nikkah – Chandrika Daily https://www.chandrikadaily.com Tue, 14 Feb 2023 04:51:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg nikkah – Chandrika Daily https://www.chandrikadaily.com 32 32 അനാഥപെണ്‍കുട്ടിയുടെ വിവാഹത്തിന് പിരിവ്; തര്‍ക്കം, വിവാദം https://www.chandrikadaily.com/aorphan-girl-donation.html https://www.chandrikadaily.com/aorphan-girl-donation.html#respond Tue, 14 Feb 2023 04:50:40 +0000 https://www.chandrikadaily.com/?p=237797 പാലക്കാട്ടെ അനാഥപെണ്‍കുട്ടിയുടെ പേരില്‍ വിവാഹത്തിന് പണം പിരിവ് നടത്തിയതിനെച്ചൊല്ലി തര്‍ക്കവും വിവാദവും. പാലക്കാട് മണപ്പുള്ളിക്കാവ് എന്ന പേരിലാണ ്‌യുവതിയുടെയും സഹോദരന്റെയും ഉമ്മയുടെയും വീഡിയോ സഹിതം പോസ്റ്റിട്ടത്. ഇതിലൂടെ 2.17 കോടിരൂപ പിരിച്ചതായാണ് പരാതി.കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ വിവാഹമെന്നാണ് പറഞ്ഞിരുന്നത്. പ്രസ്തുതകുടുംബം താമസിക്കുന്ന മഹല്ലുമായി കുടുംബത്തിന് ബന്ധമില്ലെന്നാണ് പറയുന്നത്. സംഘടനക്ക് വേണ്ടി ലറ്റര്‍ ആവശ്യപ്പെട്ട് കുടുംബം ആവശ്യപ്പെട്ടതിനെതുടര്‍ന്ന് മഹല്ല് കമ്മിറ്റി അത് കൊടുത്തതായി പറയുന്നു. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞയാഴ്ചയായിരുന്നില്ല വിവാഹം. പിതാവില്ലാത്ത കുടുംബത്തെ സഹായിക്കാന്‍ കരഞ്ഞുപറഞ്ഞതിനെതുടര്‍ന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പണം ലഭിക്കുന്നത്. ഗൂഗിള്‍ പേ വഴി പണം അയക്കുന്നതിനെ ആ ആപ്പ് തന്നെ വൈകാതെ നിരുല്‍സാഹപ്പടുത്തിയിരുന്നു. ബാങ്ക് അവധിക്ക് മുമ്പേ പൊടുന്നനെ വീഡിയോ ഇട്ട് പിരിവ് നടത്തിയെന്നാണ് വിവാദം. പെണ്‍കുട്ടിയുടെ വിവാഹം വരുന്ന ഞായറാഴ്ചയാണ്. കുടുംബത്തിന് വീട് വെക്കാനും വിവാഹത്തിനും കഴിച്ചുള്ള ബാക്കി തുക മറ്റ് നിരാലംബര്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

ഇതേക്കുറിച്ച് ബഷീര്‍ ഫൈസി ദേശമംഗലം ഇട്ട പോസ്റ്റ്:

 

ആ പെൺകുട്ടിയുടെ കണ്ണീരിൽ  മനസ്സലിഞ്ഞു മനുഷ്യർ ചേർന്ന് നിന്നു.
2 കോടി 17 ലക്ഷം.
ആ വീഡിയോയുടെ പിന്നിലെ
അനഭിലഷണീയതയെ ആണ്  കഴിഞ്ഞ  പോസ്റ്റിൽ എതിർത്തത്,
അതോടൊപ്പം
ആ കുട്ടിയെ സഹായിക്കേണ്ട അനിവാര്യതയെ ശക്തമായ  ഭാഷയിൽ ഉണർത്തിയും,
സമൂഹം പണം ആവശ്യമില്ലാത്ത  കാര്യങ്ങളിൽ ചിലവഴിക്കുന്നതിനെ വിമർശിച്ചുമായിരുന്നു.
സമൂഹം അതുകൂടി
ഏറ്റെടുത്തു.
നന്മ വറ്റാത്ത മനസുകൾ  ബാക്കിയുണ്ട് എന്ന് മനുഷ്യർ  വീണ്ടും തെളിയിച്ചു.
പക്ഷെ,
വീഡിയോ ചെയ്തവർ  ഇപ്പോൾ പലവിധ  വാദവുമായി വന്നുകഴിഞ്ഞു.
നാട് മുഴുവൻ ആ കുട്ടിയുടെ മഹല്ല് കമ്മറ്റിയെ വിമർശിക്കുന്ന സാഹചര്യം  ഉണ്ടായത്  നിങ്ങളുടെ കൗശലം  കാരണമാണ്.
ദിവസങ്ങൾക്ക് മുന്നേ മഹല്ല് നൽകിയ കത്തോ,
കമ്മറ്റിക്കാരോ
ആരെയും ഉൾപെടുത്തതെ ആയിരുന്നു ആ വീഡിയോ.
അങ്ങിനെയെങ്കിൽ
ആ പണം മുഴുവൻ  ആ കുട്ടിയുടെ മഹല്ല്  കമ്മറ്റിയെ കൂടി ഉൾപെടുത്തി വീടിനും  കല്യാണത്തിനുമായി ഉപയോഗപ്പെടുത്തണം.
ഏതെങ്കിലും ട്രസ്റ്റിനോ വ്യക്തികൾക്കോ വക മാറ്റാൻ കഴിയാത്ത വിധം സുധാര്യമാ ക്കണം.
ആ പെൺകുട്ടിയുടെ അഭിമാനം വിറ്റ
കണ്ണീരിന്റെ വിലയാണത്.
വിവാഹത്തിനു ഇനി
മണിക്കൂറുകൾ
ബാക്കിയുള്ളു എന്ന് പറയിപ്പിച്ചു കഴിഞ്ഞ  ഞായർ ആണ് കല്യാണം  എന്ന് തെറ്റിദ്ധരിപ്പിക്കാൻ ആ കുട്ടിയെകൊണ്ട് പറയിച്ച  നുണയിൽ മനസ്സു പിടഞ്ഞ മനുഷ്യരുടെ വിലകൂടിയാണത്.!
പാവം  ആ കുട്ടിയുടെ വേദന  കണ്ടു പിടഞ്ഞു നാട്ടിലും മറുനാട്ടിലും ഉള്ള പരശ്ശതം നല്ല  മനുഷ്യരുടെ
സ്നേഹത്തിന്റെ വിലയാണത്.
ആവശ്യത്തിന് തുക വന്നാൽ അകൗണ്ട് ക്ളോസ് ചെയ്യാതിരിക്കാൻ ബാങ്ക് അവധി ദിവസത്തിനു തൊട്ടു മുന്നേ വീഡിയോ അപ്ലോഡ് ചെയ്ത്
ചാരിറ്റി ബുദ്ധികളിച്ച നിങ്ങളുടെ കളിയിൽ വീണു  പോയവരുടെ  വിലയണിത്..!!
മറ്റു പല പാവങ്ങൾക്കും കിട്ടേണ്ട തുകയാണ്  ഒന്നിച്ചു അവർക്ക് വന്നു കൂടിയത്.
ഇനിയതിൽ നിന്നും
പത്തു  പൈസ വകമാറ്റിയാൽ
ഇതുവരെ നടന്ന  ചാരിറ്റി തട്ടിപ്പുകൾ പോലെ ആകില്ല.
വൻ ജനകീയ  പ്രതിഷേധം നിങ്ങൾ ഏറ്റു വാങ്ങേണ്ടി വരും.
കാരണം  ആ വീഡിയോ കണ്ടു നെഞ്ചു പൊട്ടിപോയിട്ടുണ്ട് സകല മനുഷ്യരുടെയും ..!!
നിങ്ങൾ ചാരിറ്റിക്കാർ ഇന്നലെയും ഇന്നുമായി നടത്തിയ വഗ്വദങ്ങൾ കാണുമ്പോൾ
ചതി  മണക്കുന്നുണ്ട്.
ആവർത്തിച്ചു പറയുന്നു.
നിങ്ങൾ കാരണം  നാണം  കെടേണ്ടി വന്ന ആ
മഹല്ല്  കമ്മറ്റിയെ ഉൾപ്പെടുത്തി ജനകീയ കമ്മറ്റി രൂപീകരിച്ചു വേണം  ഇത്രയും ഭീമമായ തുക  കൈകാര്യം ചെയ്യാൻ.
ഹൈദർ മധൂർ
സലീൽ ബിൻ ഖാസിം
തുടങ്ങിയവരൊക്കെ ചാരിറ്റി വിമർശനം  നടത്തുമ്പോൾ
അവർ പ്രയോഗിക്കുന്ന ശൈലി, വാക്കുകൾ  എന്നിവയോടൊക്കെ വിയോജിപ്പു തോന്നിയിട്ടുണ്ട്.
വല്ലതും പാവങ്ങൾക്ക് കിട്ടുന്നത് എന്തിനാണ് ഇവർ  മുടക്കുന്നത് എന്നോർത്ത്.
പക്ഷെ ഇപ്പോൾ മനസിലാകുന്നു,
അവരെ പോലോത്ത  വിമർഷകർ  കൂടി  ഇല്ലായിരുന്നെങ്കിൽ
ചാരിറ്റി ഒരു വൻ സ്വർണ്ണം കായ്ക്കുന്ന മരമാകുമായിരുന്നു..!!
നല്ലനിലയിൽ സുതാര്യമായി ചാരിറ്റി ചെയ്യുന്നവരെ കുറിച്ചല്ല പറഞ്ഞത്.
സഹായിച്ചവർക്കും പ്രാർത്ഥിച്ചവർക്കുമെല്ലാം അല്ലാഹു പ്രതിഫലം  നൽകട്ടെ
ബഷീർ ഫൈസി ദേശമംഗലം
]]>
https://www.chandrikadaily.com/aorphan-girl-donation.html/feed 0
മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷം: 75 യുവതികള്‍ക്ക് മംഗല്യം https://www.chandrikadaily.com/1iuml-free-wedding.html https://www.chandrikadaily.com/1iuml-free-wedding.html#respond Fri, 03 Feb 2023 05:57:43 +0000 https://www.chandrikadaily.com/?p=235844 ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ 75ാം വാര്‍ഷിക(പ്ലാറ്റിനം ജൂബിലി)ആഘോഷത്തിന്റെ ഭാഗമായി കെ.എം. സി.സി തമിഴ്‌നാട് സംസ്ഥാന കമ്മിറ്റി 75 പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യമൊരുക്കി മറ്റൊരു ചരിത്രം കുറിക്കാന്‍ തയ്യാറെടുക്കുന്നു. മാര്‍ച്ച് 9,10 തിയ്യതികളില്‍ ചെന്നൈയില്‍ നടക്കുന്ന പ്ലാറ്റിനം ജൂബിലി പരിപാടിയിലെ മുഖ്യ ഇനമായി പ്രസ്തുത പരിപാടി ഉള്‍പ്പെടുത്തി. മാര്‍ച്ച് ഒമ്പതിന് വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് റോയപുരം റംസാന്‍ മാളിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.ദേശീയ,സംസ്ഥാന മുസ്‌ലിംലീഗ് നേതാക്കളുടെയും പ്രതിനിധികളുടെയും സാന്നിധ്യമുണ്ടാവും. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിംലീഗ് പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജാതിമത ഭേദമന്യേ വധൂവരന്മാരെ കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.അമ്പതോളം അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധമായി മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം കാദര്‍ മൊയ്തീന്‍, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം അബൂബക്കര്‍,ട്രഷറര്‍ എം.എസ്.എ ഷാജഹാന്‍, സെക്രട്ടറി ഇബ്രാഹിം മക്കി മറ്റ് സംസ്ഥാന ഭാരവാഹികള്‍ എന്നിവരുമായി കെ.എം.സി.സി നേതാക്കള്‍ ചര്‍ച്ച നടത്തി.
കെ.എം.സി.സി നേതാക്കളായ കെ കുഞ്ഞിമോന്‍ ഹാജി,പി.കെ പോക്കര്‍, കെ.പി മുഹമ്മദ്,അബൂബക്കര്‍,ശംസുദ്ധീന്‍,എം.എ റഷീദ്,ബക്കര്‍ കരിയാട്,മുസ്തഫ ഊട്ടി,പി.കെ സമീര്‍ വെട്ടം,എം ശിബ്‌ലി നുഅമാന്‍,പി മുഹമ്മദ് ഷാഫി, കെ.കെ റഷീദ്,എന്‍ ഹര്‍ഷാദ്,സുധീര്‍ പി അസീസ്,എം റഷീദ്,പി.കെ അബ്ദുല്‍ നാസര്‍,ഉനൈസ് തിരുപ്പൂര്‍,യാസര്‍ അറഫാത്,എന്‍ മുഹമ്മദ് അലി,അബ്ദുല്‍ റസാഖ് തിരുപ്പൂര്‍,എം.എ റഷീദ്,പി.ടി.എ സലീം,അബ്ദുല്‍ സമദ്, കെ.പി ഇബ്രാഹിം, മുജീബ് മാണിക്കോത്ത്, അഷ്‌റഫ് കെ മുന്നിയൂര്‍, യൂനുസ് അലി,ഷാഫി,ജലീല്‍ ഇ.ടി, അബ്ദുറഹിമാന്‍ കണ്ണ്യരത്ത്, പി സമദ്, ഇ യൂനുസ്, എം വി സലാഹുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.

 

]]>
https://www.chandrikadaily.com/1iuml-free-wedding.html/feed 0
മുസ്ലിംങ്ങള്‍ക്കിടയില്‍ ബഹുഭാര്യാത്വം; പരിശോധിക്കാന്‍ പുതിയ ഭരണഘടനാ ബെഞ്ച് https://www.chandrikadaily.com/nikkah-halala-issue-challenging-pollygamy-muslims.html https://www.chandrikadaily.com/nikkah-halala-issue-challenging-pollygamy-muslims.html#respond Fri, 20 Jan 2023 08:08:06 +0000 https://www.chandrikadaily.com/?p=233629 മുസ്ലീംകള്‍ക്കിടയിലെ ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത പരിശോധിക്കാന്‍ സുപ്രീം കോടതി പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു രൂപം കൊടുക്കും. തലാഖ് ചൊല്ലിയ ഭര്‍ത്താവിനെ വീണ്ടും വിവാഹം കഴിയ്ക്കുന്നതിന്, മറ്റൊരാളെ നിക്കാഹ് ചെയ്ത് തലാഖ് ചൊല്ലുന്ന ആചാരമാണ് നിക്കാഹ് ഹലാല. ബഹുഭാര്യത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്ത് ഒട്ടേറെ ഹര്‍ജിയിലാണ് സുപ്രീം കോടതിക്കു മുന്നിലുള്ളത്.

നേരത്തെ ഈ ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിലെ രണ്ടു ജഡ്ജിമാര്‍ വിരമിച്ചു. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും ഹേമന്ദ് ഗുപ്തയും വിരമിച്ച സാഹചര്യത്തില്‍ പുതിയ ബെഞ്ച് രൂപികരിക്കേണ്ടിവരുമെന്ന്, ഹര്‍ജിക്കാരില്‍ ഒരാളായ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്നാണ് പുതിയ ബെഞ്ച് രൂപികരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചത്. കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍, വനിത കമ്മിഷന്‍, ന്യൂന കമ്മിഷന്‍ എന്നിവരെ കക്ഷി ചേര്‍ത്തിട്ടുണ്ട്.

]]>
https://www.chandrikadaily.com/nikkah-halala-issue-challenging-pollygamy-muslims.html/feed 0
രാഖിയുമായുള്ള വിവാഹം ആദില്‍ഖാന്‍ സമ്മതിച്ചു; വിവാദം ഒഴിവാകുന്നു https://www.chandrikadaily.com/rakhi-sawnat-adilkhan-nikkah.html https://www.chandrikadaily.com/rakhi-sawnat-adilkhan-nikkah.html#respond Mon, 16 Jan 2023 06:02:47 +0000 https://www.chandrikadaily.com/?p=232935 നടിയും നര്‍ത്തകിയുമായ രാഖി സാവന്തുമായുള്ള വിവാഹം വ്യവസായയും നടനുമായ ആദില്‍ഖാന്‍ ദുറാനി സമ്മതിച്ചു. ഇതോടെ ഇതുസംബന്ധിച്ച വിവാദം അവസാനിച്ചു. കഴിഞ്ഞദിവസമാണ് മേയില്‍ താനും ആദിലും തമ്മില്‍ നടന്ന വിവാഹം രാഖി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്നാല്‍ ആദില്‍ ഇത് സ്ഥിരീകരിക്കാത്തത് പ്രശ്‌നത്തിനിടയാക്കി. മാധ്യമങ്ങളുടെ മുന്നില്‍ ഇതേതുടര്‍ന്ന് രാഖി പൊട്ടിക്കരയുകയും ചെയ്തു. വിവാഹത്തെതുടര്‍ന്ന് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചിരുന്നതായും വാര്‍ത്തയുണ്ട്. ഇതേക്കുറിച്ച് പക്ഷേ ആദില്‍ഖാന്‍ വെളിപ്പെടുത്തിയിട്ടില്ല. തന്റെ കുടുംബക്കാര്‍ വിവാഹം ഇനിയും അംഗീകരിച്ചിട്ടില്ലെന്നാണ് ആദില്‍ പറയുന്നത്.

ഉത്തര്‍പ്രദേശുകാരിയാണ് 45 കാരിയായ രാഖിസാവന്ത്. പഞ്ചാബ്-പഷ്തൂണ്‍ വംശജനാണ് ആദില്‍. രിതേഷ് രാജുമായുള്ള വിവാഹബന്ധം തകര്‍ന്നതിന് ശേഷമായിരുന്നു രാഖിയുടെ പുനര്‍വിവാഹം. മതംമാറിയതിനെതിരെ സംഘപരിവാര്‍ കോണുകളില്‍നിന്ന് രാഖിക്കെതിരെ ആക്ഷേപം ഉയരുകയും ചെയ്തു. ഇരുവരും ഒരുമിച്ച് ജീവിക്കുകയാണെന്ന് ഇരുവരും സമ്മതിച്ചിട്ടുണ്ട്.

വിവാഹം വ്യാജമാണെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. സല്‍മാന്‍ ഖാന്റെ ബിഗ് ബോസ് പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് രാഖി വിവാഹം വെളിപ്പെടുത്തിയത്. നിക്കാഹ് സംബന്ധിച്ച രേഖകളും രാഖി ഫാത്തിമ എന്ന പേരും രാഖി വെളിപ്പെടുത്തിയിട്ടുണ്ട്.ഏതായാലും ഇരുവരുടെയും വിവാഹത്തെച്ചൊല്ലിയുള്ള വിവാദം ഒഴിവാകുകയാണ്. നഗരസഭയില്‍ വിവാഹം രജിസ്റ്റര്‍ ചെയ്തതും ഇരുവരും പൂമാല അണിയിക്കുന്ന വീഡിയോയും വൈറലാണ്.

]]>
https://www.chandrikadaily.com/rakhi-sawnat-adilkhan-nikkah.html/feed 0
നടിയുടെ മതംമാറ്റത്തിനെതിരെ പ്രതിഷേധം, വിവാദം https://www.chandrikadaily.com/actress-conversion.html https://www.chandrikadaily.com/actress-conversion.html#respond Fri, 13 Jan 2023 09:35:21 +0000 https://www.chandrikadaily.com/?p=232428 നടി രാഖി സാവന്തിന്റെ വിവാഹവും മതംമാറ്റവുമായി ബന്ധപ്പെട്ട് നടക്കുന്ന തര്‍ക്കം അതിരുവിടുന്നു. കഴിഞ്ഞദിവസമാണ് രാഖി ആദില്‍ഖാനെ വിവാഹം ചെയ്തതും ഇസ്‌ലാം മതം സ്വീകരിച്ചതും. ഇത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നിരിക്കെയാണ് വിവാദം കൊഴുക്കുന്നത്. ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ ഒരു വ്യക്തിക്ക് സ്വാതന്ത്ര്യമുണ്ടെങ്കില്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇന്ത്യന്‍ പൗരന് സ്വാതന്ത്ര്യമുണ്ടെന്നാണ് ജനാധിപത്യവാദികള്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ നടിയെ നിര്‍ബന്ധിച്ച് മതം മാറ്റിയതാണെന്ന രീതിയിലാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. വര്‍ഗീയഹിന്ദുത്വകേന്ദ്രങ്ങളില്‍നിന്നാണ് വിവാദം ഉടലെടുത്തത്. എന്നാല്‍ അതവരുടെ അവകാശമാണെന്നാണ് നടിയെ അനുകൂലിക്കുന്നവര്‍ സമൂഹമാധ്യമങ്ങളില്‍ മറുപടി നല്‍കുന്നത.് ഇസ്‌ലാമിനെതിരെയും ചിലര്‍ ഇതുമായി രംഗത്തുവന്നത് കൗതുകമായി. വിവാദ ബംഗ്ലാ എഴുത്തുകാരി തസ്‌ലീമയാണ് അവസരം മുതലാക്കാനെത്തിയത്. ഇസ്‌ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നാണവരുടെ കണ്ടെത്തല്‍. വിവാഹത്തില്‍പോലും മതംമാറ്റം നടക്കുന്നു. തസ്‌ലീമ പറഞ്ഞു. എന്നാല്‍ ഇസ്‌ലാം ആശ്ലേഷിച്ചതുകൊണ്ട് തനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു നടിയായ രാഖിസാവന്ത്. രാഖി ഫാത്തിമ എന്നാണ ്‌പേര് മാറ്റിയതെന്നാണ് വിവരം.
അതേസമയം വിവാഹത്തെക്കുറിച്ചും മതംമാറ്റത്തെക്കുറിച്ചും സ്ഥിരീകരണം ഇനിയുമുണ്ടായിട്ടില്ല. ആദില്‍ ഇത് നിഷേധിക്കുമ്പോള്‍ നിക്കാഹ് പത്രത്തില്‍ പേരുമാറ്റിയതായാണ് കാണുന്നത്. 2022 മേയ് 29ന് വിവാഹിതരായതായാണ് വാര്‍ത്തകള്‍. ലവ് ജിഹാദ് വിവാദത്തിനും വിവാഹം കൊഴുപ്പ്കൂട്ടിയിട്ടുണ്ട് ! ഉത്തര്‍പ്രദേശുകാരിയായ രാഖി (44) നടിയും നര്‍ത്തകിയും ടിവി അവതാരികയുമാണ്. നോര്‍വീജിയയില്‍ സ്ഥിരതാമസക്കാരനായ പഷ്തൂണ്‍-പഞ്ചാബി വംശജനാണ് നടന്‍ ആദില്‍ഖാന്‍.

]]>
https://www.chandrikadaily.com/actress-conversion.html/feed 0