nitheesh kumar – Chandrika Daily https://www.chandrikadaily.com Wed, 30 Aug 2023 11:54:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg nitheesh kumar – Chandrika Daily https://www.chandrikadaily.com 32 32 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന്; മമതയ്ക്ക് പിറകെ നിതീഷ്‌കുമാറും https://www.chandrikadaily.com/%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b8%e0%b4%ad-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%b8.html https://www.chandrikadaily.com/%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b8%e0%b4%ad-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%b8.html#respond Wed, 30 Aug 2023 11:53:12 +0000 https://www.chandrikadaily.com/?p=272181 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡിസംബറിലെന്ന് മമതയ്ക്ക് പിറകെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും. ബിജെപി ഡിസംബറില്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും ഇതിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

പ്രതിപക്ഷ ഐക്യം മൂലം ബിജെപിക്ക് ഭയമുണ്ട്.കൂടുതല്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുന്നതിനാല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പെട്ടന്ന് നടത്താന്‍ സാധ്യയുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഒന്നിക്കണം. ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളില്‍ നടക്കുന്ന മുംബൈ യോഗത്തിന് ശേഷം ഇന്ത്യ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%b8%e0%b4%ad-%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%b8.html/feed 0
നിതീഷ് വിളിച്ച പ്രതിപക്ഷത്തിന്റെ പറ്റ്‌ന യോഗം ഇന്ന്‌ https://www.chandrikadaily.com/opposition-meeting-called-by-nitish-today.html https://www.chandrikadaily.com/opposition-meeting-called-by-nitish-today.html#respond Fri, 23 Jun 2023 00:54:27 +0000 https://www.chandrikadaily.com/?p=260900 പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി വിരുദ്ധ കൂട്ടായ്മ ശക്തിപ്പെടുത്തുന്നത് ഉള്‍പ്പെടെ നര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേരുന്ന പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മ ഇന്ന് പറ്റ്‌നയില്‍. ബിഹാര്‍ മുഖ്യമന്ത്രിയും ജെ. ഡി.യു നേതാവുമായ നിതീഷ് കുമാര്‍ വിളിച്ച യോഗത്തില്‍ കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ. ഡി, ഡി.എം.കെ, എസ്.പി, എന്‍.സി.പി, ശിവസേന(ഉദ്ദവ് വിഭാഗം) തുടങ്ങി 16 കക്ഷികളുടെ പ്രതിനിധികളാണ് പങ്കെടുക്കുക. ബി.ജെ. പിയെ അധികാരത്തില്‍നിന്ന് പുറത്താക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുക, പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുക തുടങ്ങിയവയായിരിക്കും പ്രധാന ചര്‍ച്ച.

]]>
https://www.chandrikadaily.com/opposition-meeting-called-by-nitish-today.html/feed 0
നടത്തത്തിനിടെ ബൈക്ക് പാഞ്ഞെത്തി; മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച https://www.chandrikadaily.com/the-bike-ran-over-while-walking-serious-lapse-in-chief-minister-nitish-kumars-security-arrangements.html https://www.chandrikadaily.com/the-bike-ran-over-while-walking-serious-lapse-in-chief-minister-nitish-kumars-security-arrangements.html#respond Thu, 15 Jun 2023 07:24:00 +0000 https://www.chandrikadaily.com/?p=259440 ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സുരക്ഷാക്രമീകരണങ്ങളില്‍ ഗുരുതര വീഴ്ച. രാവിലെ ഔദ്യോഗിക വസതിയുടെ പുറത്ത് നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തിന് നേരെ ബൈക്ക് പാഞ്ഞെത്തി. ഭാഗ്യവശാല്‍ അദ്ദേഹം ഫുട്പാത്തിലേക്ക് കയറിയതോടെ അപകടം ഒഴിവായി. സംഭവത്തെ തുടര്‍ന്ന് രോഷാകുലനായ അദ്ദേഹം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി.

സുരക്ഷാക്രമീകരണങ്ങള്‍ മറികടന്ന് അദ്ദേഹത്തിന്റെ വസതിയുടെ സമീപത്തേക്ക് എത്തിയ രണ്ട് ബൈക്കുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൂടുതല്‍ കാര്യങ്ങള്‍ പൊലീസ് പറഞ്ഞിട്ടില്ല.

]]>
https://www.chandrikadaily.com/the-bike-ran-over-while-walking-serious-lapse-in-chief-minister-nitish-kumars-security-arrangements.html/feed 0
പുതിയ ‘പിതാവ് ‘ രാജ്യത്തിന് വേണ്ടി എന്ത് ചെയ്തു?- മോദിയെ പരിഹസിച്ച് നിതീഷ് കുമാര്‍ https://www.chandrikadaily.com/ndia-news-what-has-father-of-new-india-done-for-nitish-kumars-jibe-at-pm-modi.html https://www.chandrikadaily.com/ndia-news-what-has-father-of-new-india-done-for-nitish-kumars-jibe-at-pm-modi.html#respond Sun, 01 Jan 2023 05:51:54 +0000 https://www.chandrikadaily.com/?p=230112 പ്രധാനമന്ത്രി നരേന്ദ്രമോദി നവ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്ന അമൃത ഫഡ്‌നാവിന്റെ പ്രസ്താവനയെ പരിഹസിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നവ ഇന്ത്യയുടെ രാഷ്ട്രപിതാവ് രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തതെന്ന് മോദിയെ പരിഹസിച്ച് നിതീഷ് ചോദിച്ചു.

മോദിക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരുവിധ ബന്ധവുമില്ല, സ്വാതന്ത്ര്യ സമരത്തിന് ആര്‍എസ്എസ് ഒരു സംഭാവനയും നല്‍കിയിട്ടില്ല, പ്രധാനമന്ത്രി നവ ഇന്ത്യയുടെ രാഷ്ട്രപിതാവ് ആണെന്ന് പറയുന്നു. എന്നാല്‍ പുതിയ രാഷ്ട്രപിതാവ് രാജ്യത്തിനുവേണ്ടി എന്താണ് ചെയ്തത്. നിതീഷ് കുമാര്‍ ചോദിച്ചു.

മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് കഴിഞ്ഞ ഡിസംബര്‍ 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നവ ഇന്ത്യയുടെ രാഷ്ട്രപിതാവ് ആണെന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് നിതീഷ് കുമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

]]>
https://www.chandrikadaily.com/ndia-news-what-has-father-of-new-india-done-for-nitish-kumars-jibe-at-pm-modi.html/feed 0
കുടിച്ചു മരിച്ചവര്‍ക്ക് നഷ്ടപരിഹാരമായി ഒരൊറ്റ പൈസ നല്‍കില്ല’; വ്യാജ മദ്യം നിര്‍ത്താന്‍ പൈസ നല്‍കും https://www.chandrikadaily.com/not-a-single-penny-will-be-paid-as-compensation-to-those-who-died-drinking.html https://www.chandrikadaily.com/not-a-single-penny-will-be-paid-as-compensation-to-those-who-died-drinking.html#respond Fri, 16 Dec 2022 09:34:32 +0000 https://www.chandrikadaily.com/?p=227030 പറ്റ്‌ന: മദ്യം കഴിച്ചു മരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിയമസഭയില്‍ വെച്ചാണ് നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷം വിഷമദ്യ ദുരന്തം സഭയില്‍ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ വ്യാജ മദ്യ ദുരന്തത്തില്‍ അന്‍പതിലേറെപ്പേര്‍ മരണപ്പെട്ടിരുന്നു. 2016 മുതല്‍ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ബിഹാര്‍. മദ്യനിരോധനത്തെ തുടര്‍ന്ന് വ്യാജമദ്യ ദുരന്തങ്ങളും സംസ്ഥാനത്ത് തുടര്‍ക്കഥയാണ്.

”കുടിച്ചു മരിക്കുന്നവര്‍ക്ക് ഒരു നഷ്ടപരിഹാരവും നല്‍കില്ല. കുടിച്ചാല്‍ മരിക്കും, കുടിക്കുന്നതിനെ അനുകൂലിച്ച് സംസാരിക്കുന്നവര്‍ ഒരു നന്മയും ഉണ്ടാക്കിത്തരില്ലെന്ന ഓര്‍ത്താല്‍ നന്ന്” നിതീഷ് കുമാര്‍ തുറന്നു പറഞ്ഞു.

എന്നാല്‍ വ്യാജ മദ്യ നിര്‍മ്മാണം നടത്തുന്നവര്‍ അത് നിര്‍ത്തി മറ്റു തൊഴിലുകള്‍ ചെയ്യാന്‍ ഒരു ലക്ഷം രൂപ നല്‍കാന്‍ തയ്യാറാണെന്നും നിതീഷ് പറഞ്ഞു. ആവശ്യമെങ്കില്‍ തുക വര്‍ധിപ്പിക്കാം. ആരും വ്യാജ മദ്യ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടരുത്’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/not-a-single-penny-will-be-paid-as-compensation-to-those-who-died-drinking.html/feed 0
ബിഹാറിലെ ഭരണസഖ്യത്തില്‍ ഒരു മുസ്‌ലിം പോലുമില്ല; സ്വാതന്ത്ര്യത്തിന് ശേഷം ആദ്യം https://www.chandrikadaily.com/bihar-alliance-without-a-single-elected-muslim-mla.html https://www.chandrikadaily.com/bihar-alliance-without-a-single-elected-muslim-mla.html#respond Tue, 17 Nov 2020 13:12:46 +0000 https://www.chandrikadaily.com/?p=167975 പട്‌ന: ബിഹാറിലെ ഭരണസഖ്യത്തില്‍ ഇത്തവണ മുസ്‌ലിം ജനപ്രതിനിധികളില്ല. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ന്യൂപക്ഷത്തിന് ഭരണപക്ഷത്ത് ഇടം കിട്ടാതിരിക്കുന്നത്. എംഎല്‍എമാര്‍ ഇല്ലാത്തതു കൊണ്ടു തന്നെ മന്ത്രിസഭയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത മുസ്‌ലിം അംഗങ്ങളായി ആരും ഉണ്ടാകില്ല.

ഭരണസഖ്യമായ എന്‍ഡിഎയില്‍ നാലു കക്ഷികളാണ് ഉള്ളത്. ബിജെപി, ജെഡിയു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍, വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നീ കക്ഷികള്‍. ഇവരില്‍ ജെഡിയു മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. മത്സരിപ്പിച്ച 11 പേരും തോറ്റു.

തിങ്കളാഴ്ച സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നിതീഷ് കുമാര്‍ ‘സോഷ്യലിസ്റ്റ്, സെക്യുലര്‍’ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ 17 ശതമാനം വരുന്ന മുസ്‌ലിം ജനസംഖ്യയില്‍ ഒരാള്‍ പോലും അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ ഇല്ല എന്നത് അദ്ദേഹത്തിന്റെ ഈ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു.

ഇനി മുസ്‌ലിം മന്ത്രിമാര്‍ ഉണ്ടാകണമെങ്കില്‍ സ്‌റ്റേറ്റ് ലജിസ്ലേറ്റീവ് വഴി മുസ്‌ലിം അംഗങ്ങളെ നാമനിര്‍ദേശം ചെയ്യണം.

പ്രതിപക്ഷ നിരയില്‍ ആര്‍ജെഡിയുടെ 75 എംഎല്‍എമാരില്‍ എട്ടു പേര്‍ മുസ്‌ലിംകളാണ്. കോണ്‍ഗ്രസിന്റെ 19ല്‍ നാലു പേരാണ് മുസ്‌ലിംകള്‍. എംഐഎമ്മിന് അഞ്ചു മുസ്‌ലിം അംഗങ്ങളും ഇടതുകക്ഷികളില്‍ ഒരു മുസ്‌ലിം അംഗവുമുണ്ട്. ബിഎസ്പിയുടെ ഏക എംഎല്‍എയും മുസ്‌ലിമാണ്.

]]>
https://www.chandrikadaily.com/bihar-alliance-without-a-single-elected-muslim-mla.html/feed 0
ബിഹാറില്‍ കലാപക്കൊടി ഉയര്‍ത്തി സുശീല്‍ മോദി; അമിത് ഷായെയും നദ്ദയെയും സ്വീകരിക്കാന്‍ എത്തിയില്ല https://www.chandrikadaily.com/sushil-modi-angry-at-the-deputy-cm-snatching-the-chair-bjp-office-did-not-reach.html https://www.chandrikadaily.com/sushil-modi-angry-at-the-deputy-cm-snatching-the-chair-bjp-office-did-not-reach.html#respond Mon, 16 Nov 2020 11:35:01 +0000 https://www.chandrikadaily.com/?p=167772 പട്‌ന: ബിഹാറില്‍ പുതുതായി അധികാരമേല്‍ക്കുന്ന എന്‍ഡിഎ മന്ത്രിസഭയില്‍ ഇടംകിട്ടാത്തതില്‍ അതൃപ്തി പരസ്യമാക്കി മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞയ്ക്കായി പട്‌നയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെയും കാണാന്‍ സുശീല്‍ മോദി പാര്‍ട്ടി ആസ്ഥാനത്ത് എത്തിയില്ല.

തര്‍കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവരാണ്‌ ഉപമുഖ്യമന്ത്രിമാര്‍. നിയമസഭയിലെ പാര്‍ട്ടി കക്ഷി നേതാവായും തര്‍കിഷോറിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കതിഹാറില്‍ നിന്നാണ് ഇദ്ദേഹം സഭയിലെത്തിയത്. ബെട്ടിയ എംഎല്‍എ രേണു ദേവിയാണ് സഭയിലെ ഉപ നേതാവ്.

മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം 13 വര്‍ഷം ജോലി ചെയ്ത സുശീല്‍ മോദിയെ ഒതുക്കിയതാണ് എന്ന് ആക്ഷേപമുണ്ട്. അതേസമയം, ഇദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതായും ശ്രുതിയുണ്ട്.

243 അംഗ സഭയില്‍ 125 സീറ്റു നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരം നിലനിര്‍ത്തിയത്. ബിജെപിക്ക് 74 ഉം ജെഡിയുവിന് 43 ഉം സീറ്റാണ് ലഭിച്ചത്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചതു പോലെ നിതീഷിനെ മുഖ്യമന്ത്രിയാക്കുമെന്ന് ബിജെപി അറിയിക്കുകയായിരുന്നു.

നിതീഷ് കുമാറിനെ കൂടാതെ, ബിജെപി, ജെഡിയു, എച്ച്എഎം, വിഐപി പാര്‍ട്ടികളില്‍ നിന്ന് 15 പേര്‍ ആദ്യഘട്ടത്തില്‍ മന്ത്രിയുകുമെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, സംസ്ഥാന മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഏഴാമതും അധികാരമേറ്റു. ഗവര്‍ണര്‍ ഫഗു ചൗഹാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.

]]>
https://www.chandrikadaily.com/sushil-modi-angry-at-the-deputy-cm-snatching-the-chair-bjp-office-did-not-reach.html/feed 0
40 സീറ്റുമായി മുഖ്യമന്ത്രിയാവാന്‍ പോവുകയാണോ? നിതീഷിനെ പരിഹസിച്ച് ആര്‍ജെഡി https://www.chandrikadaily.com/rjd-against-nithish-kumar-news.html https://www.chandrikadaily.com/rjd-against-nithish-kumar-news.html#respond Thu, 12 Nov 2020 09:24:48 +0000 https://www.chandrikadaily.com/?p=167193 പട്‌ന: എന്‍ഡിഎയുടെ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കാന്‍ പോവുന്ന ജെഡിയു നേതാവ് നിതീഷ് കുമാറിനെ പരിഹസിച്ച് ആര്‍ജെഡി. ജനവിധി നിതീഷ് കുമാറിന് എതിരാണെന്നും ഇനി നിതീഷ് മുഖ്യമന്ത്രിയായാല്‍ പോലും അത് എത്രകാലത്തേക്കാണെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നുമായിരുന്നു ആര്‍ജെഡി നേതാവ് മനോജ് ഝാ പറഞ്ഞത്.

‘പൊതുജനമാണ് യജമാനന്‍മാര്‍, പക്ഷേ അവര്‍ നിങ്ങളെ കൊണ്ടെത്തിച്ച അവസ്ഥ കാണുക. 40 സീറ്റുകള്‍ മാത്രം ലഭിച്ചുകൊണ്ട് മുഖ്യമന്ത്രിയാകാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങള്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് എതിരാണ്. നിങ്ങള്‍ക്ക് മുഖ്യമന്ത്രി പദം ലഭിക്കുകയാണെങ്കില്‍, അത് എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമറിയാം’ഈ മിഥ്യാധാരണ എത്രത്തോളം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ.’-മനോജ് ഝാ പറഞ്ഞു.

ബിഹാറില്‍ ബിജെപിക്കൊപ്പം മത്സരിച്ച നിതീഷ് കുമാറിനെ യഥാര്‍ത്ഥത്തില്‍ എല്‍ജെപിയെ മുന്നില്‍ നിര്‍ത്തി ബിജെപി ചതിക്കുകയായിരുന്നു. ബിഹാറില്‍ ജെഡിയുവിന്റെ മേധാവിത്വം അവസാനിപ്പിക്കാന്‍ ആസൂത്രിതമായാണ് എല്‍ജെപി നേതാവ് ചിരാഗ് പാസ്വാനെ ബിജെപി കേന്ദ്ര നേതൃത്വം ചാവേറായി ഇറക്കിയത്. ജെഡിയുവിന് കനത്ത ആഘാതമാണ് എല്‍ജെപി ഉണ്ടാക്കിയത്. മുന്നണിക്കുള്ളില്‍ ബിജെപി കളിച്ച സമാന്തര രാഷ്ട്രീയ്ത്തിന്റെ ഫലമായാണ് ജെഡിയു 40 സീറ്റുകളിലേക്ക് ഒതുങ്ങിയത്.

 

]]>
https://www.chandrikadaily.com/rjd-against-nithish-kumar-news.html/feed 0
മുഖ്യമന്ത്രിയാകാനില്ലെന്ന് നിതീഷ്; ബിഹാര്‍ എന്‍ഡിഎയില്‍ പ്രതിസന്ധി https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html#respond Thu, 12 Nov 2020 07:41:11 +0000 https://www.chandrikadaily.com/?p=167171 പട്ന: ബിഹാറില്‍ മുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ നിതീഷ് കുമാര്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ട്. എന്‍ഡിഎ സഖ്യത്തില്‍ സീറ്റുകള്‍ ലഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പദത്തിലേക്കില്ല എന്ന നിലപാടിലാണ് നിതീഷ് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ, നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.

‘നേരത്തെയുള്ള എല്ലാ സ്വാതന്ത്ര്യവും’ മുഖ്യമന്ത്രി പദത്തില്‍ ഉണ്ടാകും എന്ന് അറിയിക്കാനായി ബിജെപി നേതാക്കള്‍ നിതീഷുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 243 അംഗ സഭയില്‍ 125 സീറ്റാണ് എന്‍ഡിഎ നേടിയിരുന്നത്. ഇതില്‍ 74 സീറ്റും ബിജെപിയുടേതാണ്. ജെഡിയുവിന് 43 അംഗങ്ങളെ മാത്രമേ ജയിപ്പിക്കാനായുള്ളൂ. മറ്റു സഖ്യകക്ഷികളായ വിഐപിയും എച്ച്എഎമ്മും നാലു വീതം സീറ്റുകള്‍ നേടി.

അതിനിടെ, ചിരാഗ് പാസ്വാനെ ബിജെപി കൈകാര്യം ചെയ്ത രീതിയില്‍ നിതീഷിന് അതൃപ്തിയുണ്ട്. 24 മണ്ഡലങ്ങളാണ് ചിരാഗിന്റെ എല്‍ജെപി വോട്ടു പിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. നിതീഷിനെ തോല്‍പ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് നേരത്തെ തന്നെ ചിരാഗ് പ്രഖ്യാപിച്ചിരുന്നു. ജെഡിയു മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ എല്‍ജെപി ബിജെപിക്കെതിരെ പോരടിച്ചിരുന്നുമില്ല.

2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു ഇത്തവണ 43ലേക്ക് ചുരുങ്ങിയത്. 2005ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ ഏറ്റവും മോശം പ്രകടനമാണ് ഇത്.

പുതിയ സര്‍ക്കാറുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ബിഹാറിന്റെ ചുമതലയുള്ള ബിജെപി സെക്രട്ടറി ഭൂപേന്ദര്‍ യാദവ്, ബിജെപി പ്രസിഡണ്ട് ഡോ സഞ്ജയ് ജെയ്‌സ്വാള്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവര്‍ നിതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

]]>
https://www.chandrikadaily.com/jdu-tally-lowest-in-15-yrs-nitish-unwilling-but-bjp-persuades-him-to-stay-bihar.html/feed 0
ബിഹാറില്‍ ചിരാഗിനെ ഉപയോഗിച്ച് ബിജെപി നിതീഷിനെ വെട്ടിയത് ഇങ്ങനെ https://www.chandrikadaily.com/bihar-poll-results-modi-s-hanuman-chirag-paswan-hurt-jd-u-the-most.html https://www.chandrikadaily.com/bihar-poll-results-modi-s-hanuman-chirag-paswan-hurt-jd-u-the-most.html#respond Wed, 11 Nov 2020 14:31:17 +0000 https://www.chandrikadaily.com/?p=167087 പട്‌ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ വീണ്ടും അധികാരത്തില്‍ എത്തിയെങ്കിലും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത് ജെഡിയുവിന്റെ മോശം പ്രകടനമാണ്. എന്‍ഡിഎ സഖ്യം 125 സീറ്റു നേടിയപ്പോള്‍ 43 സീറ്റു മാത്രമാണ് നിതീഷിന്റെ പാര്‍ട്ടിക്ക് നേടാനായത്. മുഖ്യമന്ത്രിയായി നിതീഷ് തന്നെ വരുമെന്ന് ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും 74 സീറ്റുള്ള ബിജെപിയെ തളയ്ക്കാന്‍ ഇത്തവണ അദ്ദേഹം ബുദ്ധിമുട്ടുമെന്നത് തീര്‍ച്ചയാണ്. 2015ലെ 71 സീറ്റില്‍ നിന്നാണ് ജെഡിയു 43 ലേക്ക് വീണത്.

ചിരാഗ് പാസ്വാന്റെ എല്‍ജെപിയുടെ സാന്നിധ്യമാണ് ജെഡിയുവിന്റെ പ്രകടനത്തെ ബാധിച്ചത് എന്നതാണ് ശ്രദ്ധേയം. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ ബിജെപി ചിരാഗ് പാസ്വാനെ ഇറക്കിക്കളിക്കുന്നു എന്ന ആരോപണമുണ്ടായിരുന്നു. ആ ആരോപണങ്ങളില്‍ വസ്തുതയുണ്ട് എന്ന് തെളിയിക്കുന്നതാണ് ജനവിധിക്കു ശേഷം വരുന്ന പഠനങ്ങള്‍.

ചിരാഗ് എന്ന ആയുധം

അശോക യൂണിവേഴ്‌സിറ്റിയുടെ ത്രിവേദി സെന്റര്‍ ഫോര്‍ പൊളിറ്റിക്കല്‍ ഡാറ്റ നടത്തിയ അപഗ്രഥന പ്രകാരം സംസ്ഥാനത്തെ 243ല്‍ 120 സീറ്റുകളിലാണ് വോട്ട് കട്ടര്‍മാര്‍ ഫലം മറിച്ചത്. 120ല്‍ 54 ഇടത്തും ചിരാഗ് പാസ്വാന്റെ ലോക് ജന്‍ശക്തി പാര്‍ട്ടിയാണ് ജയം അട്ടിമറിച്ചത്. അമ്പത്തിനാല് സീറ്റുകളില്‍ എല്‍ജെപി ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ടു നേടി. അഥവാ, ഈ മണ്ഡലങ്ങളില്‍ എല്‍ജെപി സ്ഥാനാര്‍ത്ഥി ഇല്ലായിരുന്നു എങ്കില്‍ ഇവിടങ്ങളില്‍ നിലവിലെ റണ്ണര്‍ അപ്പുകള്‍ വിജയികള്‍ ആകുമായിരുന്നു.

ജയിച്ചത് ഒന്ന്, മറിച്ചത് നിരവധി

മതിഹാനി മണ്ഡലത്തില്‍ മാത്രമാണ് എല്‍ജെപിക്ക് ഇത്തവണ ജയിക്കാനായത്. ഇവിടെ പാര്‍ട്ടിക്കായി ജയിച്ചുകയറിയത് രാജ്കുമാര്‍ സിങ്. എന്നാല്‍ 54 ഇടങ്ങളില്‍ എല്‍ജെപി ഭൂരിപക്ഷത്തേക്കാള്‍ വോട്ടുപിടിച്ചു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ജെഡിയുവിനെയാണ്. 25 മണ്ഡലങ്ങളാണ് എല്‍ജെപി വോട്ടുപിടിച്ചതു മൂലം ജെഡിയുവിന് നഷ്ടപ്പെട്ടത്. ഈ മണ്ഡലങ്ങളില്‍ എല്ലാം ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ വോട്ട് ചിരാഗിന്റെ പാര്‍ട്ടി സ്വന്തമാക്കിയിട്ടുണ്ട്. ചിരാഗ് ഇല്ലായിരുന്നു എങ്കില്‍ ആ വോട്ടു കൂടി ജെഡിയുവിന്റെ പെട്ടിയില്‍ വീഴുമായിരുന്നു എന്നു ചുരുക്കം, അതു വഴി ജയവും.

നേരത്തെ ചിരാഗ് തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ‘ബിജെപിയെ ശക്തിപ്പെടുത്തുക എന്നതാണ് എന്റെ പ്രധാന ഉദ്ദേശ്യം. ഈ തെരഞ്ഞെടുപ്പില്‍ ഞാനുണ്ടാക്കിയ സ്വാധീനത്തില്‍ ഞാന്‍ സന്തോഷവാനാണ്’ – പട്‌നയില്‍ മാധ്യമങ്ങളുമായി സംസാരിക്കവെ ചിരാഗ് പറഞ്ഞു.

കേന്ദ്രത്തില്‍ ബിജെപി സഖ്യകക്ഷിയായ എല്‍ജെപി സംസ്ഥാനത്ത് നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഒറ്റക്കാണ് മത്സരിച്ചിരുന്നത്. എന്നാല്‍ ബിജെപിക്കുള്ള പിന്തുണ ആവര്‍ത്തിച്ചു വ്യക്തമാക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹനുമാനാണ് താന്‍ എന്നുവരെ ചിരാഗ് പറഞ്ഞിരുന്നു.

ചിരാഗിനെ കുറിച്ച് ജെഡിയു പ്രതികരിച്ചത് ഇങ്ങനെ; ‘ചിരാഗും സംഘവും ഈ തെരഞ്ഞെടുപ്പില്‍ ഒരു ആത്മഹത്യാ സംഘം പോലെയാണ് പ്രവര്‍ത്തിച്ചിത്. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തുലാസിനാണ് എന്ന് വ്യക്തമാണ്’ – പാര്‍ട്ടി വക്താവ് രാജീവ് രഞ്ജന്‍ പറഞ്ഞു.

ജെഡിയുവിന്റെ മാത്രമല്ല, എന്‍ഡിഎയിലെ മറ്റൊരു സഖ്യകക്ഷി മുകേഷ് സഹാനിയുടെ വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയുടെ സാധ്യതകളെയും എല്‍ജെപി തകര്‍ത്തിട്ടുണ്ട്. നാലു മണ്ഡലങ്ങളിലാണ് എല്‍ജെപി പാര്‍ട്ടിയുടെ ജയം തട്ടിപ്പറിച്ചത്. ബിജെപിയുടെ ഒരു ജയം മാത്രമാണ് എല്‍ജെപി ഇല്ലാതാക്കിയത്. ബിജെപി മത്സരിച്ച മിക്ക മണ്ഡലങ്ങളിലും ചിരാഗ് സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നില്ല.

മഹാസഖ്യത്തില്‍ ആര്‍ജെഡിയുടെ 12 ഇടത്തെ വിജയസാധ്യതയെയും എല്‍ജെപി ഇല്ലാതാക്കി. കോണ്‍ഗ്രസിന് പാര്‍ട്ടി മൂലം പത്തു സീറ്റിന്റെയും സിപിഐഎംഎല്ലിന് രണ്ടു സീറ്റിന്റെയും നഷ്ടമുണ്ടായി. മൊത്തത്തില്‍ എന്‍ഡിഎയുടെ 30 സീറ്റും മഹാസഖ്യത്തിന്റെ 24 സീറ്റുമാണ് എല്‍ജെപി ഇല്ലാതാക്കിയത്.

എല്‍ജെപി വോട്ട് കട്ടറായി വന്ന സീറ്റുകള്‍ മഹാസഖ്യത്തിനാണ് കൂടുതല്‍ ഉപകാരപ്പെട്ടത്. ഇങ്ങനെയുള്ള 24 സീറ്റില്‍ ആര്‍ജെഡി ജയിച്ചു. ആറു സീറ്റില്‍ കോണ്‍ഗ്രസും. എന്നാല്‍ എല്‍ജെപി വോട്ടു പിടിച്ചിട്ടും 20 സീറ്റില്‍ ജെഡിയു ജയം കണ്ടു. ഹിന്ദുസ്ഥാനി അവാമി മോര്‍ച്ചയ്ക്ക് രണ്ടു സീറ്റു കൊടുക്കാനും എല്‍ജെപിക്കായി.

എല്‍ജെപി മാത്രമല്ല

എല്‍ജെപിയുടെ കൂടെ ഉപേന്ദ്ര ഖുഷ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിയും (ആര്‍എല്‍എസ്പി) വോട്ട് കട്ടറായി മാറി. 14 സീറ്റുകളിലാണ് ആര്‍എല്‍എസ്പിയുടെ സാന്നിധ്യം എതിര്‍പാര്‍ട്ടിക്കു വിനയായത്. 2018ല്‍ എന്‍ഡിഎ വിട്ട കക്ഷിയാണിത്. 20 സീറ്റുകളില്‍ സ്വതന്ത്രര്‍ നേടിയ വോട്ടുകള്‍ ഭൂരിപക്ഷത്തേക്കാള്‍ കൂടുതലാണ്. സ്വതന്ത്രരുടെ സാന്നിധ്യം കൂടുതല്‍ സഹായിച്ചത് എന്‍ഡിഎയെ ആണ്. 15 സീറ്റുകളാണ് ഇങ്ങനെ എന്‍ഡിഎയ്ക്കു കിട്ടിയത്.

 

]]>
https://www.chandrikadaily.com/bihar-poll-results-modi-s-hanuman-chirag-paswan-hurt-jd-u-the-most.html/feed 0