nivinpauly – Chandrika Daily https://www.chandrikadaily.com Tue, 12 Aug 2025 08:07:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg nivinpauly – Chandrika Daily https://www.chandrikadaily.com 32 32 നിവിന്‍ പോളിക്കെതിരായ വഞ്ചനാക്കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി https://www.chandrikadaily.com/high-court-stays-fraud-case-against-nivin-pauly.html https://www.chandrikadaily.com/high-court-stays-fraud-case-against-nivin-pauly.html#respond Tue, 12 Aug 2025 08:07:34 +0000 https://www.chandrikadaily.com/?p=350180 നടന്‍ നിവിന്‍ പോളിക്കെതിരായി ചുമത്തിയ വഞ്ചനാക്കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞു. ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാംഭാഗത്തിന്റെ വിതരണാവകാശവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിലാണ് നിര്‍മാതാവ് പി.എസ്. ഷംനാസിന്റെ പരാതിയില്‍ സംവിധായകന്‍ എബ്രിഡ് ഷൈനിനെതിരേയും നായകന്‍ നിവിന്‍ പോളിക്കെതിരേയും കേസെടുത്തിരുന്നത്.

ആക്ഷന്‍ ഹീറോ ബിജു രണ്ടാംഭാഗം നിര്‍മിക്കുന്നതിനായി കരാറിലേര്‍പ്പെട്ടതിനുശേഷം ചിത്രത്തിന്റെ പകര്‍പ്പവകാശം, നിര്‍മാതാവ്
അറിയാതെ മറിച്ചുവിറ്റെന്നായിരുന്നു പരാതിയില്‍. നിര്‍മാതാവും ഇന്ത്യന്‍ മൂവി മേക്കേഴ്‌സ് ഉടമയുമായ ഷംനാസ് നല്‍കിയ പരാതിയിലാണ് തലയോലപ്പറമ്പ് പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. നിവിന്‍പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത മഹാവീര്യര്‍ എന്ന സിനിമ നിര്‍മിച്ചത് ഷംനാസും നിവിന്‍ പോളിയും ചേര്‍ന്നായിരുന്നു. ആ ചിത്രം സാമ്പത്തികമായി വിജയിക്കാത്തതിനെത്തുടര്‍ന്നാണ് അടുത്ത ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയായി ഷംനാസിനെ പ്രതികള്‍ ഉള്‍പ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

ഫിലിം ചേമ്പറില്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സിനിമയുടെ പകര്‍പ്പവകാശം, താന്‍ അറിയാതെ വിദേശ കമ്പനികള്‍ക്ക് വിറ്റത് വിശ്വാസവഞ്ചനയും ചതിയുമാണെന്നുകാട്ടിയാണ് ഷംനാസ് കോടതിയെ സമീപിച്ചത്.

]]>
https://www.chandrikadaily.com/high-court-stays-fraud-case-against-nivin-pauly.html/feed 0
യുവനടി പീഡിപ്പിച്ചെന്ന് പറയുന്ന ദിവസം നിവിന്‍ കൊച്ചിയില്‍; തെളിവുകള്‍ പുറത്ത്; എന്റെ കൂടെയെന്ന് വിനീത് ശ്രീനിവാസന്‍ https://www.chandrikadaily.com/nivin-in-kochi-on-the-day-he-said-he-molested-the-young-actress-the-evidence-is-out-vineeth-srinivasan-said-with-me.html https://www.chandrikadaily.com/nivin-in-kochi-on-the-day-he-said-he-molested-the-young-actress-the-evidence-is-out-vineeth-srinivasan-said-with-me.html#respond Thu, 05 Sep 2024 14:25:32 +0000 https://www.chandrikadaily.com/?p=308505 നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗിക പീഡനാരോപണം വ്യാജമെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. അതേസമയം, കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നിവിന്‍ പോളി അന്നേദിവങ്ങളില്‍ താമസിച്ചതിന്റെ തെളിവുകളും പുറത്തുവന്നു.

2023 ഡിസംബര്‍ പതിനഞ്ചിന് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഈ സമയത്ത് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലായിരുന്നു നിവിന്‍ പോളി. പതിനാലാം തീയതി രണ്ടര കഴിഞ്ഞ് നടന്‍ ഹോട്ടലില്‍ എത്തിയതായും പിറ്റേദിവസം വൈകീട്ട് നാലരയ്ക്ക് ചെക്ക് ഔട്ട് ചെയ്തതും ബില്ലില്‍ വ്യക്തമാണ്.

15ാം തീയതി പുലര്‍ച്ചെ വരെ നിവിന്‍ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിങ്. അതിനുശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിങ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിങ് കേരളത്തില്‍ ആയിരുന്നുവെന്നും വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബായില്‍ വച്ച് പീഡിപ്പിച്ചെന്നാണ് നിവിനെതിരെ യുവതി നല്‍കിയ പരാതി. നേര്യമംഗലം സ്വദേശിനിയുടെ പരാതിയില്‍ എറണാകുളം ഊന്നുകല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. നിവിന്‍ പോളിക്കൊപ്പം ആറ് പേര്‍ക്കെതിരെയും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ആറാം പ്രതിയാണ് നിവിന്‍. നിര്‍മാതാവ് എകെ സുനിലാണ് രണ്ടാം പ്രതി.

]]>
https://www.chandrikadaily.com/nivin-in-kochi-on-the-day-he-said-he-molested-the-young-actress-the-evidence-is-out-vineeth-srinivasan-said-with-me.html/feed 0
ഹേറ്റേഴ്‌സിന് മറുപടിയായി നിവിന്‍പോളിയുടെ കിടിലന്‍ മേക്കോവര്‍ https://www.chandrikadaily.com/nivinpauly-actor-weightloss.html https://www.chandrikadaily.com/nivinpauly-actor-weightloss.html#respond Wed, 04 Jan 2023 08:29:25 +0000 https://www.chandrikadaily.com/?p=230768 ശരീരഭാരം കൂടുയതിന്റെ പേരില്‍ ഒരുപാട് ബോഡിഷെയ്മിംഗ് നേരിട്ട വ്യക്തിയാണ് നിവിന്‍പോളി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താരം ഇപ്പോള്‍ കിടിലന്‍ ട്രാന്‍ഫോര്‍മേഷന്‍ നടത്തിരിക്കുകയാണ്. വെറും രണ്ട്മാസം കൊണ്ടാണ് താരം തടികുറച്ച് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒരുപാട് നാളുകളായി താരം ദുബായിലാണ് താമസിക്കുന്നത്. നിവിന്‍ കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ തിരിച്ചെത്തിയത്. നടന്‍ അജുവര്‍ഗീസ് ഉള്‍പ്പെടെ നിവിന്റെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയ്ക്കുവേണ്ടിയാണ് നിവിന്റെ മേക്കോവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

]]>
https://www.chandrikadaily.com/nivinpauly-actor-weightloss.html/feed 0