nehru musem – Chandrika Daily https://www.chandrikadaily.com Wed, 06 Nov 2019 11:00:19 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg nehru musem – Chandrika Daily https://www.chandrikadaily.com 32 32 നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി; മോദി പ്രസിഡന്റ് https://www.chandrikadaily.com/nehru-memorial-musem-society-restablished-without-any-congress-leaders.html https://www.chandrikadaily.com/nehru-memorial-musem-society-restablished-without-any-congress-leaders.html#respond Wed, 06 Nov 2019 09:22:40 +0000 http://www.chandrikadaily.com/?p=143866 നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പുറത്താക്കി. കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയറാം രമേശ്, കരണ്‍ സിങ് എന്നിവരെയാണ് സൊസൈറ്റിയില്‍നിന്ന് പുറത്താക്കിയത്.

കഴിഞ്ഞദിവസമാണ് കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സൊസൈറ്റിയുടെ പ്രസിഡന്റ്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വൈസ് പ്രസിഡന്റും. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിര്‍മല സീതാരാമന്‍, രമേശ് പൊഖ്രിയാല്‍, പ്രകാശ് ജാവഡേക്കര്‍, വി.മുരളീധരന്‍, പ്രഹ്ലാദ് സിങ് പട്ടേല്‍ എന്നിവരും ഐസിസിആര്‍ ചെയര്‍മാന്‍ വിനയ് സഹസ്രബ്‌ധെ, പ്രസാര്‍ഭാരതി ചെയര്‍മാന്‍ എ.സൂര്യപ്രകാശ് തുടങ്ങിയവരും സൊസൈറ്റിയിലെ അംഗങ്ങളാണ്.

റിപ്പബ്ലിക്ക് ടി.വി മാനേജിങ് ഡയറക്ടറും മാധ്യമപ്രവര്‍ത്തകനുമായ അര്‍ണബ് ഗോസ്വാമി, ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് ചെയര്‍മാര്‍ റാം ബഹാദൂര്‍ തുടങ്ങിയവരെ നേരത്തെ സൊസൈറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

]]>
https://www.chandrikadaily.com/nehru-memorial-musem-society-restablished-without-any-congress-leaders.html/feed 0