവ് മണിക്കം ടാഗോറിന്റെയും ചോദ്യങ്ങള്‍ക്ക് ധര്‍മേന്ദ്ര പ്രതികരിച്ചിരുന്നു.
2014 നു ശേഷം ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു. ഇപ്പോള് നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന വന്ന ക്രമക്കേടുകള് പട്‌നയും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ളതാണെന്നും ഇതെ കുറിച്ചുള്ള പരാതികളില് സി.ബി.ഐ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതിയും വിഷയം പരിഗണിച്ചുവെന്നും നീറ്റ് പരീക്ഷ മരവിപ്പിക്കില്ലെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കുകയുണ്ടായി. ഇത്തവണ നീറ്റ് പരീക്ഷയില് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത് എസ്.സി, എസ്.ടി, ദരിദ്ര വിഭാഗങ്ങളില് നിന്നുള്ളവരാണെന്നും മന്ത്രി അവകാശപ്പെടുകയും ചെയ്തു.
]]>നിരവധിയാളുകളാണ് സാമൂഹിക മാധ്യമങ്ങളില്‍ വിദ്യാര്‍ഥിനിയുടെ 12ംാ ക്ലാസ് മാര്‍ക്ക് ലിസ്റ്റും നീറ്റ് യു.ജി എന്‍ട്രന്‍സ് പരീക്ഷയിലെ സ്‌കോറും പങ്കുവെച്ചത്. എന്തൊരു വൈരുധ്യമാണിത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. അഹ്മദാബാദില് നിന്നുള്ള പെണ്‍കുട്ടി കോച്ചിങ് സെന്ററില്‍ ചേര്‍ന്നാണ് പഠിച്ചിരുന്നത്. കോച്ചിങ് സെന്ററിലെ വിദ്യാര്‍ഥിയായിരിക്കുമ്പോഴും വിദ്യാര്‍ഥി സമീപത്തെ സ്‌കൂളിലെ ഡമ്മി വിദ്യാര്‍ഥിനിയുമായിരുന്നു.
12ാം ക്ലാസ് പരീക്ഷയില് ഫിസിക്‌സിന് 21ഉം കെമിസ്ട്രിക്ക് 39ഉം ബയോളജിക്ക് 59 ഉം മാര്‍ക്കാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ ഡോക്ടര്‍മാരാണ്. കുട്ടിയുടെ മോശം പഠനനിലവാരത്തില്‍ രക്ഷിതാക്കള്‍ക്ക് കടുത്ത ആശങ്കയുണ്ടായിരുന്നുവെന്ന് സ്‌കൂള് അധികൃതര് പറഞ്ഞു.
രണ്ടുമാസത്തിനുള്ളില് കോച്ചിങ് ക്ലാസില് നിന്നും പെണ്‍കുട്ടി പുറത്താക്കപ്പെട്ടു. എന്നാല് നീറ്റ് പരീക്ഷയില് കുട്ടി 720 ല്‍ 705 മാര്‍ക്ക് നേടിയപ്പോള്‍ പലരും ഞെട്ടി. നീറ്റ് സ്‌കോര് പ്രകാരം കുട്ടിക്ക് ഫിസിക്‌സിന് 99.8 ശതമാനവും കെമിസ്ട്രിക്ക് 99.1 ശതമാനവും ബയോളജിക്ക് 99.9 ശതമാനവും മാര്‍ക്കാണ് ലഭിച്ചത്. നീറ്റ് സ്‌കോര് അനുസരിച്ച് ഈ വിദ്യാര്‍ഥിക്ക് ഇന്ത്യയിലെ പ്രമുഖ മെഡിക്കല് കോളജുകളില് പ്രവേശനം ഉറപ്പാണെങ്കിലും 12ാം ക്ലാസ് പരീക്ഷയില് 50 ശതമാനം മാര്‍ക്ക് പോലും ലഭിക്കാത്തത് അതിന് തടസ്സമായി.
]]>ചോദ്യപേപ്പര് ചോര്‍ന്നതിന്‍റെ സ്വഭാവവും എവിടെയൊക്കെ ചോര്‍ന്നുവെന്നും വ്യക്തമാക്കണമെന്നും ചോദ്യപ്പേപ്പര് അച്ചടിച്ചതിലും വിതരണം ചെയ്തതിലുമുള്ള സമയക്രമം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചോദ്യപേപ്പര്‍ ചോര്‍ത്തിയവരെ കണ്ടെത്താനായില്ലെങ്കില്‍ പുനഃപരീക്ഷ നടത്തേണ്ടിവരുമെന്നും കോടതി അറിയിച്ചു.
നീറ്റ് ക്രമക്കേട് ഹർജികളിൽ വാദം കേൾക്കുന്ന കോടതി കേന്ദ്ര സർക്കാരിനോടും എൻടിഎയോടും ചോദ്യശരങ്ങൾ എയ്തുവിടുകയായിരുന്നു. ചോദ്യപേപ്പറുകള് സൂക്ഷിച്ചത് ആരുടെ കസ്റ്റഡിയിൽ, ചോദ്യപ്പേപ്പറുകള്‍ ബാങ്കുകള്‍ക്ക് കൈമാറിയത് എന്ന്, ചോദ്യപേപ്പര് പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാന് ചെയ്ത സൗകര്യങ്ങളെന്ത്, ചോദ്യപേപ്പറുകള് പ്രസ് എന്‍ടിഎയ്ക്ക് കൈമാറിയത് എങ്ങനെ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്. കുറ്റക്കാരെ കണ്ടെത്താന് എന്ത് നടപടി സ്വീകരിച്ചുവെന്നും എന്‍ടിഎയോട് കോടതി ചോദിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ന്നത് എങ്ങനെയെന്ന് കണ്ടെത്തണമെന്ന് പറഞ്ഞ കോടതി കുറ്റക്കാരും ഉപഭോക്താക്കളും ആരെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. ഭാവിയിലെ ക്രമക്കേട് തടയാന് വിദഗ്ധ സമിതിയെ കേന്ദ്രം നിയോഗിക്കണം. വ്യത്യസ്ത മേഖലകളില് നിന്നുള്ളവര്‍ ഉള്‍പ്പെടുന്നതാകണം ഈ വിദഗ്ധ സമിതി. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി.
]]>നീറ്റ് പരീക്ഷയില്‍ 1563 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതും 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുനഃപരീക്ഷ നടത്താന് നാഷണല് ടെസ്റ്റിങ് ഏജന്‍സി തീരുമാനിച്ചത്.
ഇതുപ്രകാരം 813 പേര് ജൂണ് 23ന് പുനഃപരീക്ഷ എഴുതി. ഈ പരീക്ഷയുടെ ഫലമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഈ ഫലം കൂടി ഉള്‍പ്പെടുത്തിയാകും ഔദ്യോഗിക ഫലം വരുക.
മേയ് അഞ്ചിന് നടന്ന നീറ്റ് യു.ജി പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത് രാജ്യവ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സംഭവത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.
]]>അഴിമതിയും വിദ്യാഭ്യാസ മാഫിയയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ബി.ജെ.പിക്ക് ഒരിക്കലും ഒഴിഞ്ഞുമാറാന് കഴിയില്ലെന്നും ഖാര്‍ഗെ പറഞ്ഞു. മത്സര പരീക്ഷകളിലെ ക്രമക്കേടുകള് തടയാനും കുറ്റവാളികള്‍ക്ക് പരമാവധി 10 വര്‍ഷം വരെ തടവും ഒരു കോടി രൂപ വരെ പിഴയും ലഭിക്കാവുന്ന വ്യവസ്ഥകളും ഉള്‍ക്കൊള്ളുന്ന 2024 ലെ പൊതു പരീക്ഷാ നിയമം പ്രാവര്‍ത്തികമാക്കാനുള്ള നടപടികള്‍ കേന്ദ്രം വെള്ളിയാഴ്ച ആരംഭിച്ചിരുന്നു.
എന്നാല് പേപ്പര്‍ ചോര്‍ച്ചയ്ക്കെതിരായ നിയമത്തിന് ഈ വര്‍ഷം ഫെബ്രുവരി 13 ന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി മാത്രമാണ് ഇത് അറിയിച്ചതെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. നിയമ നീതിന്യായ മന്ത്രാലയം ഇതുവരെ പുതിയ നിയമത്തിന് ചട്ടങ്ങള് രൂപീകരിക്കാത്ത സാഹചര്യത്തില്, നിയമം വിജ്ഞാപനം ചെയ്തതിനെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി കള്ളം പറഞ്ഞത് എന്തുകൊണ്ടാണെന്ന് ഖാര്‍ഗെ ചോദിച്ചു.
നീറ്റ് പരീക്ഷയില് വ്യാപകമായ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ക്രമക്കേട് നടന്നുവെന്ന് സമ്മതിച്ചിട്ടും മോദി സര്‍ക്കാര്‍ എന്ത് കൊണ്ട് പരീക്ഷ വീണ്ടും നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഒമ്പത് ദിവസത്തിനുള്ളില്, എന്.ടി.എ മൂന്ന് പ്രധാന പരീക്ഷകള് റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു. നിയമം പാസാക്കിയതിന് ശേഷവും ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ പൊലീസ് റിക്രൂട്ട്മെന്റ് ആന്‍ഡ് പ്രമോഷന്‍ ബോര്‍ഡിന്റെ (യു.പി.പി.ആര്.പി.ബി) പരീക്ഷ പേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
]]>#WATCH | On Congress leader Rahul Gandhi's statement regarding NEET issue & UGC-NET exam cancellation, Union Education Minister Dharmendra Pradhan says, "…I will again appeal to my opposition friends to have faith in our system… Our government is 100% committed to… pic.twitter.com/DQvmBHoqVg
— ANI (@ANI) June 20, 2024
‘പരീക്ഷയുടെ സുതാര്യതയിൽ വിട്ടുവീഴ്ച ഉണ്ടാകില്ല.ബിഹാറിൽ നടക്കുന്ന അന്വേഷണ വിവരങ്ങൾ റിപ്പോർട്ടായി ഉടൻ കേന്ദ്ര സർക്കാരിന് ലഭിക്കും. ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടു. നാഷനല് ടെസ്റ്റിങ് ഏജന്‍സിയിൽ പ്രവർത്തനത്തിലെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതലസമിതി രൂപീകരിക്കും.എൻ.ടി.എയോ എൻ.ടി.എയിലെ ഉദ്യോഗസ്ഥരോ കുറ്റക്കാരായാലും കടുത്ത നടപടിയുണ്ടാകും..’മന്ത്രി വ്യക്തമാക്കി.
]]>പ്രതിഷേധവുമായി ബന്ധപ്പെട്ട കത്ത് കോണ്‍ഗ്രസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നേതൃത്വങ്ങള്‍ക്ക് കൈമാറി. നിയമസഭാ കക്ഷി നേതാക്കള്‍ക്കും പ്രതിപക്ഷ നേതാക്കള്‍ക്കുമുള്‍പ്പെടെയുള്ളവര്‍ക്കാണ് കത്ത് നല്‍കിയത്.
]]>അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ വിദ്യാർഥികൾ ഉത്തരമറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കുകയും തുടർന്ന് അധ്യാപകർ ഇതിന്റെ ഉത്തരം എഴുതി ചേർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ രീതിയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയത്.
മെയ് അഞ്ചിന് ജയ് ജൽറാം സ്കൂളിൽ നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എഡ്യുക്കേഷൻ കൺസൾട്ടന്റ് വിഭോർ ആനന്ദ്, പ്രിൻസിപ്പൽ പുരഷോത്തം ശർമ, നീറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ട് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം പ്രദേശത്തെ ഇമിഗ്രേഷൻ ഏജൻസി ഉടമയായ പരശുറാം റോയിയും കസ്റ്റഡിയിലായി.
നാല് വിദ്യാർഥികൾ 66 ലക്ഷം വീതം പരുശുറാം റോയിക്ക് ക്രമക്കേട് നടത്താനായി നൽകിയെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. മൂന്ന് വിദ്യാർഥികൾ ബ്ലാങ്ക് ചെക്കും നൽകും. റാവുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സംശയം. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിദ്യാർഥികളുടെ രക്ഷിതാക്കൾ സംഘത്തിന് 2.88 കോടി രൂപ നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ബ്ലാങ്ക് ചെക്കുകൾ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
]]>അതേസമയം നീറ്റ് വിവാദത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അധ്യാപകരും രക്ഷിതാക്കളും. മികച്ച മാർക്ക് നേടിയിട്ടും തുടർപഠനത്തിലെ ആശങ്കയിലാണ് വിദ്യാർത്ഥികൾ. നീറ്റ് പരീക്ഷയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള അന്വേഷണം ആരംഭിക്കുന്നതിനോടൊപ്പം പുനർ മൂല്യനിർണയം അല്ലെങ്കിൽ വീണ്ടും പരീക്ഷ നടത്തണം എന്നുള്ള ആവശ്യവും ഉയർന്നിരിക്കുകയാണ്.
ഒന്നാം റാങ്കുകാരുടെ എണ്ണം കൂടാൻ കാരണം ഗ്രേസ്മാർക്ക് നൽകിയതിനാലെന്ന് ഇന്നലെ എൻടിഎ വിശദീകരണം നൽകിയിരുന്നു. ഗ്രേസ് മാർക്കിലൂടെ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റിയവർ ഉയർന്ന മാർക്കു വാങ്ങിയ നൂറുകണക്കിന് വിദ്യാർത്ഥികളുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത്. അനധികൃത ഗ്രേസ് മാർക്കിനെതിരെ സർക്കാർ ഇടപെടണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.
കഴിഞ്ഞതവണ രണ്ടുപേർക്കായിരുന്നു മുഴുവൻ മാർക്ക് ലഭിച്ചത് എന്നാൽ ഇത്തവണ അത് 67 ആയി വർധിച്ചു. ഇതിൽ ഏഴു പേർ ഒരേ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചവരാണ് എന്നതും അസ്വാഭാവികത വർധിപ്പിച്ചു . ഇതാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ചോദ്യം ചെയ്യുന്നത്.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഇല്ലാതാക്കി കൃത്യമായ രീതിയിൽ പഠന മികവിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്കു തന്നെ തുടർ പഠനം സാധ്യമാക്കണം എന്നതാണ് വിദ്യാർത്ഥികള് ഉന്നയിക്കുന്ന ആവശ്യം. 23 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ കേരളത്തിൽ നിന്നുമാത്രം യോഗ്യത നേടിയത് 86,681 കുട്ടികളാണ്. സർക്കാർ-സ്വകാര്യ മേഖലയിലായി ആകെ ലഭ്യമായ സീറ്റ് ഒരു ലക്ഷത്തിന് അടുത്താണ്. സംസ്ഥാനത്ത് ഇത് 1500 ൽ താഴെ മാത്രം.
പരീക്ഷ പാസായിട്ടും ഉപരിപഠനം ഇവർക്ക് മുന്നിൽ വലിയ ചോദ്യ ചിഹ്നമായി നിലനിൽക്കുകയാണ്. പുനർ മൂല്യനിർണയം അല്ലെങ്കിൽ വീണ്ടും പരീക്ഷ നടത്തണം എന്നുള്ളതാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഒപ്പം ഗ്രേസ് മാർക്കിന് മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. ഗ്രേസ് മാർക്കിന്‍റെ മാനദണ്ഡം സംബന്ധിച്ച് എൻടിഎ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
നീറ്റിന്‍റെ പ്രോസ്പെക്റ്റസിൽ ഗ്രേസ് മാർക്ക് സംബന്ധിച്ച് വിവരങ്ങളില്ലെന്നും വിദ്യാർഥികൾ പറയുന്നു. പരാതികൾ ഉയർന്നതിന്‍റെ പശ്ചാത്തലത്തിൽ ഗ്രേസ് മാർക്ക് പുനഃപരിശോധിക്കാൻ സമിതി രൂപീകരിച്ചെന്നും പരാതികൾ പരിശോധിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.
]]>