offered – Chandrika Daily https://www.chandrikadaily.com Wed, 07 Feb 2024 15:06:50 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg offered – Chandrika Daily https://www.chandrikadaily.com 32 32 ചെന്നൈ മുൻ മേയറുടെ മകനെ കണ്ടെത്താൻ ഒരു കോടി രൂപ പാരിതോഷികം https://www.chandrikadaily.com/a-reward-of-rs-1-crore-is-offered-to-find-the-son-of-the-former-mayor-of-chennai.html https://www.chandrikadaily.com/a-reward-of-rs-1-crore-is-offered-to-find-the-son-of-the-former-mayor-of-chennai.html#respond Wed, 07 Feb 2024 15:06:50 +0000 https://www.chandrikadaily.com/?p=289890

ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ ജില്ലയിലുണ്ടായ അപകടത്തില്‍ കാണാതായ മകനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ മുന്‍ മേയര്‍ സെയ്ദായി ദുരൈസാമി.

സത്‌ലജ് നദിയിൽ കാർ വീണതിനെത്തുടർന്നാണ് വെട്രി ദുരൈസാമിയെ കാണാതായത്. ഞായറാഴ്ചയാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ മരിക്കുകയും കൂടെയുണ്ടായിരുന്ന മറ്റൊരു വിനോദസഞ്ചാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അപകടത്തില്‍പ്പെട്ട വെട്രിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടെയുണ്ടായിരുന്ന ഗോപിനാഥിനെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് 200 മീറ്റര്‍ താഴ്ചയുള്ള നദിയിലേക്ക് വീഴുകയായിരുന്നു.

വെട്രിക്കായി തിരച്ചിൽ നടത്താൻ ജില്ലാ ഭരണകൂടം ഇതിനകം നൂറിലധികം പൊലീസുകാരെയും സൈന്യത്തെയും എൻഡിആർഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്ന് കിന്നൗർ ഡെപ്യൂട്ടി കമ്മീഷണർ അമിത് കുമാർ ശർമ്മ പറഞ്ഞു. എന്നാൽ, മൂന്നാം ദിവസവും തെരച്ചിൽ വിജയിച്ചില്ല.

]]>
https://www.chandrikadaily.com/a-reward-of-rs-1-crore-is-offered-to-find-the-son-of-the-former-mayor-of-chennai.html/feed 0
അഖില്‍ സജീവിനെതിരെ കൊല്ലത്തും കേസ്; കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി https://www.chandrikadaily.com/case-against-akhil-sajeev-in-kollam-he-was-offered-a-job-at-keltron-and-extorted-money.html https://www.chandrikadaily.com/case-against-akhil-sajeev-in-kollam-he-was-offered-a-job-at-keltron-and-extorted-money.html#respond Sat, 30 Sep 2023 03:50:01 +0000 https://www.chandrikadaily.com/?p=276969 നിയമനക്കോഴ ഇടപാടില്‍ ഇടനിലക്കാരന്‍ എന്ന് ആരോപിക്കുന്ന അഖില്‍ സജീവിനെതിരെ കൊല്ലത്തും തട്ടിപ്പ് കേസ്. കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് അഖില്‍ സജീവ് തട്ടിപ്പ് നടത്തിയത് പരാതിക്ക് പിന്നാലെയാണ് മറ്റു സാമ്പത്തിക തട്ടിപ്പുകളും പുറത്തുവരുന്നത്. കൊല്ലത്തും അഖിലിന് എതിരെ വെസ്റ്റ് സ്‌റ്റേഷനില്‍ സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. കേസില്‍ അഖിലിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം.

2021ല്‍ സി.ഐ.ടി.യു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവ് കെല്‍ട്രോണിലെ എച്ച് ആര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനെ സമീപിച്ചത്. കൊല്ലം തേവള്ളി സ്വദേശി വേണുഗോപാലപിള്ളയുടെ പരാതിയില്‍ വെഞ്ഞാറമൂട് സ്വദേശി ശിവന്‍, നെടുമങ്ങാട് സ്വദേശി ശരത് എന്നിവരും പ്രതികളാണ്.

അഖില്‍ സജീവ് ആണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ എന്നാണ് പൊലീസ് കണ്ടെത്തല്‍. മകന് കെല്‍ട്രോണില്‍ സിഐടിയുവിന്റെ കോട്ടയില്‍ സെയില്‍സ് മാനേജരായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

20 ലക്ഷം രൂപ ജോലിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. 2021 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ 34 തവണകളായി പ്രതികളുടെ അക്കൗണ്ടിലേക്ക് 32 ലക്ഷത്തി 92000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് അഖില്‍ പരാതിക്കാരനെ വീണ്ടും ബന്ധപ്പെട്ട് കൂടുതല്‍ തുക വേണമെന്നും, സീനിയര്‍ പോസ്റ്റ് ആയതുകൊണ്ട് മറ്റ് യൂണിയനുകള്‍ക്കും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

വീണ്ടും 36 തവണകളായി അഖിലിന്റെ പത്തനംതിട്ടയിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്ക് 15,80,500 രൂപ നിക്ഷേപിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയും പണവും ലഭിച്ചില്ല. പ്രതികളെ ബന്ധപ്പെട്ടിട്ട് മറുപടിയും നല്‍കിയില്ല. ഇതോടെ ആണ് പറ്റിക്കപ്പെട്ടു എന്ന് വിവരം പരാതിക്കാരന്‍ മനസ്സിലാക്കുന്നത്.

കൊല്ലം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ വിശ്വാസവഞ്ചന, കബളിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികളെ ഇതുവരെയും പിടികൂടാത്തതിന് പിന്നില്‍ അഖിലിന്റെ ഉന്നത ബന്ധം ആണെന്ന് പരാതിക്കാരന്‍ സംശയിക്കുന്നു.

]]>
https://www.chandrikadaily.com/case-against-akhil-sajeev-in-kollam-he-was-offered-a-job-at-keltron-and-extorted-money.html/feed 0