Newyearcelecbration – Chandrika Daily https://www.chandrikadaily.com Mon, 29 Dec 2025 06:02:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Newyearcelecbration – Chandrika Daily https://www.chandrikadaily.com 32 32 പുതുവത്സര ആഘോഷം; തിരക്ക് കണക്കിലെടുത്ത് ഫോര്‍ട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കി https://www.chandrikadaily.com/new-year-celebration-keeping-in-mind-the-rush-security-has-been-beefed-up-at-fort-kochi.html https://www.chandrikadaily.com/new-year-celebration-keeping-in-mind-the-rush-security-has-been-beefed-up-at-fort-kochi.html#respond Mon, 29 Dec 2025 06:02:44 +0000 https://www.chandrikadaily.com/?p=371294 കൊച്ചി: പുതുവത്സരാഘോഷത്തിനൊരുങ്ങുന്ന ഫോര്‍ട്ട് കൊച്ചിയില്‍ സുരക്ഷ ശക്തമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വിദേശികള്‍ക്കായി പ്രത്യേക പവലിയന്‍ ഒരുക്കും. ആഘോഷങ്ങളുടെ ഭാഗമായി എക്സൈസും പ്രത്യേക പരിശോധനകള്‍ നടത്തും. പുതുവത്സര രാത്രിയില്‍ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വാട്ടര്‍ മെട്രോ പ്രത്യേക സര്‍വീസുകള്‍ നടത്തും.

ഡിസംബര്‍ 31ന് ഉച്ചക്ക് 2 മണി മുതല്‍ ഫോര്‍ട്ട് കൊച്ചിയിലും കൊച്ചി നഗരത്തിലുമായി ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. റോഡരികിലെ പാര്‍ക്കിങ് പൂര്‍ണമായും നിരോധിക്കും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബിഷപ്പ് ഹൗസ് പാര്‍ക്കിങ് ഏരിയ, സാന്റാക്രൂസ് സ്‌കൂള്‍ ഗ്രൗണ്ട്, സെയിന്റ്സ് പോള്‍സ് സ്‌കൂള്‍ ഗ്രൗണ്ട്, ഡെല്‍റ്റ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ നിരീക്ഷണത്തിനായി ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസ് കണ്‍ട്രോള്‍ റൂവും തുറന്നു. കൊച്ചി കമ്മീഷണറേറ്റിലെ നാല് എസിപിമാരെയും പശ്ചിമ കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിക്കും. ഇവര്‍ക്കൊപ്പം പത്ത് ഇന്‍സ്പെക്ടര്‍മാരും സുരക്ഷാ ചുമതല വഹിക്കും. ജനത്തിരക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസ് ജാഗ്രതാ നിര്‍ദ്ദേശങ്ങളും നല്‍കി.

 

]]>
https://www.chandrikadaily.com/new-year-celebration-keeping-in-mind-the-rush-security-has-been-beefed-up-at-fort-kochi.html/feed 0