olympics – Chandrika Daily https://www.chandrikadaily.com Sat, 08 Nov 2025 05:30:33 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg olympics – Chandrika Daily https://www.chandrikadaily.com 32 32 ലോസ് ആഞ്ചലസ് ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് തിരിച്ചെത്തുന്നു; 1900ക്ക് ശേഷം ആദ്യമായി മെഡല്‍ ഇനം https://www.chandrikadaily.com/cricket-returns-at-los-angeles-olympics-first-medal-item-since-1900.html https://www.chandrikadaily.com/cricket-returns-at-los-angeles-olympics-first-medal-item-since-1900.html#respond Sat, 08 Nov 2025 05:30:33 +0000 https://www.chandrikadaily.com/?p=362515 ന്യൂഡല്‍ഹി: ക്രിക്കറ്റിനെയും ഒളിമ്പിക് കളികളില്‍ മെഡല്‍ ഇനമായി ഉള്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക് കൗണ്‍സിലും ഐ.സി.സി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍) യും ഒരുമിച്ച് തീരുമാനിച്ചു. 2028 ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലാണ് ക്രിക്കറ്റ് വീണ്ടും മെഡല്‍ മത്സരമായി അരങ്ങേറുന്നത്.

1900ലെ പാരീസ് ഒളിമ്പിക്‌സിന് ശേഷം, ഇതാദ്യമായാണ് ക്രിക്കറ്റ് ഒളിമ്പിക്‌സില്‍ തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ക്രിക്കറ്റിന്റെ ഒളിമ്പിക്‌സ് ഫോര്‍മാറ്റിന് അംഗീകാരം നല്‍കി.

പുരുഷ, വനിതാ വിഭാഗങ്ങളിലായി ആറ് ടീമുകള്‍ വീതം പങ്കെടുക്കുന്ന ട്വന്റി20 മത്സരങ്ങളായിരിക്കും നടത്തുക. ടീമുകള്‍ ഭൂഖണ്ഡ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും ഏഷ്യയില്‍ നിന്ന് ഇന്ത്യ, ഓഷ്യാനിയയില്‍ നിന്ന് ഓസ്‌ട്രേലിയ, യൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ട്, ആഫ്രിക്കയില്‍ നിന്ന് ദക്ഷിണാഫ്രിക്ക, ആതിഥേയരെന്ന നിലയില്‍ അമേരിക്ക, കൂടാതെ ഗ്ലോബല്‍ ക്വാളിഫയര്‍ വഴി ആറാം ടീം.

മൊത്തം 28 മത്സരങ്ങള്‍ അടങ്ങിയ ടൂര്‍ണമെന്റ് 2028 ജൂലൈ 12 മുതല്‍ 29 വരെ നീളും. പുരുഷ വിഭാഗം ജൂലൈ 29ന്, വനിതാ വിഭാഗം ജൂലൈ 20ന് മെഡല്‍ മത്സരം നടക്കും.

ഒളിമ്പിക്‌സിന് മുമ്പായി ഏഷ്യന്‍ ഗെയിംസ്, ആഫ്രിക്കന്‍ ഗെയിംസ്, പാന്‍ അമേരിക്ക ഗെയിംസ് എന്നിവയിലും ക്രിക്കറ്റ് അരങ്ങേറാനിരിക്കുകയാണ്.

ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് മടങ്ങിയെത്തുന്നത് ”അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ഇന്ത്യന്‍ ആരാധകരും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കും” എന്ന് ഐ.ഒ.സി പ്രസിഡന്റ് ക്രിസ്റ്റി കോവെന്‍ട്രി പ്രതികരിച്ചു.
അത് ലോകതലത്തില്‍ ക്രിക്കറ്റിന്റെ പ്രചാരണം കൂടുതല്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/cricket-returns-at-los-angeles-olympics-first-medal-item-since-1900.html/feed 0
2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ https://www.chandrikadaily.com/india-has-expressed-interest-in-hosting-the-2036-olympics.html https://www.chandrikadaily.com/india-has-expressed-interest-in-hosting-the-2036-olympics.html#respond Tue, 05 Nov 2024 11:29:39 +0000 https://www.chandrikadaily.com/?p=316330 2036 ഒളിമ്പിക്സ് ആതിഥേയത്വം വഹിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ ആതിഥേയ കമ്മീഷന് ഈ താല്പര്യം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കത്തയച്ചു. കഴിഞ്ഞ മാസമാണ് കത്തയച്ചത്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങള്‍ക്ക് വേദിയാകാന്‍ താത്പര്യമുണ്ടെന്നാണ് ഇന്ത്യ അറിയിച്ചത്. ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഐഒഎ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മറ്റിയുമായി ചര്‍ച്ച നടത്തിയിരുന്നു.

ഒളിമ്പിക്സിന് വേദിയാകുന്നതിലൂടെ യുവാക്കള്‍ക്ക് ഉണ്ടാകുന്ന അവസരങ്ങളും സാമൂഹിക സാമ്പത്തിക പുരോഗതിയും കണക്കിലെടുത്താണ് ആതിഥേയത്വം വഹിക്കാനുള്ള താല്പര്യം ഇന്ത്യ അറിയിച്ചത്. എന്നാല്‍, 2036ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യയ്ക്ക് പുറമേ മെക്സിക്കോ, ഇന്തോനേഷ്യ, പോളണ്ട്, ഈജിപ്ത്, ദക്ഷിണ കൊറിയ തുടങ്ങി 10 രാജ്യങ്ങള്‍ ഇതിനോടകം താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

 

 

]]>
https://www.chandrikadaily.com/india-has-expressed-interest-in-hosting-the-2036-olympics.html/feed 0
ലവ് യു പാരിസ്-19: ഗ്രാൻഡ് മോസ്ക് കാണാതെ പാരീസ് വിടരുത് https://www.chandrikadaily.com/love-you-paris-19-dont-leave-paris-without-seeing-the-grand-mosque.html https://www.chandrikadaily.com/love-you-paris-19-dont-leave-paris-without-seeing-the-grand-mosque.html#respond Mon, 12 Aug 2024 11:55:21 +0000 https://www.chandrikadaily.com/?p=306054 പാരീസ് ചരിത്ര നഗരമാണ്. സുപരിചിതമായ ചരിത്രാധ്യായങ്ങളുടെ വിളനിലം. എന്നാൽ ചരിത്രത്തിൽ ബിരുദാനന്തര ബിരുദമെടുത്തിട്ടും പഠിക്കാതെ പോയ ഒരൽഭുതം ഇന്നലെ കണ്ടു-പാരീസ് ഗ്രാൻഡ് മോസ്ക്ക്. നഗരമധ്യത്തിൽ 7,500 സ്ക്വയർ മീറ്ററിൽ വിരാജിക്കുന്ന അൽഭുതമന്ദിരം. 1926 ജൂലൈ 16 ന് അന്നത്തെ ഫ്രഞ്ച് ഭരണാധികാരി ഗാസ്റ്റൺ ഡോമറേഷയും മൊറോക്കോ സുൽത്താനും ഉദ്ഘാടനം ചെയ്ത മസ്ജിദ് നിർമിതിയിലും നിലനിൽപ്പിലും പരിപാലനത്തിലും വിസ്മയമാണ്.

ഫ്രാൻസിൽ ഇസ്ലാമത വിശ്വാസികൾ ധാരാളമാണ്. പ്രധാനമായും ആഫ്രിക്കൻ,അറബ് രാജ്യങ്ങളിൽ നിന്ന് കുടിയേറിയവർ. അൾജീരിയക്കാരാണ് ഏറ്റവുമധികം. നെപ്പോളിയനും മുസ്ലിങ്ങളും എന്ന ചരിത്ര ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നുണ്ട്-നുറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഫ്രാൻസിൽ ഇസ്ലാമിക വിശ്വാസികളുണ്ട്. ഫ്രഞ്ച് ചക്രവർത്തിമാർ ലോകം കീഴടക്കാൻ നടത്തിയ യുദ്ധങ്ങളിൽ ആഫ്രിക്കൻ അയൽ രാജ്യങ്ങളെ സ്വന്തം ഭാഗമാക്കിയിരുന്നു. അങ്ങനെ അൾജീരിയ,മൊറോക്കോ,തുണിഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്ക് ഫ്രഞ്ച് ഭാഷ പരിചിതമായി. അവർ ജോലിക്കാരായും ഉദ്യോഗസ്ഥരായുമെല്ലാം ഫ്രാൻസിലെത്തി. പിന്നിട് ഇവർ ഇവിടെ സ്ഥിരതാമസമായി. അവർക്ക് ആരാധനാലയം നിർബന്ധമായി. എന്നാൽ ആദ്യകാലങ്ങളിലൊന്നും ഈ ആവശ്യത്തിന് അംഗികാരം ലഭിച്ചില്ല.

ഒന്നാം ലോക മഹായുദ്ധകാലത്ത് ഫ്രഞ്ച് സൈന്യത്തിൽ മുസ്‌ലിം പ്രാതിനിധ്യം ശക്തമായിരുന്നു. യുദ്ധാനന്തരം അൾജിരിയക്കാർ മസ്ജിദ് എന്ന ആവശ്യം ശക്തമാക്കി-അങ്ങനെയാണ് ഗ്രാൻഡ് മോസ്ക്ക് യാഥാർത്ഥ്യമായത്. പാരീസിലെത്തുന്നവർ നിർബന്ധമായും സന്ദർശിക്കുന്ന കേന്ദ്രമാണിപ്പോൾ ഗ്രാൻസ് മസ്ജിദ്. എല്ലാ വിശ്വാസികൾക്കും പ്രവേശനമുണ്ട്. മൂന്ന് യൂറോയാണ് എൻട്രി ഫീസ്. യുറോപ്പിലെ തന്നെ വലിയ നഗരത്തിൽ അതിവിശാലമായി നിർമിക്കപ്പെട്ട മസ്ജിദിൻറെ പ്രധാന ആകർഷണം പ്രാർത്ഥനാ ഹാളാണ്. ആയിരത്തോളം പേർക്ക് ഒരേ സമയം നമസ്ക്കരിക്കാനുളള സൗകര്യം. അകത്തളത്തിലെ കൊത്തുപ്പണികൾ അപാരമാണ്. അറേബ്യൻ നിർമിതിയിലും യൂറോപ്പിൽ പ്രബലമായി കാണുന്ന രാജശിൽപ്പ രീതിക്കൊപ്പം അതിസൂക്ഷമമായി ഓട്ടോമൻകാല വാസ്തുശിൽപ്പ ചാതുരി പ്രകടമാണ്.

മൊറോക്കോ ഭരണകൂടമാണ് മസ്ജിദ് നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയത്. ലോകത്തെ അതിമനോഹര മസ്ജിദുകൾ മൊറോക്കോയിലാണ്. അതേ രീതിയിൽ പള്ളിക്ക് സ്വീകരണ ഹാളുണ്ട്. നമ്മൾ ആദ്യമെത്തുക സുരക്ഷാ ഉദ്യോഗസ്ഥന് മുന്നിലാണ്. അദ്ദേഹം സംവിധാനങ്ങൾ വിശദീകരിക്കും. ടിക്കറ്റ് കൗണ്ടർ അരികിൽ. ഇതര വിശ്വാസികളായ വനിതകൾ ശരിരഭാഗങ്ങൾ മറക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കണം-അത് ഇവിടെ നിന്ന് നൽകും. പിന്നെ കാണുക അതിസുന്ദര പൂന്തോട്ടമാണ്-രാജകൊട്ടാരങ്ങളില്ലെല്ലാം കാണപ്പെട്ടിരുന്നത് പോലെ. 3,500 സ് ക്വയർ മീറ്ററിലാണ് ഗാർഡൻ. വിശാലമായ ലൈബ്രറിയിൽ എല്ലാവർക്കും പ്രവേശനം. അരികിൽ മദ്രസ. അത്യാധുനികമായി തന്നെയാണ് മദ്രസ. ഇമാമിന് വലിയ ഓഫിസുണ്ട്-അവിടെയെത്തിയപ്പോൾ അദ്ദേഹം ആശ്ശേഷത്തോടെ സ്വീകരിച്ചു. പക്ഷേ ഫ്രഞ്ചിലാണ് സംസാരം. അതിനാൽ ദീർഘ സംഭാഷണം സാധ്യമായില്ല.

ഹസർബാങ്കിന് സമയമായിരിക്കുന്നു. ബാങ്കിന് ശേഷം എട്ട് മിനുട്ടിനിടെ നമസ്ക്കാരം. ധാരാളം പേർ പ്രാർത്ഥനക്കെത്തി. ഒളിംപിക്സ് സന്ദർശകരുമായപ്പോൾ അകംപള്ളി നിറഞ്ഞു.വനിതകൾക്ക് പ്രത്യേക പ്രാർത്ഥനാ ഹാളുണ്ട്. നമസ്ക്കാരത്തിന് ശേഷം പലരും കുടുംബസമേതം ഗാർഡനിലും പരിസരങ്ങളിലും സമയം ചെലവിടുന്നു. ലൈബ്രറിയിലേക്ക് കയറുന്നു. പളളിയുടെ അകത്ത് ഖുർആൻ പാരായണം ചെയ്യുന്നു. ഇന്ത്യക്കാരോട് ഫ്രഞ്ചുകാർക്ക് പ്രത്യേക സ്നേഹമുണ്ട്. ഇമാം അകത്തേക്ക് വിളിച്ച് ഫ്രഞ്ച് കോഫിയും കാരക്കയും നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്ത വീഡിയോ ചിത്രങ്ങൾ അദ്ദേഹത്തെ കാണിച്ചപ്പോൾ കൈകൾ മേൽപ്പോട്ട് ഉയർത്തി. മടങ്ങുന്ന വഴിയിൽ കാണാനായത് മസ്ജിദിലേക്കുളള സന്ദർശകരുടെ ഒഴുക്ക്.

]]>
https://www.chandrikadaily.com/love-you-paris-19-dont-leave-paris-without-seeing-the-grand-mosque.html/feed 0
ബൈ ബൈ പാരീസ് https://www.chandrikadaily.com/bye-bye-paris.html https://www.chandrikadaily.com/bye-bye-paris.html#respond Mon, 12 Aug 2024 11:50:05 +0000 https://www.chandrikadaily.com/?p=306050 പാരീസിൽ നിന്നും
കമാൽ വരദൂർ

ബൈ ബൈ പാരീസ്..പരിചിതമായ പ്രയോഗം. ഇന്നലെ സ്റ്റഡെ ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ ഫ്രഞ്ചിലും ഇംഗ്ലീഷിലും ആ പദങ്ങൾ ഉച്ചത്തിലുയർന്നു. പാരീസ് മഹാനഗരം കായിക ലോകത്തോട് വിട ചൊല്ലി. ഇനി 2028 ൽ അമേരിക്കൻ നഗരമായ ലോസാഞ്ചലസിൽ കാണാം. രാത്രി വളരെ വൈകി (ഇന്ത്യൻ സമയം 12.30 മുതൽ ) ആരംഭിച്ച സമാപന ചടങ്ങ് രണ്ടര മണികൂർ ദീർഘിച്ചു. ആകർഷണം താരങ്ങളുടെ മാർച്ച് പാസ്റ്റായിരുന്നു. തിങ്ങിനിറഞ്ഞ സ്റ്റഡെ ഡി ഫ്രാൻസിൽ ഇന്ത്യൻ ത്രിവർണ പതാകയുമായി പി.ആർ ശ്രീജേഷും മനു ഭാക്കറുമെത്തിയപ്പോൾ ഗ്യാലറിയിലെ ഇന്ത്യൻ ആരാധകർ ദേശിയ പതാകകൾ വീശി.

എല്ലാ കണ്ണുകളും വിനേഷ് പോഗാട്ടിനെ തേടിയപ്പോൾ ഇന്ത്യൻ ഗുസ്തിയിലെ ഇതിഹാസത്തെ കണ്ടില്ല. നിറഞ്ഞ കൈയ്യടി ആതിഥേയ സംഘത്തിനായിരുന്നു. മെഡൽ പട്ടികയിൽ തകർപ്പൻ മുന്നേറ്റം നടത്തിയ ഫ്രഞ്ച് സംഘത്തിലെ എല്ലാവരും മാർച്ച് പാസ്റ്റിനുണ്ടായിരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവൽ മക്രോൺ ഉൾപ്പെടെ ഉന്നതരെ സാക്ഷിയാക്കി നടന്ന ഫ്രഞ്ച് സംഗിത വിരുന്നിനൊപ്പം ലേസർ ഷോയും അരങ്ങ് തകർത്തു. അവസാന ദിവസമായ ഇന്നലെ നടന്ന വനിതാ ബാസ്ക്കറ്റ് ബോൾ ഫൈനലിലെ ജേതാകൾക്കും വനിതാ മാരത്തോൺ ജേതാകൾക്കും വേദിയിൽ മെഡലുകൾ സമ്മാനിച്ചു. രാജ്യാന്തര ഒളിംപിക് കമ്മിറ്റി തലവൻ തോമസ് ബാകിനെ സാക്ഷിയാക്കി പാരീസ് മേയർ ആനി ഹിദാൽഗോ ലോസ്ആഞ്ചലസ് മേയർക്ക് ഒളിംപിക് പതാക കൈമാറി

]]>
https://www.chandrikadaily.com/bye-bye-paris.html/feed 0
ലവ് യു പാരിസ്-18: ലണ്ടൻ ക്ഷമിക്കുക, പാരീസാണ് ടോപ്പ് https://www.chandrikadaily.com/love-you-paris-18-sorry-london-paris-is-the-top.html https://www.chandrikadaily.com/love-you-paris-18-sorry-london-paris-is-the-top.html#respond Sun, 11 Aug 2024 18:32:39 +0000 https://www.chandrikadaily.com/?p=305950 ഒളിംപിക്സ് സമാപിക്കുകയാണ്. ഇന്ന് കൊടി താഴും. ഇന്നലെ ഇന്ത്യക്ക് കാര്യമായ മൽസരങ്ങളുണ്ടായിരുന്നില്ല. അതിനാൽ നഗരത്തെ അറിയാൻ ഒരു വിശാല യാത്ര നടത്തി. കുട്ടിന് പ്രിയ സുഹൃത്തുക്കളായ ഷരീഷ് ചിറക്കലും പാരീസിൽ അധ്യാപകനായ ഡോ. സാലിം കൊട്ടുകരയും. പാരീസ് നഗരത്തിലെ ട്രെയിൻ സംവിധാനത്തിന് കൈയ്യടിക്കാതെ തരമില്ല. ഭൂമിക്കടിയിലൂടെ പലവിധ ട്രെയിനുകൾ പറക്കുകയാണ്.യൂറോപ്പ് എന്ന വൻകരയിലെ വിവിധ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യാന്തര ട്രെയിനുകൾ മുതൽ പാരീസ് നഗരപ്രാന്തങ്ങളെ സംയോജിപ്പിക്കുന്ന മെട്രോ ട്രെയിനുകൾ വരെ. വിശാലമായി കുതിക്കുന്ന ട്രെയിനുകളെ ആർ.ഇ.ആർ ( Réseau Express Régional ) എന്ന് വിളിക്കും. സിംഗിൾ ഡെക്കർ,ഡബിൾ ഡെക്കർ എന്നിങ്ങനെ ട്രെയിനുകൾ പലവിധം. 2012 ലെ ലണ്ടൻ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യാനായി ബ്രിട്ടിഷ് ആസ്ഥാനത്ത് എത്തിയപ്പോൾ ആ നഗരത്തിലെ 100 വർഷം പഴക്കമുള്ള മെട്രോ ( അവിടെ ട്യൂബ് എന്നാണ് വിളിക്കാറ് ) കണ്ട് അന്തംവിട്ടിരുന്നെങ്കിൽ ഇത് അതുക്കും മേലെയാണ്.

1900 മുതൽ ഈ മഹാനഗരത്തിൽ മെട്രോ സർവിസുണ്ട്. നിലവിൽ പതിനാല് ലൈനുകൾ. ഒളിംപിക്സ് ഒരുക്കത്തിൽ ഒരു പുതിയ ലൈൻ വന്നു. രണ്ട് ലൈനുകൾ നിർമാണത്തിലും. പുലർച്ചെ ആരംഭിക്കുന്ന മെട്രോ സർവീസ് അർധരാത്രി വരെയുണ്ട്. മെട്രോ കാർഡില്ലാത്ത ഫ്രഞ്ചുകാരുണ്ടാവില്ല. എല്ലാവരും അത് പഴ്സിലും ടാഗിലുമെല്ലാമായി സൂക്ഷിക്കുന്നു. നഗരങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രോ വിന്യാസമാണ് അപാരം. ഓരോ അഞ്ച് മിനുട്ടിലും അവ കുതിച്ചെത്തും. 14 ലൈനുകളെയും ബന്ധപ്പെടുത്തുന്ന ജംഗ്ഷനുകൾ നിരവധി. പാരീസ് നഗരത്തിൽ നിന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവാൻ ആർ.ഇ.ആർ ട്രെയിനുകളുണ്ട്. മെട്രോ ട്രെയിനുകളേക്കാൾ വേഗത്തിലാണ് ആർ.ഇ.ആർ ട്രെയിനുകളുടെ കുതിപ്പ്.

എയർപോർട്ട്, ഡിസ്നെലാൻഡ് തുടങ്ങി നഗരത്തിൽ നിന്നും അൽപ്പമകലെയുള്ള സ്ഥലങ്ങളിലേക്ക് അനുയോജ്യം ആർ.ഇ. ആർ സംവിധാനമാണ്. എ,ബി,സി,ഡി,ഇ എന്നിങ്ങനെ അഞ്ച് ലൈനുകളിലായി 250 സ്റ്റേഷനുകൾ. എല്ലാ സ്റ്റേഷനുകളും ചരിത്ര നിർമിതികൾ പോലെയാണ്-ഫ്രഞ്ച് വാസ്തുശിൽപ്പകലയുടെ മികവ് സ്റ്റേഷനുകളിൽ പ്രകടം. സ്റ്റേഷനുകളുടെ പേരുകളിൽ രാജ്യത്തെ പൗര പ്രമുഖർ മുതൽ അമേരിക്കയുടെ മുൻ പ്രസിഡണ്ട് ഫ്രാങ്ക്ളിൻ റൂസ് വെൽറ്റിൻറെത് വരെയുണ്ട്. ദീർഘകാലം രാജഭരണത്തിലായതിനാൽ ആദ്യകാല രാജാക്കന്മാർ മുതൽ നെപ്പോളിയൻ ഉൾപ്പെടെയുള്ളവരുടെ പേരുകളും സ്റ്റേഷനുകൾക്കുണ്ട്. രാജ്യാന്തര യാത്രകൾക്ക് ടി.ജി.വി ട്രെയിനുകളുണ്ട്. (Train à Grande Vitesse) പാരീസിൽ നിന്നും ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലെത്താൻ മൂന്നരമണിക്കൂർ മതി. ഒമ്പത് മണിക്കൂർ കൊണ്ട് ലണ്ടനിലെത്താം. മണിക്കുറിൽ 350 കിലോമീറ്റർ വേഗതയിലാണ് ഈ ട്രെയിനുകളുടെ കുതിപ്പ്. ടി.ജി.വി ട്രെയിനുകളുടെ അകത്തളം ദീർഘദൂര യാത്രകൾക്ക് അനുയോജ്യമാണ്. ഇത്ര വിശാലമായി ഈ ഗതാഗത സംവിധാനത്തെ പരിചയപ്പെടുത്താൻ കാരണം സുഗമമായ യാത്ര ഉറപ്പ് വരുത്താൻ ഭരണകുടം ഒരുക്കുന്ന സംവിധാനങ്ങളിലെ അത്യാധുനിക സാങ്കേതികതയെ അറിയാനാണ്.

100 ശതമാനം ഹൈടെക്കാണ് ഫ്രഞ്ചുകാർ. അത് പിന്തുടരാൻ കഴിയാത്തവരായി ഇവിടെ ആരുമില്ല. 70 കഴിഞ്ഞവർ പോലും ബുളറ്റ് ട്രെയിനുകളിൽ യാത്ര ചെയ്യുന്നത് കാണുന്നതിൽ പുതുമ തോന്നിയിട്ടില്ല. പക്ഷേ ടിക്കറ്റെടുക്കാനും യാത്ര എളുപ്പമാക്കാനും സ്വന്തം മൊബൈൽ ഫോണിലെ ആപ്പുകളെ അവർ പ്രയോജനപ്പെടുത്തുന്നത് കാണുമ്പോൾ 70 കഴിഞ്ഞാൽ എല്ലാം അവസാനിച്ചു എന്ന് കരുതി ആശുപത്രികളെ ആശ്രയിക്കുന്ന, അഥവാ വ്യദ്ധസദനങ്ങളെ പുൽകുന്ന നമ്മുടെ ഇന്ത്യൻ ബോധം എത്ര പിറകിലാണ്. നിങ്ങൾ പാരീസിൽ ഏതെങ്കിലും ഭാഗത്ത് കുരുങ്ങിയോ..? ഉടൻ ഗുഗിൾ മാപ്പ് ബ്രൗസ് ചെയ്യുക. നിങ്ങൾക്ക് എത്തേണ്ട സ്ഥലം ടൈപ്പ് ചെയ്യുക. കൃത്യമായി നിങ്ങൾക്ക് ഗൂഗിൾ മൂന്ന് വഴി പറഞ്ഞ് തരും. ട്രെയിൻ മാർഗമാണെങ്കിൽ അടുത്ത സ്റ്റേഷൻ,ലക്ഷ്യസ്ഥാനത്തേക്കുള്ള സമയം. രണ്ട് അടുത്ത ബസ് സ്റ്റേഷൻ,ലക്ഷ്യത്തിലേക്കുള്ള ദൂരം. മൂന്ന് നിങ്ങൾ നടക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ ആ വഴിയും ഉദ്ദേശസമയവും പറഞ്ഞ് തരും. ഒരു കാര്യം മാത്രം സൂക്ഷിക്കണം-പോക്കറ്റടിക്കാരുണ്ട്. റുമേനിയയിൽ നിന്നും വരുന്ന ചെറുപ്പക്കാരും ചെറുപ്പകാരികളും. ഒറ്റനോട്ടത്തിൽ പോക്കറ്റടിക്കാരാണെന്ന് തോന്നില്ല-പക്ഷേ പഴ്സും ബാഗുമെല്ലാം ഞ്ഞൊടിയിടയിൽ നഷ്ടപ്പെട്ടേക്കാം. പാരീസിലേക്ക് വരുന്നതിന്ന് മുമ്പ് പ്രിയപ്പെട്ട പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അദ്ദേഹത്തിൻറെ ഫ്രഞ്ച് അനുഭവം വെച്ച് പറഞ്ഞിരുന്നു-മോഷ്ടാക്കൾ ധാരാളമുണ്ടെന്ന്. അദ്ദേഹത്തിന് ബാഗ് നഷ്ടമായ കഥ ഇവിടെ വെച്ച് കാസർക്കോട് മഞ്ചേശ്വരത്തുകാരനായ മുഹമ്മദ് വിവരിക്കുകയും ചെയ്ത് തന്നിരുന്നു. എന്തായാലും ഒളിംപിക്സ് സമയമായതിനാൽ പൊലീസ് വളരെ ജാഗ്രതയിലായതിനാൽ കാര്യമായ മോഷണങ്ങളൊന്നും നടന്നിട്ടില്ല. രാത്രി വളരെ വൈകി ഈഫൽ ടവറിന് അരികിലെത്തിയപ്പോൾ ജനസമുദ്രമായിരുന്നു. ശ്രീജേഷും നീരജ് ചോപ്രയുമെല്ലാം ഈഫലിന് താഴെയുണ്ടായിരുന്നു.

]]>
https://www.chandrikadaily.com/love-you-paris-18-sorry-london-paris-is-the-top.html/feed 0
ലവ് യു പാരിസ്-17: ബോണ്ടിയിൽ വരു, എംബാപ്പേയെ കാണാം https://www.chandrikadaily.com/love-you-paris-17-come-to-bondi-and-see-mbappe.html https://www.chandrikadaily.com/love-you-paris-17-come-to-bondi-and-see-mbappe.html#respond Sat, 10 Aug 2024 07:10:17 +0000 https://www.chandrikadaily.com/?p=305813 ആഫ്രിക്കൻ വംശജർ തിങ്ങിപ്പാർക്കുന്ന കൊച്ചു പാരീസ് പ്രാന്തം. മുക്കിലും മൂലയിലുമെല്ലാം പന്ത് തട്ടുന്ന കുട്ടികൾ. ബ്രസീൽ പോലെയാണ് ഫ്രാൻസും-കാൽപ്പന്തിനെ നെഞ്ചേറ്റുന്ന നാട്. ക്ളബുകൾ,മൈതാനങ്ങൾ,അക്കാദമികൾ-രാവിലെയും ഉച്ചക്കും രാത്രിയിലുമെല്ലാം പന്ത് കളി മാത്രമാണ് സുന്ദരമായ കാഴ്ച്ച.

ഗാർഡിനോദ് എന്ന പ്രധാന സ്റ്റേഷനിൽ നിന്നും മെട്രോയിൽ രണ്ട് സ്റ്റോപ്പ് പിന്നിട്ടാൽ ബോണ്ടി എന്ന ഫുട്ബോൾ പ്രാന്തമായി-കവാടത്തിൽ തന്നെ കൂറ്റൻ കട്ടൗട്ട്-മേൽപ്പോട്ട് നോക്കിയപ്പോൾ പരിചിത മുഖം. നമ്മുടെ കിലിയൻ എംബാപ്പേ….അതെ, വർത്തമാന സോക്കർ ലോകത്തെ നമ്പർ വൺ താരമായ എംബാപേയുടെ നാടാണ് ബോണ്ടി. ഈ തെരുവിലാണ് എംബാപ്പേ ജനിച്ചത്. പിതാവ് കാമറൂൺ വംശജൻ.

മാതാവ് അൾജീരിയക്കാരി. ഇത് തന്നെയാണ് ബോണ്ടിയുടെ സവിശേഷതയും. സങ്കര ആഫ്രിക്കൻ സംസ്കാരത്തിൻറെ തട്ടകം. ബോണ്ടിക്കാർ അൽപ്പമഹങ്കാരത്തോടെ പറയുന്നതും ഈ സങ്കര സംസ്ക്കാരത്തെക്കുറിച്ചാണ്-നിങ്ങൾ ഫ്രഞ്ച് ഫുട്ബോൾ ടീം നോക്കു-നിറയെ ആഫ്രിക്കൻ സങ്കര വംശജരാണല്ലോ. സിദാനിൽ തുടങ്ങിയാൽ എംബാപ്പേ വരെ-ബോണ്ടിയിലെ കൊച്ചു പുസ്തകശാല നടത്തുന്ന നെഹ ലാർബിയുടെ വാക്കുകൾ. നല്ല വായനക്കാരാണ് ഫ്രഞ്ചുകാർ. ട്രെയിനിലും ബസിലും പാർക്കുകളിലുമെല്ലാം കുത്തിയിരുന്ന് വായിക്കുന്നവരെ കാണാം. ലാർബിയുടെ കടയിൽ നിറയെ ഫുട്ബോൾ പുസ്തകങ്ങളാണ്. എല്ലാം ഫ്രഞ്ചിലാണ്.

ചിത്രങ്ങൾ കണ്ടാൽ മാത്രം ഉള്ളടക്കം മനസിലിക്കാനാവും. തിയറി ഹെൻട്രി, ഇമാനുവൽ പെറ്റിറ്റെ, ദിദിയർ ദെഷാംപ്സ്, ലിലിയൻ തുറാം,സിദാൻ, ഫാബിയാൻ ബർത്താസ്,ഫ്രാങ്ക് റിബറി തുടങ്ങിയവരുടെയെല്ലാം ജീവചരിത്ര ഗ്രന്ഥങ്ങൾ. നിങ്ങളുടെ സ്വന്തം എംബാപ്പയുടെ പുസ്തകമില്ലേ എന്ന് ചോദിച്ചതും ഫ്രഞ്ചിൽ മാത്രമല്ല സ്പാനിഷിലും ഇറ്റാലിയനിലുമുള്ള ഉയർത്തി അദ്ദേഹം. ബോണ്ടിയിൽ കാലപ്പഴക്കമുള്ള ഒരു ക്ളബുണ്ട്-എ.എസ് ബോണ്ടി. ഇവർക്കായാണ് എംബാപ്പേ ആദ്യം പന്ത് തട്ടിയത്. പിന്നെ ഒരു യാത്രയായിരുന്നു. ബോണ്ടി വിട്ട് മൊണോക്കോ, പി.എസ്.ജി ഇപ്പോൾ റയൽ മാഡ്രിഡ്. അതിനിടെ തന്നെ 2018 ൽ റഷ്യയിൽ നടന്ന ഫിഫ ലോകകപ്പിൽ കിരിടം-ഏറ്റവും മികച്ച യുവതാരം. 2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ മെസിയുടെ അർജൻറീനക്കെതിരായ ഫൈനലിൽ മൂന്ന് തകർപ്പൻ ഗോളുകൾ. എംബാപ്പേ ബോണ്ടി വിട്ടിട്ട് കാലം കുറച്ചായി.

അദ്ദേഹം കുടുംബസമേതം ഇപ്പോൾ പാരീസ് നഗരമധ്യത്തിലാണ്.ഇടക്ക് പക്ഷേ ബോണ്ടിയിലേക്ക് വരും. എല്ലാവരെയും കാണും. 2018 ലെ ലോകകപ്പ് നേട്ടത്തിന് ശേഷം അദ്ദേഹം ആദ്യം വന്നത് ബോണ്ടിയിലേക്കായിരുന്നു. പി.എസ്.ജിക്കായി എംബാപേ കളിക്കുമ്പോൾ ബോണ്ടിക്കാർ ഒന്നടങ്കം പാർക് ഡി പ്രിൻസസിലേക്ക് പോവും. ഇനിയിപ്പോൾ സ്വന്തം താരത്തെ കാണണമെങ്കിൽ മാഡ്രിഡ് നഗരത്തിലേക്ക് പോവണം. റയലിലാണ് അടുത്ത അഞ്ച് വർഷം എംബാപ്പേ കളിക്കുന്നത്.

]]>
https://www.chandrikadaily.com/love-you-paris-17-come-to-bondi-and-see-mbappe.html/feed 0
ലവ് യു പാരിസ്: സോപ്പില്ല, പെർഫ്യുമുണ്ട് https://www.chandrikadaily.com/1love-you-paris-no-soap-just-perfume.html https://www.chandrikadaily.com/1love-you-paris-no-soap-just-perfume.html#respond Fri, 09 Aug 2024 14:06:11 +0000 https://www.chandrikadaily.com/?p=305725 ഫ്രഞ്ചുകാരോട് സോപ്പ് ചോദിക്കരുത്. അതവർക്ക് താൽപര്യമില്ലാത്ത കാര്യമാണ്. പകരം പെർഫ്യുമിനെക്കുറിച്ച് ചോദിക്കുക-അവർ നിങ്ങൾക്ക് പഠനക്ലാസ് എടുത്ത് തരും. സ്റ്റഡെ ഡി പാരീസ് സ്റ്റേഡിയത്തിലെ മീഡിയാ റൂമിലെ ശീതളിമയിൽ അൽപ്പസമയം ചെലവഴിക്കാമെന്ന് കരുതി കയറിയതായിരുന്നു. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്രയുടെ ജാവലിൻ യോഗ്യതാ റൗണ്ട് രാവിലെയായിരുന്നു. രാത്രിയിൽ ഹോക്കി സെമിഫൈനലുമുണ്ട്. പുറത്ത് വെയിൽ കത്തിയാളുന്നതിനിടെയാണ് വിശ്രമം തേടിയത്.

അരികിൽ ഒരു ഫ്രഞ്ചുകാരനായിരുന്നു. അദ്ദേഹത്തിൽ നിന്ന് നല്ല സുഗന്ധം പരക്കുന്നു. ഇടക്കിടെ അദ്ദേഹം ബാഗ് തുറക്കുന്നു-കൈകളിൽ മോയിസ്റ്ററൈസ് പുരട്ടുന്നു. ദേഹത്ത് സ്പ്രേ പുശുന്നു. ഈ പുതുമണവാളന് ഭാഗ്യത്തിന് ഇംഗ്ലീഷ് അറിയാം. ചോദിച്ചതും നാട്ടിലെ റിട്ടയേർഡ് മിലിട്ടറിക്കാരനെ പോലെ അതാ ഫ്രഞ്ച് പെർഫ്യും ചരിത്രം വരുന്നു. എന്തിൽ നിന്നും ഫ്രഞ്ചുകാർ പെർഫ്യും ഉണ്ടാക്കും. ചെടികൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, വേരുകൾ, മൃഗക്കൊഴുപ്പ് തുടങ്ങി ഫ്രഞ്ചുകാർ പെർഫ്യൂമിന് ആശ്രയിക്കാത്ത സാധന സാമഗ്രികൾ ഇല്ലത്രെ..!! ഇനി എപ്പോഴെല്ലാമാണ് ഈ സ്പ്രേ പ്രയോഗം എന്ന ചോദ്യത്തിനുത്തരവും വലിയ വിവരണമായിരുന്നു.

രാവിലെ മുതൽ പ്രയോഗമാണ്. കുളിയിലൊന്നും വലിയ വിശ്വാസമില്ലാത്തത് പോലെ. ബാത്ത്റുമുകളിൽ സോപ്പിന് പകരം പെർഫ്യും ലോഷനുകളാണ്. കുളി നിർബന്ധമില്ലെന്നിരിക്കെ രാവിലെ ദേഹത്ത് സുഗന്ധദ്രവ്യങ്ങൾ അടിച്ചാണ് ഓഫിസിലേക്കോ ജോലിക്കോ പുറത്തിറങ്ങുക. എല്ലാവരും ബാഗിൽ പെർഫൂമുകളുമായാണ് ഇറങ്ങുക. നമ്മുടെ കഥാനായകൻ അദ്ദേഹത്തിൻറെ ബാഗ് തുറന്ന് കാട്ടാൻ മടിച്ചില്ല. മൂന്ന് തരം പെർഫ്യൂമുകൾ. രാവിലെ ഉപയോഗിക്കുന്നവ മൈൽഡ് ആയിരിക്കും-അതായത് മെട്രോയിലോ,ട്രാമിലോ, ബസിലോ ഒപ്പം യാത്ര ചെയ്യുന്നവരെ ദ്രോഹിക്കാത്തവ. ഓഫീസിലും ജോലിസ്ഥലത്തും പുഷ്പനിർമിത ദ്രവ്യമാണ് ഉപയോഗിക്കുക. വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ അൽപ്പമധികം ശക്തിയുള്ള മൃഗക്കൊഴുപ്പിൽ നിന്നും നിർമിക്കുന്ന പെർഫ്യും.

നമ്മുടെ നായകനെ അതിനിടയിൽ പരിചയപ്പെടുത്താൻ മറന്നു-മാർക് റെയ്നേ. നമ്മൾ മലയാളികൾക്ക് ഗൾഫ് ബന്ധം കൂടുതലുള്ളതിനാൽ പെർഫ്യും അഥവാ ഗൾഫ് സ്പ്രേ അറേബ്യൻ ഉൽപ്പന്നമാണെന്ന് കരുതുന്നവരുണ്ട്. എന്നാൽ ലോകത്തിൻറെ പെർഫ്യും ആസ്ഥാനം പാരീസാണ്. ഇവിടെ നിന്നാണ് ഗൾഫ് ഉൾപ്പെടെ എല്ലായിടങ്ങളിലേക്കും പെർഫ്യുമുകൾ കയറ്റുമതി ചെയ്യുന്നത്. ഫ്രഞ്ചുകാർ ഉപയോഗിക്കുന്ന സ്പ്രേകൾ നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല. അതിനാൽ വിവിധ രാജ്യങ്ങളിലെ കാലാവസ്ഥക്ക് അനുസ്യതമായാണ് പാരീസ് കമ്പനികളുടെ സുഗന്ധനിർമാണം. Maison Guerlain എന്ന പെർഫ്യൂമിനാണ് പാരീസിൽ വലിയ മാർക്കറ്റ്. അതിൻറെ വില കേട്ടാൽ ഹൃദയാഘാത സാധ്യതയുള്ളതിനാൽ അത് പറയുന്നില്ല. “Charade”, “Parure”, “Samsara”, “Shalimar” “Instant തുടങ്ങിയ ബ്രാൻഡുകൾ ഇവരുടേതാണ്. റോസ്, ജാസ്മിൻ,ലാവൻഡർ എന്നീ ഫ്ളേവറുകൾക്കും വലിയ ഡിമാൻഡാണ്. ഫ്രാഗോനാഡാണ് പാരീസിലെ വലിയ പെർഫ്യും നിർമാതാക്കൾ.

ഇവരുടെ ഒരു മ്യൂസിയം നഗരമധ്യത്തിലെ ഒപേര ഹൗസിന് സമീപമുണ്ട്. അത് സന്ദർശിച്ചാലറിയാം പരമ്പരാഗത ഫ്രഞ്ച് പെർഫ്യും നിർമാണം. നമ്മുടെ കാർഷികവൃത്തി പോലെ തന്നെ വലിയ അളവിൽ ചെടികൾ വളർത്തുന്നു. അവ നിശ്ചിത മാസങ്ങൾക്കുള്ളിൽ വിളവെടുപ്പ് പോലെ പാകപ്പെടുത്തി സത്ത് വലിചെടുക്കുന്നു. പിന്നെ അതിൽ സുഗന്ധവാഹക പദാർത്ഥങ്ങൾ ചേർക്കുന്നു. രാസവസ്തുക്കളൊന്നും ചേർക്കുന്നില്ല എന്ന അവകാശവാദത്തിൽ പൂർണമായും വിശ്വസിക്കാനാവില്ല. ആയിരക്കണക്കിന് തൊഴിലാളികളാണ് ഫാക്ടറികളിൽ ജോലി ചെയ്യുന്നത്. പെർഫ്യും ബോട്ടിലുകളും അതിസുന്ദരമാണ്. ആഢംബര പ്രേമികളാണ് ഫ്രഞ്ചുകാർ. സ്പ്രേ ബോട്ടിലുകളിൽ അത് കാണാനുമുണ്ട്. വിവിധതരം ഗ്ലാസുകളിലുള്ള സ്പ്രേ ബോട്ടിൽ നിർമാണത്തെ ആശ്രയിച്ച് കഴിയുന്നവർ ആഫ്രിക്കക്കാരാണ്. ഈ മേഖല അവർക്ക് സ്വന്തമാണ്.

]]>
https://www.chandrikadaily.com/1love-you-paris-no-soap-just-perfume.html/feed 0
റിലേയിലും നിരാശ https://www.chandrikadaily.com/disappointment-in-relay-too.html https://www.chandrikadaily.com/disappointment-in-relay-too.html#respond Fri, 09 Aug 2024 14:01:16 +0000 https://www.chandrikadaily.com/?p=305722 പാരീസ്: പുരുഷ, വനിതാ 4-400 മീറ്റർ റിലേകളിലും ഇന്ത്യക്ക് ഫൈനൽ ബെർത്തില്ല. സ്റ്റഡെ ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ ഇന്നലെ രാവിലെ നടന്ന വനിതകളുടെ ഹീറ്റ് സിൽ വിദ്യ രാംരാജ്, ജ്യോതിക ദൻഡി,പൂവമ്മ,ശുഭ വെങ്കടേശൻ എന്നിവരടങ്ങുന്ന ടീം അവസാന സ്ഥാനത്തായിരുന്നു.

മൂന്ന് മിനുട്ട് 24.92 സെക്കൻഡിൽ ജമൈക്കൻ വനിതകൾ ഒന്നാമത് വന്നപ്പോൾ ഇന്ത്യൻ വനിതകൾ മുന്ന് മിനുട്ടും 32.51 സെക്കൻഡുമെടുത്താണ് ഫിനിഷ് ചെയ്തത്. മുഹമ്മദ് അനസ്, മുഹമ്മദ് അജ്മൽ, അമോജ് ജേക്കബ്,രാജേഷ് രമേശ് എന്നിവരുടെ പുരുഷസംഘം സീസണിലെ മികച്ച സമയമാണ് കുറിച്ചത്. പക്ഷേ ഫ്രാൻസ് ഒന്നാമത് വന്ന ഹീറ്റ്സിൽ അഞ്ചാം സ്ഥാനത്തായിരുന്നു ടീം.

മൂന്ന് മിനുട്ടും o.95 സെക്കൻഡുമെടുത്താണ് ടിം മികവ് കാട്ടിയത്. അനുഭവസമ്പന്നനായ അനസിന് നല്ല തുടക്കം കിട്ടിയില്ല. രണ്ടാം ലാപ്പിൽ അജ്മൽ ഗംഭീര മികവിൽ മൂന്നാം ലാപ്പിൽ അമോജിന് ബാറ്റൺ കൈമാറി. അമോജും കരുത്ത് കാട്ടിയപ്പോൾ അവസാന ലാപ്പിൽ ആ വേഗം നിലനിർത്താൻ രമേശിനായില്ല. റിലേകളിൽ പുറത്തായതോടെ ട്രാക്കിൽ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. ആകെ നേട്ടം നീരജ് ചോപ്രയുടെ വെള്ളി.

]]>
https://www.chandrikadaily.com/disappointment-in-relay-too.html/feed 0
ശ്രീജേഷ് പതാകയേന്തും https://www.chandrikadaily.com/1qsreejesh-flag-in-paris-olympics.html https://www.chandrikadaily.com/1qsreejesh-flag-in-paris-olympics.html#respond Fri, 09 Aug 2024 13:51:48 +0000 https://www.chandrikadaily.com/?p=305719 കമാൽ വരദൂർ

മറ്റൊരു മലയാളി താരത്തിനും ലഭിക്കാത്ത അംഗീകാരം ഇന്ത്യൻ ഹോക്കിയുടെ ആഗോളവിലാസമായ പി.ആർ ശ്രീജേഷിന്. നാളെ നടക്കുന്ന ഒളിംപിക്സ് സമാപന മാർച്ച് പാസ്റ്റിൽ ഷൂട്ടിംഗ് താരം മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാക വഹിക്കുക ശ്രീജേഷായിരിക്കും. ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷയാണ് ശ്രീജേഷിനെ നിർദ്ദേശിച്ചത്.

ഇന്ത്യൻ സംഘത്തലവൻ ഗഗൻ നരാംഗ് ഉൾപ്പെടെ എല്ലാവരും പിന്തുണച്ചു. ഇന്ത്യൻ ഒളിംപിക് അസോസിയേഷനിലെ എല്ലാവരുടെയും ചോയിസ് ശ്രീജേഷായിരുന്നുവെന്ന് ഉഷ പറഞ്ഞു. അത്രമാത്രം സ്നേഹം ശ്രീജേഷിനോട് എല്ലാവർക്കുമുണ്ട്-ഉഷ പറഞ്ഞു. ഉയർന്ന മെഡൽ വേട്ടക്കാരാണ് സാധാരണ ഗതിയിൽ സമാപന മാർച്ച് പാസ്റ്റിൽ പതാക വഹിക്കുക. വനിതാ വിഭാഗത്തിൽ മനു ഭാക്കർ രണ്ട് വെങ്കലങ്ങൾ നേടിയിരുന്നു. അവരെ വനിതാവിഭാഗത്തിൽ നിന്നുള്ള പതാക വാഹകയായി നേരത്തെ തീരുമാനിച്ചിരുന്നു. പുരുഷ വിഭാഗത്തിൽ ജാവലിനിൽ വെള്ളി നേടിയ നീരജ് ചോപ്രക്കായിരുന്നു സാധ്യത. എന്നാൽ തുടർച്ചയായി രണ്ടാം ഒളിംപിക്സിലും മെഡൽ സ്വന്തമാക്കി കളിക്കളം വിടാൻ തീരുമാനിച്ച ശ്രിജേഷിന് അദ്ദേഹം നൽകിയ സമർപണത്തിന് അംഗീകാരം നൽകുകയായിരുന്നു. ഇക്കാര്യം നീരജിനോട് സംസാരിച്ചപ്പോൾ മാഡം പറഞ്ഞിലെങ്കിലും ഞാൻ ശ്രീഭായിയുടെ പേരാണ് പറയുകയെന്ന് നീരജ് പറഞ്ഞു.

മലയാളി ഗോൾക്കിപറുടെ മികവിലാണ് ഇന്ത്യ ഇവിടെ വെങ്കലം സ്വന്തമാക്കിയത്. എല്ലാ മൽസരങ്ങളിലും അസാമാന്യ മികവാണ് ശ്രീജേഷ് കാഴ്ച്ചവെച്ചത്. രാജ്യം ഇത്തരം വലിയ അംഗീകാരം നൽകിയതിൽ വലിയ സന്തോഷമുണ്ടെന്ന് ചന്ദ്രികയോട് സംസാരിക്കവെ ശ്രീജേഷ് പറഞ്ഞു. ഒളിംപിക്സ് പോലെ വലിയ വേദിയിൽ രാജ്യത്തിൻറെ പതാക വാഹകനാവാൻ കഴിയുന്നത് ചരിത്ര നേട്ടമാണ്. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യം. ഇന്ത്യൻ ഒളിംപിക് അസോസിയേഷനോടും രാജ്യത്തോടും നന്ദിയുണ്ടെന്ന് ശ്രീജേഷ് പറഞ്ഞു.

]]>
https://www.chandrikadaily.com/1qsreejesh-flag-in-paris-olympics.html/feed 0
പൊരുതിതോറ്റ് മനു ഭാക്കർ; 25 മീറ്റർ പിസ്റ്റളിൽ നാലാമത് https://www.chandrikadaily.com/1manu-bhakar-lost-the-fight-4th-in-25m-pistol.html https://www.chandrikadaily.com/1manu-bhakar-lost-the-fight-4th-in-25m-pistol.html#respond Sat, 03 Aug 2024 09:22:02 +0000 https://www.chandrikadaily.com/?p=304595 പാരിസ്: പാരിസ് ഒളിംപിക്സ് ഷൂട്ടിം​ഗിൽ ഇന്ത്യയുടെ മനു ഭാക്കറിന് തോൽവി. അവസാന നിമിഷം വരെ മെഡൽ പ്രതീക്ഷ ഉണർത്തിയ ശേഷം ഇന്ത്യൻ വനിത താരം നാലാം സ്ഥാനത്തേയ്ക്ക് വീഴുകയായിരുന്നു. മനുവിന്റെ പാരിസിലെ അവസാന മത്സരമായിരുന്നു ഇത്. മുമ്പ് ഷൂട്ടിം​ഗ് 10 മീറ്റർ എയർ പിസ്റ്റൽസിൽ വനിത വിഭാ​ഗത്തിലും മിക്സഡ് ഇനത്തിലും മനു വെങ്കല മെഡൽ നേടിയിരുന്നു.

വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ഹംഗറിയുടെ വെറോനിക്കയോട് തോറ്റാണ് മനു ഭാക്കർ നാലാം സ്ഥാനത്തായത്. യോഗ്യതാ മത്സരത്തിൽ ഒളിമ്പിക് റെക്കോർ‍ഡിന് ഒപ്പമെത്തുന്ന പ്രകടനവുമായി ഒന്നാം സ്ഥാനത്തോടെയാണ് ഹംഗേറിയൻ താരം വെറോനിക്ക ഫൈനലിൽ കടന്നത്.

​ഇന്നത്തെ മത്സരത്തിൽ ആദ്യ സീരിസിൽ രണ്ട് പോയിന്റ് മാത്രം നേടിയ മനു ആറാം സ്ഥാനത്തായിരുന്നു. എന്നാൽ ശക്തമായി പോരാടിയ താരം മൂന്ന് സീരിസ് പിന്നിട്ടപ്പോൾ രണ്ടാം സ്ഥാനത്തേയ്ക്ക് ഉയർന്നു. നാലാം സീരിസിൽ ആറാം സ്ഥാനത്തേയ്ക്ക് വീണു. എങ്കിലും വീണ്ടും ശക്തമായി തിരിച്ചുവന്ന മനു ഏഴാം സീരിസ് ഷൂട്ടിം​ഗ് കഴിയും വരെ രണ്ടാം സ്ഥാനത്ത് തന്നെ തുടർന്നു.

]]>
https://www.chandrikadaily.com/1manu-bhakar-lost-the-fight-4th-in-25m-pistol.html/feed 0