nitamasabha – Chandrika Daily https://www.chandrikadaily.com Mon, 15 Sep 2025 02:22:57 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg nitamasabha – Chandrika Daily https://www.chandrikadaily.com 32 32 നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം https://www.chandrikadaily.com/assembly-session-begins-today-2.html https://www.chandrikadaily.com/assembly-session-begins-today-2.html#respond Mon, 15 Sep 2025 02:22:57 +0000 https://www.chandrikadaily.com/?p=354142 കസ്റ്റഡി മര്‍ദ്ദന വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി പി തങ്കച്ചന്‍, പീരുമേട് എംഎല്‍എ ആയിരുന്ന വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് ചരമോപചാരം അര്‍പ്പിച്ച് ആദ്യ ദിവസമായ ഇന്ന് സഭ പിരിയും.

പോലീസ് അതിക്രമങ്ങളില്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുമെന്നാണ് പ്രതിപക്ഷ നിലപാട്. തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ എണ്ണി പറഞ്ഞു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷം നേക്കുന്നത്.

ആഗോള അയ്യപ്പ സംഗമവും, തൃശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം, ആരോഗ്യ വകുപ്പിലെ വീഴ്ചകളും സഭയില്‍ ചര്‍ച്ചയാകും. അക്രമകാരികളായ വന്യ ജീവികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ സഭയില്‍ എത്തുന്നുണ്ട്. സെപ്റ്റംബര്‍ 15 നും ഒക്ടോബര്‍ 10 നുമിടയിലുള്ള 12 ദിവസമാണ് സഭ ചേരുക.

]]>
https://www.chandrikadaily.com/assembly-session-begins-today-2.html/feed 0