Oaakhi disaster – Chandrika Daily https://www.chandrikadaily.com Sun, 13 May 2018 06:54:59 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Oaakhi disaster – Chandrika Daily https://www.chandrikadaily.com 32 32 ഓഖി ദുരന്തം; ആറു മാസം കഴിഞ്ഞിട്ടും മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന് വ്യക്തതയില്ല https://www.chandrikadaily.com/oakhi-disaster-news.html https://www.chandrikadaily.com/oakhi-disaster-news.html#respond Sun, 13 May 2018 06:51:53 +0000 http://www.chandrikadaily.com/?p=84718 കേരളത്തെ നടുക്കിയ ഓഖി ചുഴലിക്കാറ്റ് ദുരന്തം കഴിഞ്ഞ് ആറു മാസം പിന്നിട്ടിട്ടും ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണത്തില്‍ സര്‍ക്കാരിന്റെ അവ്യക്തത തുടരുന്നു. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് 52 പേരാണ് മരിച്ചതെന്ന് സംസ്ഥാന ഫിഷറീസ് വകുപ്പ് പറയുമ്പോള്‍ 60 പേര്‍ മരിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ മറുപടി. ദുരന്ത ബാധിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സഹായമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്കുമായി ലഭിച്ച 237.21 കോടിയോളം രൂപയില്‍ പകുതി പോലും ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ വിവരാവകാശ അപേക്ഷയിലുള്ള മറുപടി രേഖകളില്‍ വ്യക്തമാകുന്നു.

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ 52 മത്സ്യ തൊഴിലാളികള്‍ മരണപ്പെട്ടിട്ടുണ്ടെന്നും 91 പേരെ കാണാതായെന്നുമാണ് ഫിഷറീസ് ഡയറക്ടറേറ്റിലെ വിവരാവകാശ ഓഫീസറുടെ മറുപടി. മരിച്ചവരില്‍ ഒരാള്‍ കാസര്‍ക്കോട് സ്വദേശിയും ബാക്കിയുള്ളവര്‍ തിരുവനന്തപുരം സ്വദേശികളുമാണ്. തിരുവന്തപുരം സ്വദേശികളാണ് കാണാതായവരെല്ലാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ട പരിഹാരമായി നല്‍കി. ദുരിത ബാധിതരെ സഹായിക്കാന്‍ ഫിഷറീസ് വകുപ്പ് സംഭാവനയൊന്നും സ്വീകരിച്ചില്ല. എന്നാല്‍ പൂര്‍ണമായും നാശ നഷ്ടം സംഭവിച്ച മത്സ്യ ബന്ധന യാനങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും നഷ്ടം കണക്കാക്കി 3.08 കോടി രൂപയുടെ പ്രൊപ്പോസല്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചു. ഇത് ഇപ്പോഴും സര്‍ക്കാരിന്റെ പരിഗണനയിലാണ്. പരിക്ക് പറ്റിയ മത്സ്യ തൊഴിലാളികള്‍ക്കായി 8.68 രൂപ മത്സ്യ തൊഴിലാലി ക്ഷേമ നിധി ബോര്‍ഡില്‍ നിന്ന് നല്‍കിയിട്ടുണ്ടെന്നും വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ ഓഖി ദുരിത ബാധിതര്‍ക്കുള്ള നഷ്ട പരിഹാരമായി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്ര തുക നല്‍കിയെന്നതിനെ കുറിച്ചും എത്ര തുക ചെലവഴിച്ചു എന്നതിനെ കുറിച്ചും ഫിഷറീസ് വകുപ്പിന് ധാരണയില്ല.
സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ രേഖകള്‍ പ്രകാരം 60 പേരാണ് ഓഖി ദുരന്തത്തില്‍ മരിച്ചത്. തിരുവനന്തപുരം-54, കൊല്ലം-2, എറണാകുളം-2, കണ്ണൂര്‍-1, കാസര്‍ക്കോട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കേന്ദ്ര പ്രതികരണ നിധിയില്‍ നിന്ന് 133 കോടി രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 116 ലക്ഷം രൂപയുമാണ് കേരളത്തിന് ലഭിച്ചത്. ഇതിന് പുറമെ 2018 മാര്‍ച്ച് 24 വരെ 103.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായ നിധിയിലേക്ക് സംഭാവനയായും ലഭിച്ചു.

കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ സബ്മിഷന് മറുപടിയായി നല്‍കിയ രേഖകള്‍ പ്രകാരം 38.33 കോടി രൂപ മാത്രമാണ് ഓഖി ദുരന്ത നിവാരണത്തിനായി ചെലവഴിച്ചിട്ടുള്ളത്. ഇതില്‍ 18.44 കോടി രൂപയും തിരുവനന്തപുരം ജില്ലയിലാണ് ചെലവഴിച്ചത്. എന്നാല്‍ മാര്‍ച്ച് 24 വരെ ഓഖി ദുരിതാശ്വാസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 25.09 കോടി രൂപ മാത്രമാണ് വിവിധ ജില്ലകള്‍ക്കായി അനുവദിച്ചതെന്നാണ് ധനകാര്യ വകുപ്പിന്റെ വിവരാവകാശ മറുപടി രേഖയില്‍ പറയുന്നത്. കേന്ദ്ര പ്രതികരണ നിധിയില്‍ നിന്ന് ലഭിച്ച 133 കോടി സംസ്ഥാന പ്രതികരണ നിധിയിലേക്കാണ് വകയിരുത്തിയത്. സംസ്ഥാന ദുരന്ത പ്രതികരണ നിധി മാനദണ്ഢ പ്രകാരമാണ് ഈ തുക വിനിയോഗിക്കേണ്ടത്. സാമ്പത്തിക വര്‍ഷം അവസാനിച്ചതിനാല്‍ ഈ തുക ധനകാര്യ വകുപ്പിന് സറണ്ടര്‍ ചെയ്തതെന്നും ധനകാര്യ വകുപ്പിന്റെ രേഖകളില്‍ വ്യക്തമാണ്. ഓഖി ദുരന്തത്തിനിരയാവരെ സഹായിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടിയെന്ന് ലത്തീന്‍ കത്തോലിക്ക സഭ നേരത്തെ ആരോപിച്ചിരുന്നു. പണം ചെലവഴിച്ചതില്‍ സംശയമുണ്ടെന്നും സോഷ്യല്‍ ഓഡിറ്റ് വേണമെന്നും സഭ നേതൃത്വം ആവശ്യമുയര്‍ത്തിയിരുന്നു.

]]>
https://www.chandrikadaily.com/oakhi-disaster-news.html/feed 0
ഓഖി ദുരിതാശ്വാസം: സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ https://www.chandrikadaily.com/responsoakhi-disaster-sabha-responds.html https://www.chandrikadaily.com/responsoakhi-disaster-sabha-responds.html#respond Sat, 31 Mar 2018 07:12:50 +0000 http://www.chandrikadaily.com/?p=77787  

ഓഖി ദുരിതാശ്വാസ പ്രശ്‌നങ്ങളില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ രംഗത്ത. സര്‍ക്കാര്‍ കടുത്ത അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ്പ് സൂസെപാക്യം. വെറും 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കിയത്. മറ്റ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോയില്ല. ഇതില്‍ തങ്ങള്‍ക്ക് കടുത്ത അമര്‍ഷമുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാര്‍ട്ടി സമ്മേളനമൊക്കെ പറഞ്ഞാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നതെന്നും ലത്തീന്‍ സഭ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിക്കുന്നു.

കേരളത്തില്‍ 146 പേരാണ് മരിച്ചെന്നാണ് സഭയുടെ കണക്ക്. മരിച്ചവരുടെ എണ്ണത്തില്‍ ഇപ്പോഴും സര്‍ക്കാരിന് കൃത്യമായ കണക്കില്ല. സര്‍ക്കാര്‍ സഭയുമായി സഹകരിച്ചെങ്കില്‍ പുനരധിവാസം എളുപ്പമായേനെ. ദുരിത ബാധിതര്‍ക്ക് ജോലി, വീട്, ചികിത്സ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയത്. എന്നാല്‍ അതില്‍ മിക്കതും പാലിക്കപ്പെട്ടില്ല. ലത്തീന്‍ സഭയ്ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ ഇത് ഫലപ്രദമാകില്ല. 146 പേരാണ് കേരളത്തില്‍ മരിച്ചത്. ദുരിത ബാധിതര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന സഹായം എല്ലാം കൊടുത്തിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

പരിക്കേറ്റ 498 പേരെ പരിഗണിച്ചില്ല. വിദ്യാര്‍ത്ഥികളുടെ പഠന ഫീസ്, വിവാഹ കാര്യം, വായ്പ എന്നിവയില്‍ അവ്യക്തത നിലനില്‍ക്കുന്നു. ഓഖി ദുരിതിബാധിതര്‍ക്കായി സര്‍ക്കാര്‍ സമാഹരിച്ച തുകയുടെ കാര്യത്തില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തണം. ലത്തീന്‍ സഭ സമാഹരിച്ച തുകയുടെ കണക്ക് സഭ പുറത്തുവിടുമെന്നും സൂസെപാക്യം പറഞ്ഞു.

പാര്‍ട്ടി സമ്മേളനങ്ങളുടെയും മറ്റ് സാമൂഹിക വിഷയങ്ങളുടെയും തിരക്ക് കാരണമായിരിക്കാം ഈ അലംഭാവം ഉണ്ടായത്. എല്ലാ പിന്തുണയും നല്‍കുന്ന അനുകൂല നിലപാടാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ തങ്ങള്‍ക്ക് ലഭിച്ചത്. എന്നാല്‍ പ്രവര്‍ത്തന രംഗത്ത് ഇത് പാലിക്കപ്പെടുന്നില്ല. കാര്യങ്ങള്‍ അനന്തമായി നീണ്ടുപോകരുത്. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് വീണ്ടും സര്‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം സംബന്ധിച്ച കോടതി വിധികളില്‍ അത്ഭുതമാണെന്നും സൂസെപാക്യം പറഞ്ഞു. ബാറുകള്‍ തുറന്നാല്‍ സഭ വെറുതെയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നായിരുന്നു സൂസെപാക്യത്തിന്റെ നിലപാട്. പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ നിയമമാണ് പാലിക്കേണ്ടത്. ഭൂമി ഇടപാടില്‍ മാത്രമാണ് അന്വേഷണത്തിന് കോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ കര്‍ദിനാളിനെ കുറ്റക്കാരനാക്കി എന്ന രീതിയില്‍ പുകമറ ചിലര്‍ പുകമറ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

]]>
https://www.chandrikadaily.com/responsoakhi-disaster-sabha-responds.html/feed 0