neyyattinkara – Chandrika Daily https://www.chandrikadaily.com Thu, 16 Jan 2025 09:05:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg neyyattinkara – Chandrika Daily https://www.chandrikadaily.com 32 32 നെയ്യാറ്റിൻകര ഗോപന്റേത് സ്വാഭാവിക മരണമെന്ന് സൂചന; പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html#respond Thu, 16 Jan 2025 09:04:50 +0000 https://www.chandrikadaily.com/?p=325923

നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണമായേക്കാവുന്ന മുറിവുകളോ പരിക്കുകളോ മൃതദേഹത്തില്‍ പ്രത്യക്ഷത്തില്‍ കാണാനില്ലെന്നാണ് പോലീസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം സംബന്ധിച്ചും മറ്റുവിവരങ്ങളിലും വ്യക്തത വരികയുള്ളൂ.

ഗോപന്‍സ്വാമിയുടെ പോസ്റ്റ്‌മോര്‍ട്ടം വ്യാഴാഴ്ച ഉച്ചയോടെ പൂര്‍ത്തിയായി. മണിക്കൂറുകള്‍ക്കുള്ളില്‍ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുമെന്നാണ് കരുതുന്നത്. വിശദമായ റിപ്പോര്‍ട്ടും വൈകാതെ ലഭ്യമാകും. ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ രാസപരിശോധനയ്ക്കും അയക്കും. ഇതിന്റെ പരിശോധനാഫലം ലഭിക്കാന്‍ ഒരാഴ്ചയോളം സമയമെടുക്കും.
പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഗോപന്‍സ്വാമിയുടെ മകന്‍ സനന്ദനും വി.എച്ച്.പി. നേതാക്കള്‍ അടക്കമുള്ളവരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുണ്ട്. കനത്ത പോലീസ് സുരക്ഷയും ആശുപത്രിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. അതിനിടെ, കല്ലറ പൊളിച്ച് പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഏറ്റുവാങ്ങില്ലെന്നായിരുന്നു ഗോപന്‍സ്വാമിയുടെ മകനും കുടുംബാംഗങ്ങളും ആദ്യം പറഞ്ഞിരുന്നത്. ആചാരങ്ങള്‍ ലംഘിച്ച് മൃതദേഹം പുറത്തെടുത്തതിനാലാണ് ഏറ്റുവാങ്ങാന്‍ ഇവര്‍ ആദ്യം വിസമ്മതിച്ചത്.

എന്നാല്‍, വി.എച്ച്.പി. നേതാക്കളടക്കം ഇടപെട്ട് ഇവരെ അനുനയിപ്പിക്കുകയും മൃതദേഹം ഏറ്റെടുക്കാമെന്ന് സമ്മതിക്കുകയുമായിരുന്നു. അതേസമയം, മൃതദേഹം നേരത്തെ ‘സമാധി ഇരുത്തി’യെന്ന് പറയുന്ന കല്ലറയില്‍തന്നെ വീണ്ടും സംസ്‌കരിക്കുമോ എന്നതില്‍ വ്യക്തതയില്ല.

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഗോപന്‍സ്വാമിയുടെ സമാധിയിടം പൊളിച്ചുതുടങ്ങിയത്. സബ് കളക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു നടപടികള്‍. സ്ലാബ് പൊളിച്ചുമാറ്റിയതിന് പിന്നാലെ കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്ന നിലയില്‍
മൃതദേഹം കണ്ടെത്തി. കല്ലറയ്ക്കുള്ളില്‍ മൃതദേഹത്തിന്റെ നെഞ്ചുവരെ ഭസ്മവും പൂജാദ്രവ്യങ്ങളും കൊണ്ട് നിറച്ചനിലയിലായിരുന്നു. തുടര്‍ന്ന് മൃതദേഹം കല്ലറയ്ക്കുള്ളില്‍നിന്ന് പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്തി.

മൃതദേഹം പൂര്‍ണമായും അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഗോപന്‍സ്വാമിയുടെ മകനെയും പോലീസ് മെഡിക്കല്‍ കോളേജ് ആശുപത്രിലേക്ക് കൊണ്ടുപോയിരുന്നു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിന് മുമ്പ് സബ് കളക്ടറും പോലീസ് ഉദ്യോഗസ്ഥരും ഗോപന്‍സ്വാമിയുടെ കുടുംബവുമായി കാര്യങ്ങള്‍ സംസാരിച്ചു. കുടുംബാംഗങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയതായി സബ് കളക്ടര്‍ ഒ.വി. ആല്‍ഫ്രഡ് മാധ്യമങ്ങളോട് പറഞ്ഞു.

]]>
https://www.chandrikadaily.com/1it-is-indicated-that-neyyatinkara-gopan-died-of-natural-causes-preliminary-post-mortem-report-is-out.html/feed 0
നെയ്യാറ്റിന്‍കര സമാധി കേസ്; കല്ലറ ഇന്ന് പൊളിക്കില്ല, അനിശ്ചിതത്വം തുടരുന്നു https://www.chandrikadaily.com/1neyyatinkara-samadhi-case-the-tomb-will-not-be-demolished-today-uncertainty-continues.html https://www.chandrikadaily.com/1neyyatinkara-samadhi-case-the-tomb-will-not-be-demolished-today-uncertainty-continues.html#respond Wed, 15 Jan 2025 01:34:19 +0000 https://www.chandrikadaily.com/?p=325673 തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധി കേസില്‍ ഗോപന്‍ സ്വാമിയുടെ കല്ലറ ഇന്ന് പൊളിക്കില്ല. സംഭവത്തില്‍ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കുന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഗോപന്‍ സ്വാമിയുടെ മരണത്തിലെ അസ്വാഭാവികത പുറത്തുകൊണ്ടുവരാന്‍ സമാധി പൊളിക്കാന്‍ തന്നെയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നിലവിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ പൂര്‍ണമായി പരിശോധിച്ചതിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം കടക്കൂ.

പ്രദേശത്തെ തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രതിശേധങ്ങള്‍ പരിഗണിച്ച് പൊലീസ് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടി. വിഷയത്തില്‍ ഇനിയൊരു ഉത്തരവും നോട്ടീസും ജില്ലാ ഭരണകൂടം പുറത്തിറക്കില്ല. കുടുംബത്തിന്റെ നീക്കവും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. കോടതിയില്‍ പോയി കല്ലറ പൊളിക്കുന്നത് തടയാനാണ് കുടുംബത്തിന്റെ ആലോചന.

]]>
https://www.chandrikadaily.com/1neyyatinkara-samadhi-case-the-tomb-will-not-be-demolished-today-uncertainty-continues.html/feed 0
‘സമാധി പൊളിച്ചാൽ അതിന്റെ പവർ പോകില്ലേ? ഹിന്ദുവികാരം വ്രണപ്പെടും, ഡോക്ടർ തൊട്ടാൽ സമാധി കളങ്കപ്പെടും ’ https://www.chandrikadaily.com/if-the-samadhi-is-demolished-wont-its-power-be-lost-hindu-sentiments-will-be-hurt-and-if-the-doctor-touches-it-the-samadhi-will-be-tarnished.html https://www.chandrikadaily.com/if-the-samadhi-is-demolished-wont-its-power-be-lost-hindu-sentiments-will-be-hurt-and-if-the-doctor-touches-it-the-samadhi-will-be-tarnished.html#respond Tue, 14 Jan 2025 03:59:02 +0000 https://www.chandrikadaily.com/?p=325592 നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ വിവാദ കല്ലറ പൊളിക്കാൻ അനുവദിക്കില്ലെന്ന് മകൻ സനന്ദനൻ. പൊളിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരായ നിയമനടപടി ഹിന്ദു ഐക്യവേദി തീരുമാനിക്കുമെന്നും സനന്ദനൻ പറഞ്ഞു.

കല്ലറ പൊളിക്കാനുള്ള തീരുമാനം മതവികാരം വ്രണപ്പെടുത്തുന്നതാണ്. പൊലീസ് നോട്ടീസ് നൽകിയിട്ടില്ല. ഇന്നലെ മൊഴി എടുത്തിരുന്നു. അച്ഛന്റെ സമാധി പോസ്റ്റർ അടിച്ചത് താൻ തന്നെയെന്നും മകൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. എന്നാല്‍, അച്ഛൻ സമാധിയായെന്നും കുടുംബാംഗങ്ങള്‍ ചേർന്ന് സംസ്കാര ചടങ്ങുകള്‍ നടത്തി കോണ്‍ക്രീറ്റ് സ്ലാബ് സ്ഥാപിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സമാധി തുറക്കാൻ അനുവദിക്കില്ലെന്നാണ് കുടുംബത്തിന്‍റെ നിലപാട്.

ദുരൂഹ സമാധി രണ്ട് ദിവസം കഴിഞ്ഞ് പൊളിക്കാനാണ് തീരുമാനം. ഇതിനുള്ളിൽ ഹൈന്ദവ സംഘടനകളുമായി പൊലീസ് ചർച്ച നടത്തും. കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈരുധ്യമുള്ളതിനാൽ കല്ലറ പൊളിച്ച് പരിശോധന നടത്തണമെന്ന് സംഘടനകളുമായി ഇന്നലെ നടന്ന പ്രാഥമിക ചർച്ചയിൽ സബ് കളക്ടറും പൊലീസും അറിയിച്ചിട്ടുണ്ട്.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്.
ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ സ്വാമി അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുണ്ട്.

]]>
https://www.chandrikadaily.com/if-the-samadhi-is-demolished-wont-its-power-be-lost-hindu-sentiments-will-be-hurt-and-if-the-doctor-touches-it-the-samadhi-will-be-tarnished.html/feed 0
നെയ്യാറ്റിൻകര സിപിഎം ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനും പി പി ദിവ്യക്കും വിമർശനം; രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും പരാമർശം https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html#respond Mon, 18 Nov 2024 16:27:06 +0000 https://www.chandrikadaily.com/?p=318019 സിപിഎം നെയ്യാറ്റിൻകര ഏരിയ സമ്മേളനത്തില്‍ ഇപി ജയരാജനെതിരെയും പിപി ദിവ്യക്കെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിക്കുന്ന രീതിയിലാണ് ദിവ്യ പ്രവര്‍ത്തിച്ചതെന്ന് വിമര്‍ശനമുണ്ടായി.

എഡിഎമ്മിനെതിരായ ദിവ്യയുടെ വിമർശനം പാർട്ടിക്കും സർക്കാരിനും ദോഷമായെന്ന് അംഗങ്ങൾ വിമർശിച്ചു. ഇപി ജയരാജനുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്ത് വന്ന വാര്‍ത്തകള്‍ പാര്‍ട്ടിയെ വല്ലാതെ ബാധിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നായിരുന്നു വിമര്‍ശനം.

രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. ഇനിയുള്ള നാളുകളില്‍ പാര്‍ട്ടി തെറ്റ് തിരുത്തി പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയില്‍ വിശ്വാസ്യത ഉണ്ടാകാന്‍ ശ്രമിക്കണമെന്നും പ്രതിനിധികള്‍ കടുത്ത ഭാഷയില്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടിയുടെ മുന്‍ സെക്രട്ടറിയും നഗരസഭാ ചെയര്‍മാനുമായ പി കെ രാജമോഹനനെ ഏരിയ കമ്മറ്റിയില്‍ നിന്ന് വെട്ടി.

വീണ്ടും ടി ശ്രീകുമാര്‍ ഏരിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം ബാലമുരളിയെ നെയ്യാറ്റിൻകര ഏരിയ കമ്മറ്റിയിൽ നിന്നും ഒഴിവാക്കി. അച്ചടക്കനടപടിയെ തുടർന്നാണ് ഒഴിവാക്കിയത്.

]]>
https://www.chandrikadaily.com/criticism-of-ep-jayarajan-and-pp-divya-in-neyyattinkara-cpm-area-conference-reference-is-also-made-against-the-second-pinarayi-government.html/feed 0
തര്‍ക്ക ഭൂമി വസന്തയുടേത് തന്നെയെന്ന് റവന്യൂ വകുപ്പ്; കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി https://www.chandrikadaily.com/neyyattinkara-dispute-land-news.html https://www.chandrikadaily.com/neyyattinkara-dispute-land-news.html#respond Wed, 06 Jan 2021 07:42:08 +0000 https://www.chandrikadaily.com/?p=175175 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്യാനിടയായ തര്‍ക്ക ഭൂമി സംബന്ധിച്ച് തഹസീല്‍ദാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തര്‍ക്ക വസ്തുവായ നാലു സെന്റ് ഭൂമി പരാതിക്കാരിയായ വസന്തയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് റവന്യൂ വകുപ്പ് റവന്യൂ വകുപ്പ് വ്യക്തമാക്കി. ഈ റിപ്പോര്‍ട്ടാണ് തഹസില്‍ദാര്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറിയത്. ഭൂമി വസന്ത വിലകൊടുത്ത് വാങ്ങിയതാണെന്നും മരിച്ച രാജന്‍ ഭൂമി കൈയേറിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്.

വസന്തയുടെ പരാതിയിലുണ്ടായ കോടതി വിധിയില്‍ വീടൊഴിപ്പിക്കാനെത്തിയപ്പോഴായിരുന്നു രാജന്‍ ഭാര്യയെ ചേര്‍ത്ത് പിടിച്ച് തീകൊളുത്തി മരിച്ചത്. വസന്ത ഭൂമി അന്യായമായി കൈവശം വച്ചതാണെന്നായിരുന്നു രാജന്റെ മക്കളും സമീപവാസികളും വാദിച്ചിരുന്നത്.

സുഗന്ധ എന്നയാളില്‍ നിന്നാണ് വസന്ത ഭൂമി വിലകൊടുത്ത് വാങ്ങിയത്. വസന്തയുടെ പക്കല്‍ ഭൂമിക്ക് കരമടച്ച രസീതടക്കമുണ്ടെന്നും തഹസില്‍ദാറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വസന്തയില്‍ നിന്ന് ഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍ രാജന്റെ മക്കള്‍ക്ക് നല്‍കാന്‍ തയ്യാറായിരുന്നെങ്കിലും അവര്‍ സ്വീകരിച്ചിരുന്നില്ല.

വസന്ത അന്യായമായി കൈവശം വച്ചതാണ് ഈ ഭൂമിയെന്നും നിയമപരമായി ഇത് വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ലെന്നുമായിരുന്നു അവരുടെ വാദം.

 

]]>
https://www.chandrikadaily.com/neyyattinkara-dispute-land-news.html/feed 0
ബോബി ചെമ്മണ്ണൂര്‍ വാങ്ങി നല്‍കിയ തര്‍ക്കഭൂമി വേണ്ട; നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് രാജന്റെ മക്കള്‍ https://www.chandrikadaily.com/bobby-chemmannur-news.html https://www.chandrikadaily.com/bobby-chemmannur-news.html#respond Sat, 02 Jan 2021 13:20:23 +0000 https://www.chandrikadaily.com/?p=174638 തിരുവനന്തപുരം: വ്യവസായി ബോബി ചെമ്മണ്ണൂര്‍ വിലകൊടുത്ത് വാങ്ങിയ തര്‍ക്കഭൂമി തങ്ങള്‍ക്ക് വേണ്ടെന്ന് നെയ്യാറ്റിന്‍കരയില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത രാജന്റെ മക്കള്‍. വിലകൊടുത്തുവാങ്ങിയ ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും ഈ വിവരം അദ്ദേഹത്തെ അറിയിക്കുമെന്നും കുട്ടികള്‍ പറഞ്ഞു.

കേസില്‍ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കാരാണ് ഭൂമി നല്‍കേണ്ടതെന്നും കുട്ടികള്‍ പറഞ്ഞു. ഇത് വില്‍ക്കാന്‍ കഴിയാത്ത ഭൂമിയാണെന്നും അയല്‍വാസിയായ വസന്തയുടെ കൈവശം ഭൂമിയുടെ രേഖയൊന്നുമില്ലെന്നും രാജന്റെ മകന്‍ രഞ്ജിത്ത് പറഞ്ഞു.

രാജന്റെ മരണവുമായി ബന്ധപ്പെട്ട് തര്‍ക്കഭൂമിയും വീടും ഉടമയില്‍ നിന്ന് വില കൊടുത്ത് ബോബി ചെമ്മണ്ണൂര്‍ ഇന്ന് രാവിലെ വാങ്ങിയിരുന്നു. തുടര്‍ന്ന് ഭൂമി രാജന്റെ മക്കള്‍ക്കു നല്‍കുമെന്നും വീട് പുതുക്കിപ്പണിത് അവരെ അതില്‍ താമസിപ്പിക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/bobby-chemmannur-news.html/feed 0
രഞ്ജിത് രാജിന് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു https://www.chandrikadaily.com/ranjith-raj-news.html https://www.chandrikadaily.com/ranjith-raj-news.html#respond Tue, 29 Dec 2020 17:25:34 +0000 https://www.chandrikadaily.com/?p=174215 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഇളയ മകന്‍ രഞ്ജിത്ത് രാജിന് ദേഹാസ്വാസ്ഥ്യം. ഇതേ തുടര്‍ന്ന് രഞ്ജിത്തിനെ പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാത്രി ഒമ്പതരയോടെയാണ് കൊണ്ടുപോയത്.

രഞ്ജിത്തിന് ആദ്യം നെഞ്ചുവേദനയാണ് അനുഭവപ്പെട്ടത്. തുടര്‍ന്ന് ബോധരഹിതനാകുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് പൊലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കുടിയൊഴുപ്പിക്കല്‍ നടപടികളും, മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്നും കഴിഞ്ഞ ദിവസങ്ങളിലായി കൃത്യമായ ഭക്ഷണമോ, വെള്ളമോ കുട്ടികള്‍ കഴിച്ചിരുന്നില്ല. ഇതാകാം ശാരീരികാസ്വാസ്ഥ്യത്തിന് കാരണം.

 

]]>
https://www.chandrikadaily.com/ranjith-raj-news.html/feed 0
നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; പരാതിക്കാരി പൊലീസ് കസ്റ്റഡിയില്‍ https://www.chandrikadaily.com/couple-suicide-news-neyyattinkara.html https://www.chandrikadaily.com/couple-suicide-news-neyyattinkara.html#respond Tue, 29 Dec 2020 10:27:49 +0000 https://www.chandrikadaily.com/?p=174168 തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികളുടെ മരണത്തിന് കാരണമായ സ്ഥലം ഒഴിപ്പിക്കലിന് പരാതി നല്‍കിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരി വസന്തയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി വിധി വരാന്‍ പോലും കാത്തുനില്‍ക്കാതെ വീടൊഴിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടല്‍ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട രാജന്‍-അമ്പിളി ദമ്പതികളുടെ മക്കള്‍ ആരോപിച്ചിരുന്നു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മരിച്ച ദമ്പതികളുടെ വീട്ടിലെത്തി കഴിഞ്ഞ ശേഷമാണ് വസന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.

വസന്തയുടെ വീടിന് മുന്‍പില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. രാജനും അമ്പിളിയും മരണപ്പെട്ടതിന് പിന്നാലെ കേസില്‍ നിന്നും പിന്മാറുമെന്നും സ്ഥലം അവരുടെ മക്കള്‍ക്ക് നല്‍കുമെന്നും ആദ്യം മാധ്യമങ്ങളോട് പറഞ്ഞ വസന്ത കേസുമായി മുന്നോട്ട് പോകുമെന്ന് നിലപാട് മാറ്റിയിരുന്നു. ഗുണ്ടായിസം കാണിച്ചവര്‍ക്ക് സ്ഥലം നല്‍കില്ലെന്നാണ് ഇന്ന് അവര്‍ പറഞ്ഞത്.

 

]]>
https://www.chandrikadaily.com/couple-suicide-news-neyyattinkara.html/feed 0