new committee – Chandrika Daily

ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു
ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ കൗൺസിൽ മീറ്റും 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ബേ ബൈറ്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

ജില്ലാ വൈസ് പ്രസിഡണ്ട് മഹ്മൂദ് ഹാജി പൈവളികയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന കൗൺസിൽ മീറ്റിൽ മണ്ഡലം പ്രസിഡണ്ട് അയൂബ് ഉറുമി അധ്യക്ഷത വഹിച്ചു. കൗൺസിൽ യോഗം ദുബൈ കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ: ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി മുനീർ ബേരിക്ക സ്വാഗതം പറഞ്ഞു, മണ്ഡലം ജനറൽ സെക്രട്ടറി ഡോ: ഇസ്മായിൽ മൊഗ്രാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഇബ്രാഹിം ബേരിക്ക വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.

മെംബർഷിപ്പ് ക്യാമ്പയിനിൽ അംഗത്വമെടുത്ത 1689 മെംബർമാരുടെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 65 കൗൺസിലർമാരാണ് യോഗത്തിൽ പങ്കെടുത്തത്. റിട്ടേണിംഗ് ഓഫീസർ ഹനീഫ ടി.ആർ നിരീക്ഷകൻമാരായ റഷീദ് ഹാജി, കെ. പി അബ്ബാസ് കളനാട് എന്നിവർ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകി.

ഭാരവാഹികളായി ഇബ്രാഹിം ബേരിക്ക പ്രസിഡണ്ടും സൈഫുദ്ദീൻ കെ.എം ജനറൽ സെക്രട്ടറിയും മൻസൂർ മർത്ത്യാ ട്രഷററുമായും തിരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡണ്ടുമാരായി അലി സാഗ്, സലാം പടലട്ക, യൂസഫ് ഷേണി, അമാൻ തലേക്കള, അഷ്‌ഫാഖ്‌ കാറോട, മുഹമ്മദ് കളായി എന്നിവരെയും, സെക്രട്ടറിമാരായി മുനീർ ബേരിക്ക, അഷ്‌റഫ് ക്ലാസിക്, ഖാലിദ് കാണ്ടൽ, മൊയ്‌ദീൻ എൻ.ബി കണ്ണൂർ, റാസിഖ് മച്ചംപാടി, ശിഹാബ് പേരാൽ എന്നിവരെയും തിരഞ്ഞെടുത്തു.

പുതിയ കമ്മിറ്റിക്ക് ആശംസ അർപ്പിച്ചു കൊണ്ട് മഹ്മൂദ് ഹാജി പൈവളികെ, അഷ്‌റഫ് പാവൂർ, മൻസൂർ മർത്ത്യ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ നേതാക്കൾ സംസാരിചു. പുതുതായി തിരഞ്ഞെടുത്ത ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മൊഗ്രാൽ നന്ദിയും പറഞ്ഞു.